രുദ്രാക്ഷം 10
കാറിൽ നിന്നും ഇറങ്ങിവരുന്ന അശ്വതിയെയും ചാന്ദിനിയെയും കണ്ടതും താരയുടെ മുഖം ഒന്നു വിടർന്നു….
അതിനോടൊപ്പം തന്നെ ശ്രീദേവിക്ക് തന്റെ മകനെയും മകളെയും കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി..
ഈ സമയം താരയുടെ മക്കളായ അശ്വതിയും ചാന്ദിനിയും ശ്രീദേവിയുടെ മകളായ കല്യാണിയുടെയും മിഴികൾ പോയത് സൂരജിന്റെ അടുത്തായി നിൽക്കുന്ന മിത്രയുടെ മുഖത്തേക്ക് ആയിരുന്നു..
യാതൊരു ചമയങ്ങളും ഇല്ലാതെ കത്തിജ്വലിക്കുന്ന സൗന്ദര്യത്തോടെ സൂരജിന്റെ അടുത്തു നിൽക്കുന്ന മിത്രയെ കണ്ടതും മൂന്നുപേർക്കും അവളോട് വല്ലാത്ത അസൂയ തോന്നി..
കാരണം മറ്റൊന്നും കൊണ്ടല്ല അശ്വതിക്ക് രുദ്രന്റെ മേൽ ഒരു കണ്ണുണ്ട്.. അതുപോലെ ചാന്ദിനിക്ക് അഭിജിത്തിന്റെ മേലും..
താരയും ശ്രീദേവിയും പറഞ്ഞറിഞ്ഞു ഇവർ നാലുപേരും അറിഞ്ഞിരുന്നു സൂരജ് ഒരു പെൺകുട്ടിയെ മരിച്ചുപോയ അവന്റെ സഹോദരിയുടെ സ്ഥാനത്തേക്ക് ദത്തെടുത്ത കാര്യം..
പക്ഷേ അവൾ ഇത്രയും സൗന്ദര്യമുള്ളവൾ ആയിരുന്നു എന്ന് നേരിട്ട് കണ്ടപ്പോഴാണ് മൂവർക്കും മനസ്സിലായത്…
എന്താ മക്കളെ അവിടെ തന്നെ നിന്നു കളഞ്ഞത് എന്റെ മക്കൾ എത്ര ദൂരെ നിന്നുമാണ് വരുന്നത് കയറി വാ അമ്മ നിങ്ങൾക്ക് കഴിക്കുവാൻ വേണ്ടി പല വിഭവങ്ങളും ഉണ്ടാക്കി വച്ചിട്ടുണ്ട്..
താര ഓടിവന്ന് അശ്വതിയുടെ മുഖം ഒന്ന് തലോടി കൊണ്ട് പറഞ്ഞു..
താങ്ക്യൂ അമ്മ അല്ലെങ്കിലും ഞങ്ങളെല്ലാം അമ്മയുടെ ഭക്ഷണം വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.. ഇനി എന്തായാലും ഉത്സവം എല്ലാം കഴിഞ്ഞിട്ടെ ഞങ്ങൾ പോകുന്നുള്ളൂ അതുകൊണ്ട് ഇനിയുള്ള ദിവസങ്ങളിൽ അമ്മ അമ്മയുടെ പാചക പരീക്ഷണം തുടങ്ങിക്കോളൂ കഴിക്കാൻ ഞങ്ങൾ റെഡിയാണ് അല്ലേ ചാന്ദിനി..
അതെന്ത് ചോദ്യമാ ചേച്ചി ഞാനും അമ്മയുടെ ഫുഡ് വല്ലാതെ മിസ്സ് ചെയ്തിരുന്നു…
ഐ ലവ് യു അമ്മ..
