രുദ്രാക്ഷം :16

കാവിലേക്ക് കുടുംബാംഗങ്ങൾ എല്ലാവരും നടന്നാണ് പോയത്. നന്ദന മിത്രയുടെ കൈകൾ ചേർത്ത് പിടിച്ചു ഓരോന്ന് പറഞ്ഞുകൊണ്ട് നടക്കുന്നുണ്ട് അവൾ പറയുന്നതെല്ലാം ആസ്വദിച്ച് തന്നെ മിത്രയും കേൾക്കുന്നുണ്ടായിരുന്നു. “ഇതാ എത്തിയല്ലോ അതാണ് നമ്മുടെ കാവ്.” നന്ദന കൈ ചൂണ്ടിയ ഭാഗത്തേക്ക് മിത്രയൊന്നു നോക്കി. കണ്ടാൽ തന്നെ ഭയം തോന്നും കാരണം അത്രയും വലിയൊരു കാവായിരുന്നു അത്. ദൂരെ നിന്നും മിത്ര നോക്കുമ്പോൾ കണ്ടു സൂരജേട്ടൻ വെപ്രാളപ്പെട്ട് ഓരോന്ന് ചെയ്യുന്നത്. സ്വർണ്ണ കസവ് കരയോടു കൂടിയിട്ടുള്ള ഒരു മുണ്ടാണ് സൂരജിന്റെ വേഷം ശരീരം മറക്കുവാൻ ഒരു മേൽമുണ്ടും അവൻ ധരിച്ചിട്ടുണ്ട്. ദൂരെ നിന്നും തങ്ങളെ നോക്കി ചിരിക്കുന്ന തന്റെ ഏട്ടനെ കണ്ടതും മിത്രയും അവന് ഒരു പുഞ്ചിരി നൽകി. “അപ്പോൾ എല്ലാവരും എത്തിയ സ്ഥിതിക്ക് നമുക്ക് കർമ്മങ്ങൾ തുടങ്ങാല്ലേ…” എന്തു പറയുന്നു തമ്പുരാനെ… അതിനെന്താ തിരുമേനി തുടങ്ങികോള്ളു… തറവാട്ടിലെ അംഗങ്ങൾ എല്ലാവരും സമ്മതം അറിയിച്ചതും തിരുമേനി നാഗങ്ങൾക്കുള്ള പ്രത്യേക വഴിപാടുകൾ ചെയ്തു തുടങ്ങി. എല്ലാം കണ്ടുകൊണ്ട് രുദ്രൻ മാത്രം അല്പം പിറകിലേക്ക് മാറിനിന്നു. ഈ സമയമെല്ലാം വൈഭവിന്റെ കണ്ണുകൾ മിത്രയുടെ ശരീരത്തിലൂടെ ഓടി അലയുന്നുണ്ടായിരുന്നു. മിത്ര മുൻപിലും വൈഭവ് അവളുടെ പിറകിലും ആയിട്ടാണ് നിൽക്കുന്നത് അതുകൊണ്ട് തന്നെ വൈഭവ് മിത്രയേ നോക്കുന്നതൊന്നും മറ്റാരും ശ്രദ്ധിക്കുന്നില്ല എങ്കിലും രുദ്രന്റെ കണ്ണുകൾ ആ സമയവും വൈഭവിന്റെ മേലായിരുന്നു. അവന്റെ വൃത്തികെട്ട നോട്ടം മിത്രയുടെ ശരീരത്തിൽ പതിയുന്നത് രുദ്രന്റെ ദൃഷ്ടിയിൽ പതിഞ്ഞതും അവന്റെ മുഖം എല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു. പൂജ നടക്കുന്നത് കൊണ്ട് തന്നെ രുദ്രനു അപ്പോൾ ഒന്നും വൈഭവിനോട് തിരിച്ചു പറയുവാനോ പ്രവർത്തിക്കുവാനോ സാധിച്ചില്ല എങ്കിലും സംയമനം പാലിച്ചുകൊണ്ട് അല്പം നേരം കൂടി രുദ്രൻ അവിടെ നിന്നു. എന്നിട്ടും വൈഭാവിന്റെ കണ്ണുകൾ അപ്പോഴും മിത്രയുടെ മേൽ ആണെന്ന് കണ്ടതും രുദ്രൻ പതിയെ നടന്നുവന്ന് മിത്രയുടെയും വൈഭവിന്റെയും ഇടയിലായി കയറി നിന്നുകൊണ്ട് രുദ്രൻ വൈഭാവിനെ കത്തുന്ന ഒരു നോട്ടം തിരിഞ്ഞു നോക്കി. അത്രയും നേരം മിത്രയെന്ന മായാജാലത്തിൽ കുടുങ്ങിപ്പോയീരുന്ന വൈഭവ് രുദ്രന്റെ തീക്ഷണമായ നോട്ടത്തിൽ ഒന്ന് പതറിപ്പോയി. ആദ്യം ഒന്ന് ഭയന്നെങ്കിലും പിന്നീട് രുദ്രനെ നോക്കി പുച്ഛിച്ചുകൊണ്ട് വൈഭവ് അഭിയുടെ അടുത്തേക്ക് നടന്നു.

