പെർഫെക്റ്റ് അറബിക് ബുഖാരി റൈസും, പാനിൽ ഉണ്ടാക്കിയ അൽഫഹം ചിക്കനും. അറബികൾ ഇത് കഴിക്കുന്നതിന്റെ രഹസ്യം ഇതാണല്ലേ.

അറബിക് ബുഖാരി റൈസിനെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഈ ചോറ് ഒരുവട്ടം കഴിച്ചവർ ആരും തന്നെ ഇതിന്റെ രുചി മറക്കണമെന്നില്ല. ഇപ്പോൾ നമ്മുടെ നാട്ടിലും ഇത് സുലഭമായി കിട്ടുമെങ്കിലും കൊറോണ എങ്ങും വ്യാപിച്ചതോടെ എങ്ങും തന്നെ പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് എല്ലാവരും ഇപ്പോഴുള്ളത്. അപ്പോൾ ഇന്ന് പരിചയപ്പെടുത്തുന്നത് പെർഫെക്റ്റ് അറബിക് ബുഖാരി റൈസ് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്നതാണ്. ബുഖാരി റൈസിന്റെ കൂടെ അൽഫഹം ആണ് ഉണ്ടാക്കുന്നത്. ആദ്യം അൽഫഹം എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം നാലു പീസ് ചിക്കെനിൽ രണ്ടു ടേബിൾ സ്പൂൺ തൈര്, രണ്ട് ടേബിൾ സ്പൂൺ നാരങ്ങാ നീര്, രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്‌ ഇത്രയും കൂടി തേച്ചു പിടിപ്പിക്കുക.

ഇനി ഒരു തക്കാളിയുടെ പകുതി ഒരു സവാളയുടെ പകുതി, ഒരു പച്ചമുളക്, കാൽ കപ്പ് മല്ലിയില ചെറുതായി അരിഞ്ഞത്,ഒരു ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ വലിയ ജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, മൂന്നു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി ഇത്രയും കൂടി നല്ല പോലെ അരച്ചെടുത്തത്‌, ഒരു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ഇത്രയും കൂടി നേരത്തെ തൈര് മിക്സ് ചേർത്ത് വെച്ച ചിക്കനിൽ ഈ മസാല മുകളിലായി തേച്ചു പിടിപ്പിക്കുക. ഇനി അഞ്ചു മണിക്കൂറോളം ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇനി ഒരു കട്ടിയുള്ള നോൺസ്റ്റിക് പാനിൽ രണ്ട് ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ചേർത്ത് ചിക്കൻ അടച്ചു വെച്ച് അഞ്ചു മിനിറ്റ് ഹൈ ഫ്ളൈമിലും പിന്നീട് മറിച്ചിട്ട് ലോ ഫ്ളൈമിലും വേവിച്ചെടുക്കുക.

ഇനി ബുഖാരി റൈസ് ഉണ്ടാക്കാനായി തുടങ്ങാം. അതിനായി വെച്ചിട്ടുള്ള പാനിലേക്ക് കാൽ കപ്പ് സൺ ഫ്‌ളവർ ഓയിൽ ചേർക്കുക. രണ്ട് ക്യാരറ്റ് നീളത്തിൽ അരിഞ്ഞെടുത്തത് ഒന്ന് ഫ്രൈ ആക്കി എടുക്കുക. ശേഷം കാൽ കപ്പ് ഉണക്കമുന്തിരി ഒന്ന് ഫ്രൈ ആക്കി എടുത്ത ശേഷം എണ്ണയിൽ നിന്നും കോരി മാറ്റാം. ഇനി ഒരു സവാള നീളത്തിൽ അരിഞ്ഞത് ഈ എണ്ണയിൽ ഫ്രൈ ആക്കി എടുക്കുക. ശേഷം ഒരു ക്യാരറ്റ് നീളത്തിൽ അരിഞ്ഞെടുത്തത് ചേർത്ത് വഴറ്റുക, ഇനി ഒരു കഷ്ണം പട്ട, മൂന്നു വീതം ഏലക്ക ഗ്രാമ്പൂ, ഒരു ടീസ്പൂൺ ചെറിയ ജീരകം, രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ പേസ്റ്റ്, രണ്ട് പച്ചമുളക്, ഇനി രണ്ട് തക്കാളി പേസ്റ്റാക്കി എടുത്തത് ഇത്രയും കൂടി അടച്ചു വെച്ച് മൂന്നു മിനിറ്റോളം വേവിച്ചെടുക്കുക.

ഇനി അഞ്ചു കപ്പ് തിളച്ച വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ഉപ്പും കൂടി ചേർത്ത് തിളപ്പിക്കുക. ശേഷം വെള്ളത്തിലേക്ക് മൂന്നു കപ്പ് ബസുമതി റൈസ് ചേർത്ത് അടച്ചു വെക്കുക. ഇനി അഞ്ചു മിനിറ്റിനു ശേഷം കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും ചേർത്ത് പതുക്കെ ഇളക്കിയ ശേഷം ചെറിയ ചെറിയ ഹോളുകൾ ഉണ്ടാക്കി കൊടുക്കുക. ഇനി അടച്ചു വെച്ച് ലോ ഫ്ളൈമിൽ പതിനഞ്ചു മിനിറ്റോളം വേവിച്ചെടുക്കുക. ഇനി വിശദമായി ഈ റെസിപ്പികളെ കുറിച്ച് അറിയുവാനായി ചുവടെ കൊടുത്തിട്ടുള്ള വീഡിയോ കണ്ട് മനസ്സിലാക്കൂ. ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page