ഇതെല്ലാം കണ്ട് ശ്രീദേവിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു…
അശ്വതിയും ചാന്ദിനിയും വൈഭവും കല്യാണിയും എല്ലാം തറവാട്ടിലേക്ക് കയറിച്ചെന്നതും നാലുപേരും മുത്തശ്ശന്റെ കാൽ തൊട്ടു വണങ്ങി അനുഗ്രഹം വാങ്ങി..
എന്റെ മക്കൾ എല്ലാവരും നന്നായിരിക്കട്ടെ… മുത്തശ്ശൻ മനസ്സറിഞ്ഞ് നാലു പേരെയും അനുഗ്രഹിച്ചു..
സരസ്വതി അമ്മായി സുഖമല്ലേ.. അശ്വതി രുദ്രന്‍റെ അമ്മയോട് ചോദിച്ചു..
സുഖമായിരിക്കുന്നു ചാന്ദിനി.. അയ്യോ ഞാൻ പരിചയപ്പെടുത്താൻ മറന്നു മക്കളെ ഇതാണ് മിത്ര നമ്മുടെ സൂരജിന്റെ സഹോദരിയാണ്..
ഏത് സഹോദരി ഇന്നലെവരെ സൂരജേട്ടന് അങ്ങനെ ഒരാൾ ഉള്ള കാര്യം ഞങ്ങൾക്ക് അറിയില്ലല്ലോ.. എവിടെ നിന്നൊ വലിഞ്ഞു കയറി വന്നവളെയൊന്നും ഞങ്ങളുടെ സഹോദരിയായി കാണുവാൻ ഞങ്ങൾക്ക് ആകില്ല…
ചാന്ദിനിയും കല്യാണിയും ഒരേ സ്വരത്തിൽസരസ്വതിയെ നോക്കിക്കൊണ്ട് പറഞ്ഞു…
ഒരു നിമിഷം മിത്രയുടെ മുഖം താണുപോയി..ഇത് കണ്ട സൂരജിനാകെ വിറഞ്ഞു കയറുന്നുണ്ടായിരുന്നു അവൻ അവരോട് എന്തോ പറയുവാൻ വേണ്ടി മുന്നോട്ടു ആഞ്ഞതും പെട്ടെന്നാണ് അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് മിത്ര കണ്ണുകൊണ്ട് അരുത് എന്ന് കേണപേക്ഷിച്ചത് ..
എന്തുകൊണ്ടോ മിത്രയുടെ അപേക്ഷ സൂരജിന് നിരസിക്കുവാൻ സാധിച്ചില്ല..
അവൻ അവരോട് ഒന്നും മിണ്ടാതെ മിത്രയുടെ കയ്യും പിടിച്ച് നേരെ മുറ്റത്തേക്ക് ഇറങ്ങിപ്പോയി..
ഹോ കൊച്ചുതമ്പുരാട്ടിയെ പറഞ്ഞത് കൊച്ചുതമ്പുരാന് പിടിച്ചിട്ടില്ല.. താര സൂരജിനെ പുച്ഛിച്ചുകൊണ്ട് എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു. 😏
എന്താ കുട്ടികളെ ഇങ്ങനെയാണോ ഒരു പെൺകുട്ടിയുടെ മുഖത്ത് നോക്കി സംസാരിക്കേണ്ടത്.. ഒന്നുമില്ലെങ്കിലും ആ കുഞ്ഞും നിങ്ങളുടെ പ്രായമല്ലേ ആയിരിക്കില്ല നിങ്ങളെക്കാളും പ്രായം കുറവാണെന്നാണ് എനിക്ക് തോന്നുന്നത്..
ഒരു അനിയത്തിയെപ്പോലെ കണ്ടു ഒപ്പം നിർത്തി സ്നേഹിക്കുന്നതിന് പകരം ഇങ്ങനെ ആട്ടുകയായിരുന്നൊ വേണ്ടത് കഷ്ടം. നിങ്ങളൊക്കെ എന്തിനാണ് പഠിക്കാൻ പോകുന്നത്.. സരസ്വതി അല്പം ശബ്ദം ഉയർത്തി തന്നെ മൂന്നു പെൺകുട്ടികളോട് മായി ചോദിച്ചു..
