പ്രണയാസുരം 15

*പ്രണയാസുരം 15*

ഫ്ലാറ്റിലെ കോണിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടിട്ടാണ് കാതറിൻ ചെന്ന് കതക് തുറന്നത്..

 

മുന്നിൽ നിൽക്കുന്ന രാധികയെ കണ്ടതും കാതറിന്റെ കണ്ണുകൾ ഒന്നു വിടർന്നു..

 

രാധിക എത്രകാലമായി കണ്ടിട്ട് വാ…അകത്തേക്ക് കയറി വാ.. കാത റിൻ സന്തോഷ പൂർവ്വം രാധികയെ തന്റെ ഫ്ലാറ്റിലേക്ക് സ്വീകരിച്ചു..

 

നിനക്കെന്താ വേണ്ടത് കുടിക്കുവാൻ tea or cofee ..

 

കോഫി മതി

 

ഓക്കേ… ഈ സമയം കാതറിൻ രാധികയുടെ മുഖം ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവൾക്ക് വല്ലാത്ത ടെൻഷൻ ഉള്ളതുപോലെ അവൾക്ക് തോന്നി.. രാധിക വന്ന് കയറിയിട്ടല്ലേ ഉള്ളൂ പിന്നീട് ചോദിക്കാം എന്ന് കരുതി കാതറിൻ കിച്ചണിൽ പോയി അവൾക്ക് വേണ്ട കോഫി ഉണ്ടാക്കി കൊണ്ടുവന്നു..

 

ഹാളിൽ വന്ന കാതറിൻ  രാധികയെ ചുറ്റും നോക്കി അവിടെയൊന്നും അവളെ കാണാനില്ലായിരുന്നു പിന്നീട് പുറത്തേക്ക് നോക്കിയപ്പോൾ കണ്ടു ബാൽക്കണിയുടെ ഭാഗത്തായി വന്നു നിൽക്കുന്നുണ്ടായിരുന്നു അവൾ .. ഒരു പുഞ്ചിരിയോടെ തന്നെ കാതറിൻ രാധികയുടെ അടുത്തേക്ക് ചെന്നുകൊണ്ട് കോഫി അവൾക്ക് നൽകി..

 

ദാ കുടിക്ക്.. പിന്നെ പറ എന്തായി വരവിന്റെ ഉദ്ദേശം..

 

യാതൊരു മുഖവുരയും ഇല്ലാതെ കാതറിന്റെ ചോദ്യം രാധിക പ്രതീക്ഷിച്ചതായിരുന്നു.. അതുകൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തന്നെ രാധിക പറഞ്ഞു..

 

ആദം…എന്റെ ആദത്തിനു വേണ്ടിയാ ഞാൻ ഇപ്പോൾ വന്നത്..

 

What!!!! Are you mad?? വർദ്ധിച്ചു വന്ന കോപത്തോടെ തന്നെ കാതറിൻ രാധികയൊടായി ചോദിച്ചു..

 

അതെ എനിക്ക് ഭ്രാന്താണ്..ആ ഭ്രാന്തിന്റെ പേര് ആദം എന്നും.. സത്യത്തിൽ ഞാൻ അവനെ  ഉപേക്ഷിച്ചു കഴിഞ്ഞപ്പോൾ ആണ് എനിക്ക് അവന്റെ വില മനസ്സിലായത്.. തറവാട്ടിൽ ഉള്ളവരുടെ  പ്രതികാരത്തിൽ ഞാനും അവന്റെ പ്രണയത്തെ അപ്പോൾ അവഗണിച്ചു.. നിനക്കറിയോ കാതറിൻ അവനുമായി ഡിവോഴ്സ് വാങ്ങി സ്റ്റേറ്റ്സിലേക്ക് പോയതിനുശേഷം ആണ് ഞാൻ അവനെ വല്ലാതെ മിസ്സ് ചെയ്തത്..

