*പ്രണയാസുരം 22*
മദ്യം അൽപ്പം നുണഞ്ഞുകൊണ്ട് തന്റെ മുന്നിലായി കണ്ണുകൾ അടച്ചിരിക്കുന്ന ആദത്തിനെ നോക്കുകയായിരുന്നു മെൽവിൻ..
കോളേജിൽ നിന്നുമാണ് മെൽവിന്റെയും ആദത്തിന്റെയും ഫ്രണ്ട്ഷിപ്പ് സ്റ്റാർട്ട് ചെയ്യുന്നത് അതിപ്പോൾ ഇവിടെ വരെ വന്നു നിൽക്കുന്നു…
ആദം നീ എന്താണ് ഈ ആലോചിച്ചിരിക്കുന്നത്.. മെൽവിന്റെ ശബ്ദമാണ് ആദത്തെ ആലോചനയിൽ നിന്നും മുക്തനാക്കിയത്..
ഹേയ് ഒന്നുമില്ലടാ ഞാൻ വെറുതെ പഴയ കാര്യങ്ങൾ എല്ലാം..
അവന്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി അവൻ ആകെ അസ്വസ്ഥനാണെന്ന്..
രാധിക നിന്‍റെ ജീവിതത്തിലെ അടഞ്ഞ അധ്യായമാണ് മൂടിയതൊന്നും വീണ്ടും പുറത്തെടുക്കുവാൻ ആരും ആഗ്രഹിക്കില്ല…
അവൾ ഇവിടെ വന്ന് ഇത്രയും പെർഫോമൻസ് നടത്തിയിട്ട് നീ അവളുടെ ചെകിട് മാത്രമല്ല അടിച്ചു പൊട്ടിക്കേണ്ടത് തല്ലിക്കൊല്ലുകയായിരുന്നു വേണ്ടത് ആ നാ**** മോളെ..
ഒന്നുമില്ലെങ്കിലും നിന്റെ ഭാര്യയുടെ മേലല്ലെടാ അവൾ കൈ വച്ചത്.. ഓ സോറി നീ ഇപ്പോഴും അവളെ ഭാര്യയായി കാണുന്നില്ലല്ലോ അല്ലേ …
ആറുമാസം കഴിഞ്ഞാൽ നീ അവളെ ഡിവോഴ്സ് ചെയ്യും എന്നല്ലേ എന്നോട് പറഞ്ഞത്.. ഏതായാലും കണ്ടിട്ട് ഒരു പാവം കൊച്ചാ.. എന്റെ അറിവിൽ ഒരു പയ്യൻ ഉണ്ട് അവനും ആരുമില്ല ഇവളുടെ കാര്യമെല്ലാം പറഞ്ഞപ്പോൾ ആ പയ്യൻ പറഞ്ഞത് ആറുമാസം കഴിഞ്ഞ് ഡിവോഴ്സ് കഴിഞ്ഞാൽ നിന്റെ ഭാര്യ ഹോ സോറി നിന്റെ ഭാര്യയായിരുന്നവളെ അവന് വിവാഹം കഴിച്ചു കൊടുക്കുമോ എന്നാണ്..
സത്യത്തിൽ എനിക്കത് കേട്ടപ്പോൾ സന്തോഷം തോന്നി.. മെൽവിൻ ആദത്തിനെ ഇടംകണ്ണാലെ ഒന്നു നോക്കിക്കൊണ്ട് അവനോട് പറഞ്ഞു.. പാവം കൊച്ചല്ലേ അതിന് ആരുമില്ല എന്നാൽ പിന്നെ ഇങ്ങനെയെങ്കിലും ഒരു തുണയുണ്ടാകട്ടെ അതിന് എന്ന് ഞാനും കരുതി..
ഈ സമയം മെൽവിൻ പറയുന്ന ഓരോ വാക്കുകളും കേട്ട് ആദത്തിന്റെ കൈയിൽ ഉണ്ടായിരുന്ന ഗ്ലാസ്സിൽ തന്റെ കൈവിരലുകൾ അമർത്തിക്കൊണ്ട് അവൻ ദേഷ്യം തീർക്കുകയായിരുന്നു..
എന്തുകൊണ്ടൊ പാർവതി തന്നിൽ നിന്നും പിരിയുന്നു എന്ന് കേൾക്കുമ്പോൾ അവന് പറയാൻ പറ്റാത്ത തരത്തിലുള്ള ഒരു ദേഷ്യം വരുന്നുണ്ടായിരുന്നു… മുഖമെല്ലാം ദേശത്താൽ ചുമന്നു നിൽക്കുന്ന ആദത്തിനെ നോക്കിക്കൊണ്ടു മെൽവിൻ ചോദിച്ചു..