ഏട്ടത്തി എന്റെ മക്കൾ കയറി വന്നില്ല അപ്പോഴേക്കും അവരെ ശകാരിക്കുന്നോ .. അവർ പറഞ്ഞതിൽ എന്താ തെറ്റ് എവിടെ നിന്നൊ വലിഞ്ഞു കയറി വന്നവളെയൊന്നും സഹോദരിയായി കാണേണ്ട ആവശ്യം ഒന്നും ഈ തിരുവിതാംകൂർകോവിലകത്തുള്ള തമ്പുരാട്ടി കുട്ടികൾക്ക് ഇല്ല..
ആർക്കറിയാം ഏത് ജാതിയും കുലവും ആണെന്ന്… നിങ്ങൾ വാ മക്കളെ ഏട്ടത്തിയോട് ഒന്നും സംസാരിച്ചിട്ട് കാര്യമില്ല..
സരസ്വതിയെ അല്പം മുഷിച്ചിലോടെ നോക്കിക്കൊണ്ട് ശ്രീദേവിയും താരയും മൂന്നു പെൺകുട്ടികളുടെ കയ്യും പിടിച്ച് അകത്തേക്ക് കയറിപ്പോയി… പക്ഷേ ഈ സമയമെല്ലാം അശ്വതിയുടെ നോട്ടം രുദ്രന്റെ മേലായിരുന്നു.
കഷ്ടം ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഇങ്ങനെയും ഉണ്ടോ ജന്മങ്ങൾ സരസ്വതി സ്വയം പുറത്തു കൊണ്ട് അകത്തേക്ക് കയറിപ്പോയി..
ഈ സമയം എല്ലാം വൈഭവിന്റെ കണ്ണുകൾ രുദ്രനെ തേടി പോകുന്നുണ്ടായിരുന്നു. അവിടെ നടക്കുന്ന എല്ലാ സംഭവവിക്കാസങ്ങളും നിരീക്ഷിച്ചുകൊണ്ട് നന്ദനയുടെ അടുത്ത് ഇരിക്കുകയാണ് അവൻ പക്ഷേ ഒന്നിനോടും പ്രതികരിക്കുന്നില്ല എന്ന് മാത്രം..
രുദ്രനെ നോക്കി മുറുകിയ മുഖത്തോടെ വൈഭവും അകത്തേക്ക് കയറിപ്പോയി..
വൈഭവ് അകത്തേക്ക് കയറി പോയപ്പോൾ തന്നെ രുദ്രന്റെ മുഖത്ത് ഒരു പുച്ഛചിരിയാണ് വിരിഞ്ഞത്…
നല്ല നിലാവുള്ളതുകൊണ്ട് തന്നെ സൂരജ് മിത്രയുമായി നേരെ പോയത് മുറ്റത്തിന്റെ കിഴക്കുവശത്തായി പടർന്നു പന്തലിച്ചു നിൽക്കുന്ന മുല്ലവള്ളിയുടെ അടുത്തേക്ക് ആയിരുന്നു..
ആ മുല്ല വള്ളിയുടെ അടുത്തേക്ക് എത്തുംതോറും അതിൽ നിന്നുള്ള സുഗന്ധം നാസികയിലേക്ക് തുളച്ചുകയറുന്നുണ്ടായിരുന്നു..
നിലാവെളിച്ചത്തിൽ മുല്ലവള്ളിയും അതിലെ മുല്ലകളും കാണുവാൻ തന്നെ ഒരു പ്രത്യേക ഭംഗിയുള്ള കാഴ്ചയായിരുന്നു..
സൂരജിന്റെ കൈവിട്ട് മിത്ര ഓടിച്ചെന്ന് മുല്ലവള്ളികളിൽ നിന്നും ഓരോ മുല്ലകൾ ആയി തേരുത്തു കയ്യിലെടുത്തു..