 

എത്ര വിലപ്പെട്ട മാണിക്യത്തെയാണ് ഞാൻ നശിപ്പിച്ചു കളഞ്ഞത് എന്നോർത്തതും എനിക്ക് വല്ലാത്ത ദുഃഖം തോന്നുന്നു.. ഇപ്പോൾ ഞാൻ വന്നത് പോലും എനിക്ക് എന്റെ ആദത്തിന് വേണ്ടിയാണ്..

 

ഹും എന്റെ ആദം നിനക്ക് അങ്ങനെ പറയുവാനുള്ള യാതൊരു അധികാരം ഇപ്പോൾ ഇല്ല രാധിക.. കാരണം ആദം ഇപ്പോൾ മറ്റൊരു പെൺകുട്ടിയുടെ ഭർത്താവാണ്.. നീയത് മറന്നുപോയോ.. ഇന്നലെയും ഇന്നുമായി ടിവി ന്യൂസിൽ കാണിക്കുന്ന ലേറ്റസ്റ്റ് ന്യൂസ് തന്നെ അവന്റെതാണ്.. ആദം വിവാഹിതനായ വാർത്ത..

 

എന്നിട്ട് നിനക്ക് എങ്ങനെയാണ് രാധിക ഇങ്ങനെ പറയാൻ കഴിയുന്നത്.. ഇനിയെല്ലാം മറക്കുക as a friend ഞാൻ നിന്റെ നല്ലതിന് വേണ്ടിയാണ് പറയുന്നത് മോളെ നിനക്ക് മുമ്പിൽ ഒരു നല്ല ജീവിതം ഉണ്ട് നിന്റെ തറവാട്ടിൽ ഉള്ളവരുടെ പോലെ പകയും പ്രതികാരവും കൊണ്ട് നടന്ന് അത് നശിപ്പിക്കരുത്.. ആദത്തെ നീ മറക്കണം..

 

Noo😡ള്….ഇല്ല…ഇല്ല…ഇല്ല…ഇല്ല… ഞാനിപ്പോൾ കേരളത്തിലേക്ക് വന്നത് തന്നെ ആദത്തിനു വേണ്ടിയാണ്.. കാതറിൻ അതൊഴിച്ചു മറ്റെന്തും നീ എന്നോട് വേണെങ്കിൽ പറഞ്ഞോ ഞാൻ കേൾക്കും പക്ഷേ ഇത് എനിക്ക്.. പറ്റില്ല എന്ന് പറഞ്ഞാൽ പറ്റില്ല..

 

രാധികയുടെ വാക്കുകൾ കേട്ടപ്പോൾ കാതറിന് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു”നി കുറെ നേരമായല്ലോ ആദത്തിനെ  വേണം എന്ന് പറയുന്നു അപ്പോൾ അവൻ ഇപ്പോൾ വിവാഹം കഴിച്ച പെൺകുട്ടിയുടെ അവസ്ഥ… എന്താ അവളുടെ കാര്യം നീ മനപൂർവം മാറുന്നതാണോ… അവളും നിന്നെപ്പോലെ ഒരു പെണ്ണല്ലേ..

 

 

ഏത് പെൺകുട്ടി ഓ ഇപ്പോഴത്തെ ഭാര്യ എന്ന് പറയുന്നവളെ കുറിച്ചാണോ  നീ പറയുന്നത്.. നിനക്കൊരു കാര്യം അറിയാമോ ആദം എന്നെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്.. എനിക്ക് അവനോട് പ്രണയം ഒന്നും തോന്നിയിരുന്നില്ല അപ്പോൾ അഭിനയം മാത്രമായിരുന്നല്ലോ ഞാൻ അവിടെ കാഴ്ചവച്ചത്.. പക്ഷേ അവനത് യഥാർത്ഥ പ്രണയമായിരുന്നു അതുകൊണ്ടുതന്നെ ഞാൻ ഉറപ്പിച്ചു പറയുന്നു ഞാനല്ലാതെ ആദത്തിന്റെ മനസ്സിൽ മറ്റൊരു പെൺകുട്ടി ഉണ്ടാകില്ല.. ഇപ്പോൾ വീട്ടുകാരുടെ സമ്മർദ്ദത്തിന്, വഴങ്ങിയായിരിക്കും  അവൻ ആ പെണ്ണിനെ വിവാഹം കഴിച്ചത്..

