വല്യപ്പച്ച ഞാൻ……ആദം വല്യപ്പച്ചനോട് ആയി എന്തോ പറയുവാൻ ഒരുങ്ങിയതും അയാൾ അവനെ നോക്കി കൈ ഉയർത്തി തടഞ്ഞതും ഒരേസമയമായിരുന്നു…
ഹ്മ്മ്മ് വേണ്ട ആദം നീ എനിക്ക് വാക്ക് തന്നതാണ് ഞാൻ കണ്ടുപിടിക്കുന്ന കുട്ടിയെ നീ വിവാഹം കഴിച്ചു കൊള്ളാം എന്ന്. എന്താ അത് മറന്നു പോയോ..
സത്യത്തിൽ വല്യപ്പച്ചൻ അങ്ങനെ ചോദിച്ചതും ആദത്തിന് മറുപടിയൊന്നും പറയാനില്ലായിരുന്നു.. അവൻ താഴേക്ക് മുഖംകുനിച്ചു നിന്നു..
പെട്ടെന്ന് എന്തോ കത്തിയത് പോലെ ആദം വല്യപ്പച്ചനെ നോക്കിക്കൊണ്ട് പറഞ്ഞു .. ശരിയാ ഞാൻ വല്യപ്പച്ചന്റെ വാക്കുകൾ എതിർക്കുന്നില്ല പക്ഷേ ഈ നിൽക്കുന്ന പാർവതിക്ക് എന്നെ വിവാഹം കഴിക്കാൻ സമ്മതം ആവണ്ടേ.. എങ്കിൽ മാത്രമല്ലേ ഈ വിവാഹം നടക്കുകയുള്ളൂ..
അ.. അവനെന്തോ പറയാൻ വരുമ്പോഴാതേക്കും കത്രീന ഇടയിൽ കയറി പറഞ്ഞു..
എന്റെ കുഞ്ഞിന് സമ്മതക്കുറവ് ഒന്നു ഉണ്ടാക്കില്ല അല്ലേ മോളെ പാർവതിയുടെ അടുത്തേക്ക് നടന്നു ചെന്നുകൊണ്ട് കത്രീന അവളോടായി ചോദിച്ചു..
ആലീസും ബാക്കിയുള്ള സ്ത്രീകളും പുരുഷന്മാരും എല്ലാം അവളുടെ മുഖത്തേക്ക് ഉറ്റു നോക്കുന്നതു കണ്ടതും സത്യത്തിൽ അവൾക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു..
പറ കൊച്ചെ നിനക്കെന്റെ മരുമകളായി വരുവാൻ സമ്മതക്കുറവ് ഒന്നും ഇല്ലല്ലോ.. അപ്പോഴേക്കും ആലിസ് കരഞ്ഞു പോയിരുന്നു..
സത്യത്തിൽ പാർവതി ആലീസിനെ തന്റെ സ്വന്തം അമ്മയായിട്ടാണ് കാണുന്നത് അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടതും പാർവതിക്ക് വല്ലാത്ത തോന്നി..
ഞാൻ… ഞാൻ…നിക്ക്..
ഈ സമയം ആദത്തിന്റെ കണ്ണുകളും തിളങ്ങി അവൾ സമ്മതം പറയില്ല എന്ന് വിശ്വാസത്തിൽ തന്നെ അവൻ നിന്നു..
നിക്ക്.. നിക്ക്… സമ്മത.. ആരെയും നോക്കാതെ കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് താഴോട്ട് നോക്കി പാർവതി എല്ലാവരും കേൾക്കുവാൻ എന്നവണ്ണം പറഞ്ഞു..
ഒരു നിമിഷം ആദം ഞെട്ടി തരിച്ചുപോയി.. നിമിഷനേരം കൊണ്ട് അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി..
കൈ മുഷ്ടി ചുരുട്ടിപ്പിടിച്ച് ആദം തന്റെ ദേഷ്യത്തെ നിയന്ത്രിച്ചു നിന്നു..
