പ്രണയാസുരം 3

ആാാാാ!!!!

 

പാർവതിക്ക് തന്റെ ജീവൻ നഷ്ടപ്പെടുന്ന പോലെ തോന്നി തന്റെ സ്വന്തം ചേച്ചി തന്റെ കൺമുമ്പിൽ മരണപ്പെട്ടിരിക്കുന്നു, അവൾക്കത് താങ്ങാവുന്നതിനപ്പുറം ആയിരുന്നു…

 

 

ഈ സമയം അരവിന്ദ് അവളുടെ കയ്യിൽ ബലമായി പിടിച്ചു അവളിലേക്ക് അടുക്കാൻ  തുടങ്ങി.. എവിടെ നിന്നോ കിട്ടിയ ശക്തിയിൽ പാർവതി അവനെ തള്ളി മാറ്റാൻ നോക്കി.തനിക്ക് ഇയാളിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടെ മതിയാകു എന്ന ചിന്ത അവളുടെ മനസ്സിൽ ഉയർന്നുവന്നു….

 

” അടങ്ങി നിൽക്കടി നാ#%*…മോളേ  എന്റെ കുറെ കാലമായുള്ള    മോഹമാണ് അത് ഞാൻ ഇന്ന് തീർത്തിരിക്കും  ഇവിടെ വാടി…

 

എന്നെ വിട് വിടാൻ…..

 

പെട്ടന്നാണ് അവളുടെ കൈയിൽ  ഫ്ലവർ വെസ് കിട്ടിയത് അതെടുത്ത് അവൾ അവന്റെ തലയിൽ ഒരൊറ്റ അടി..

 

ആാാാ എടി….

 

അവൾ അവനെ പിടിച്ചു നിലത്തേക്ക് തള്ളിയിട്ട് അവിടെ നിന്നും ജീവനും കൊണ്ട് ഓടി….

 

എങ്ങോട്ടാണ് പോകുന്നതെന്ന് ഒന്നുമറിയാതെ തന്റെ ജീവനും മാനവും കയ്യിൽ പിടിച്ച് ഓടുകയാണ്. അവൾ, ഇടവഴിയിൽ നിന്നും അവൾ മെയിൻ റോട്ടിലേക്ക് കയറിയതും കണ്ണിലേക്ക് വണ്ടിയുടെ വെളിച്ചം  അടിച്ചതും അവൾ കൈവെച്ച് കണ്ണുകൾ തടഞ്ഞു അപ്പോഴേക്കും വണ്ടി വന്ന് അവളെ ഇടിച്ചിരുന്നു ആാാാാ….

 

Shit… നാശം ഏതവനാണ് വണ്ടിടേ മുന്നിൽ ചാടിയത്… ആദം വണ്ടിയിൽ നിന്ന് ഇറങ്ങിയതും കാണുന്നത് ചോരയിൽ കുളിച്ചു കിടക്കുന്ന ഒരു പെൺകുട്ടിയെയാണ് ..

 

ബോധം പോകുമ്പോൾ അവൾ കണ്ടിരുന്നു അവന്റെ കഴുത്തിലെ തിളങ്ങുന്ന സ്വർണ്ണ കുരിശുമാല..

 

ആദം അവളെ ഒന്ന് നോക്കി ശരീരത്തിൽ പലയിടത്ത് ആയി ഡ്രസ്സ്‌ കീറിയിട്ടുണ്ട്…  അവൻ എന്തോ പന്തികേട് തോന്നി അവളെ അവിടെ ഉപേക്ഷിച്ചു പോകാൻ എന്തോ അവനു  തോന്നിയില്ല,അവൻ പതിയെ അവളെ എടുത്തുയർത്തി കാറിന്റെ ബാക് സീറ്റിലേക്ക് കിടത്തി…

 

വണ്ടി മുന്നോട്ട് പോകുന്തോറും താൻ ചെയ്തത് എന്താണെന്ന് ആലോചിക്കുകയായിരുന്നു ആദം. രാധു എന്നവൾ പോയതിനുശേഷം അവൻ ആരോടും മിണ്ടുകയോ ആർക്കും സഹായം ചെയ്യുകയും ഒന്നുമില്ലായിരുന്നു, ഒരുതരം ഉൾ വലിഞ്ഞ പ്രകൃതം… എന്നിട്ടും താൻ എന്തിനാണ് ഇപ്പോൾ ഈ പെൺകുട്ടിയെ രക്ഷിച്ചത്, അതിനുള്ള ഉത്തരം അവന് ലഭിച്ചില്ല….

