ഓറഞ്ചിന്റെ തൊലി ആരും കളയരുതേ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ഫ്രൂട്ടാണ് ഓറഞ്ച്. അതുപോലെ തന്നെ ഒത്തിരി പ്രോട്ടീൻസ് അടങ്ങിയിട്ടുള്ള ഒരു ഫലവും കൂടിയാണിത്.എന്നാൽ ഓറഞ്ച്‌ കഴിച്ച ശേഷം അതിന്റെ തൊലി നമ്മൾ കളയുകയാകും പതിവ്. എന്നാൽ ഇന്ന് നമുക്ക് ഓറഞ്ചിന്റെ തൊലി കൊണ്ട് ഒരു കിടിലൻ ഐറ്റം തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 4 ഓറഞ്ചിന്റെ തൊലി എടുക്കുക. എന്നിട്ട് അതിനെ മിക്സിയുടെ വലിയ ജാറിലേക്ക് മാറ്റുക.

ശേഷം ഒട്ടും തന്നെ വെള്ളം ചേർക്കാതെ ഓറഞ്ചിന്റെ തൊലിയെ നല്ല ഫൈൻ പേസ്റ്റായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ഈ മിക്സ് മുങ്ങിക്കിടക്കാൻ പാകത്തിന് വിനാഗിരി ചേർക്കുക. എന്നിട്ട് ഒരു സ്പൂൺ കൊണ്ട് നല്ലപോലെ ഇളക്കുക. ശേഷം ഒരു അടപ്പ് കൊണ്ട് അടച്ചു ഒരു ദിവസം മുഴുവൻ ഇത് റെസ്റ്റ് ചെയ്യാനായി വെക്കുക. പിറ്റേ ദിവസമായപ്പോൾ ഓറഞ്ചിന്റെ തൊലിയുടെ സത്തെല്ലാം അതിൽ ഇന്നും ഇറങ്ങി വന്നിട്ടുണ്ട്.

ശേഷം ഈ മിക്സിനെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ഇനി അരിച്ചെടുത്ത മിക്സിലേക്ക് അര ടേബിൾ സ്പൂൺ ബേക്കിങ് സോഡയോ, ബേക്കിങ് പൗഡറോ ചേർത്ത് ഇളക്കുക. അപ്പോൾ ഈ മിക്സ് തിളച്ചു പൊങ്ങി വരുന്നതാണ്. ശേഷം ഈ മിക്സ് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു വെക്കുക. ഇനി നമ്മുടെ വീടുകളിൽ തറ തുടക്കുന്ന സമയത്തു ഈ മിക്സിൽ നിന്നും കുറച്ചു വെള്ളത്തിലേക്ക് ചേർത്ത് തുടക്കുക. ടൈൽസിലായി കാണുന്ന എല്ലാ അഴുക്കും കറകളും നല്ലപോലെ പോകുന്നതാണ്.

ഇനി നമ്മുടെ വീടുകളിലെ വാഷ് സ്പൈസും, അടുക്കളയിലേക് കൗണ്ടർ ടോപ്പുമെല്ലാം ഈ ലികുടിന്റെ സഹായത്തോടെ വൃത്തിയാക്കാവുന്നതാണ്. ഇനി മീനുകൾ വൃത്തിയാക്കിയ ശേഷം കൈ കഴുകാനും ഇത് ഏറെ നല്ലതാണ്‌. ഇനി പാത്രങ്ങൾ കഴുകാനും വീടിനുള്ളിൽ നല്ലൊരു മണം നിലനിർത്താനും ഇത് മാത്രം മതി. എല്ലാവരും ഈ രീതിയിൽ തയ്യാറാക്കി ഉപയോഗിച്ച് നോക്കണേ. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

https://youtu.be/DYS-GDfUbfc

Leave a Reply

You cannot copy content of this page