ഇനി ചായക്കടയിലെ ബൺ ഉണ്ടാക്കാൻ ഓവനോ ഈസ്റ്റോ ആവശ്യമില്ല.

ചായക്കടയിലെ പലഹാരങ്ങളെല്ലാം കഴിക്കാൻ ഒരു പ്രത്യേക ടേസ്റ്റാണല്ലേ. എന്നാൽ ചായക്കടയിലെ പാൽ ബൺ കഴിക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ. എന്നാൽ ഇന്ന് നമുക്ക് ചായക്കടയിലെ പാൽ ബൺ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ അരിച്ചെടുക്കുക. ഇനി അഞ്ചു ടേബിൾ സ്പൂൺ പാൽപ്പൊടി കൂടി ചേർത്ത് അരിച്ചെടുക്കുക. ശേഷം നാല് ടേബിൾ സ്പൂൺ ഷുഗറും, ബേക്കിങ് പൌഡർ ഒരു ടീസ്പൂൺ, ബേക്കിങ് സോഡാ അര ടീസ്പൂൺ, കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി അരിച്ചെടുക്കുക.

ഇനി മാവിലേക്ക് മൂന്നു ടേബിൾ സ്പൂൺ പുളിയില്ലാത്ത തൈര് ചേർക്കുക. ഇനി ഇതെല്ലാം കൂടി കൈ കൊണ്ട് നന്നായി മിക്‌സാക്കുക. ശേഷം ഒരു കപ്പ് തണുപ്പില്ലാത്ത പാൽ ചേർത്ത് ഒരു സ്പൂൺ കൊണ്ട് നന്നായി ഇളക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ മെൽറ്റാക്കിയ ബട്ടർ ചേർത്ത് ഇളക്കുക. കൈ കൊണ്ട് നല്ല പോലെ മിക്‌സാക്കുക. മാവിന് ലൂസ് കൂടുതലാണ് എങ്കിൽ കുറച്ചു കൂടി മൈദ ചേർത്ത് ഇളക്കുക. ശേഷം കൗണ്ടർ ടോപ്പിൽ കുറച്ചു മൈദ തൂകിയ ശേഷം മാവിനെ ഒന്ന് കൂടി നല്ല മയത്തിൽ കുഴക്കുക. ശേഷം മാവിനെ പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക.

പത്തു മിനിട്ടിന് ശേഷം കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം മാവിനെ ഒന്നും കൂടി ഉരുട്ടുക. ശേഷം മാവിനെ രണ്ട് പീസുകളായി മുറിക്കുക. ശേഷം അതും കൂടി ഉരുട്ടിയ ശേഷം വീണ്ടും മാവിനെ രണ്ടായി മുറിക്കുക. എന്നിട്ട് മാവിനെ ബണ്ണിന്റെ ഷെയ്പ്പിൽ ഉരുട്ടി എടുക്കുക. ശേഷം എല്ലാ ബോളും ഇതുപോലെ ഷെയ്‌പ്പാക്കി എടുക്കുക. ശേഷം ഒരു ചീനച്ചട്ടി എടുക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് ഇഡ്ഡലി തട്ട് വെക്കുക. ശേഷം ഇഡ്ഡലി തട്ടിന്റെ മുകളിലായി കുറച്ചു ബട്ടർ തേച്ചു പിടിപ്പിക്കുക.

എന്നിട്ട് ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയുടെ മുകളിൽ ഇഡ്ഡലി തട്ട് വെച്ച് അതിന്റെ ഓരോ കുഴിയിലും ബൺ വെച്ച് കൊടുക്കുക. ശേഷം മുകൾ ഭാഗം ഉയർന്ന അടപ്പ് കൊണ്ട് ബൺ മൂടി വെക്കുക. ഇനി മീഡിയം ഫ്ളൈമിലിട്ട് ബൺ ഒരു മണിക്കൂറോളം ബേക്കാക്കി എടുക്കുക. ഒരു മണിക്കൂറായപ്പോൾ കുറച്ചു ബട്ടർ ബണ്ണിന്റെ മുകളിലായി തേച്ചു പിടിപ്പിക്കുക. ശേഷം അഞ്ചു മിനിറ്റും കൂടി അടച്ചു വെച്ച് ബൺ മൂപ്പിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചായക്കടയിലെ അതെ രുചിയിലുള്ള ബൺ തയ്യാറായിട്ടുണ്ട്. ഓവനില്ലാതെ വളരെ എളുപ്പത്തിൽ നമുക്ക് ബൺ ബേക്കാക്കി എടുക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page