പാർവതി വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞതും ബാക്കിയുള്ളവർക്ക് എല്ലാം ശ്വാസം വീണത് അപ്പോഴാണ്.
എന്നാൽ പിന്നെ നമുക്ക് ബാക്കി കാര്യങ്ങള്ളിലേക്ക് കടക്കാം അല്ലേടാ മോനെ ജോർജെ
അതെ അതെ അപ്പച്ചാ..
വല്യപ്പച്ചൻ ആദത്തിന്റെ കൈയും പിടിച്ച് അഭിമാനപൂർവ്വം തന്നെ രജിസ്റ്റർ ഓഫീസിലേക്ക് കയറി ചെന്നു.
തൊട്ടു പിറകെ കത്രീന വല്യയമ്മച്ചി പാർവതിയെയും കൊണ്ട് പിറകെ കയറി..
പിന്നെ ഒട്ടും വൈകാതെ തന്നെ അവർ ഇരുവരും നിയമപരമായി വിവാഹിതരാവുകയും പരസ്പരം ഹാരമണിയിക്കുകയും ചെയ്തു..
പിന്നീട് വല്യപ്പച്ചൻ നൽകിയ മിന്നു പാർവതിയുടെ കഴുത്തിലായി അണിഞ്ഞു ആദം.ആ സമയം മാത്രം അവൾ കണ്ണുകൾ അടച്ചുകൊണ്ട് അവന്റെ നാമം കൊത്തിയ താലിയെ മനസ്സാൽ സ്വീകരിച്ചു…
സത്യത്തിൽ താലി ചാർത്തുമ്പോൾ ആദം പാർവതിയുടെ മുഖത്തേക്ക് പോലും നോക്കിയില്ല അവന് കുടുംബത്തിലുള്ള എല്ലാവരോടും ആദ്യമായിട്ട് ദേഷ്യം തോന്നിപോയി..
കണ്ണുകളിൽ ചെറിയൊരു തിളക്കം വന്നെങ്കിലും അത് ആരും കാണാതെ ഒളിപ്പിച്ചുകൊണ്ട് ആദം വേഗം രജിസ്റ്റർ ഓഫീസിന്റെ പടികൾ ഇറങ്ങി കാറിലേക്ക് കയറി..
അവിടുത്തെ ബാക്കി പ്രൊസീജർ ഒക്കെ കുരിശിങ്കലിലെ കാര്യസ്ഥൻ രാഘവനെ ഏൽപ്പിച്ചു മറ്റു കുടുംബാംഗങ്ങളും കാറിൽ കയറിയതും കാർ കുരിശിങ്കലിലേക്ക് പറത്തി വിട്ടു.
ഇവരുടെ കാർ കുരിശങ്കലിൽ വന്ന് നിൽക്കുന്ന സമയത്ത് തന്നെയാണ് ഡെവിയും ടീനയും ബാക്കി കുടുംബാംഗങ്ങളും പള്ളിയിൽ നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയത്..
ആദത്തിനൊപ്പം മാലയും പിടിച്ചു കാറിൽ നിന്നും ഇറങ്ങുന്ന പാർവതിയെ കണ്ട് ഡെവിയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു ടീനയുടെ അവസ്ഥയും മറിച്ചില്ലായിരുന്നു..
എന്നത വല്യപ്പച്ചാ ഇത് ആദത്തിന്റെ ഭാര്യ പാർവതിയോ അപ്പോൾ കുര്യാക്കോസിന്റെ മകൾ എവിടെ..?
ചുരുങ്ങിയ സമയം കൊണ്ട് വല്യപ്പച്ചൻ ഡെവിക്ക് കാര്യങ്ങൾ എല്ലാം വിശദീകരിച്ചു പറഞ്ഞു കൊടുത്തു. എല്ലാം കേട്ട് കഴിഞ്ഞതും ഡെവിക്ക് സന്തോഷമായി കാരണം പാർവതി അവന് തന്റെ അനിയത്തിയെ പോലെയാണ്..
