എല്ലാവര്ക്കും ഒരുപാടിഷ്ടമുള്ള ഒരു ഫ്രൂട്ടാണ് റംബുട്ടാൻ. എന്നാൽ ഈ ഫ്രൂട്ട് കൊണ്ട് ഒരു അടിപൊളി അച്ചാർ ഉണ്ടാക്കിയാലോ. റംബുട്ടാൻ കൊണ്ട് വളരെ ടേസ്റ്റിയായ അച്ചാർ തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കിലോ റംബുട്ടാൻ തൊലി കളഞ്ഞു എടുക്കുക. ശേഷം ഒരു മൺചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ നല്ലെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
ശേഷം കടുക് പൊട്ടി വന്നാൽ ഒരു ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക. ശേഷം 200 gm വെളുത്തുള്ളി രണ്ടായി മുറിച്ച ശേഷം എണ്ണയിൽ മൂപ്പിക്കുക. ശേഷം കാൽ കപ്പ് ഇഞ്ചിയും ഇതുപോലെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് അതും എണ്ണയിലേക്ക് ചേർത്ത് മൂപ്പിക്കുക. ശേഷം മൂത്തു വന്ന മിക്സിലേക്ക് രണ്ട് പച്ചമുളക് വട്ടത്തിൽ കനം കുറച്ചു അരിഞ്ഞ ശേഷം എണ്ണയിലേക്ക് ചേർത്ത് മൂപ്പിക്കുക. ശേഷം ഒരു ടീസ്പൂൺ ചെറിയ ജീരകവും, രണ്ടര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും ചേർത്ത് നന്നായി ഇളക്കുക.
ഇനി ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ചേർത്ത് നന്നായി വഴറ്റുക. ശേഷം പൊടിയുടെ പച്ചമണം മാറി വന്നാൽ ഒരു കപ്പ് നല്ല ചൂടുള്ള വെള്ളം ചേർത്ത് മസാലകൾ നല്ല പോലെ ഇളക്കുക. ശേഷം ഈ മസാല നല്ല പോലെ തിളച്ചു വന്നാൽ ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കുക. ഇനി അഞ്ചു മിനിറ്റോളം മീഡിയം ഫ്ളൈമിൽ അച്ചാറിനുള്ള കൂട്ട് തിളപ്പിച്ച ശേഷം ഒന്ന് വറ്റിച്ചെടുക്കുക. ഇനി ഈ അച്ചാറിനുള്ള ഗ്രേവി നല്ല പോലെ കുറുകി വന്നാൽ അര കപ്പ് വിനാഗിരി കൂടി ചേർത്ത് ഇളക്കുക.
ഇനി കാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്ത് ഇളക്കുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് ഒന്നും കൂടി തിളച്ചു വന്നാൽ ലോ ഫ്ളൈമിലിട്ട ശേഷം റംബുട്ടാൻ ചേർത്ത് ഇളക്കുക. എന്നിട്ട് വീണ്ടും രണ്ട് മിനിറ്റും കൂടി റംബുട്ടാൻ തിളപ്പിച്ച ശേഷം ഫ്ളൈയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ റംബുട്ടാൻ അച്ചാർ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ റംബുട്ടാൻ അച്ചാർ തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു അച്ചാറാണ് ഇത്. ഇനി റംബുട്ടാൻ കിട്ടുമ്പോൾ ഈ രീതിയിൽ അച്ചാറിടാൻ മറക്കല്ലേ.