“മോളെ” പിറകിൽ നിന്നും സൂരജിന്റെ ശബ്ദമാണ് അവളെ പിന്തിരിഞ്ഞു നോക്കുവാൻ പ്രേരിപ്പിച്ചത്.. അത്രയും ..
എന്താ ഏട്ടാ പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു നോക്കിയ മിത്രാ കാണുന്നത് വല്ലാതെ വിഷമിച്ചു നിൽക്കുന്ന സൂരജിനെയാണ്..
അയ്യോ എന്റെ ഏട്ടൻ എന്തിനാ ഇങ്ങനെ വിഷമിച്ചു നിൽക്കുന്നത് മിത്രയ്ക്ക് എന്തുകൊണ്ടൊ സൂരജിന്റെ മുഖം കണ്ടപ്പോൾ വല്ലാത്ത പരിഭ്രമം തോന്നി..
അത്… അത് പിന്നെ മോളെ ഞാൻ അവർക്ക് വേണ്ടി മോളോട് സോറി പറയുന്നു..
അവർ അങ്ങനെയാണ് പണത്തിന്റെയും പ്രതാപത്തിന്റെയും കീഴിൽ അവർക്ക് മനുഷ്യമനസ്സുകളെ ആഴത്തിൽ മനസ്സിലാക്കുവാൻ ഇതുവരെ സാധിച്ചിട്ടില്ല.. അവരുടെയെല്ലാം വിചാരം പണമാണ് ഏറ്റവും വലുത് എന്നാണ്.. മോൾക്കറിയോ ഇവിടെ എനിക്കും ഏകദേശം ഒരു പട്ടിയുടെ സ്ഥാനം തന്നെയായിരുന്നു..
പിന്നീട് എനിക്ക് ഐപിഎസ് എല്ലാം കിട്ടിക്കഴിഞ്ഞതിനുശേഷം ആണ് ഈ തറവാട്ടിൽ എന്റെ അമ്മയുടെ അനിയത്തിമാർ എന്ന് പറയുന്ന ആ രാക്ഷസികളും അവരുടെ പെൺമക്കളും ഒരു വിലയെല്ലാം നൽകി തുടങ്ങിയത്..
സത്യത്തിൽ അവർക്ക് ഇപ്പോഴും പേടി ഉള്ളത് ഒരു രുദ്രനെ മാത്രമാണ്.. ഞാൻ പിന്നെ അങ്ങനെ ദേഷ്യപ്പെടുന്ന ആളല്ല ചിലപ്പോൾ അതുകൊണ്ടായിരിക്കും എന്നെയും അവർക്ക് അത്ര വിലയില്ല.. സൂരജ് അല്പം വിഷമത്തോടെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞതും മിത്ര തന്റെ കയ്യിലുണ്ടായിരുന്ന മുല്ലപ്പൂവ് എടുത്ത് സൂരജിന്റെ പോക്കറ്റിലായി വച്ചു..
ഈ മുല്ലപ്പൂ ഇവിടെ നിന്നോട്ടെ ഏട്ടാ നല്ല മണമുണ്ട്.. കൊച്ചു കുട്ടികളെപ്പോലെ കണ്ണുകൾ വിടർത്തിക്കൊണ്ട് മിത്ര അവനോടായി പറഞ്ഞു..
താൻ പറഞ്ഞതിനുള്ള മറുപടി അല്ല മിത്ര തരുന്നതെന്ന് അവന് മനസ്സിലായതും അവൻ ചോദിച്ചു “നിനക്ക് വിഷമം ഇല്ലേ കുട്ടി അവര് ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ..”
ഇല്ല ഏട്ടാ കാരണം എന്താണെന്ന് അറിയോ ആരുമില്ലാത്ത എനിക്ക് സ്വന്തമായി ഒരു ഏട്ടനെ ദൈവം തന്നു അതുതന്നെ വലിയൊരു പുണ്യമാണ്.. പിന്നെ പറയേണ്ടവർ പറഞ്ഞോട്ടെ നമ്മൾക്കറിയില്ലേ നമ്മളെ കുറിച്ച്..