 

ഞാനൊന്ന് പുഞ്ചിരിച്ച് കാണിച്ചാൽ മതി ആദം  എന്റെ  ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരും കാരണം അവനെ അത്രയ്ക്കും പ്രാണനാണ് ഞാൻ.. സ്വല്പം അഹങ്കാരത്തോടെ കാതറിനോടായി പറഞ്ഞു രാധിക ..

 

അവന്റെ ഭാര്യ അവളെയൊതുക്കാനുള്ള വകയെല്ലാം എന്റെ കയ്യിൽ ഉണ്ട്.. കുറച്ചു പണം കൊടുത്താൽ ഒതുങ്ങാത്തതായി ഒരു പെണ്ണും ഇല്ല ഈ ലോകത്ത്  .. ഞാൻ വീട്ടിലേക്ക് പോകാതെ ഇങ്ങോട്ടേക്ക് വന്നത് നിന്നോട്  മനസ്സു തുറന്ന് എനിക്ക്  കുറച്ച് സംസാരിക്കണം ആയിരുന്നു രാധിക പുഞ്ചിരിച്ചുകൊണ്ട് കാതറിനോടായി പറഞ്ഞു.

 

ഞാൻ നി നിൽക്കുന്നില്ല ഞാൻ പോട്ടെ തറവാട്ടിലുള്ളവർ എന്നെ വെയിറ്റ് ചെയ്യുന്നുണ്ട്..

 

കാതറിന് രാധികയുടെ സംസാരം തീരെ ഇഷ്ടപ്പെട്ടില്ലായിരുന്നു എങ്കിലും തന്റെ  സുഹൃത്തിനോട് അനിഷ്ടമായി സംസാരിക്കാൻ അവൾ ആഗ്രഹിച്ചില്ല..

 

എന്തായാലും ഞാൻ പറയേണ്ടത് പറഞ്ഞു ഇനിയെല്ലാം നിന്റെ ഇഷ്ടം…”നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ”..

 

ശരി കാതറിൻ ഞാൻ ഇറങ്ങുകയാണ് പിന്നീട് വരാം.. അവളോട് യാത്ര പറഞ്ഞു രാധിക ആ ഫ്ലാറ്റിൽ നിന്ന് യാത്രയായി..

 

വീട്ടിലെ ഹാളിൽ ഇരുന്ന് ലാപ്ടോപ്പിൽ എന്തോ വർക്ക് ചെയ്യുകയായിരുന്നു വൈകുന്നേരം ആദം അവൻ ഇന്ന് എന്തുകൊണ്ടോ ഓഫീസിൽ പോകാൻ ഒരു മടി തോന്നി.. ഈ സമയമാണ് അവന്റെ മൊബൈൽഫോൺ റിങ് ചെയ്തത് നോക്കുമ്പോൾ കസ്റ്റംസിൽ വർക്ക് ചെയ്യുന്ന അവന്റെ  സുഹൃത്ത് ആൽബിൻ ആയിരുന്നു..

 

ഹലോ ആൽബിൻ പറയടാ കുറെ കാലമായല്ലോ വിളിച്ചിട്ട്.. ഇപ്പോൾ നീ എന്താ ഇവിടേക്ക് ഒന്നും വരാത്തത് എന്ന് അമ്മച്ചി ചോദിക്കാറുണ്ട് .

 

ഹോ സോറി ടാ ആലിസമ്മച്ചിയോട് പറയ്യ് ഞാനൊരു ദിവസം വരുന്നുണ്ടെന്ന്.. ഇവിടെ വർക്ക് പ്രഷർ കൂടുതലാ അതാ വരാൻ കഴിയാത്തത്..

 

പിന്നെ ഞാൻ ഒരു കാര്യം പറയാനാ വിളിച്ചത് നിനക്ക് അത്ര താൽപര്യമില്ലാത്ത ഒരു കാര്യമാണ് എങ്കിലും പറയാതിരിക്കാൻ എനിക്ക് തോന്നിയില്ല..

