തുർക്കികളുടെ ഇഷ്ട സ്വീറ്റാണ് തുളുമ്പ. നമ്മുടെ നാട്ടിൽ ജിലേബിയും ലഡ്ഡുവും നമ്മൾ കഴിക്കുന്നത് പോലെ തുർക്കികളുടെ ഇഷ്ട സ്വീറ്റാണ് തുളുമ്പ. അപ്പോൾ നമുക്ക് ഈ സ്വീറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഷുഗർ സിറപ്പ് തയ്യാറാക്കാനായി രണ്ട് കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും, ഒരു ടേബിൾ സ്പൂൺ ലെമൺ ജ്യൂസും ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം ഒറ്റനൂൽ പരുവമായാൽ അടുപ്പിൽ നിന്നും ഇറക്കാവുന്നതാണ്. ശേഷം ലെമൺ ജ്യൂസ് ചേർത്ത് ഇളക്കുക.
ഇനി ഒരു കപ്പ് മൈദയും, ഒരു കപ്പ് വെള്ളവും, ആവശ്യത്തിനുള്ള ഉപ്പും, ഒരു ടേബിൾ സ്പൂൺ ബട്ടറും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ഒരു മുട്ടയും, ഒരു ടേബിൾ സ്പൂൺ റവയും, ഒരു ടേബിൾ സ്പൂൺ കോൺഫ്ളവറും, എടുക്കുക. ആദ്യം വെള്ളത്തിൽ ബട്ടറും പഞ്ചസാരയും അടുപ്പിൽ വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിൽ മൈദാ ചേർത്ത് ഇളക്കുക. ശേഷം മാവിനെ നല്ല പരുവത്തിൽ കുഴച്ചടുക്കുക. ഇനി ചൂടാറി വന്ന മാവിലേക്ക് ഒരു മുട്ട പൊട്ടിച്ചു ചേർക്കുക. ഇനി ഒരു ടേബിൾ സ്പൂൺ റവയും, ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോറും ചേർത്ത് നന്നായി മിക്‌സാക്കുക.
ഇനി മാവിനെ നല്ല സോഫ്റ്റാകുന്നത് വരെ കുഴച്ചെടുക്കുക. ഇനി ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ഒരു പൈപ്പിംഗ് ബാഗിൽ മാവിനെ ഇറക്കി വെച്ച് പ്രെസ്സാക്കി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഫ്രൈ ആക്കി എടുക്കുക. എന്നിട്ട് ചൂടോടുകൂടി ഷുഗർ സിറപ്പിലേക്ക് ഇട്ടു വെക്കുക. ശേഷം രണ്ട് മിനിറ്റോളം ഷുഗർ സിറപ്പിൽ ഡിപ്പാക്കിയ ശേഷം എടുത്തു മാറ്റുക.
അപ്പോൾ വളരെ ടേസ്റ്റിയായ തുർക്കിഷ് തുളുമ്പ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കണേ. നല്ല ടേസ്റ്റാണ് ഈ സ്വീറ്റ് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മോമൂസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