മിത്ര അങ്ങനെ പറഞ്ഞതും സൂരജ് അവളെ ഇറകെ കെട്ടിപ്പുണർന്നു.. അതെ നമ്മൾക്കറിയാം വൈകിയാണെങ്കിലും എനിക്ക് എന്റെ കുഞ്ഞിയെ തിരിച്ചു കിട്ടിയല്ലോ ഒരുപാട് സന്തോഷം..
പെട്ടെന്നാണ് സൂരജിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തത്..
മോളെ ഓഫീസിൽ നിന്നുമാണ് നീ ഇവിടെ തന്നെ നിൽക്ക് ഞാൻ ഒന്ന് സംസാരിച്ചിട്ട് ഇപ്പോൾ വരാം…
ശരിയേട്ടാ അതും പറഞ്ഞ് മിത്ര വീണ്ടും മുല്ലകൾ പറിക്കുവാൻ വേണ്ടി തുടങ്ങി.
പെട്ടെന്ന് തന്റെ പിറകിലായി ആരോ നിൽക്കുന്നത് പോലെ തോന്നിയ മിത്ര തിരിഞ്ഞു നോക്കിയതും കണ്ടു കൈകൾ കെട്ടി തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്ര ദേവിനെ..
അവനെ കണ്ടതും അത്രയും നേരം പുഞ്ചിരിച്ചു നിന്നിരുന്ന മിത്രയുടെ മുഖത്തേക്ക് ഭയം എന്ന വികാരം വരുവാൻ അധികനേരം വേണ്ടിവന്നില്ല എങ്കിലും അത് പുറത്ത് കാണിക്കാതെ മിത്ര അവനെ നോക്കി കൊണ്ട് ചോദിച്ചു..
എ… എന്താ…
അവൻ എവിടെ സൂരജ്..
ഏട്ടൻ അപ്പുറത്തേക്ക് പോയതാണ് ഓഫീസിൽ നിന്നും ഫോൺ വന്നിരുന്നു..
ഹ്മ്മ്മ് അതിനൊന്നും മൂളിക്കൊണ്ട് അവളെയൊന്നു ഇരുത്തി നോക്കി രുദ്രൻ സൂരജിന്റെ അടുത്തേക്ക് നടന്നു നീങ്ങി..
ഹോ! മിത്ര ആഞ്ഞു ശ്വാസം വലിച്ചു വിട്ടു കൊണ്ട് വീണ്ടും മുല്ല പറിക്കുവാൻ തുടങ്ങി ഈ സമയമാണ് മുകളിലെ ബാൽക്കണിയിൽ നിന്നും അഭിജിത്ത് മിത്ര തനിച്ച് നിന്ന് മുല്ല പറിക്കുന്നത് കാണുന്നത്.. സത്യത്തിൽ അവളെ കണ്ടതും അവന്റെ കണ്ണുകൾ ഒന്നു തിളങ്ങിയിരുന്നു..
അവൻ വേഗം തന്നെ മുറിയുടെ വാതിൽ തുറന്നു കൊണ്ട് താഴേക്ക് ഇറങ്ങിച്ചെന്നു…
എന്താണ് ഇവിടെ രാത്രി പരിപാടി..
പരിചിതമല്ലാത്ത ഒരു ശബ്ദം കേട്ടതും മിത്ര ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു. തന്റെ അടുക്കലേക്ക് നടന്നുവരുന്ന അഭിജിത്തിനെ..
എന്തുകൊണ്ടോ അവന്റെ സൗമ്യതയോടുള്ള സംസാരം ആണെങ്കിലും ആ കണ്ണുകൾ മിത്രയെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു അതുകൊണ്ടുതന്നെ അഭിജിത്തിന്റെ മുഖത്ത് നോക്കാതെ മിത്ര അവനോടായി പറഞ്ഞു…
അത് പിന്നെ.. മുല്ലകൾ കണ്ടപ്പോൾ ഒരു മാല ഉണ്ടാക്കാം എന്ന് കരുതി പറിക്കുകയായിരുന്നു..
