*പ്രണയാസുരം 4*

പാർവതി പതിയെ അവളുടെ കണ്ണുകൾ തുറക്കുവാൻ ശ്രമിച്ചു. തലയിൽ അസഹ്യമായ വേദന അനുഭവപ്പെട്ടവൾക്ക്. എന്നിരുന്നാലും അവൾ പതിയെ കണ്ണുകൾ തുറന്നു. കണ്ണ് തുറന്നപ്പോൾ അവൾ കാണുന്നത് വിശാലമായ ഒരു മുറിയായിരുന്നു. അതും ആഡംബരം തോന്നിക്കുന്നത്. അവൾക്ക് മനസ്സിൽ പേടി തോന്നി. താൻ ഇതു എവിടെയാണ്. പെട്ടെന്നാണ് അങ്ങോട്ട് ആദത്തിന്റെ മമ്മ വന്നത്. അവൾ അവരെ നോക്കിയിരുന്നു അവൾക്ക് അവരാരാണെന്ന് മനസ്സിലായില്ല. “ആ മോളുണർന്നോ…. ഞാൻ മോളെ നോക്കാൻ വന്നതായിരുന്നു… മോൾക്ക് എന്നെ മനസ്സിലായില്ല അല്ലേ! എന്റെ പേര് ആലിസ്, മോളേ രക്ഷിച്ചത് എന്റെ മോനാണ്, എന്റെ മോന്റെ കാറിന്റെ മുന്നിലേക്കാണ് മോള് വന്ന് പെട്ടത്.” അപ്പോഴാണ് അവൾക്ക് ബോധം മറിയുമ്പോൾ അവൾ കണ്ട സ്വർണ്ണകുരിശുമാല ഓർമ്മ വന്നത്. തന്നെ രക്ഷിച്ച ആളെ ഓർമ്മയില്ലെങ്കിലും ബോധം മറയുമ്പോഴും അവൾ കണ്ട സ്വർണകുരിശുമാല അവൾക്ക് നല്ല ഓർമ്മയുണ്ടായിരുന്നു. ഇന്നലെ നടന്ന കാര്യങ്ങൾ ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. “മോൾ എന്നാത്തിനാ കരയുന്നേ.. ഇങ്ങനെ കരയല്ലേ മോളെ, എന്തായാലും ഫ്രഷ് ആയി ചായ കുടിച്ചു ഒന്ന് താഴോട്ട് വാ.. അവിടെ മോളെ കാണാൻ ഒരുപാട് പേർ കാത്തിരിക്കുന്നുണ്ട്… വേഗം വായോ…” അതും പറഞ്ഞവർ പാറുവിന്റെ മുഖത്തു ഒന്ന് തലോടി പുറത്തേക്ക് ഇറങ്ങി പോയി. കുറച്ചു നേരം കൂടി പാർവതി അങ്ങനെ തന്നെ ഇരുന്നു, തന്റെ ജീവിതത്തിൽ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാതെ, പിന്നീട് അവൾ എണീറ്റ് ഫ്രഷായി, ചായകുടിച്ച് താഴോട്ടിറങ്ങി. താഴോട്ട് സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ ആ വീട്ടിലെ ബഹളം കേൾക്കാം. ഉറക്കെ സംസാരിക്കുന്നു, തമാശ പറയുന്നു, ചിരിക്കുന്നു. ആ ശബ്ദം കേൾക്കുമ്പോൾ തന്നെ അവളുടെ മനസ്സിന് വല്ലാത്തൊരു ആശ്വാസവും ഒപ്പം പരിഭ്രാമവും തോന്നി. അവൾ താഴോട്ട് ഇറങ്ങിവരുന്നതു കൊലുസിന്റെ ശബ്ദം വഴി എല്ലാവരും കേട്ടു. പതിയെ അവരെല്ലാവരുo ഗോവണിയിലേക്ക് ശ്രദ്ധ ചലിപ്പിച്ചു. ഗോവണി ഇറങ്ങി വരുന്ന പാർവതിയെ കണ്ട എല്ലാവരുടെയും കണ്ണ് മിഴിഞ്ഞു. കാരണം അവൾ കാണാൻ നല്ല സുന്ദരിയായിരുന്നു. വാലിട്ടെഴുതിയ നീളമുള്ള കണ്ണുകളും, നീണ്ട നാസികയും, ഇളം റോസ് നിറമുള്ള ചുണ്ടുകളും, അരക്കെട്ട് വരെ നീണ്ടു നിവർന്ന് കിടക്കുന്ന മുടിയും, പോരാത്തതിന് നല്ല ഗോതമ്പിന്റെ നിറമായിരുന്നു അവൾക്ക്. ഒറ്റനോട്ടത്തിൽ തന്നെ അവിടെയുള്ള എല്ലാവർക്കും അവളേ ഇഷ്ടമായി.

