ഇനി ചെമ്പല്ലി മീൻ കറി ഇങ്ങനെ വെച്ചാൽ മനസും വയറും നിറഞ്ഞു ചോറുണ്ണാം.

എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു മീനാണ് ചെമ്പല്ലി. എന്നാൽ ഈ മീൻ വെച്ച് നല്ലൊരു കറി പരിചയപ്പെട്ടാലോ. വറുത്തരച്ച ചെമ്പല്ലി കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം മീനിനെ നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് കുറച്ചു വെളുത്തുള്ളിയും, ഒരു ചെറിയ പീസ് ഇഞ്ചിയും, കുറച്ചു കറിവേപ്പിലയും ചേർത്ത് അരച്ചെടുക്കുക. ഇനി അരച്ചെടുത്ത മിക്സിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളക്പൊടിയും, മൂന്നു ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ പെരിഞ്ജീരകം പൊടിച്ചത്, ഒരു ടേബിൾ സ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പും കുറച്ചു വെളിച്ചെണ്ണയും ചേർത്ത് നന്നായി അരച്ചെടുക്കുക.

ഇനി അരച്ചെടുത്ത കൂട്ടിനെ മീനിലേക്ക് തേച്ചു പിടിപ്പിക്കുക. ശേഷം അര മണിക്കൂറോളം ഫ്രിഡ്ജിലേക്ക് മാറ്റുക. ശേഷം ഫ്രൈ ആക്കി എടുക്കുക. ഇനി കുറച്ചു കൂടുതൽ എണ്ണ വീഴ്ത്തി വേണം മീൻ ഫ്രൈ ആക്കാൻ. ഇനി ഫ്രൈ ആയി വന്ന മീനിനെ കോരി മാറ്റുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം ഒരു തേങ്ങാ ചിരകിയത് ചേർത്ത് മൂപ്പിക്കുക. ഇനി ചൂടായി വന്ന തേങ്ങയിൽ കുറച്ചു ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി മൂത്തു വന്ന തേങ്ങയിലേക്ക് ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി, ചേർത്ത് ഇളക്കുക.

ഇനി ഒന്നര ടേബിൾ സ്പൂൺ മുളക്പൊടി, രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ചേർത്ത് മൂപ്പിക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്തു തേങ്ങാ തണുത്തതിനു ശേഷം ഒരു മിക്സിയുടെ ജാറിൽ തേങ്ങയും കുറച്ചു വെള്ളവും ചേർത്ത് പേസ്റ്റുപോലെ അരച്ചെടുക്കുക. ഇനി ഒരു ചട്ടി വെച്ച് ചൂടാക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും, കുറച്ചു ഉലുവയും, ചേർത്ത് പൊട്ടിക്കുക. ഇനി രണ്ട് തക്കാളിയും, നാല് പച്ചമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് വഴറ്റുക.

ഇനി തേങ്ങാ മിക്സ് ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, ആവശ്യമായ വെള്ളവും ചേർത്ത് കറി തിളപ്പിക്കുക. ശേഷം മീൻ ചേർത്ത് കറി വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചെമ്പല്ലി കറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. രുചി മാഗസിൻ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page