 

കാർ അവിടെ നിന്ന് കുറച്ചു മാറി ഒരു ഹോസ്പിറ്റലിൽ  കൊണ്ടുനിർത്തി. കാഷ്വാലിറ്റിയുടെ മുന്നിൽ വണ്ടി നിർത്തിയത് കൊണ്ട് തന്നെ അറ്റൻഡർ സ്ട്രക്ചർ കൊണ്ടുവന്നു.. അവൻ അവളെ അതിലേക്ക് എടുത്തു കിടത്തി, അപ്പോഴാണ് ഇടത് കയ്യിൽ അവളുടെ പേര് പച്ചകുത്തിയതായി കണ്ടത്  അവൻ പതിയെ ആ പേരു ഒന്നു ഉരുവിട്ടു “പാർവതി”

 

ഡോക്ടർ വന്ന് പാറുവിനെ പരിശോധിച്ചു പുറത്തേക്ക് വന്നു..

 

See Mr….

 

ആദം…

 

“Yes ആദം ആ കുട്ടിക്ക് തലയിൽ ചെറിയൊരു പരിക്കുണ്ട്  2സ്റ്റിച് ഇട്ടിട്ടുണ്ട്, പിന്നെ കൈക്ക് ചെറിയ ഫ്രാക്ചറും… ഇപ്പോൾ ആളു  മയക്കത്തിലാണ് എന്തായാലും മൂന്നാല് മണിക്കൂർ പിടിക്കും മയക്കം വിടാൻ…”

 

മയക്കം വിട്ടുണർന്നാൽ നിങ്ങൾക്ക് കുട്ടിയെ കൊണ്ടുപോകാവുന്നതാണ്..

 

“അത് പിന്നെ ഡോക്ടർ എനിക്ക് ആ കുട്ടിയെ പരിചയമൊന്നുമില്ല എന്റെ കാറിന്റെ മുന്നിലേക്ക് വന്നു ചാടിയതാണ് മാനുഷിക പരിഗണന വെച്ച് ഞാൻ അതിനെ ഹോസ്പിറ്റലിൽ കൊണ്ടാക്കി..

എനിക്ക് ഇപ്പോൾ തന്നെ തിരിച്ചു പോകേണ്ടതുണ്ട്…

 

“See ആദം, ഈ കുട്ടിയെ ഇവിടെ തനിച്ചാക്കി പോകാൻ തനിക്ക് ഇപ്പോൾ പറ്റില്ല ഒന്നെങ്കിൽ ഈ കുട്ടിയെ ഡിസ്ചാർജ് ചെയ്തു കൂടെ കൊണ്ടുപോകുക…അതുമല്ലെങ്കിൽ താൻ ഇവിടെ നിന്ന് ആ കുട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ആളുകൾ വരുന്നവരെ ഇവിടെ വെയിറ്റ് ചെയ്തെ പറ്റൂ ”

 

അതും പറഞ്ഞു ഡോക്ടർ അകത്തേക്ക് തന്നെ പോയി..

 

Dam it..

ഏതുനേരത്താണോ ഓരോന്നിനെയും എടുത്ത് തലയിൽ വെക്കാൻ തോന്നിയത് നാശം…

അവൻ അവിടെ കുറച്ചു നേരം ഇരുന്ന് ആലോചിച്ചു പിന്നെ ഡോക്ടറുടെ ക്യാബിനിലേക്ക് കയറിപ്പോയി..

 

ഡോക്ടർ ആ കുട്ടിയുടെ ഡിസ്ചാർജ് ഷീറ്റ് തയ്യാറാക്കു ഞാൻ ആ കുട്ടിയെ കൊണ്ടുപോവുകയാണ്: ആദം

 

പക്ഷേ താൻ എങ്ങനെ? ആ കുട്ടിയുടെ ആരുമല്ലല്ലോ താൻ പിന്നെ എങ്ങനെയാണ് താനാ കുട്ടിയെ കൊണ്ടുപോവുക?

 

അത് ഡോക്ടർ നോക്കണമെന്നില്ല പെൺ കുട്ടിയെ കൊണ്ടുവന്നത് ഞാനാണെങ്കിൽ കൊണ്ടുപോകാൻ എനിക്കറിയാം മര്യാദയ്ക്ക് താൻ ഡിസ്ചാർജ് എഴുതി തന്നോ ഇല്ലെങ്കിൽ…

 

എന്തോ ആദത്തിന്റെ മുഖം കണ്ടപ്പോൾ ഡോക്ടർക്കു പേടി തോന്നി… അയാൾ ഡിസ്ചാർജ് എഴുതി കൊടുത്തു.. അവൻ അവളെയും കൊണ്ട് ആ കാറിൽ തന്നെ അവന്റെ വീട്ടിലേക്ക് തിരിച്ചു.. ഈ സമയം ഒന്നും പാർവതിക്ക് ബോധം തെളിഞ്ഞിട്ടിലായെരുന്നു…

 

നേരം നന്നേ വെളുത്തിട്ടാണ് ആദത്തിന്റെ കാർ കുരിശിങ്കൽ തറവാടിന്റെ മുന്നിൽ എത്തിയത്..

