പ്രണയാസുരം : 9

പ്രണയാസുരം : 9

ആദം താഴേക്ക് കുളിച്ച് ഇറങ്ങി വരുമ്പോഴാണ് പാറു ഭക്ഷണങ്ങളെല്ലാം എടുത്ത് ഡൈനിങ് ടേബിളിലേക്ക് വെക്കുവാൻ വേണ്ടി വരുന്നത്. ഒരു നിമിഷം പാറു അറിയാതെ തന്നെ ആദത്തിനെ നോക്കി നിന്നുപോയി. ഇന്നലെ അവൻ തന്നോട് കൊച്ചുകുട്ടികളെപ്പോലെ പറഞ്ഞതെല്ലാം അവളുടെ മനസ്സിലൂടെ മിന്നി മാഞ്ഞുപോയി. അവനും അവളെത്തന്നെ നോക്കുന്നുണ്ടായിരുന്നു. ഇന്നലെ അവൾ തന്റെ റൂമിൽ വന്നതായി അവന് ചെറിയൊരു ഓർമ്മയുണ്ട്. പക്ഷേ പിന്നീട് എന്ത് സംഭവിച്ചു എന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലാകുന്നില്ലായിരുന്നു. പിന്നീട് ആദം ആ കാര്യം മറവിക്ക് വിട്ടുകൊണ്ട് അവളെ ശ്രദ്ധിക്കാതെ നേരെ ഡൈനിങ് ടേബിളിലായി ഭക്ഷണം കഴിക്കുവാൻ വേണ്ടി വന്നിരുന്നു.

 

ആലീസ് അവന്റെ പ്ലേറ്റിലേക്ക് ഭക്ഷണം എടുത്തുവെക്കാൻ പോകുമ്പോഴാണ് അവരുടെ മൊബൈൽ ഫോൺ റിംഗ് ചെയ്തത്. ഇതുകണ്ട അവർ പാറുവിനോടായി പറഞ്ഞു, “മോളെ, ഈ ഭക്ഷണം ഒന്ന് ആദത്തിന് വിളമ്പിക്കൊടുക്കു. ഞാൻ ഇപ്പോൾ വരാം.” പാറു തിരിച്ച് എന്തെങ്കിലും മറുപടി കൊടുക്കുന്നതിനു മുന്നേ തന്നെ ആലീസ് പുറത്തേക്ക് ഇറങ്ങിയിരുന്നു. ഈ സമയം മറ്റാരും അവിടെ ഇല്ലാത്തതുകൊണ്ട് തന്നെ പാറു വേഗം ആദത്തിന് ഭക്ഷണം വിളമ്പിക്കൊടുക്കുവാൻ തുടങ്ങി. എന്തുകൊണ്ടോ ഇപ്രാവശ്യം ആദം അവളോട് ഒന്നും എതിർത്ത് പറഞ്ഞില്ല. അത് ഒരു കണക്കിന് അവൾക്ക് ആശ്വാസവും ആയിരുന്നു.

 

പാറു ആദത്തിന്റെ പ്ലേറ്റിലേക്ക് ഓരോ ഇഡലി എടുത്തു വെക്കുമ്പോഴും അവളുടെ കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ ഇനി തന്നെ വഴക്ക് പറയുമോ എന്ന ഭയം അപ്പോഴും അവളിൽ ഉടലെടുത്തുകൊണ്ടിരുന്നു. അവളുടെ കാട്ടിക്കൂട്ടലുകളെല്ലാം ആദം കാണുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവൻ ഫോണിൽ എന്തോ തോണ്ടിക്കൊണ്ടിരുന്നു.

 

പെട്ടെന്നാണ് പാറു നിലത്തേക്ക് കമിഴ്ന്ന് വീണത്. എന്താ ഇപ്പോൾ അവിടെ സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ പാറുവിനും ആദത്തിനും കുറച്ച് സമയം വേണ്ടി വന്നു. മുന്നിൽ ദേഷ്യത്തോടെ വിറച്ചു നിൽക്കുന്ന ലൂസിയെ കണ്ടതും ആദം ഒരു നിമിഷം ലൂസിയുടെ മുഖത്തേക്കും പിന്നീട് താഴെ വീണുകിടക്കുന്ന പാറുവിനെയും ഒന്ന് നോക്കി. പാറുവിന്റെ മുഖത്ത് ലൂസി അടിച്ച അഞ്ചു വിരൽ പാടുകൾ തെളിഞ്ഞു കാണാമായിരുന്നു.

 

“എടീ, നിനക്ക് എന്ത് ധൈര്യമുണ്ടായിട്ടാടീ നീ എന്റെ ആദത്തിന് ഭക്ഷണം വിളമ്പിക്കൊടുത്തത്? അതൊക്കെ ചെയ്യാൻ ഞാനിവിടെയുണ്ടെടി!” ഒരു കൈയാൽ ലൂസി പാറുവിനെ പിടിച്ചു വലിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് അവളുടെ മുഖത്ത് വീണ്ടും അടിക്കുവാൻ ഒങ്ങി.

 

പെട്ടെന്നാണ് 💥💥 ഒരു നിമിഷം ലൂസിക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല. അവൾക്ക് തന്റെ ഇരു കവിളുകളും വല്ലാതെ നീറിപ്പുകയുന്നതുപോലെ തോന്നി. മുന്നോട്ട് നോക്കിയ ലൂസി ആദത്തിന്റെ ദേഷ്യത്താൽ വലിഞ്ഞു മുറുകിയ മുഖം കണ്ടതും ആകെ ഒന്ന് പേടിച്ചുപോയി.

 

“അയ്യോ മോളെ, ഇതെന്താ പറ്റിയത്?” ഹന്ന അപ്പോഴേക്കും കരഞ്ഞുകൊണ്ട് ലൂസിയുടെ അടുത്തേക്ക് ഓടിച്ചെന്നു. “എടീ നീയാണോ ഇതെല്ലാം ചെയ്തത്? നിന്നെ ഞാൻ…”

 

“തൊട്ടുപോകരുത് അവളെ!”

 

തുടരും.

Leave a Reply

You cannot copy content of this page