എന്നാൽ ഞാനും കൂടാം താൻ തനിച്ച് പറിച്ചാൽ ഇപ്പോഴൊന്നും ഇത് തീരില്ലടോ.. അതും പറഞ്ഞ് അഭിജിത്ത് മുല്ല പറിക്കുവാൻ തുടങ്ങി..
അയ്യോ വേണ്ട ഏകദേശം എനിക്ക് കിട്ടിയിട്ടുണ്ട് ഇനി വേണമെങ്കിൽ പിന്നീട് പറിക്കാം.. അഭിയുടെ മുഖത്തേക്ക് നോക്കാതെ മിത്ര താഴേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..
ഈ സമയമെല്ലാം അബി മിത്രയെ തന്നെ നോക്കിക്കാണുകയായിരുന്നു…
അങ്ങനെ പറഞ്ഞാൽ പറ്റില്ല ഇതല്ലേ ഉള്ളൂ അല്പം കൂടി ഞാൻ പറച്ചു തരാം അത് പറഞ്ഞുകൊണ്ട് അഭി വീണ്ടും മുല്ല പറിക്കുവാൻ ഒരുങ്ങിയതും മിത്ര അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു..
വേണ്ട ഞാൻ…ഞാൻ പറിച്ചു കൊള്ളാം..
അതും പറഞ്ഞു മിത്ര തനിക്ക് പറ്റുന്ന രീതിയിൽ അല്പം ഉയരത്തിൽ നിൽക്കുന്ന മുല്ലവള്ളിയിൽ നിന്നും മുല്ലകൾ വരെ എങ്ങനെയൊക്കെയോ ഏന്തി വലിഞ്ഞ് പറയ്ക്കുവാൻ തുടങ്ങി..
ഈ സമയം അഭിയുടെ കണ്ണുകൾ എത്ര ശ്രമിച്ചിട്ടും മിത്രയുടെ ശരീരമാകെ ഓടിയലഞ്ഞു..
അബി 🔥
പിറകിൽ നിന്നും രുദ്രന്റെ ശബ്ദം കേട്ടതും അത്രയും നേരം മിത്ര എന്ന മായിക ലോകത്ത് നിന്നിരുന്ന അഭിജിത്ത് ഞെട്ടിക്കൊണ്ട് തിരിഞ്ഞുനോക്കി ഈ സമയം തന്നെയാണ് മിത്രയും രുദ്രനെ നോക്കിയത്..
നീ എന്താ ഇവിടെ ചെയ്യുന്നത്..
അത്….അത് പിന്നെ ഏട്ടാ സൂരജേട്ടൻ എടൊപ്റ്റ് ചെയ്ത പെൺകുട്ടിയാണെന്ന് അറിഞ്ഞുഅപ്പോൾ പിന്നെ ഒന്ന് പരിചയപ്പെടാൻ..
അത് നേരത്തെ ഉമ്മറത്ത് വെച്ച് കഴിഞ്ഞതല്ലേ ഇനി ഇപ്പോൾ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല അകത്തേക്ക് കയറിപ്പോ…
ഹ്മ്മ്മ്മ് ശരി രുദ്രന്റെ അപ്പോഴത്തെ മുഖഭാവം കണ്ടതും പിന്നെ അഭിജിത്ത് ഒന്നും മറത്തു പറയാതെ വേഗം അകത്തേക്ക് കയറിപ്പോയി..
അഭി കയറിപ്പോയി എന്ന് കണ്ടതും രുദ്രൻ തിരിഞ്ഞു കൊണ്ട് മിത്രയേ ഒന്നു നോക്കി സത്യത്തിൽ അവന്റെ നോട്ടത്തിൽ മിത്ര നിന്ന് വിറയ്ക്കുവാൻ തുടങ്ങി..