അല്ല എന്താ നിന്റെ അഭിപ്രായം നീ ഒന്നും പറഞ്ഞി………
ആാാാാ!!!!ആാാാാ!!!!ആാാാാ വിടെടാ ന*** മോനെ എന്റെ കൈയിൽ നിന്നും നാളെ എനിക്ക് ഒരു ഓപ്പറേഷൻ ചെയ്യുവാനുള്ളതാടാ!!!!!!..
മെൽവിൻ അങ്ങനെ പറഞ്ഞതും ആദം അവന്റെ കൈയിൽനിന്ന് പിടി വിട്ട് അവനെയൊന്ന് കൂർപ്പിച്ചു നോക്കി..
എന്തിനാടാ മ *&%&%&%&മോനെ എന്റെ കൈപിടിച്ച് തിരിച്ചത്..
പിന്നെ ഞാൻ എന്ത് ചെയ്യണം എന്റെ ഭാര്യക്ക് വേറെ വിവാഹാലോചന കൊണ്ടുവന്ന നിന്നെ ഞാൻ പൂവിട്ടു പൂജിക്കണോ …
സത്യത്തിൽ മെൽവിന് സന്തോഷമായി ആദം അവൻ പാർവതിയെ അംഗീകരിച്ച് തുടങ്ങിയിരിക്കുന്നു.കാരണം അവന്റെ എന്റെ ഭാര്യ എന്ന് ഇത്ര അധികാരത്തോടെ അവനൊരിക്കലും പറയില്ല എന്ന് മെൽവിന് അറിയാം..
എങ്കിലും അവനെ ഒന്ന് ചൂടുപിടിപ്പിക്കാൻ വേണ്ടി മേൽവിൻ ചോദിച്ചു..
എന്റെ ഭാര്യയോ ഏതു വകുപ്പിൽ.. നീ അല്ലേ പറഞ്ഞത് അവൾക്ക് ഡിവോഴ്സ് വാങ്ങി കൊടുക്കണം എന്ന്..
അ…അത് പി….പിന്നെ… ഞാൻ ആറുമാസം കഴിഞ്ഞാൽ വിവാഹമോചനം കൊടുക്കണം… കൊടുക്കും പക്ഷേ ഇപ്പോൾ അവൾ എന്റെ ഭാര്യയാണ്.. അതുകൊണ്ട്… അതുകൊണ്ട് നീ ഇപ്പോൾ പോകാൻ നോക്ക് ഞാൻ ഒന്ന് ഉറങ്ങട്ടെ…
തന്ത്രപൂർവ്വം മെൽവിനിൽ നിന്ന് ഒഴിഞ്ഞുമാറി ആദം പതിയെ അകത്തേക്ക് കയറിപ്പോയി..
കള്ളം കണ്ടുപിടിക്കുമോ എന്ന് കരുതി മുങ്ങുന്ന തന്റെ ആദത്തിനെ കണ്ട് മെൽവിൻ പിറകെ നിന്ന് വിളിച്ചു പറഞ്ഞു..
നീ ഇപ്പോൾ പൊയ്ക്കോ ഞാൻ നിന്നെപിന്നെ പൊക്കിക്കോളാം ..
ഓ ഞാൻ വരവ് വെച്ചിരിക്കുന്നു.. തിരിഞ്ഞു നോക്കാതെ വിളിച്ചു പറയുന്നുണ്ടായിരുന്നു ആദം .. നടന്ന് അകത്തേക്ക് കയറുമ്പോൾ എത്രയൊകാലത്തിന് ശേഷം അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നിരുന്നു. പക്ഷേ ആ പുഞ്ചിരി ആരും കണ്ടില്ല എന്ന് മാത്രം..
ഒരു പെണ്ണ് ശരീരത്തിലേക്ക് അമരുമ്പോൾ അവന്റെ മനസ്സിൽ പാറുവിന്റെ മുഖമായിരുന്നു തെളിഞ്ഞു വന്നത്…
ഹ്മ്മ്മ്മ്മ്… ആാാാാ…. ഹ്മ്മ്മ്മ്മ്മ്..
