ഈ ബണ്ണിന്റെ ടേസ്റ്റ് ഒരിക്കൽ അറിഞ്ഞാൽ പിന്നെ കടയിൽ നിന്നും വാങ്ങുകയേ ഇല്ല.

നിങ്ങൾ ബട്ടർ ബൺ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഒരു സ്നാക്കാണ് ബട്ടർ ബൺ. വളരെ എളുപ്പത്തിൽ വീട്ടിൽ സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന ഈ സ്നാക്ക് റെസിപ്പി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു മുക്കാൽ കപ്പ് ചെറിയ ചൂടുള്ള പാൽ എടുക്കുക. ശേഷം പാലിലേക്ക് ഒരു ടീസ്പൂൺ ഇൻസ്റ്റന്റ്റ് ഈസ്റ്റും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം പത്തു മിനിറ്റോളം പാലിനെ റെസ്റ്റ് ചെയ്യാനായി വെച്ച ശേഷം രണ്ട് കപ്പ് മൈദ പാലിലേക്ക് ചേർത്ത് ഇളക്കുക.

ശേഷം മൈദയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മാവിനെ ഒന്ന് കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി വേണം മാവിനെ കുഴച്ചെടുക്കുവാൻ. എന്നിട്ട് കുഴച്ചെടുത്ത മാവിനെ ഒന്നര മണിക്കൂറോളം അടച്ചു വെച്ച് മാവിനെ പൊങ്ങി വരാനായി വെക്കുക. മാവിൽ കുറച്ചു എണ്ണതടകി വേണം റെസ്റ്റ് ചെയ്യാനായി വെക്കുവാൻ. ശേഷം പൊങ്ങി വന്ന മാവിനെ ഒന്നും കൂടി കുഴച്ച ശേഷം ചെറിയ പീസുകളായി മുറിക്കുക. ശേഷം മുറിച്ചെടുത്ത മാവിനെ ബോളുകളാക്കി ഉരുട്ടി എടുക്കുക. ഇനി ഉരുട്ടി എടുത്ത എല്ലാ ബോളിന്റെയും മുകളിലും ഒരു നനഞ്ഞ ടവൽ ഇട്ടു കൊടുക്കുക.

ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന പാനിലേക്ക് മുക്കാൽ ഭാഗത്തോളം ഓയിൽ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് ഉരുട്ടി എടുത്ത ഓരോ ബണ്ണും ഇട്ട് ഫ്രൈ ചെയ്തു എടുക്കുക. ബണ്ണിന്റെ എല്ലാ സൈഡും ഒരു ബ്രൗൺ കളർ ആകുന്നത് വരെ എണ്ണയിൽ തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ആക്കി കോരി എടുക്കുക. ഇനി ഒരു ബൗളിലേക്ക് നാല് ടേബിൾ സ്പൂൺ ബട്ടർ എടുക്കുക. ശേഷം ബട്ടറിനെ ഒന്ന് മെൽറ്റാക്കി എടുക്കുക. ശേഷം ബട്ടറിലേക്ക് അര കപ്പ് പൊടിച്ച ഷുഗർ ചേർത്ത് ബീറ്റാക്കുക.

ശേഷം ബട്ടറും ഷുഗറും ഒരു ക്രീമി പരുവത്തിൽ കിട്ടിയാൽ അതാണ് ബണ്ണിനുള്ളിലെ ഫില്ലിംഗ്. ശേഷം ഫ്രൈ ആക്കി എടുത്ത ബണ്ണിനെ ഒരു സൈഡ് കട്ടാകാതെ മുക്കാൽ ഭാഗത്തോളം നടുവിലായി മുറിക്കുക. ശേഷം ഉള്ളിലായി ക്രീം വെച്ച് കൊടുക്കുക. ശേഷം അടച്ചു വെക്കുക. ഇതുപോലെ എല്ലാ ബണ്ണും ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബട്ടർ ബൺ തയ്യാറായി കിട്ടിയിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ബൺ തയ്യാറാക്കി നോക്കണേ. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു റെസിപ്പിയാണ് ഇത്.

Leave a Reply

You cannot copy content of this page