പക്ഷേ ആദത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഡെവിക്ക് സത്യത്തിൽ ഭയമാണ് തോന്നിയത് കാരണം മുഖം എല്ലാം ദേഷ്യം കൊണ്ട് മുറുകിയിട്ടുണ്ടായിരുന്നു ..
വല്യമ്മച്ചി കുരിശു വരച്ചു ആദത്തെയും പാർവതിയെയും പിന്നീട് ഡെവിയെയും ടീനയെയും കുരിശിങ്കൽ തറവാട്ടിലേക്ക് കൈക പിടിച്ചു കയറ്റി..
എല്ലാവരും അകത്തേക്ക് കയറിയതും ആദം ആരെയും ശ്രദ്ധിക്കാതെ നേരെ മുകളിലേക്ക് കാറ്റ് പോലെ പാഞ്ഞു കയറിപ്പോയി ഒരു നിമിഷം തറവാട്ടിലുള്ള എല്ലാവരും അത് നോക്കിനിന്നെങ്കിലും പിന്നീട് ആരും അതിനെ അത്രയ്ക്ക് ശ്രദ്ധ കൊടുത്തില്ല കാരണം അവന് പാർവതിയെ ഉൾക്കൊള്ളുവാൻ കുറച്ച് സമയം വേണ്ടി വരും എന്ന് തറവാട്ടിലുള്ള എല്ലാവർക്കും അപ്പോൾ അറിയാമായിരുന്നു …
മോളെ പാർവതി ഈ അമ്മച്ചി നിന്നോട് ആദ്യമായിട്ടും അവസാനം ആയിട്ടും നിന്നോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ നീ എനിക്ക് എന്റെ പഴയ ആദത്തെ തിരിച്ചു നൽകണം…
ഒരു നിമിഷം പാർവതിക്ക് ആദത്തിന്റെ വെട്ട്പോത്ത് സ്വഭാവം ഓർമ്മ വന്നതും അവൾ പേടിച്ചുകൊണ്ട് തല ഒന്ന് കുടഞ്ഞു പോയി..
എന്തുകൊണ്ടൊ തന്നെ പ്രതീക്ഷയോടെ നോക്കിനിൽക്കുന്ന ആലിസമ്മയോട് ഒരിക്കലും നടക്കാത്ത കാര്യമാണ് ആലിസ്മ്മ പറയുന്നത് എന്ന് പറയുവാൻ അവൾക്ക് നാവു ചലിച്ചില്ല എന്ന് വേണമെങ്കിൽ പറയാം ..
പാർവതി ആലിസ് അമ്മച്ചിയോട് മറുപടി ഒന്നും പറയാതെ ഒന്ന് പതിയെ പുഞ്ചിരിക്കുക മാത്രം ചെയ്തു…
സത്യത്തിൽ അത് മതിയായിരുന്നു അവർക്കും ഇരുൾ വീണ ആദത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചമായി വന്ന പാർവതിയെ കർത്താവായിട്ട് താങ്കളുടെ മുന്നിൽ എത്തിച്ചതാണെന്ന് അവിടെയുള്ളവർ മനസാ പറഞ്ഞുകൊണ്ടിരുന്നു…
പക്ഷേ ആദത്തിന്റെ ഇരുളൾ അടഞ്ഞ മനസ്സിനുള്ളിലേക്ക് വെളിച്ചം പകരുവാൻ പാർവതി ഒരുപാട് കഷ്ടതകൾ ഇനി അനുഭവിക്കാൻ കിടക്കുന്നതേയുള്ളൂ എന്ന് ആ സമയം ആ പാവം പെൺകുട്ടി അറിഞ്ഞില്ല എന്ന് മാത്രം…
തുടരും
