എന്നും നമ്മൾ അരി അരച്ചിട്ടല്ലേ ഇഡ്ഡലി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് അരി അരക്കാതെ നല്ല സോഫ്റ്റായ ഇഡ്ഡലി അരിപ്പൊടി വെച്ച് തയ്യാറാക്കിയാലോ. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കുക. ശേഷം അരിപ്പൊടിക്ക് ഒപ്പം കാൽ കപ്പ് റവയും കൂടി ചേർത്ത് കൊടുക്കുക. വറുക്കാത്ത അരിപ്പൊടിയും റവയുമാണ് ചേർത്തിട്ടുള്ളത്. ശേഷം ഇവ രണ്ടും നല്ല പോലെ മിക്സാക്കി എടുക്കുക. എന്നിട്ട് അര കപ്പ് തൈരും മാവിലേക്ക് ചേർത്ത് നല്ല പോലെ മിക്സാക്കുക.
തൈര് എടുക്കുമ്പോൾ ഒരുപാട് പുളിയുള്ള തൈര് എടുക്കാതിരിക്കുക. ശേഷം മാവിലേക്ക് കുറെച്ചെയായി വെള്ളം ചേർത്ത് ഇഡ്ഡലിമാവ് കലക്കി എടുക്കുക. സാദാരണ ഇഡ്ഡലി മാവ് കലക്കിയെടുക്കുന്ന പരുവത്തിൽ വേണം ഈ ഇഡ്ഡലി മാവും കലക്കിയെടുക്കാൻ. ശേഷം മാവിലേക്ക് ഇഡ്ഡലിക്ക് ആവശ്യമായ ഉപ്പും ചേർത്ത് കലക്കുക. എന്നിട്ട് കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് നല്ല പോലെ കലക്കിയെടുക്കുക.
എന്നിട്ട് ഒരു ഇഡ്ഡലി തട്ട് എടുക്കുക. എന്നിട്ട് അതിലേക്ക് എണ്ണ തടവുക. ശേഷം ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക. എന്നിട്ട് എണ്ണ തടകിയ തട്ട് മുകളിലേക്ക് വെക്കുക. ശേഷം ചൂടായി വന്ന തട്ടിലേക്ക് മാവ് ഒഴിക്കുക. എന്നിട്ട് ഇഡ്ഡലി പാത്രം അടച്ചുവെച്ചു ഇഡ്ഡലി വേവിച്ചെടുക്കുക. ഏകദേശം പത്തു മിനിറ്റുകൾ കൊണ്ട് തന്നെ ഇഡ്ഡലി വെന്തു കിട്ടുന്നതാണ്.
പത്തു മിനിറ്റായപ്പോൾ ഇഡ്ഡലി നല്ല പോലെ വെന്തു വന്നിട്ടുണ്ട്. സാദാരണ അരി അരച്ച് ഇഡ്ഡലി തയ്യാറാക്കുന്നതിനേക്കാൾ സോഫ്റ്റാണ് ഈ ഇഡ്ഡലി. ഈ ഇഡ്ഡലി അരച്ചയുടനെ തന്നെ വേവിച്ചെടുക്കാവുന്നതാണ്. ഇനിമുതൽ തലേദിവസം അരി അരച്ച് വെച്ച് ഇഡ്ഡലി തയ്യാറാക്കേണ്ട ആവശ്യമില്ല. നല്ല സോഫ്റ്റായ ഇഡ്ഡലി ഈസിയായി നമുക്ക് ഈ രീതിയിൽ തയ്യാറാക്കാവുന്നതാണ്. എല്ലാവരും ഉറപ്പായും ഈ സോഫ്റ്റ് ഇഡ്ഡലി തയ്യാറാക്കി നോക്കണേ.
