പ്രണയാസുരം പാർട്ട്‌ 2

  • രാവിലെ ആദം കണ്ണുതുറക്കുമ്പോൾ തല വെട്ടി പൊളിക്കുന്നുണ്ടായിരുന്നു… അവൻ എങ്ങനെയൊക്കെയോ ബാത്റൂമിൽ പോയി ഷവർ ഓൺ ചെയ്തു അതിന്റെ ചുവട്ടിൽ നിന്നും..അല്പസമയത്തിനുശേഷം അവന് തലവേദനയ്ക്ക്  കുറവ് വന്നതായി തോന്നി….

 

അവൻ ഫ്രഷ് ആയി  ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് നേരെ താഴോട്ട് പോയി.. താഴെ ചെന്നപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.. ആദത്തിന്റെ അമ്മ അമ്മ അവൻ വരുന്നത് കണ്ടെതും അവന്റെ പ്ലേറ്റിൽഭക്ഷണം വിളമ്പുവാൻ തുടങ്ങി..

 

 

ആദം ആരെയും ശ്രദ്ധിക്കാതെ വേഗം ഭക്ഷണം കഴിച്ചു തുടങ്ങി…

 

അവൻ പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ച് എണീക്കാൻ തുടങ്ങിയപ്പോൾ ..

 

ആദം : വലിയപ്പച്ചൻ

 

ആദം വലിയപ്പച്ചനെ ഒന്നു നോക്കി …

 

അയാൾ തുടർന്നു നീയൊന്ന് ഒറ്റപ്പാലം വരെ പോകണം… അവിടെ ഞാൻ ഒരു പ്ലോട്ട് നോക്കി വച്ചിട്ടുണ്ട്.. നീയും കൂടി ഒന്ന് പോയി നോക്കിയിട്ട് വാ.. നിന്റെ അഭിപ്രായം കൂടി അറിഞ്ഞിട്ട് വേണം എനിക്ക് അത് മേടിക്കാൻ…!

 

അതിനെന്നാത്തിനാ വലിയപ്പച്ച  ഞാൻ  പോകുന്നത്… എഡി പോയിക്കോളും.. അവൻ ഒരു താല്പര്യമില്ലാതെ പറഞ്ഞു…

 

എഡി പോകണമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്…എഡിയോടു ഞാൻ പോകാൻ പറഞ്ഞാൽ അവൻ പോകും… പക്ഷേ ഇപ്രാവശ്യം അവൻ പോകണ്ട പകരം നീ പോയാൽ മതി… നിന്റെ ഈ ഉൾവലിഞ്ഞ പ്രകൃതം അത് ഞങ്ങൾക്ക് എല്ലാവർക്കും എത്ര വിഷമം ഉണ്ടാക്കുന്നു എന്ന് നിനക്കറിയുമോ… അയാളുടെ ശബ്ദം ഒന്ന് ഇടറി… അത് കൃത്യമായി ആദത്തിന് മനസ്സിലാവുകയും ചെയ്തു.. അവനവന്റെ വല്യപ്പച്ചൻ എന്ന് പറഞ്ഞാൽ ജീവനാണ്, അതുകൊണ്ടുതന്നെ അവൻ പോകാൻ തീരുമാനിച്ചു..

 

ഞാൻ പൊയ്ക്കോളാം വല്യപ്പച്ച…

 

ഹ്മ്മ്മ് എന്നാൽ ഇന്ന് തന്നെ പുറപ്പെട്ടോളൂ..

 

ശരി വലിയപ്പച്ചാ  ഞാൻ ഇറങ്ങുന്നു.. അതും പറഞ്ഞ് ആദം അമ്മച്ചിയെ ഒന്ന് നോക്കി ഓഫീസിലേക്ക് പോയി…

 

അപ്പോഴാണ് അങ്ങോട്ടേക്ക് ഹന്നയും മകൾ ലൂസിയും കയറിവന്നത്… അവരെ കണ്ടപ്പോൾ തന്നെ അവിടെയുള്ളവരുടെ മുഖം ഇരുണ്ടു, അത്ര നല്ല ടീമുകൾആണ് വന്നത്..