 

പ്രധാന പൂജകൾ കഴിഞ്ഞപ്പോൾ തിരുമേനി കുടുംബാംഗങ്ങളോട് ഒരു വശത്തേക്ക് മാറി നിന്നു കൊള്ളുവാൻ പറഞ്ഞു അപ്രകാരം എല്ലാവരും ഒരു ഭാഗത്തേക്ക് മാറി നിന്നതും അശ്വതിയുടെ കണ്ണുകൾ വീണ്ടും രുദ്രനെ തേടിയലഞ്ഞു. അശ്വതി നോക്കുമ്പോൾ ഒരു സൈഡിലേക്ക് മാറി നിന്ന് കൊണ്ട് രുദ്രൻ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. ദൂരെ മാറി നിൽക്കുന്ന രുദ്രനെ കണ്ടതും അശ്വതിയുടെ കണ്ണുകൾ ഒന്നു വിടർന്നു. അശ്വതി നേരിട്ട് രുദ്രനോട് സംസാരിക്കാൻ വേണ്ടി അല്പം മുന്നോട്ട് നടന്നതും പെട്ടെന്നാണ് നാട്ടുകാരിൽ ചിലർ അവിടെ കൂടി നിൽക്കുന്നത് അവൾ കണ്ടത് അതിൽ അല്പം പ്രായമായ സ്ത്രീകൾ ആരെയോ നോക്കി എന്തോ പറയുന്നതുപോലെ തോന്നിയ അശ്വതി അവർ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ വേണ്ടി കാതുകൂർപ്പിച്ചു നിന്നു. പക്ഷെ അവർ പറയുന്നത് കേട്ട് അവളുടെ മുഖമാകെ ദേഷ്യം കൊണ്ട് വിറച്ചു. “കണ്ടില്ലേ ദാക്ഷാണിയെ ആ പെൺകുട്ടിയെ എന്തൊരു ഭംഗിയാണ് കാണുവാൻ.. നമ്മുടെ കൊച്ചു തമ്പുരാൻ രുദ്രൻ കുഞ്ഞിന് നല്ലവണ്ണം ചേരും അല്ലേ… സാക്ഷാൽ ശിവ പാർവതിമാരെ പോലെയുണ്ട് ഇതുവരെയും കാണുവാൻ ..” മിത്രയെ നോക്കി കൊണ്ടാണ് അവർ അങ്ങനെ പറയുന്നത് എന്ന് കേട്ടതും അശ്വതിയുടെ മുഖം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. അവൾക്ക് ആ സമയം മിത്രയേ തല്ലിക്കൊല്ലുവാനുള്ള ദേഷ്യം ഉണ്ടായിരുന്നു എങ്കിലും സംയമനം പാലിച്ചുകൊണ്ട് അവൾ അവിടെ തന്നെ നിന്നു ഒരു അവസരത്തിന് വേണ്ടി പകയെരിയുന്ന കണ്ണുകളോടെ. പൂജകളെല്ലാം കഴിഞ്ഞ് ഏകദേശം ഉച്ചയോടെയാണ് തറവാട്ടിലുള്ള എല്ലാവരും കോവിലകത്തേക്ക് തിരിച്ചു മടങ്ങിയത്. ഈ സമയം എല്ലാം വൈഭവിന്റെ കണ്ണുകൾ എത്ര നിയന്ത്രിച്ചിട്ടും മിത്രയേ തേടി അലയുന്നത് രുദ്രൻ കാണുന്നുണ്ടായിരുന്നു.