 

വളരെ ഗൗരവത്തോടെ സംസാരിക്കുന്ന ആൽബിന്റെ ശബ്ദം കേട്ടതും കാര്യം നിസ്സാരമല്ല എന്ന ആദത്തിന് തോന്നി

 

ഹ്മ്മ്മ് എന്താടാ കാര്യം… കണ്ണുകൾ കുറുക്കി കൊണ്ട് ആദം ആൽബിനോടായി ചോദിച്ചു..

 

അത് പിന്നെ ഇന്നത്തെ രാവിലത്തെ മോർണിംഗ് ഫ്ലൈറ്റിൽ രാധിക ഫ്ലൈറ്റിൽ വന്നിറങ്ങിയിട്ടുണ്ട്.

രാധികയുടെ പേര് കേട്ടതും അത്രയും നേരം ശാന്തമായിരുന്നു ആദത്തിന്റെ മുഖം  ദേഷ്യംകൊണ്ട് വലിഞ്ഞു മുറുകി..

 

ഹ്മ്മ്മ്.. ആൽബിൻ പറഞ്ഞതിന് ആദം ഒന്ന് മൂളുക മാത്രമാണ് ചെയ്തത്…

 

നീയൊന്ന് സൂക്ഷിച്ചോ നിന്റെ വിവാഹം കഴിഞ്ഞ കാര്യം അവൾ അറിഞ്ഞിട്ടുണ്ടാകും… അവളെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല ശ്രദ്ധിക്കണം അത് പറയാൻ വേണ്ടിയാ ഞാൻ ഇപ്പോൾ വിളിച്ചത്.. എനിക്ക് ടൈം ആയി ഞാൻ പിന്നെ വിളിക്കാട്ടോ അത്രയും പറഞ്ഞ് ആൽബിൻ ഫോൺ കട്ട് ചെയ്തു..

 

ആൽബിൻ പറഞ്ഞ ഓരോ കാര്യങ്ങളും ആദത്തിന്റെ ചെവിയിലൂടെ  മുഴങ്ങിക്കൊണ്ടേയിരുന്നു..

 

എന്തിനായിരിക്കും ഇപ്പോൾ വീണ്ടുംഅവൾ വന്നിരിക്കുന്നത്.. പലതും ഓർക്കുംതോറും ആദത്തിന് തന്റെ തല പെരുക്കുന്നത് പോലെതോന്നി.ലാപ്ടോപ്പ് അവിടെ വച്ച് ആദം അസ്വസ്ഥമായ മനസ്സോടെ നേരെ മുകളിലേക്ക് കയറി വാതിൽ തുറന്നതും പാർവതി അകത്ത് നിന്ന് പുറത്തേക്ക് വന്നതും ഒരേ സമയമായിരുന്നു..

 

ബാലൻസ് കിട്ടാതെ ആദവും പാർവതിയും കൂട്ടിയിടിച്ചുകൊണ്ട് നിലത്തേക്ക് വീണു…

 

പാർവതിയുടെ ചുണ്ടുകൾ ആദത്തിന്റെ കഴുത്തിലൊന്ന് ചുംബിച്ചു.. ആദം ഞെട്ടിപ്പോയി പാർവതിയുടെ അവസ്ഥയും മറിച്ചിലായിരുന്നു…

 

ഒരു നിമിഷം ആദം പാർവ്വതിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി കിടന്നു എന്തോ ആ കണ്ണുകളിലെ ആഴങ്ങളിലേക്ക് അവൻ ആഴുന്നിറങ്ങുന്നത് പോലെ ആദത്തിന് തോന്നി.. പാർവതിയുടെ അവസ്ഥയും മറച്ചില്ലായിരുന്നു.. അവളും അവന്റെ മുഖത്തേക്ക് ഒറ്റുനോക്കി കൊണ്ടേയിരുന്നു,.

 

സ്വബോധത്തിലേക്ക് വന്ന ആദം തല കുടഞ്ഞുകൊണ്ട് പാർവതി നോക്കിക്കൊണ്ട് ചീറി..