 

ഇതാണ് ഹന്ന  അവരുടെ ഭർത്താവ് എബ്രഹാം രണ്ട്പെ ൺകുട്ടികൾ ലൂസിയും ഗ്രേസും… കുരിശിങ്കൽ തറവാട്ടിലെ വല്യപ്പച്ചന്റെ ഒരു അകന്ന ബന്ധുവിന്റെ മകളാണ് ഹന്ന ചെറുപ്പത്തിലെ അവളുടെ അപ്പച്ചനും അമ്മച്ചിയും മരിച്ചതുകൊണ്ട് വല്യപ്പച്ചന്റെ കുടുംബമാണ് അവളെ എടുത്ത് വളർത്തിയതും വിവാഹം കഴിപ്പിച്ചയച്ചതും… കുശുമ്പിന്റെയും കുന്നായ്മയുടെയും ഹോൾസെയിൽ ഡീലർ ആണ് ഹന്ന പണത്തിനോടുള്ള ആർത്തി അല്പം കൂടുതലാണ് അവർക്ക് ഒരു അനാഥയായതുകൊണ്ട് തന്നെ അവർക്ക് കുരിശിങ്കൽ തറവാട്ടിൽ വളരെ വലിയൊരു സ്ഥാനമാണ്… അതുമാത്രമല്ല തന്റെ മൂത്ത മകൾ ഹന്നയെ കൊണ്ട്  ആദ്ത്ത വിവാഹം കഴിപ്പിക്കാനുള്ള ഒരു മോഹവും അവർക്കുണ്ട്…

 

 

 

എന്താ ഹന്നാ നീ ഇപ്പൊ ഇങ്ങോട്ടേക്ക്: ആദം ഫാദർ

 

അതെന്നതാ ചേട്ടായി അങ്ങനെ ഒരു ചോദ്യം ഇത് എന്റെയും കൂടി വീടല്ലേ എനിക്കിങ്ങോട്ട് വന്നുകൂടെ..

 

നിന്റെയും കൂടി വീടൊക്കെ തന്നെയാണ് പക്ഷേ ഒരു പ്രശ്നം ഉണ്ടാക്കാൻ നീ ഇങ്ങോട്ട് വരണം എന്നില്ല..

ഇത് കേട്ട ഹന്നയ്ക്ക് ദേഷ്യം വന്നു എവിടുന്നോ ഒരു ഹിന്ദു പെണ്ണിനെ കെട്ടിക്കൊണ്ടുവന്ന് ഇവിടെ പാർപ്പിച്ചു, അവസാനo കുടുംബത്തിന് പേരുദോഷം കേൾപ്പിച്ചു അതു വന്ന വഴിക്ക് തന്നെ പോയി… അവൾ ഒറ്റ ഒരുത്തി കാരണമാണ് എന്റെ ഇവിടുത്തെ സ്ഥാനം തെറിച്ചത്

 

കിട്ടി വല്യമ്മച്ചിയുടെ വക നല്ല അഡാർ തല്ല്

 

വായി തോന്നിയത് വിളിച്ചു പറയുന്ന നിന്റെ നാവ് ഉണ്ടല്ലോ അത് ആദ്യം ഞാൻ പിഴുതെടുക്കും, നിനക്ക് നിന്റെ അമ്മച്ചിയെ നല്ലവണ്ണം അറിയാമല്ലോ  ഹന്ന

 

അമ്മച്ചിയുടെ  ദേഷ്യത്തോടുള്ള നോട്ടം കണ്ട്  ഹന്ന  ഒന്ന് പേടിച്ചു…

 

ഹന്ന ഒന്നും പറയാതെ തലയും താഴ്ത്തി നിന്നു..