 

കാവിൽ നിന്നും തറവാട്ടിലേക്കുള്ള വഴിയിലേക്ക് എല്ലാവരും കടന്നതും പെട്ടെന്നാണ് വൈഭവിന്റെ കയ്യിൽ പിടിച്ച് ആരോ അവനെ കാവിന്റെ മറു സൈഡിൽ ആയിട്ടുള്ള വലിയ മരത്തിന്റെ മറവിലേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോയത്. സത്യത്തിൽ രുദ്രന്റെ പെട്ടെന്നുള്ള പ്രവർത്തിയായതിനാൽ വൈഭവ് ഒന്നു പകച്ചു പോയി. വൈഭവിന് പെട്ടെന്ന് ശ്വാസം എടുക്കാൻ കഴിയാതെ കണ്ണുകൾ മിഴിഞ്ഞു വന്നു. രുദ്രന്റെ മുഖം കണ്ട് അവൻ ഒരു നിമിഷം പേടിയോടെ ഉമിനീരിറാക്കി പോയി ദേഷ്യം കൊണ്ട് കവിളുകൾ വിറച്ച് കണ്ണുകളെല്ലാം ചുവന്ന് രുദ്രൻ സാക്ഷാൽ കാലഭൈരവൻ ആയി മാറിയിരുന്നു. “പറഞ്ഞിട്ടില്ലെടാ നായെ തറവാട്ടിള്ള പെൺകുട്ടികളുടെ മേൽ നിന്റെ ദുഷിച്ച കണ്ണ് വന്ന പതിക്കുവാൻ പാടില്ല എന്ന്.. ഇത്രയൊക്കെ വാണിംഗ് തന്നിട്ടും നാണവും മാനവും ഇല്ലാതെ വീണ്ടും വീണ്ടും ഈ പ്രവർത്തി ചെയ്യുന്ന നിന്നെ എന്താ ചെയ്യേണ്ടത് നാ***മോനെ” “രു…. രുദ്ര.. വേണ്ട വിട്ടേക്ക്…. നീ ഇതിൽ ഇടപെടേണ്ട… ഈ വൈഭവ് ഒരുത്തിയെ കണ്ണുവെച്ചിട്ടുണ്ടെങ്കിൽ അവളെ നേടിയെടുക്കാൻ എനിക്ക് നന്നായിട്ട് അറി….” ആാാാാ!!!! വൈഭവിന് ബാക്കി രുദ്രനോട് പറയാൻ സാധിച്ചില്ല അതിനു മുന്നേ തന്നെ രുദ്രൻ അവൻ തന്റെ മുട്ടുകാൽ കൊണ്ട് വൈഭവിന്റെ അടിനാഭി നോക്കി തൊഴിച്ചു കഴിഞ്ഞിരുന്നു. വൈഭവിന് തന്റെ ശരീരമെല്ലാം തളരുന്നതുപോലെ തോന്നി കണ്ണുകളെല്ലാം മിഴിഞ്ഞു വന്നു അറിയാതെ തന്നെ അവൻ കുനിഞ്ഞുകൂടി ഒരു പുഴുഈഴയുന്നത് പോലെ അവൻ നിലത്ത് കിടന്ന് പുളഞ്ഞു പോയി. വൈഭവിന്റെ തൊട്ടടുത്തായി കുനിഞ്ഞു ഇരുന്നുകൊണ്ട് രുദ്രൻ അവന്റെ മുഖത്തേക്ക് തുറിച്ചുനോക്കി. ആ സമയം വൈഭവിന്റെ മുഖത്ത് വല്ലാത്ത ഭയവും ഒപ്പം ദേഷ്യവും പ്രകടമായിരുന്നു. “മിത്ര അവളുടെ മേൽ നിന്റെ ദുഷിച്ച കണ്ണ് ഇനി പതിഞ്ഞാൽ ഇനിയൊരു വാണിംഗ് ഉണ്ടാകില്ല കൊന്നു തള്ളും നിന്നെ ഞാൻ.. അവൾ എനിക്ക്…” പെട്ടെന്ന് വൈഭവിന്റെ കണ്ണുകൾ ഒന്നു ചുരുങ്ങി രുദ്രൻ എന്താണ് പറയാൻ പോകുന്നതെന്ന് അറിയുവാൻ വേണ്ടി ആ വേദനയ്ക്കിടയിലും അവന്റെ ചെവികൾ കൂർത്തു വന്നു. ഒന്നു ശ്വാസം വലിച്ചു വിട്ടു രുദ്രൻ വൈഭവിനോടായി പറഞ്ഞു “അവൾക്ക് കാവലായി ഞാനെപ്പോഴും ഉണ്ടാകും.. എന്നോട് നേർക്ക് നേർ നിന്ന് നേരിട്ടാൽ മാത്രമേ നിനക്ക് മിത്രയിൽ എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ.. പക്ഷെ എന്നെ നേരിടുന്നതും മരണത്തെ പുൽകുന്നതും ഒരുപോലെയാണെന്ന് ഓർക്കുന്നത് നല്ലതായിരിക്കും വൈഭവ് ഓർക്കുന്നത് നല്ലതായിരിക്കും..” കണ്ണുകളെല്ലാം രക്തവർണ്ണമായി ഇരുകവിളകളും ദേഷ്യത്തോടെ വിറപ്പുണ്ട് തന്നെ നോക്കി പറയുന്ന രുദ്രനെ നോക്കി വൈഭവ് അറിയാതെ തന്നെ ഉമിനീർ ഇറക്കി പോയി എങ്കിലും അവനോടുള്ള പ്രതികാരം അപ്പോഴും അവന്റെ കണ്ണിൽ കാണാമായിരുന്നു. വൈഭവിനെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് രുദ്രൻ കാറ്റുപോലെ കാവിൽ നിന്നും പുറത്തേക്കിറങ്ങി പോയി.

