കടല വറുത്തത് നാം കഴിച്ചിട്ടുണ്ട്. എന്നാൽ ഗ്രീൻപീസ് വറുത്തത് നിങ്ങൾ കഴിച്ചിട്ടുണ്ടോ. വറുത്തെടുത്താൽ കടലയെക്കാൾ ടേസ്റ്റുള്ള ഒരു പലഹാരമാണ് ഈ ഗ്രീൻപീസ്. അപ്പോൾ നമുക്ക് ഇത് വളരെ ടേസ്റ്റിയായ രീതിയിൽ എങ്ങനെ വറുത്തെടുക്കാം എന്ന് നോക്കാം. ആദ്യം ഒരു കപ്പ് ഗ്രീൻപീസ് നല്ല പോലെ കഴുകി ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിരാനായി വെക്കുക. ശേഷം കുതിർന്നു കിട്ടിയ ഗ്രീൻപീസിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു കുക്കറിൽ കുറച്ചു വെള്ളം വെച്ച് അടുപ്പിലേക്ക് വെക്കുക.
ശേഷം ഗ്രീൻപീസ് ഇട്ട പാത്രം കുക്കറിന്റെ ഉള്ളിലേക്ക് ഇറക്കി വെക്കുക. ശേഷം അടച്ചു വെച്ച് കുക്കറിൽ നിന്നും ഒരു ഫിസിൽ വരുന്നത് വരെ ഗ്രീൻപീസ് വേവിക്കുക. ശേഷം വെന്തു കിട്ടിയ ഗ്രീൻപീസിനെ ഒന്ന് തണുക്കാനായി വെക്കുക. ഇനി ഒരു ബൗൾ എടുക്കുക. ശേഷം ബൗളിലേക്ക് ഒരു കപ്പ് കടലമാവ് എടുക്കുക. ഇനി നാല് ടേബിൾ സ്പൂൺ കോൺഫ്ലോറും, ഒരു ടീസ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പും, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി സാദാരണ വെള്ളം ചേർത്ത് മാവ് കലക്കി എടുക്കുക.
ഇനി കലക്കി എടുത്ത മാവിലേക്ക് നേരത്തെ വേവിച്ചു വെച്ചിട്ടുള്ള ഗ്രീൻപീസ് ചേർത്ത് മിക്‌സാക്കുക. മാവ് കലക്കുമ്പോൾ വെള്ളം കൂടി പോകാതെ ശ്രദ്ധിക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് അര ഭാഗത്തോളം എണ്ണ ഒഴിക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ മസാല പെരട്ടി വെച്ചിട്ടുള്ള ഗ്രീൻപീസ് ചേർത്ത് ഫ്രൈ ആക്കുക. ശേഷം എല്ലാം വറുത്തെടുക്കുക. ശേഷം ബാക്കിയുള്ള എണ്ണയിൽ കുറച്ചു കറിവേപ്പിലയും വെളുത്തുള്ളിയും ഫ്രൈ ആക്കി ഗ്രീൻപീസിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കറുമുറെ ഗ്രീൻപീസ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഗ്രീൻപീസ് തയ്യാറാക്കി നോക്കണേ. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു റെസിപ്പി ആയിരിക്കും ഇത്. വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഒരു സ്നാക്കാണ് ഇത്.