 

ലൂസി മോളെ മമ്മിയെയും വിളിച്ചുകൊണ്ട് അകത്തേക്ക് പോ…

 

ലൂസി വേഗം ഹന്നയെ കൊണ്ട് അകത്തേക്ക് കയറിപ്പോയി… അവൾ അവരെ കൊണ്ടുപോയത് അവരുടെ റൂമിലേക്ക് ആയിരുന്നു…

 

അമ്മച്ചി എന്ത് പണിയാ ഈ ചെയ്തു വച്ചേക്കുന്നേ.. ഇവിടെ വന്ന് വഴക്കിടാൻ ആണോ ഞാൻ പറഞ്ഞത്..  എങ്ങനെയെങ്കിലും ഈ വീട്ടുകാരുടെ മനസ്സിൽ എനിക്ക് ഇടം ഉണ്ടാക്കി താ..

എന്നാലേ നമ്മൾ വിചാരിച്ചപോലെ പ്ലാൻ നടക്കുകയുള്ളൂ.. മമ്മയ്ക്ക് അറിയാലോ എനിക്ക് ആദത്തിനെ എത്രത്തോളം ഇഷ്ടമാണ് എന്ന്..

 

ആ രാധിക  അവൾ ഒറ്റ ഒരുത്തി കാരണമാണ് എനിക്ക് ആദത്തിന്റെ ഭാര്യയാകാൻ കഴിയാഞ്ഞത് എന്റെ ഭാഗ്യത്തിന് അവൾ അവനെ വിട്ടു പോയി .. പക്ഷേ അവൻ ഇപ്പോൾ പണ്ടത്തെ ആദം അല്ല അതാണ് പ്രശ്നം.

 

അവിടെയാണെടീ മോളെ നിനക്ക് തെറ്റിയത് എങ്ങനെയെങ്കിലും ഈ വീട്ടിലുള്ള എല്ലാങ്ങളെയും കയ്യിലെടുക്കാൻ നോക്ക്.. അവരെ കയ്യിലെടുത്താൽ പിന്നെ നിന്റെ കാര്യം എളുപ്പമാ, പ്രത്യേകിച്ച് എന്റെ ചേട്ടത്തി . അവർക്ക്bനിന്നെ ഇഷ്ടമായാൽ എന്തായാലും ആദം നിന്നെ കല്യാണം കഴിക്കും.. എങ്ങനെയുണ്ട് മമ്മയുടെ ഐഡിയ …

 

ഐഡിയ ഒക്കെ സൂപ്പർ ആണ് പക്ഷേ ആ ആന്റിക്ക് എന്നെ കണ്ണെടുത്താൽ കണ്ടുകൂടാ

അമ്പിനും വില്ലിനും അടിക്കില്ല അതെങ്ങനെയാ ആ ആദത്തിന്റെ അല്ലേ തള്ള……

 

അതിനുള്ള ഐഡിയ ഒക്കെ ഈ മമ്മ പറഞ്ഞുതരാം നീ അതുപോലൊന്ന് ചെയ്യ്…

 

Ok മമ്മ! എനിക്ക് കിട്ടണം മമ്മ ആദത്തെ അതിനു വേണ്ടി ഞാൻ ഏത് അറ്റം വരെയും പോകും

 

 

ഒറ്റപ്പാലം

 

മോളെ പാറു നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…നീ എങ്ങനെയെങ്കിലും ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ നോക്കു മോളെ .. ഇല്ലെങ്കിൽ ആ ദുഷ്ടൻ എന്റെ മോളെ…. അത് എനിക്ക് കണ്ടു നിൽക്കാൻ ആകില്ല മോളെ, അയാൾ ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും എന്നാണ് ഞാൻ കേട്ടത്, എന്റെ മോൾ എങ്ങോട്ടെങ്കിലും ഓടിപ്പോ.. നിന്റെ മാനവും ജീവിതവും നശിക്കുന്നത് ഈ ചേച്ചിക്ക് കണ്ടു നിൽക്കാൻ ആകില്ല മോളെ…