 

“മിത്ര നീ ഇവിടെ നിൽക്ക് ഞാൻ പോയി നമുക്ക് കഴിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം വല്ലാതെ വിശക്കുന്നുണ്ട്.” അത്രയും പറഞ്ഞു മിത്രയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നന്ദന ഓടി താഴേക്ക് ഇറങ്ങി. നന്ദന താഴെക്കിറാങ്ങുന്നത് കണ്ടെതും അശ്വതിയുടെ മുഖത്ത് ഒരു പുച്ഛിച്ചിരിയാണ് വിരിഞ്ഞത്. അവൾ മുഖത്ത് നിഷ്കളങ്കത മനോഭാവം വരുത്തിക്കൊണ്ട് പുഞ്ചിരിച്ചു മിത്രയുടെ അടുത്തേക്കായി കയറിച്ചെന്നു. “ഹായ്‌ മിത്ര.. എന്താ ഇവിടെ തനിയെ നിൽക്കുന്നത്…” “അത് പിന്നെ ഒന്നുമില്ല ചേച്ചി നന്ദന ഇത്രയും നേരം കൂടെയുണ്ടായിരുന്നു അവളിപ്പോൾ വരാമെന്ന് പറഞ്ഞു പോയതാ…” “ഹോ ആണോ ആക്ച്വലി എനിക്കൊരു സഹായം ചെയ്യുമോ മിത്ര നീ ..” “എന്താ ചേച്ചി” അശ്വതിയുടെ മുഖത്തെ പരിഭ്രമം കണ്ടതും മിത്രയ്ക്ക് ചോദിക്കാതെ ഇരിക്കുവാൻ സാധിച്ചില്ല. “അത്..അത് പിന്നെ എന്റെ മൊബൈൽ ഫോൺ കാവിൽ വച്ച് മറന്നുപോയി. ഒന്ന് എടുത്തു തരാമോ..” “അയ്യോ ഞാൻ തനിച്ചോ” മിത്ര അല്പം ഭയത്തോടെ ചോദിച്ചു. “നീ തനിച്ചൊന്നും പോകേണ്ട എന്റെ കൂടെ വാ ഞാനുണ്ടല്ലോ കൂടെ…” “അല്ല അത് പിന്നെ ചേച്ചി എനിക്ക് ഇവിടെയൊന്നും അത്ര പരിചയം ഇല്ല നന്ദന കൂടി വന്നോട്ടെ എന്നിട്ട് പോയാൽ പോരെ..” “നന്ദ ഇനി എപ്പോൾ വരാനാ അവൾ പോയാൽ വരവെല്ലാം കണക്കാണ്.. നിനക്കറിയോ അത്യാവശ്യമായി എനിക്ക് ഒന്ന് രണ്ട് കോളുകൾ വരാനുള്ളതാണ് പ്ലീസ് മിത്ര ഒന്ന് വാ എന്റെ കൂടെ… അമ്മയെങ്ങാനും അറിഞ്ഞാൽ എന്നെ കൊല്ലും അതുകൊണ്ടാണ് ഞാൻ ആരോടും പറയാതെ ഒരു സഹായത്തിനായി നിന്റെ അടുക്കലേക്ക് വന്നത്.. നന്ദന അറിഞ്ഞാൽ അവൾ ഇത് എല്ലാവരോടും പറഞ്ഞുകൊടുക്കും എനിക്ക് നല്ല വഴക്കും കിട്ടും.” മുഖത്ത് വിഷമഭാവം വരുത്തി അശ്വതി അവളോട് പറഞ്ഞു. അശ്വതിയുടെ മുഖത്തെ വിഷമം കണ്ടതും മിത്രയ്ക്ക് പിന്നീട് അവളോട് എതിർത്ത് പറയാൻ തോന്നിയില്ല. “ശരി ചേച്ചി ഞാൻ വരാം…” അത്രയും പറഞ്ഞ് മിത്ര മുന്നേ നടന്നതും അവൾക്ക് പിറകിലായി തന്റെ പ്ലാൻ സക്സസ് ആയ സന്തോഷത്തിൽ മിത്രയെ നോക്കി പുച്ഛിച്ചുകൊണ്ട് അശ്വതിയും അവൾക്ക് പിറകെയായി നടന്നു നീങ്ങി.