അരവിന്ദൻ പാറുവിനെ മനസ്സിൽ ഓർത്തുകൊണ്ട് തന്നെ മുന്നിൽ കിടക്കുന്ന ആ പെൺ ശരീരത്തിലേക്ക് അമർന്നു…. ആ ചെറിയ മുറിയിൽ ശീൽക്കാരങ്ങൾ കേട്ടുകൊണ്ടേയിരുന്നു…
ബാറിൽ അരവിന്ദന്റെ എതിർ സൈഡിൽ ആയിരിക്കുന്ന വാസു അവനെ നോക്കി കൊണ്ട് ചോദിച്ചു..
എന്താ അരവിന്ദ നമ്മൾ ആ മാർവാടിയോട് പറയുക. ഒന്നും രണ്ടുമല്ല രൂപ 5 ലക്ഷമാണ് അഡ്വാൻസ് വാങ്ങിയത്… എത്രയും വേഗം ആ പാർവതിയെ അയാൾക്ക് കൊടുത്തില്ലെങ്കിൽ നമ്മളുടെ ജീവൻ പോലും ആപത്താണ് അറിയാലോ ആ മാർവാടിയെ..
ഹ്മ്മ്മ്മ് തന്റെ കയ്യിൽ ഉണ്ടായിരുന്ന മദ്യം വായയിലേക്ക് ഒഴിച്ചുകൊണ്ട് അരവിന്ദൻ വാസുവിനെ നോക്കി കൊണ്ട് പറഞ്ഞു..
കാര്യം എന്റെ ഭാര്യയുടെ അനിയത്തി ഒക്കെയാണ് പാർവതി.. ഞാൻ അവളെ കണ്ടത് എന്റെ അനിയത്തി ആയിട്ടൊന്നുമല്ല.. തന്തയും തള്ളയും ചത്തുപോയി എന്ന് അറിഞ്ഞപ്പോൾ നല്ല പിള്ള ചമഞ്ഞ് ഞാൻ ആ മൂത്ത പെണ്ണിനെ അങ്ങ് കെട്ടി.. അതോടെ രണ്ടാമത്തെവളെയും കിട്ടും എന്നാണ് കരുതിയത്…
പക്ഷേ എന്റെ ഭാര്യ എന്ന് പറയുന്ന നാ ****മോൾ എന്നിൽ നിന്നും ആ പാർവതിയെ അകറ്റിനിർത്തി.. അവസാനം ഈ എന്റെ കൈകൊണ്ട് തന്നെയാണ് അവൾ ചത്തു തുലഞ്ഞത് പക്ഷേ എന്ത് ചെയ്യാം ആ പാർവതി രക്ഷപ്പെട്ടു…
അതിനിടയിൽ ഞാൻ ജയിലിലുമായി.. ഏതായാലും കണ്ടുപിടിച്ചിരിക്കണം അവളെ അതിനാണ് ഞാനിപ്പോൾ ലക്ഷങ്ങൾ വാരി വിതറി ജയിലിൽ നിന്ന് ഇറങ്ങിയത്..
വാസു എന്തായി അവളെ കുറിച്ച് എന്തെങ്കിലും വിവരം..
ഇതുവരെ ഒന്നും കിട്ടിയില്ല അരവിന്ദ അന്വേഷിക്കുന്നുണ്ട് അധികം വൈകാതെ നമ്മുടെ കയ്യിൽ എത്തിച്ചേരും ആ പീറ പെണ്ണ്..
അവളെ കിട്ടിയാൽ ആദ്യം എനിക്ക് ഒന്ന് അനുഭവിക്കണം..എന്നിട്ടേ മാർവാടിക്ക് കൊടുക്കുകയുള്ളൂ… അത് പറയുമ്പോൾ പാർവതിയുടെ വടിവൊത്ത ശരീരം അരവിന്ദന്റെ മനസ്സിലൂടെ കടന്നുപോയി…
വേളാങ്കണ്ണിയിൽ പോയവർ തിരിച്ചെത്തുവാൻ ഒരു ദിവസം കൂടി കഴിയുമെന്ന് ആദത്തെ വിളിച്ച് പറഞ്ഞതു കൊണ്ട് തന്നെ പാർവതി തറവാട്ടിൽ തനിച്ചായതു കൊണ്ട് ആദം ഇപ്പോൾ ഓഫീസിൽ പോകാതെ വീട്ടിൽ ഇരുന്നാണ് വർക്ക് ചെയ്യുന്നത്..
