ഇനി ചിക്കൻ 65 കഴിക്കാൻ റെസ്റ്റോറെന്റുകളിൽ പോകുകയേ വേണ്ട.

റെസ്റ്റോറെന്റുകളിലെ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു റെസിപ്പിയാണ് ചിക്കൻ 65. എന്നാൽ ഇന്ന് നമുക്ക് അതെ രുചിയിൽ വീട്ടിൽ എങ്ങനെ ഈ റെസിപ്പി ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു കിലോ ചിക്കൻ ഒരു ഇഞ്ച് നീളവും ഒരു ഇഞ്ച് കനവുമുള്ള രീതിയിൽ മുറിച്ചെടുക്കുക. ബോണോടു കൂടിയുള്ള ചിക്കാനാണ് ഈ റെസിപ്പിക്കായി എടുത്തിട്ടുള്ളത്. ശേഷം ചിക്കനെ നല്ല പോലെ കഴുകി വെള്ളം പോകാനായി ഒരു സ്‌ട്രെയ്നറിൽ ഇട്ടു വെക്കുക. ശേഷം ചിക്കനിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് കൈ കൊണ്ട് തിരുമ്മി യോജിപ്പിക്കുക.

എന്നിട്ട് ചിക്കനിലേക്ക് രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാൽ കപ്പ് തൈര്, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, അര ടീസ്പൂൺ പെരിഞ്ജീരകം പൊടിച്ചത്, മുക്കാൽ ടീസ്പൂൺ കുരുമുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, ഒരു ടേബിൾ സ്പൂൺ കറിവേപ്പില ചെറുതായി അരിഞ്ഞത്, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ചേർത്ത് കൈ കൊണ്ട് നന്നായി ചിക്കനിൽ തിരുമ്മി യോജിപ്പിക്കുക. ശേഷം രണ്ട് മണിക്കൂറോളം ചിക്കൻ റെസ്റ്റ് ചെയ്യാനായി വെക്കുക. രണ്ട് മണിക്കൂറായപ്പോൾ ചിക്കനിൽ മസാല പിടിച്ചു കിട്ടിയിട്ടുണ്ട്.

ശേഷം ചിക്കനിലേക്ക് മൂന്നു ടേബിൾ സ്പൂൺ അരിപ്പൊടി, നാല് ടേബിൾ സ്പൂൺ കോൺഫ്ലോർ ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം ഒരു പാനിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ചിക്കൻ ചേർത്ത് ഫ്രൈ ചെയ്തു എടുക്കുക. നല്ല പോലെ മൊരിഞ്ഞു കിട്ടിയാൽ മാത്രമേ എണ്ണയിൽ നിന്നും കോരി എടുക്കാവൂ. ശേഷം ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ ചില്ലി സോസ് എടുക്കുക. ശേഷം സോസിലേക്ക് കാൽ കപ്പ് വെള്ളം കൂടി ചേർത്ത് കലക്കുക. ശേഷം കളർ വേണമെങ്കിൽ രണ്ട് ഡ്രോപ്പ് റെഡ് കളർ കൂടി ചേർത്ത് ഇളക്കുക.

ശേഷം ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചിക്കൻ പൊരിച്ച എണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന ഓയിലിൽ രണ്ട് ടേബിൾ സ്പൂൺ കുഞ്ഞായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് കൊടുക്കുക. ഇനി മൂന്നു പച്ചമുളക് അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച ശേഷം നേരത്തെ വെള്ളം ചേർത്ത് വെച്ച സോസ് ചേർത്ത് ഇളക്കുക. ഇനി തിളച്ചു വരുമ്പോൾ ഫ്രൈ ആക്കി വെച്ച ചിക്കൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ചു നേരം ഹൈ ഫ്ളൈമിലിട്ടു ചിക്കൻ ഡ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ 65 റെസ്റ്റോറെന്റിലെ അതെ രുചിയിൽ കിട്ടിയിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page