 

ആാാാാ!!!!! പതിയെ… എണ്ണ തോണിയിൽ കിടന്നു വേദനകൊണ്ടു പിടയുകയായിരുന്നു നരേന്ദ്രൻ… പതിയെ ഉഴിയെടാ ക *****മോനെ… ആാാാാ!!!! എണ്ണ തോണിയിൽ കിടക്കുമ്പോഴും നരേന്ദ്രന്റെ കണ്ണുകളിൽ രുദ്രനെ കൊല്ലുവാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു… “ഇല്ല രുദ്ര നിന്നെ ഞാൻ വെറുതെ വിടുമെന്ന് നീ കരുതേണ്ട… അനുഭവിക്കും നീ… എന്നോട് ചെയ്ത ഈ പ്രവർത്തിക്കു നിന്നെ ഞാൻ നരകം കാണിക്കുമെടാ!!!!” ആാാാാ!!!! കഴുത്തിൽ വൈദ്യരുടെ അടുത്ത പിടിയിൽ നരേന്ദ്രന്റെ കണ്ണിൽ നിന്നും വേദന കൊണ്ടു പൊന്നീച്ച പറന്നു. കാവിന്റെ അരികിലേക്ക് എത്തും തോറും മിത്രക്ക് വല്ലാതെ ഭയം തോന്നി… കാവിന്റെ ഉൾവശത്തേക്ക് കയറി ചെല്ലും തോറും വെളിച്ചം കുറഞ്ഞു വരുന്നുണ്ടായിരുന്നു… മിത്രയുടെ മുഖത്തെ ഭയം കണ്ടു അശ്വതിയിൽ ഒരു പുച്ഛമാണ് വിരിഞ്ഞത്… “ചേച്ചി ചേച്ചിക്ക് എവിടെയാണ് മൊബൈൽ ഫോൺ വച്ചത് എന്ന് ഓർമ്മയുണ്ടോ..” മിത്ര തിരഞ്ഞുകൊണ്ട് അശ്വതിയോട് ചോദിച്ചു. “അത് പിന്നെ കുറച്ചുകൂടി അകത്തേക്ക് ആണ് എന്ന് തോന്നുന്നു ശരിക്കും ഓർമ്മയില്ല..” അശ്വതി അല്പം വിഷമത്തോടെ മിത്രയോടായി പറഞ്ഞു. “സാരമില്ല ചേച്ചി നമുക്ക് കണ്ടുപിടിക്കാന്നെ.” അശ്വതിയെ സമാധാനിപ്പിച്ചുകൊണ്ട് മിത്ര വീണ്ടും ഫോൺ തിരയുവാൻ തുടങ്ങി. ഇനിയും മുൻപോട്ടു പോയാൽ അപകടം ആണെന്ന് മനസിലാക്കിയ അശ്വതി തൊട്ടടുത്തായ വലിയൊരു മരത്തിന്റെ മറവിൽ ആയി മിത്ര കാണാതെ മാറി നിന്നു. ഈ സമയം അശ്വതി പിറകിൽ ഉണ്ടന്ന്‌ കരുതി മിത്ര കാവ് ചുറ്റും നോക്കി കൊണ്ടു ഉൾകാവിലേക്ക് നടന്നുകാന്നു. “പോയി ചാവേടി …” മിത്ര പോയ വഴിയേ അവളെ നോക്കി പുച്ഛിച്ചു കൊണ്ടു അശ്വതി തിരികെ തറവാട്ടിലേക്കു നടന്നകന്നു.