സ്വദേവേ റൂമിലിരുന്ന് വർക്ക് ചെയ്യുന്നവൻ ഇപ്പോൾ ഹാളിലാണ് വന്നിരിക്കുന്നത്..
വർക്ക് ചെയ്യുകയാണെങ്കിലും ഇടയ്ക്കിടയ്ക്ക് ആദത്തിന്റെ കണ്ണുകൾ പാർവതിയെ തേടി പോകുന്നുണ്ടായിരുന്നു അവനറിയാതെ തന്നെ..
പക്ഷേ നമ്മുടെ പാവം പാർവതി അതൊന്നും ശ്രദ്ധിക്കുന്ന കൂടെയില്ല..
ഇത് എത്രാമത്തെ പ്രാവശ്യമാണ് ഭഗവാനെ ചായ കുടിക്കുന്നത്..
താഴെ വന്നിരുന്നു ഇത് അഞ്ചാമത്തെ പ്രാവശ്യമാണ് ചായ ചോദിക്കുന്നത്.. ഇങ്ങനെ ചായ കുടിച്ചാൽ വല്ല അസുഖവും വരില്ലേ…
പാർവതി ആദത്തിനുള്ള ചായ ഉണ്ടാക്കി കൊണ്ട് സ്വയം പറയുകയായിരുന്നു..
സത്യത്തിൽ അവളെ തന്റെ അടുക്കലേക്ക് ഒന്ന് കിട്ടുവാൻ വേണ്ടി ആദം കണ്ടെത്തിയ വഴിയാണ് ഈ ചായ കുടിക്കൽ .. നമ്മുടെ പൊട്ടി പാർവതിക്ക് അതൊന്നും മനസ്സിലായില്ല എന്ന് മാത്രം..
ഇപ്പോൾ പാർവതിയും അല്പം സന്തോഷത്തിലാണ് കാരണം ആദം അങ്ങനെ ദേഷ്യപ്പെട്ട് അവളോട് സംസാരിക്കാറില്ല… അതുകൊണ്ടുതന്നെ അവന്റെ അടുക്കലേക്ക് പോകുമ്പോൾ ഇപ്പോൾ ആ പേടിയും വിറയലും ഒന്നുമില്ല എന്ന് അവൾ അറിയാതെ ഓർത്തുപോയി..
ആദം കുടിച്ച ചായക്കപ്പുമായി അടുക്കളയിലേക്ക് കയറുമ്പോൾ പാർവതിയുടെയും അതേസമയം ആദത്തിന്റെയും മുഖത്ത് ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു…
പെട്ടെന്നാണ് ആദത്തിന്റെ മൊബൈൽ റിംഗ് ചെയ്തത്..
Ok ഒരു 10 മിനിറ്റ് ഞാനിപ്പോൾ എത്തും… അത്രയും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു…
അടുക്കളയിൽ തകൃതിയിൽ ജോലിചെയ്യുന്ന പാർവതിയുടെ അടുക്കൽ ഡോറിന് അരികിലായി ആദം ചെന്നു നിന്നു .. തന്റെ പിറകിൽ ആരോ നിൽക്കുന്നത് പോലെ തോന്നിയ പാർവതി തിരിഞ്ഞു നോക്കിയതും തന്നെ നോക്കി നിൽക്കുന്ന ആദത്തിനെയാണ് അവൾ കാണുന്നത്..
പാർവതി തന്നെ കണ്ടു എന്ന് കണ്ടതും ആദത്തിന് എന്തോ വെപ്രാളം വന്നു..
അത്…അത് പിന്നെ താൻ മെയിൻ ഡോർ അടച്ച് ലോക്ക് ചെയ്തേക്ക് ഞാൻ ഒന്ന് പുറത്തു പോകുകയാണ് ഒരു മണിക്കൂറിനുള്ളിൽ തിരിച്ചുവരാം.. അത്രയും പറഞ്ഞു അവളെ ഒന്ന് നോക്കിക്കൊണ്ട് അവൻ പുറത്തേക്കിറങ്ങി..
അവൻ പുറത്തേക്കിറങ്ങിയതും അവനെ അനുഗമിച്ചുകൊണ്ട് പാർവതിയും പിറകെ വന്നിരുന്നു.. കാറിലേക്ക് കയറിയതും അവളെ നോക്കി തലയാട്ടി അവൻ കാർത്തിരിച്ചുയാത്രയായി..