 

“മോളിങ്ങു അടുത്തു വന്നേ… വലിയപ്പച്ചൻ ചോദിക്കട്ടെ…” അവൾ അയാളുടെ അടുത്തേക്ക് പേടിയോട് കൂടി ചെന്നു. “കൊച് എന്നതിനാ പേടിക്കുന്നത് ഇവിടെ ആരെയും പേടിക്കേണ്ട കേട്ടോ എന്താ കൊച്ചിന്റെ പേര്?” “പ… പാർവതി..” “ഹ്മ്മ്മ്മ്… കൊച്ച് എങ്ങനെയാ ഞങ്ങളുടെ മോന്റെ കാറിന്റെ മുന്നിൽ എത്തിപ്പെട്ടത്…” അത് കേട്ടതും ഇന്നലത്തെ സംഭവങ്ങൾ ഒരു നിമിഷം അവളുടെ മനസ്സിലൂടെ പാഞ്ഞു, അതിന്റെ ഫലമായി അവളുടെ മുഖത്ത് ഭയം നിറഞ്ഞു. അവളുടെ മുഖഭാവം മനസ്സിലാക്കിയ വല്യപ്പച്ചൻ അവളോടായി പറഞ്ഞു: “മോൾ ഒന്നുകൊണ്ടും പേടിക്കേണ്ട ഇവിടേക്ക് കയറി വന്ന് ആരും മോളെ ഉപദ്രവിക്കില്ല അതുകൊണ്ട് കൊച്, കൊച്ചിനെ കുറിച്ചുള്ള സത്യങ്ങളെല്ലാം ഞങ്ങളോട് പറയൂ… എന്നാലേ മോളെ ഞങ്ങൾക്ക് സഹായിക്കാൻ പറ്റതുള്ളു.” എന്തോ വല്യപ്പച്ചന്റെ വാക്ക് അവൾക്കൊരു സമാധാനം നൽകി! അവൾ അവളുടെ കഥ പറയാൻ തുടങ്ങി, എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴത്തേക്കും പാർവതി പൊട്ടിക്കരഞ്ഞു പോയി. ആലീസ് വന്ന് അവളെ ചേർത്തുപിടിച്ചു. അവിടെയുള്ളവർക്കും അവളുടെ ജീവിതത്തെക്കുറിച്ച് അറിഞ്ഞപ്പോൾ വിഷമം തോന്നി. “മോളെ നീ പറഞ്ഞത് ശരിയാണെങ്കിൽ ചിലപ്പോൾ ഇനി നിന്റെ ചേച്ചി ജീവിച്ചിരിപ്പുണ്ടാകില്ല.. മറ്റൊരു കാര്യം എന്തെന്നാൽ നീ പറയുന്ന അരവിന്ദൻ എന്ന കഴറി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകും, നി ഇപ്പോൾ പുറത്തേക്കിറങ്ങുന്നത് അപകടമാണ്. ഞങ്ങൾക്ക് അരവിന്ദനെ തേടി പോകുന്നത് അത്ര വലിയ കാര്യമുള്ള കാര്യമല്ല… പക്ഷേ ഞങ്ങൾ അവന്റെ അടുത്ത് എത്തിക്കഴിഞ്ഞാൽ അവൻ നീ ഇവിടെ ഉള്ള കാര്യം തിരിച്ചറിയും, പിന്നീട് അത് നിനക്ക് ഭാവിയിൽ വലിയ ബുദ്ധിമുട്ടുണ്ടാകും, തൽക്കാലം കൊച്ചിന് താല്പര്യമുണ്ടെങ്കിൽ കൊച് ഇവിടെ നിൽക്ക്. എന്റെ കൊച്ചുമകൻ ആദം വരട്ടെ എന്നിട്ട് തീരുമാനിക്കാം ബാക്കിയുള്ള കാര്യം… എന്തു പറയുന്നു…” അവൾക്കും തോന്നി വല്യപ്പച്ചൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എങ്കിലും അവിടെ അവർക്ക് ഒരു ശല്യമായി നിൽക്കാൻ അവൾ ആഗ്രഹിച്ചിരുന്നില്ല. “അത് സർ.. എനിക്കൊരു ജോലി വാങ്ങിച്ചു തരുമോ എവിടെയെങ്കിലും, എനിക്കുവേണ്ടി ഇത്രയൊക്കെ ചെയ്തില്ലേ ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് തോന്നുന്നു.” ഇത് കേട്ടാ എല്ലാവരുടെയും മനസ്സുനിറഞ്ഞു കാരണം അത്രയ്ക്കും പാവമായിരുന്നു പാർവതി.