 

ഈ സമയം വല്യപ്പച്ചൻ ഉമ്മറത്തിരുന്ന് പത്രപാരായണത്തിലാണ്, അടുത്ത് തന്നെ വല്യമ്മച്ചിയും ഉണ്ട്..

 

ആദം കാറിൽ നിന്നും ഇറങ്ങി പാർവതിയെയും എടുത്ത് മുന്നോട്ടു നടന്നു…ഇത് കണ്ട വല്യപ്പച്ചനും വല്യമ്മച്ചിയും ഇരുന്നിടത്തു നിന്നും താനേ എണീറ്റു പോയി….

 

ആദത്തിന്റെ കയ്യിൽ ഒരു പെൺകൊച്ച് അവർക്ക് അത് തീരെ വിശ്വസിക്കാൻ കഴിഞ്ഞില്ല..

 

ആദം അകത്തേക്ക് കയറിയപ്പോൾ കുടുംബത്തിലെ ഒട്ടുമിക്ക ആൾക്കാരും അവിടെ ഉണ്ടായിരുന്നു. അവൻ ആരെയും ശ്രദ്ധിക്കാതെ അവളെ എടുത്ത് സോഫയിൽ കിടത്തി…

 

ഇതെല്ലാം കണ്ട് അവിടെയുള്ളവരുടെ കണ്ണ് ഇപ്പോൾ നിലത്ത് വീഴും എന്ന അവസ്ഥയിലാണ്.. അവിടെയുള്ള ആർക്കും അവനോട് എന്താണ് സംഭവിച്ചത്, ഏതാണ് ഈ കുട്ടി എന്ന് ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു..

 

ഈ സമയം വല്യപ്പച്ചൻ ആദത്തിനെ നോക്കി അത് മനസ്സിലാക്കിയ ആദം വല്യച്ഛനോടും അവിടെ കൂടി നിൽക്കുന്ന എല്ലാവരോടുമായി പറഞ്ഞു തുടങ്ങി എങ്ങനെയാണ് പാർവതിയെ തനിക്ക് കിട്ടിയതെന്ന്..

 

എല്ലാവരും എല്ലാം കേട്ടപ്പോൾ അവർക്ക് ആർക്കും ഒരു മറുപടിയും ഇല്ലായിരുന്നു അവനോട് എന്ത് പറയാനാണ്…

 

” അപ്പച്ച എനിക്കിന്ന് ദുബായ്ക്ക് പോണം അതുകൊണ്ടാണ് ഞാൻ ഈ കുട്ടിയും കൊണ്ട് ഇങ്ങോട്ട് വന്നത്,എന്റെ ഫ്ലൈറ്റിന് ടൈമായി ഞാൻ പോവുകയാണ് ഈ കുട്ടിക്ക് ബോധം വന്നാൽ എന്താണ് എന്നു വച്ചാൽ ചെയ്തേക്കണം ”

 

അതും പറഞ്ഞ് ആദം മുകളിലേക്ക് കയറിപ്പോയി…

 

ഡെവി നീയാ കൊച്ചിനെ എടുക്ക് എന്നിട്ട് താഴെയുള്ള ഗസ്റ്റ്‌   റൂമിലോട്ട് ആക്ക് കൊച്ചിന് ബോധം വരുമ്പോൾ നമുക്ക് എല്ലാം ചോദിച്ചു മനസ്സിലാക്കാം…

 

ശരി വല്യപച്ചാ …

 

ഡെവി പാർവതിയെടുത്ത് നേരെ ഗസ്റ്റ്‌ റൂമിൽ കൊണ്ടുപോയി കിടത്തി….

 

ഈ സമയം ആദം ഷവറിന്റെ ചുവട്ടിൽ നിൽക്കുകയായിരുന്നു താൻ എന്തൊക്കെയാണ് ചെയ്തുകൂട്ടുതെന്ന് അവന് മനസ്സിലാകുന്നില്ല…

 

അവൻ ഫ്രഷായി ഭക്ഷണം പോലും കഴിക്കാണ്ട് എല്ലാവരോടും യാത്ര പറഞ്ഞ് എയർപോർട്ടിലേക്ക് തിരിച്ചു…

 

ഈ സമയം പാർവതി നല്ല മയക്കത്തിൽ ആയിരുന്നു, അവൾ അറിഞ്ഞിരുന്നില്ല ഇനിയുള്ള അവളുടെ ജീവിതത്തിൽ ഒരേ സമയം സന്തോഷവും സങ്കടവും വരാൻ ഇരിക്കുന്നതേ ഉള്ളു എന്ന്….

 

 

തുടരും

 

 

 

 

Leave a Reply

You cannot copy content of this page