സമൂസ ഷീറ്റ് അഞ്ചു മിനിറ്റിൽ വീട്ടിൽ തയ്യാറാക്കൂ, ഇനി ആർക്കും തയ്യാറാക്കാം.

എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു സ്നാക്കാണ് സമൂസ. എന്നാൽ സമൂസ സ്നാക്ക് ഉണ്ടാകണമെങ്കിൽ ആദ്യം നമ്മൾ സമൂസ ഷീറ്റ് വാങ്ങണം. അപ്പോൾ ഇന്ന് നമുക്ക് സമൂസ ഷീറ്റ് വീട്ടിൽ ഉണ്ടാക്കിയാലോ. അതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് സമൂസ ഷീറ്റ് തയ്യാറാക്കാൻ കഴിയും. അപ്പോൾ ഇനി കാണാം എങ്ങനെയാണ് സമൂസയുടെ ഷീറ്റ് ഉണ്ടാക്കുന്നത് എന്ന്. ഇനി ഒരു ബൗളിലേക്ക് ഒന്നര കപ്പ് മൈദ ചേർക്കുക. ആവശ്യമായ ഉപ്പ്, ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൈ വെച്ച് നല്ല പോലെ മിക്‌സാക്കി എടുക്കുക. ഇനി കുറെച്ചെയായി വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ ഈ മാവിനെ കുഴച്ചെടുക്കുക. ഇനി നല്ല പോലെ കുഴച്ചെടുത്ത മാവിനെ അര മണിക്കൂറോളം റസ്റ്റ് ചെയ്യാനായി വെക്കുക.

അര മണിക്കൂറിന് ശേഷം കൈയിൽ എണ്ണ തടവിക്കൊടുത്ത ശേഷം ഒന്നും കൂടി മാവിനെ സോഫ്റ്റാക്കി എടുക്കുക. ഇനി ഈ മാവിനെ നീളത്തിൽ ഉരുട്ടിയെടുത്ത ശേഷം ചെറിയ ചെറിയ പീസുകളാക്കി മുറിച്ചെടുക്കുക. ഇനി ഒരു ചപ്പാത്തി പലകയിൽ കുറച്ചു മൈദ വിതറിക്കൊടുത്ത ശേഷം മുറിച്ചെടുത്ത പീസിൽ നിന്നും ഒരു പീസ് എടുത്ത് അത് നല്ല പോലെ വെറും നൈസായിട്ട് പരത്തിയെടുക്കുക. ഒരു പൂരി വലിപ്പത്തിൽ വേണം പരത്തിയെടുക്കാൻ. ഇനി പരത്തിയെടുത്ത പൂരിയെ ഒരു പാത്രത്തിലേക്കിട്ട് എണ്ണ തടവി കൊടുക്കുക. ഇനി കുറച്ചു പൊടി പൂരിയുടെ മുകളിലായും വിതറിക്കൊടുക്കുക. ഇനി മറ്റൊരു പൂരി പരത്തി ഈ പൊടി വിതറിയ പൂരിയുടെ മുകളിലായി വെച്ച് കൊടുക്കുക.

ശേഷം ചപ്പാത്തി കല്ലിൽ നല്ല പോലെ വെറും നൈസായിട്ട് പരത്തിയെടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. അതിലേക്ക് പൂരി ഇട്ടുകൊടുത്ത ശേഷം രണ്ട് സൈഡും നല്ല പോലെ ലോ ഫ്ളൈമിലിട്ട് ചുട്ടെടുക്കുക. ഇനി ചുട്ടെടുത്ത ഷീറ്റിൽ നേരത്തെ രണ്ട് ഷീറ്റ് ഒട്ടിച്ചു വച്ചതിൽ നിന്നും ഒരു ഷീറ്റ് വിടീച്ചെടുക്കുക. ഇനി ഓരോ പീസിനെയും സമൂസ ഷീറ്റിന്റെ ആകൃതിയിൽ മുറിച്ചു സെറ്റാക്കുക. ഇനി മുറിച്ചെടുത്ത പീസിനെ ഒരു സിപ്പ്‌ലോക്ക് കവറിൽ ഇട്ടു രണ്ട് മാസം വരെ നമുക്ക് ഉപയോഗിക്കാവുന്നതാണ്.

അപ്പോൾ എല്ലാവരും ഇനി കടയിൽ നിന്നൊന്നും സമൂസ ഷീറ്റ് വാങ്ങേണ്ടതില്ല. വളരെ എളുപ്പത്തിൽ നമുക്ക് ഇത് തയ്യാറാക്കി എടുക്കാൻ കഴിയും. ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ. രത്നാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page