പാർവതി വേഗമകത്ത് കയറി ഡോർ ക്ലോസ് ചെയ്ത് ലോക്ക് ചെയ്തു.. സത്യത്തിൽ അവൾ വളരെയധികം സന്തോഷവതി ആയിരുന്നു.. ആദം അവൻ തന്നോട് സംസാരിക്കുന്നു…. തന്നോട് യാത്ര പറയുന്നു.. അവൾ തന്റെ കൃഷ്ണനോട് ഒരായിരം നന്ദി പറഞ്ഞു അവന്റെ മാറ്റത്തിന്..
സിറ്റി ഹോസ്പിറ്റലിൽ റൂം നമ്പർ 501 വാതിൽ തുറന്ന് അകത്തു കയറി ആദം കണ്ടു കൈക്കും നെറ്റിയിലും ചെറിയ പരിക്കുകളോടെ ഇരിക്കുന്ന രാധികയെ ,
രാധികയ്ക്ക് ആദത്തെ കണ്ടെതും കൊല്ലുവാൻ ഉള്ള ദേഷ്യം തോന്നി..
ടാ നീ!!!
ശു!!! ശബ്ദം ഉണ്ടാക്കരുത് ഇതൊരു ഹോസ്പിറ്റലിലാണ്.. ആദം അവളെ ഒന്ന് നോക്കി നെറ്റിയിലും കയ്യിലുമായി ചെറിയ മുറിവുകളെ ഉള്ളൂ കൈയിൽ ഒരു ബാൻഡ് ഇട്ട് കെട്ടിയിട്ടുണ്ട്..
ഹും അപ്പോൾ ഒന്നും പറഞ്ഞു തരേണ്ടല്ലോ അല്ലേ.. ഇനി എന്റെ ഭാര്യയുടെ നേർക്ക് നിന്റെ കൈകൾ ഉയർന്നാൽ ഇത് നിനക്ക് ഓർമ്മ വേണം.. നീ എന്ത് കരുതി ഇന്നലെ നീ അത്രയും പെർഫോമൻസ് കാട്ടിയിട്ടും നിന്നെ ഞാൻ ഒന്നും ചെയ്യാഞ്ഞത് അവളുടെ മുന്നിലിട്ട് നിന്നെ തല്ലി കൊല്ലണ്ടല്ലോ എന്ന് കരുതിയിട്ടാ..
ഇതാദമാടീ കുരിശിങ്കലാദം കടങ്ങൾ ഒന്നും ബാക്കി വെക്കുന്ന ശീലം എനിക്ക് പണ്ടേ ഇല്ല… എന്റെ വീട്ടിൽ വന്ന് എന്റെ ഭാര്യയുടെ കഴുത്തിൽ പിടിക്കുവാൻ മാത്രം ധൈര്യം കാണിച്ച നിനക്ക് നല്ലൊരു സമ്മാനം തരണമെന്ന് ഞാൻ അപ്പോഴേ കണക്കു കൂട്ടിയത.. എന്റെ പിള്ളേർ ചെറിയതോതിൽ ആണ് നിനക്കിട്ട് തന്നതെങ്കിലും അത് ഇരിപ്പതാ ..
മേലിൽ നിന്റെ നിഴൽ പോലും ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തിനോക്കാൻ പാടില്ല.. ഇനിയും നിനക്ക് ഇന്നലത്തെ പെർഫോമൻസിന്റെ ബാക്കിപത്രം ചെയ്യുവാൻ ആഗ്രഹമുണ്ടെങ്കിൽ അല്ലെങ്കിൽ അങ്ങനെ ആഗ്രഹം തോന്നിയാൽ ഇപ്പോൾ കിടക്കുന്ന ഈ മുറിയിൽ നിന്നും നിന്നെ ഞാൻ മോർച്ചറിയിലേക്ക് ഷിഫ്റ്റ് ചെയ്യും കേട്ടോടി നാ *****മോളെ..
വലിഞ്ഞു മുറുകിയ മുഖത്തോടെ അവളെ ഒന്ന് നോക്കിക്കൊണ്ട് അവൻ കാറ്റ്പോലെ പുറത്തേക്കിറങ്ങി പോയി..
ആാാാാ ഇല്ലാ ആദം ഇതിന് നീ അനുഭവിക്കുക തന്നെ ചെയ്യും… ആാാാാ… രാധികയുടെ അലർച്ച ആ മുറി മുഴുവൻ പ്രകമ്പനം കൊള്ളിച്ചു..
തുടരും
