നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്ക് ആണ് സമൂസ. എന്നാൽ
ഇഫ്താർ സമയങ്ങളിൽ ഒഴിവാക്കാനാവാത്തതും എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ളതുമായ ഈ സ്നാക്ക് മിക്കവാറും വീടുകളിൽ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് വളരെ ഈസിയായി എങ്ങനെ ഈ സ്നാക്ക് തയ്യാറാക്കാം എന്ന് നോക്കാം. സാധാരണ രീതിയിൽ ചെയ്യുന്നതിൽനിന്ന് കുറച്ചു വ്യത്യസ്തമായാണ് ഈ സമൂസ തയ്യാറാക്കുന്നത്. സമൂസയുടെ ഫില്ലിംഗ് ആയി നല്ല പഴുത്ത നേന്ത്രപ്പഴമാണ് എടുത്തിട്ടുള്ളത്.
ശേഷം പഴം ഒരു സ്റ്റീമറിൽ വച്ച് പുഴുങ്ങി എടുക്കാം. ശേഷം പുഴുങ്ങിയെടുത്ത പഴം ചൂടോടുകൂടി തന്നെ ഒന്ന് ഉടച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക. ശേഷം ചൂടായി വന്ന നെയ്യിലേക്ക് കുറച്ച് നട്ട്സും, കിസ്സ്മിസ്സും ചേർത്ത് ഇളക്കുക. ശേഷം നെയ്യിൽ വറുത്തെടുത്ത ശേഷം ഒരുകപ്പ് തേങ്ങ ചിരകിയത് ചേർത്ത് ഇളക്കുക.
ശേഷം തേങ്ങ നല്ലപോലെ ചൂടായി കഴിഞ്ഞാൽ കാൽ കപ്പ് പഞ്ചസാര ചേർത്ത് ഇളക്കാം. ശേഷം അതിനൊപ്പം അര ടീസ്പൂൺ ഏലക്കാ പൊടിച്ചതും കൂടി ചേർത്തിളക്കാം. ശേഷം എല്ലാം കൂടി ചേർത്ത് ഇളക്കി നല്ലപോലെ ചൂടായി കഴിഞ്ഞാൽ ഫ്ളയിം ഓഫ് ചെയ്യാം. ശേഷം ഉടച്ചെടുത്ത പഴം മിക്സി ലേക്ക് ഇപ്പോൾ വറുത്തെടുത്ത തേങ്ങയുടെയും നെറ്റ്സിന്റെയും മിക്സ് ചേർത്തിളക്കുക. ശേഷം ഒന്നര ടേബിൾ സ്പൂൺ മൈദ ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് കലക്കുക.
എന്നിട്ട് സമൂസ ഷീറ്റ് മടക്കി എടുത്ത ശേഷം പഴത്തിന്റെ ഫില്ലിംഗ് രണ്ട് ടേബിൾ സ്പൂൺ വെച്ചു കൊടുക്കാം. എന്നിട്ട് സമൂസ മടക്കുന്ന രീതിയിൽ മടക്കി എൻഡ് ഭാഗത്തായി കുറച്ചു മൈദ മിക്സ് വച്ച് ഒട്ടിച്ചു കൊടുക്കാം. ഇങ്ങനെ ഉണ്ടാക്കി വെച്ചാൽ കുറച്ചു ദിവസം നമുക്ക് ഫ്രീസറിൽ സൂക്ഷിച്ചുവെക്കാനും കഴിയും. എന്നിട്ട് ആവശ്യസമയത്ത് എടുത്ത് ഫ്രൈ ചെയ്ത് എടുത്താൽ മതിയാകും. ശേഷം ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടയിലേക്ക് മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം എണ്ണ നല്ല പോലെ ചൂടാക്കുക. ശേഷം എണ്ണയിലേക്ക് ശെരിയാക്കി വെച്ചിരിക്കുന്ന സാമൂസ ഇട്ട് കൊടുക്കാം. ശേഷം മീഡിയം ഫ്ളൈമിൽ ഇട്ട് സമൂസ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സമൂസ തയ്യാറായിട്ടുണ്ട്. എന്നും ചിക്കൻ ഫില്ലിംഗ് ഒക്കെ വച്ചിട്ട് അല്ലേ സമൂസ തയ്യാറാക്കുന്നത്. എന്നാൽ കുറച്ച് വ്യത്യസ്തമായി പഴം കൊണ്ടുള്ള സമൂസ തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഈ സമൂസ കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകും. എല്ലാവരും ട്രൈ ചെയ്തു നോക്കണെ. ഇഫ്താറിന് ഇത് കൂടി ഉണ്ടെങ്കിൽ കുട്ടികൾക്ക് വളരെ സന്തോഷമായിരിക്കും.