 

ചേച്ചി ഞാൻ എങ്ങോട്ട് പോകാനാണ്!എനിക്ക് ഈ നാട്  അല്ലാതെ മറ്റൊരു ഇടം മറ്റൊരു സ്ഥലം അറിയുമോ ചേച്ചി, എനിക്ക് പേടിയാകുന്നു ചേച്ചി ഞാൻ ഇനി എന്തു ചെയ്യും  ചേച്ചിയെ വിട്ട് ഞാൻ എങ്ങോട്ടും പോകില്ല അയാൾ എന്നെ കൊന്നോട്ടെ എന്നാലും ശരി ഞാൻ പോകില്ല ചേച്ചി…

 

അച്ഛനും അമ്മയും മരിച്ച നമ്മൾക്ക് ഒരു സഹായമായി വന്ന ആ  കാലൻ നമ്മുടെ രണ്ടുപേരുടെയും ജീവിത നശിപ്പിക്കാൻ നോക്കുകയാണ്… എന്റെ ജീവിതം നശിച്ചു. ഇനി നിന്റെ ജീവിതം കൂടി നശിക്കാൻ ഞാൻ സമ്മതിക്കില്ല..

 

ഞാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കട്ടെ… അതും പറഞ്ഞ് പാർവതിയുടെ ചേച്ചി മാളവിക അകത്തേക്ക് കയറിപ്പോയി…

 

 

പാർവതിയുടെയും മാളവികയുടെയും അച്ഛൻ ചെറുപ്പത്തിലെ മരിച്ചുപോയതാണ് പിന്നീട് അവരെ നോക്കിയത് അവരുടെ അമ്മയായ കൗസല്യ ആയിരുന്നു.. എന്നാൽ നാലു വർഷങ്ങൾക്കു മുമ്പ് കൗസല്യ മരണപ്പെട്ടു… പിന്നീട് പാറുവിനെ നോക്കിയത് മാളുവായിരുന്നു..  മാളു ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്ക് പോയിട്ടായിരുന്നു പാറുവിനെ പഠിപ്പിച്ചിരുന്നതും കുടുംബം നോക്കിയതും… പാറുവിന്റെ അമ്മ  കൗസല്യയുടെ സഹോദരൻ കൊണ്ടുവന്ന ബന്ധമായിരുന്നു അരവിന്ദന്റേത്.. നാട്ടുകാർക്കിടയിൽ സഹോദരിയുടെ മക്കളെ പെരുവഴിയിലാക്കി  എന്ന പേര് കിട്ടാതിരിക്കാൻ വേണ്ടി അയാൾ കൊണ്ടുവന്ന ബന്ധം ആയിരുന്നു ഇത്… കൂടുതൽ ഒന്നും അന്വേഷിക്കാതെ  അരവിന്ദനും ആയിട്ടുള്ള മാളുവിന്റെ വിവാഹം അയാൾ നടത്തി… ആദ്യമൊക്കെ അരവിന്ദന് പാറുവിനോടുള്ള സ്നേഹത്തിൽ ഒരു ഏട്ടന്റെ കരുതലായിരുന്നെങ്കിൽ പിന്നീട് അത് മാറി തുടങ്ങി…. അയാളുടെ നോട്ടവും ചേർത്തുപിടിക്കലും ഒന്നും പാറുവിന് തീരെ ഇഷ്ടമില്ലായിരുന്നു… പിന്നീട് അത് അതിര് കടക്കാൻ തുടങ്ങി… ഒരു ദിവസം മാളു ഇല്ലാത്ത സമയം നോക്കി അയാൾ വന്നു പാറുവിനെ കയറി പിടിച്ചു..അവൾ തലനാരിഴക്കാണ് അയാളുടെ കൈകളിൽ നിന്നും രക്ഷപ്പെട്ടത്… ആദ്യം ഒന്നും അവൾ മാളുവിനോട് ഒന്നും പറഞ്ഞില്ല… പക്ഷേ ഒരു ദിവസം മാളു തന്നെ എല്ലാം കണ്ടു.. അവൾ അയാളെ വീട്ടിൽ നിന്ന് പുറത്താക്കി…