രുദ്രൻ പാഞ്ഞു വന്ന മിത്രയുടെ കയ്യും പിടിച്ച് ആ മുല്ലയുടെ അടുത്തേക്ക് അവളെ ചേർത്തു നിർത്തി…
എന്താണ് സംഭവിക്കുന്നത് എന്ന് അവൾക്ക് മനസ്സിലാകുന്നില്ലായിരുന്നു ഒരു നിമിഷം കൊണ്ടാണ് രുദ്രന്റെ കൈവിരലുകൾ മിത്രയുടെ നഗ്നമായി ഇടുപ്പിൽ വന്നുചേർന്നത് അവൾക്ക് എന്തെങ്കിലും പറയുവാൻ അവസരം കൊടുക്കുന്നതിന് മുന്നേ തന്നെ താഴ്ന്നു പോയ ദാവണി തുമ്പ് ഇടുപ്പിൽ നിന്നും വലിച്ചെടുത്ത് അവൻ അവളുടെ അണിവയറിലേക്ക് ആയി ചേർത്ത് കുത്തി കൊടുത്തു..
ഒരു നിമിഷം മിത്ര അറിയാതെ ഉയർന്നുപോയി.. ആ സമയം തന്നെ ഒരു ഇളങ്കാറ്റ് അടിച്ചതും മുല്ലവള്ളിയിൽ നിന്നും മുല്ലപ്പൂക്കൾ അടർന്നു രണ്ടുപേരുടെയും ശരീരത്തിലേക്ക് വീണു കൊണ്ടേയിരുന്നു..
പക്ഷേ ഇതൊന്നും രുദ്രൻ ശ്രദ്ധിക്കുന്ന കൂടെ ഇല്ലായിരുന്നു” ഉടുക്കാൻ അറിയില്ലെങ്കിൽ ഇതൊന്നും ഉടുത്തു നടക്കരുത് കേട്ടോടി!!!”
സത്യത്തിൽ അവന്റെ അലർച്ചയിലാണ് മിത്ര സ്വബോധത്തിലേക്ക് വന്നത്..അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും പേടികൊണ്ട് അവൾ തലയാട്ടി..
മ്മ്മ്മ്…. 😰
അവളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് രുദ്രൻ അകത്തേക്ക് കയറിപ്പോയി..
രുദ്രൻ സൂരജിനോട് സംസാരിച്ചിട്ട് തിരികെ വരുമ്പോൾ കാണുന്നത് അഭി വല്ലാത്തൊരു നോട്ടത്തോടെ മിത്രയുടെ ശരീരത്തിലേക്ക് നോക്കുന്നതാണ് കണ്ടത് അതുകൊണ്ടാണ് അവൻ അങ്ങനെ ചെയ്തതെന്ന് ഓർത്തു..
റൂമിലെത്തിയതും രുദ്രൻ അറിയാതെ തന്നെ തന്റെ വലതു കൈയിലേക്ക് ഒന്നു നോക്കി.. ഇപ്പോഴും മിത്രയുടെ അണിവയറിന്റെ ചൂട് തന്റെ വിരലുകളിൽ ഉള്ളതുപോലെ അവന് തോന്നി..
പിന്നീട് തല ഒന്ന് കുടഞ്ഞുകൊണ്ട് റൂമിലെ സെറ്റ് ചെയ്ത് മിനി ഫ്രിഡ്ജിൽ നിന്നും ഒരു ക്യാൻ ബിയർ എടുത്ത് അവൻ പതിയെ സിപ് ചെയ്തുകൊണ്ട് ബാൽക്കണിയിലേക്ക് കയറി നിന്നു..
രുദ്രൻ താഴേക്ക് നോക്കുമ്പോൾ കാണുന്നുണ്ടായിരുന്നു സൂരജിന്റെ കൈയും പിടിച്ചു എന്തൊക്കെയോ പുഞ്ചിരിച്ചു സംസാരിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോകുന്ന മിത്രയെ…
തുടരും