 

“സത്യമാണോ മോളെ നീ പറയുന്നത്… നീ ആ വൃത്തികെട്ടവളെ കാവിന്റെ അകത്തേക്ക് കയറ്റി വിട്ടോ…” ശ്രീദേവിക്ക് അശ്വതിയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. “അതെ ശ്രീദേവി ആന്റി… ഞാൻ പറഞ്ഞത് സത്യമാണ്… അവൾ ആ നാശം പിടിച്ചവൾ കാവിന്റെ അകത്തേക്ക് കയറി പോകുന്നത് കണ്ടിട്ടാണ് ഞാൻ ഇവിടേക്ക് വന്നത്…” “എന്തായാലും സന്തോഷമായി എനിക്ക് എന്റെ നാഗങ്ങളെ ആ മിത്ര എന്ന് പറയുന്നവൾ പാമ്പ് കൊത്തി ചാവാണേ…” ശ്രീദേവി തന്റെ ഇരുകൈകളും കൂപ്പി കൊണ്ടു മനമുരുകി പ്രാർത്ഥിച്ചു. “അപ്പച്ചി!!!!!!” രുദ്രന്റെ അലർച്ചയിൽ ശ്രീദേവിയും അശ്വതിയും ഒരുപോലെ ഞെട്ടി വിറച്ചു പോയി. തൊട്ടടുത്തായി ദേഷ്യം കൊണ്ടു വിറച്ചു നിൽക്കുന്ന സൂരജിനെ കൂടി കണ്ടതും അശ്വതിയുടെയും ശ്രീദേവിയുടെയും മുഖത്തു വിയർപ്പു കണങ്ങൾ പൊടിഞ്ഞു. ഒരിക്കലും രുദ്രനെയും സൂരജിനെയും ശ്രീദേവിയും അശ്വതിയും അവിടെ പ്രതീക്ഷിച്ചിരുന്നില്ല. ഇനി എന്തായിരിക്കും തങ്ങളുടെ ഇരുവരുടെയും അവസ്ഥ എന്നോർത്തു ഇരുവരുടെയും മുഖത്തെ രക്തപ്രസാദം പോലും ഇല്ലാതെ ആയി. ഈ സമയം എന്തോ ഓർത്തന്നെപോലെ രുദ്രൻ കാവ് ലക്ഷ്യമാക്കി ഓടി. ഈ സമയം സൂരജ് ഓടി വന്നു അശ്വതിയുടെ മുടിക്കുത്തിൽ പിടിച്ചു അവളെ തന്റെ നേർക്ക് വലിച്ചു നിർത്തി ഇരു കവിളിലും മാറി മാറി അടിച്ചു.

 

തുടരും…

 

2 thoughts on “രുദ്രാക്ഷം :16

Leave a Reply

You cannot copy content of this page