 

പിന്നീടാണ് അവർ സത്യങ്ങളെല്ലാം അറിഞ്ഞത് അവനൊരു ഗുണ്ടയാണെന്നും ഒരു കൊലപാതക കേസിൽ പ്രതിയാണെന്നും എല്ലാം… ഒളിവിൽ പാർക്കാൻ വേണ്ടിയാണ് അവൻ ഒറ്റപ്പാലത്തേക്ക് വന്നതെന്നും പക്ഷേ പിന്നീടവൻ പോലീസ് പിടിയിലായി എന്നും അവർ അറിഞ്ഞു… അത് രണ്ടു സഹോദരിമാർക്കും കുറച്ച് ആശ്വാസം നൽകിയിരുന്നു… പക്ഷേ അവൻ ഇന്ന് മാസങ്ങൾക്ക് ശേഷം പുറത്തിറങ്ങുകയാണെന്ന് മാളവിക എങ്ങനെയോ അറിഞ്ഞു….

 

രാത്രിയിൽ

 

ആരോ കതകിന്നു ശക്തമായി തട്ടുന്ന ശബ്ദം കേട്ടാണ് അവർ രണ്ടുപേരും ഉറക്കത്തിൽ  നിന്നും ഉണർന്നത്…

 

തുറക്കടി വാതിൽ അതോ ഞാൻ ചവിട്ടി പൊളിക്കണോ…

 

അയ്യോ അരവിന്ദേട്ടൻ വന്നല്ലോ മോളെ .. ചേച്ചി എനിക്ക് പേടിയാകുന്നു ചേച്ചി

 

മോള് പേടിക്കണ്ട ചേച്ചി ജീവിച്ചിരിക്കുന്നോളം കാലം അയാൾ മോളെ ഒന്നും ചെയ്യില്ല..

 

എന്തൊക്കെ സംഭവിച്ചാലും കഥക് തുറക്കില്ല എന്നു അവർ രണ്ടുപേരും ഉറപ്പിച്ചു പക്ഷേ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല അയാളുടെ ഒരൊറ്റ ചവിട്ടിൽ തന്നെ ആ വാതിൽ പൊളിഞ്ഞു…

 

വാടീ ഇവിടെ നിന്നെ കിട്ടാൻ വേണ്ടിയാടി ഞാൻ പരോളിന് ഇറങ്ങിയത്.. അവൻ മാളുവിനെ പിടിച്ചു തള്ളിയിട്ട് പാറുവിന് തന്റെ കൈക്കുള്ളിൽ ആക്കി…

 

ഇത് കണ്ട മാളു അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് അയാളെ കുത്തുവാൻ ഓങ്ങി..

 

പക്ഷേ അരവിന്ദ് അതിൽ നിന്നും വിദഗ്ധമായി ഒഴിഞ്ഞുമാറി മാളുവിന്റെ കയ്യിൽ നിന്ന് കത്തി പിടിച്ചു വാങ്ങി അവളെ  ഒറ്റ കുത്ത്….. പോയി ചാവടി….

 

ആാാാ, ചേച്ചി….

 

മോളെ പാറു രക്ഷപ്പെടു മോളെ രക്ഷപ്പെട്ടു ഇയാളിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടു…. അത് പറഞ്ഞ് അവൾ നിലത്തേക്ക് ഊർന്നു വീണു…

 

ആാാ…..

 

തുടരും

 

 

 

Leave a Reply

You cannot copy content of this page