 

“ഇപ്പോൾ നീ എന്താ എന്നെ വിളിച്ചതു സാറോ, മര്യാദയ്ക്ക് ഇവിടെയുള്ള എല്ലാവരും വിളിക്കുന്ന പോലെ വല്യപ്പച്ച എന്ന് വേണം വിളിക്കാൻ! ഹാ പിന്നെ ജോലി അത് ഇപ്പോൾ എന്തായാലും നിനക്ക് വേണ്ട ആദം വരട്ടെ എന്നിട്ട് തീരുമാനിക്കാം അതുവരെ കൊച് ഇവിടെ സുഖമായിരിക്കു കേട്ടല്ലോ!” ഹ്മ്മ്മ്.. പാർവതി മനസില്ല മനസോടെ സമ്മതിച്ചു. കാരണം അവൾക്ക് എന്ത് കൊണ്ടോ അവരെ പോലുള്ള പണമുള്ള ആളുകളുടെ കൂടെ നിൽക്കുവാൻ അത്ര താല്പര്യം ഇല്ലായിരുന്നു. അവിടെ ഉള്ള മുഴുവൻ കുടുബംഗാങ്ങളും തന്നോട് എങ്ങനെ ആയിരിക്കും പ്രതികരിക്കുക എന്നാ പേടി പാറുവിന് ഉണ്ടായിരുന്നു. “കൊച്ചേ കൊച്ചിന് ജോലി വേണം എന്നല്ലേ പറഞ്ഞത്, ഞാനൊരു ജോലി ഏല്പിക്കുകയാ എന്റെ ത്രേസയാകൊച്ചിനെ പൊന്നു പോലെ നോക്കിക്കോണം.. ഇവൾക്ക് കാലിന് ഒരു ഓപ്പറേഷൻ കഴിഞ്ഞയിരുന്നേ അതിന് ശേഷം ആരുടെയെങ്കിലും സഹായം വേണം എഴുനേൽക്കാനും നടക്കാനും… ഇവിടെ സ്ത്രീകൾ ഇല്ലാത്തതു കൊണ്ടല്ല കേട്ടോ അവർക്കും അവരുടേതായ ജോലികൾ ഉണ്ടാവും കൊച്ചുണ്ടങ്കിൽ ഏതു നേരവും എന്റെ കൊച്ചിന്റെ അടുത്ത് കാണുമല്ലോ… ഹ്മ്മ്മ്.. എന്നാ പറയുന്നു കൊച്ചേ നീ ഈ ജോലിക്ക് സമ്മതമന്നോ നിനക്ക്……” ഈ കാര്യം കേട്ടതും അവൾക്ക് സന്തോഷം ആയി കാരണം വന്നപ്പോൾ തൊട്ട് അവരെ കണ്ണെടുക്കാതെ നോക്കുകയാണു അവൾ എന്തൊരാത്മ ബന്ധം തോന്നി അവൾക്ക് ആ അമ്മയുമായി. “ഞാൻ നോക്കിക്കോളാം സ… സോറി വല്യപ്പച്ച..” “ഹ്മ്മ്മ്മ് എന്നാൽ കൊച് ആ അകത്തേക്ക് കയറിപ്പോ… ഇപ്പോൾ ഒന്നും ചെയ്യണ്ട കുറച്ചു സമയം വിശ്രമിക്ക്… കേട്ടല്ലോ അല്ലെ…” മ്മ്മ്മ്.. പാറു വിലങ്ങനെ തലയാട്ടി അകത്തേക്ക് പോയി.

