ചിക്കൻ ഫ്രൈ എന്ന് കേക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ ചിക്കൻ ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി എഴുന്നൂറ് ഗ്രാം ചിക്കൻ നല്ല പോലെ കഴുകി ഒരു അരിപ്പയിൽ ഇട്ടു വെക്കുക, ശേഷം ചിക്കനെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനി ചിക്കനിലേക്ക് ഒന്നര ടേബിൾ സ്പൂൺ നാരങ്ങാ നീരും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
എന്നിട്ട് ചിക്കനിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, മുക്കാൽ ടീസ്പൂൺ പെരിഞ്ജീരകം, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, മൂന്ന് ടേബിൾ സ്പൂൺ വറ്റൽമുളക് ചതച്ചത്, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോർ പൌഡർ, എന്നിവ ചിക്കനുമായി ചേർത്ത് യോജിപ്പിക്കുക. ശേഷം ഒരു മണിക്കൂറോളം ചിക്കനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഒരു മണിക്കൂറായപ്പോൾ ചിക്കനിൽ മസാല പിടിച്ചു സെറ്റായി കിട്ടുന്നതാണ്.
ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിൽ വെളിച്ചെണ്ണയോ സൺ ഫ്‌ളവർ ഓയിലോ ചേർത്ത് കൊടുക്കുക. ശേഷം ഓയിൽ നന്നായി ചൂടാക്കുക. എന്നിട്ട് നല്ല പോലെ ചൂടായി വന്ന ഓയിലിൽ ചിക്കൻ ചേർത്ത് കൊടുക്കുക. ശേഷം അടച്ചു വെച്ച് മീഡിയം ഫ്ളൈമിൽ അഞ്ചു മിനിറ്റോളം ഫ്രൈ ആക്കുക. പിനീട് തുറന്നു വെച്ച് തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ആക്കി എടുക്കുക. ശേഷം കുറച്ചു പപ്പടം നീളത്തിൽ മുറിച്ചതും കൂടി എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ആക്കുക.ചിക്കനും പപ്പടവും നല്ല ടേസ്റ്റാണ് ഒരുമിച്ചു കഴിക്കാൻ.
അപ്പോൾ വളരെ ടേസ്റ്റിയായ നല്ല നാടൻ ചിക്കൻ ഫ്രൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ചിക്കൻ ഫ്രൈ ആക്കി നോക്കണേ. ചോറിന്റെ കൂടെയും പലഹാരങ്ങ;ൾക്ക് ഒപ്പവും കഴിക്കാൻ വളരെ സ്വാദേറിയ ഒരു ചിക്കൻ ഫ്രയാണ് ഇത്. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
