നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ഇല വർഗ്ഗമാണ് ചീര. പല തരത്തിലുള്ള ചീരകൾ നമ്മൾ കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് ചുവന്ന ചീര കൊണ്ട് നല്ല ടേസ്റ്റിയാ യിട്ടുള്ള ഒരു വിഭവം തയ്യാറാക്കിയാലോ. ഈ വിഭവം മൺചട്ടിയിൽ തയ്യാറാക്കുന്നത് കൊണ്ട് തന്നെ വളരെ രുചികരമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ റെസിപ്പി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പിടി ചുവന്ന ചീര നല്ലപോലെ കഴുകിയ ശേഷം ചെറുതായി അരിഞ്ഞെടുക്കുക. ശേഷം ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക.
ശേഷം അതിനൊപ്പം കാൽ ടീസ്പൂൺ പെരുംജീരകവും, തേങ്ങ അരച്ചെടുക്കാൻ പാകത്തിന് വെള്ളവും ചേർത്ത് നല്ല സ്മൂത്തായി തേങ്ങ അരച്ചെടുക്കുക. ശേഷം ഒരു മൺചട്ടി എടുക്കുക. എന്നിട്ട് അതിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള ചീര ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് 3 പച്ചമുളക് നീളത്തിൽ കീറിയതും, പാകത്തിനുള്ള ഉപ്പും, അരച്ചു വെച്ചിട്ടുള്ള അരപ്പും ചേർത്ത് കൊടുക്കുക. ശേഷം കാൽ കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അടച്ചുവച്ച് 10 മിനിട്ടോളം മീഡിയം ഫ്ലൈമിൽ ചീര വേവിച്ചെടുക്കുക.
10 മിനിറ്റ് ആയപ്പോൾ ചീര നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ഇനി അതിലേക്ക് ഒരു കപ്പ് നല്ല കട്ട തൈര് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കാൽ ടീസ്പൂൺ ഉലുവയും, ഒരു ടീസ്പൂൺ കടുകും ചേർത്ത് പൊട്ടിക്കുക. ശേഷം കുറച്ച് കറിവേപ്പിലയും അഞ്ചല്ലി ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് നല്ലപോലെ മൂപ്പിക്കുക. ശേഷം മൂത്തുവരുമ്പോൾ നാല് പച്ചമുളക് ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കി മൂത്തുവരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക.
ശേഷം ചീര കറിയിലേക്ക് കടുക് വറുത്തത് കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ചീര കിച്ചടി ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു വിഭവമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