 

“അപ്പൻ ഇത് എന്ത് പരിപാടിയാ കാട്ടിയെ ഇതെങ്ങനും ആദം അറിഞ്ഞാൽ എനിക്ക് പേടിയാകുന്നു…” “നീ പേടിക്കണ്ടടി കൊച്ചേ എല്ലാം നിന്റെ വല്യപ്പച്ചൻ നോക്കിക്കോളും..” “എനിക്കെന്തോ ആ കുട്ടിയെ ദൈവമായി ഇങ്ങോട്ട് കൊണ്ടുവന്നതാണെന്ന് ഒരു തോന്നൽ അല്ലിയോടി..” “അതെ അതെ ഇച്ചായൻ പറഞ്ഞതാണ് ശരി എനിക്കും അങ്ങനെ തോന്നി…” “വല്യമ്മച്ചിക്ക് മാത്രമല്ല ഞങ്ങൾക്ക് അങ്ങനെ തോന്നി” ആലീസും ചെറിയമ്മമാരും…. “ഡാ ഡെവി നീ ഇപ്പോൾ ആദത്തിനെ ഒന്നും അറിയിക്കേണ്ട അവൻ എന്തായാലും ഒരാഴ്ച കഴിഞ്ഞ് വരുമല്ലോ നമുക്ക് നേരിട്ട് സംസാരിക്കാം….” “അതേ വല്യപ്പച്ച ഞാനും അത് തന്നെയാണ് വിചാരിക്കുന്നത് പെട്ടെന്ന് അറിഞ്ഞാൽ അവൻ എന്താ..എങ്ങനെയാണ് പ്രതികരിക്കുക എന്ന് പറയാൻ പറ്റില്ല….” അങ്ങനെ എല്ലാവരും അവരവാരുടെ കാര്യങ്ങളുമായി തിരക്കിലായി.

 

ഏകദേശം പാർവതിയാ വീട്ടിൽ വന്നിട്ട് ഒരാഴ്ചയാവാറായി അതിനിടയ്ക്ക് അവൾ വീട്ടിലുള്ള എല്ലാവരുമായി നല്ല ബന്ധം തന്നെ ഉണ്ടാക്കി. എല്ലാവരും അവളെ മകളായും സഹോദരിയായും സുഹൃത്തായും കണ്ടു. ഇപ്പോൾ എന്തിനും ഏതിനും വല്യമ്മച്ചിക്കി പാർവതിയെ മതി. ഒരു ദിവസം…. “മോളെ ഒന്ന് വല്യമ്മച്ചിടെ മുറിയിലേക്ക് വന്നേ…” “ആ ദാ വരുന്നു അമ്മച്ചി..” അതും പറഞ്ഞു പാർവതി വേഗത്തിൽ വല്യമ്മച്ചിയുടെ മുറിയിലേക്ക് ഓടി. പാർവതി അവിടെ കിടക്കുന്ന മാറ്റ് കണ്ടില്ലായിരുന്നു അവൾ അതിൽ ചവിട്ടി സ്ലിപ്പായി നേരെ വീഴാൻ പോയി ഈ സമയമാണ് ഡോർ കടന്നു ആദം അകത്തേക്ക് വന്നത് രണ്ടുപേരും കൂടി കൂട്ടിയിടിച്ച് നിലത്തേക്ക് വീണു. ആദത്തിന്റെ നെഞ്ചിൽ ആയിട്ടാണ് പാർവതി കിടക്കുന്നത് അവൾ അപ്പോഴാണ് അവന്റെ കഴുത്തിലുള്ള സ്വർണക്കുരിശുമാല കണ്ടത്. അവൾ സ്വർണക്കുരിശു മാലയിലേക്കും അവന്റെ മുഖത്തേക്കും മാറിമാറി നോക്കി. അവനും അവളുടെ കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കി നിന്നു പോയി. പെട്ടെന്നാണ് അവന്നു ബോധം വന്നത്. “ഡീീീ….”

 

തുടരും

Leave a Reply

You cannot copy content of this page