സോയ കൊണ്ട് കിടിലൻ രുചിയിലൊരു ഫ്രൈ, ഇത്രയും ടേസ്റ്റിയായ ഒരു ഫ്രൈ ആരും ഇതുവരെ കഴിച്ചുകാണില്ല

സോയ കൊണ്ടുള്ള പല ടേസ്റ്റിയായ വിഭവങ്ങളും നാം തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് സോയ കൊണ്ട് ഒരു അടിപൊളി ഫ്രൈ തയ്യാറാക്കിയാലോ. വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ കഴിയുന്ന ഈ ഫ്രൈ കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി തന്നെയായിരിക്കും. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് സോയ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം സോയയെ നല്ല തിളച്ച വെള്ളം ചേർത്ത് കുതിരാനായി വെക്കുക.

ശേഷം 20 മിനിറ്റോളം സോയ റെസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം കുതിർന്നു കിട്ടിയ സോയയെ വെള്ളത്തിൽ നിന്ന് പിഴിഞ്ഞെടുക്കുക. ശേഷം സോയയിലേക്ക് പാകത്തിനുള്ള ഉപ്പും, രണ്ട് ടേബിൾ സ്പൂൺ തൈരും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്ത് ഇളക്കുക. എന്നിട്ട് സോയ 10 മിനിട്ടോളം റെസ്റ്റ് ചെയ്യാനായി വയ്ക്കുക. 10 മിനിട്ടിന് ശേഷം അതിലേക്ക് രണ്ട് ടേബിൾസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും,
അര ടീസ്പൂൺ പെരുഞ്ചീരകം ചതച്ചതും, കാൽ ടീസ്പൂൺ ഗരം മസാലയും
ചേർത്ത് ഇളക്കുക.

എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കഷണം ഇഞ്ചിയും, എട്ടു പീസ് ചെറിയ ഉള്ളിയും, ആറു വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും, നാലഞ്ചു വെളുത്തുള്ളിയും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് അതിൻറെ അരച്ചെടുത്ത പേസ്റ്റും കൂടി സോയയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് അവസാനം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും, രണ്ട് ടേബിൾസ്പൂൺ മൈദയും, ഒന്നര ടേബിൾസ്പൂൺ കോൺഫ്ലോറും, കാൽ കപ്പ് അരിപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ഇനി ഒരു ചട്ടിയിൽ അര ഭാഗത്തോളം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് മസാല തേച്ച് വച്ചിട്ടുള്ള സോയ ചേർത്ത് ഫ്രൈ ചെയ്യുക. തിരിച്ചും മറിച്ചുമിട്ട് നല്ലപോലെ ഫ്രൈ ആയി വരുമ്പോൾ കുറച്ചു കറിവേപ്പിലയും, പച്ചമുളകും, കുറച്ച് വെളുത്തുള്ളി ചതച്ചതും ചേർത്ത് എല്ലാം കൂടി ഒന്ന് ഫ്രൈ ചെയ്ത് കോരിയെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള സോയ ഫ്രൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു ഫ്രൈ തയ്യാറാക്കി നോക്കണേ. ചോറിനൊപ്പം കഴിക്കാൻ നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ഫ്രൈ ആണിത്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page