 

മാറഡീീീ എന്റെ ദേഹത്തുനിന്ന്!!!! ..

 

അവന്റെ അലർച്ചയിൽ സ്വബോധത്തിലേക്ക് വന്ന പാർവതി എങ്ങനെയൊക്കെ ചാടി എഴുന്നേറ്റു..

 

ട്ടോ……

 

സത്യത്തിൽ പാർവതിക്ക് എന്താണ് സംഭവിച്ചത് എന്ന് പെട്ടെന്ന് മനസ്സിലായില്ല അവൾക്ക് കവിളിന്റെ ഒരു ഭാഗം നീറി പുകയുന്നത് പോലെ തോന്നി കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞൊഴുകിയിരുന്നു.. അവൾക്ക് ആദത്തിന് നോക്കുവാൻ തന്നെ ഭയമായി..

 

മുഖത്തേക്ക് നോക്കടി!!!

 

അവന്റെ അലർച്ചയിൽ അറിയാതെ തന്നെയാ കുഞ്ഞിപ്പെണ്ണ് അവന്റെ മുഖത്തേക്ക് നോക്കി പോയി..

 

മുഖമെല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുക്കി കണ്ണുകൾ എല്ലാം ചുമന്നു നിൽക്കുന്നവനെ കണ്ടതും പാർവതി വിറച്ചു പോയി..

 

എന്നെ വശീകരിക്കാമെന്ന് കരുതിയോടി നീ…. നിന്റെ അടവുകൾ ഒന്നും ഈ ആദത്തിന്റെ അടുത്ത് നടക്കില്ല..

 

അ.. ല്ല… ഞാൻ… അറി… കരച്ചിൽ കൊണ്ട് അവൾക്ക് സംസാരിക്കാൻ തന്നെ കഴിയുന്നില്ലായിരുന്നു..

 

ഹ്മ്മ്മ്മ്….വേണ്ട അധികം അഭ്യാസം ഒന്നും എന്റെ അടുത്ത് എടുക്കണ്ട.. 6 മാസം അതുവരെ അടങ്ങി ഒതുങ്ങി ഒരു ഭാഗത്തിരുന്നൊ ഭാര്യയുടെ അവകാശം പറഞ്ഞു എന്റെ അടുത്തേക്ക് വന്നാൽ എന്റെ മറ്റൊരു മുഖം നീ കാണും.

 

ഈ ലോകത്തുള്ള എല്ലാ സ്ത്രീകളും ഒരുപോലെയാണ് ചതിക്കും എല്ലാവരും ചതിക്കും…

 

സത്യത്തിൽ ആദത്തിന് പാർവതിയോട് താൻ എന്തൊക്കെയാണ് പറയുന്നതെന്ന് പോലും ബോധം ഇല്ലായിരുന്നു.. രാധിക അത്രത്തോളം വലിയ മുറിവുകളാണ്  അവന്റെ ജീവിതത്തിൽ നൽകിയത്…

 

ച്ചെ!! പാർവതിയെവെറുപ്പോടെ നോക്കികൊണ്ട് ആദം പുറത്തേക്ക് തന്നെ ഇറങ്ങിപ്പോയി…

 

ഈ സമയം എല്ലാം കേട്ട് തളർന്ന് ചുമരിലൂടെ ഊർന്നിറങ്ങി പാർവതി നിലത്തേക്ക് ഇരുന്നു വിങ്ങി പൊട്ടിപ്പൊട്ടി കരഞ്ഞു…

 

പക്ഷേ അപ്പോഴും എന്തുകൊണ്ടൊ ആദത്തിനെ വെറുക്കുവാൻ അവൾക്ക് കഴിഞ്ഞില്ല…

 

ജീവിതത്തിൽ എന്നെങ്കിലും ഒരു പുതു വെളിച്ചം തന്നിലേക്ക് വന്നു ചേരുമെന്ന് അവൾ മനസ്സിൽ വിശ്വസിച്ചു…

 

തുടരും

Leave a Reply

You cannot copy content of this page