ഈ രീതിയിൽ മസാല തയ്യാറാക്കി ചിക്കൻ ഫ്രൈ ചെയ്തു നോക്കൂ. രുചി പറഞ്ഞറീക്കാൻ കഴിയില്ല.

ഇന്ന് നമുക്ക് ഒരു അടിപൊളി ചിക്കൻ ഫ്രൈ ഉണ്ടാക്കിയാലോ. എന്നും ഒരേ രീതിയിൽ തയ്യാറാക്കുന്നതിനേക്കാൾ ഇടക്കൊക്കെ കുറച്ചു വ്യത്യസ്തമായ രീതിയിൽ ചിക്കൻ ഫ്രൈ ചെയ്യുന്നതായിരിക്കും നമുക്ക് ഓരോരുത്തർക്കും ഏറെ ഇഷ്ടം. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് ഒരു വ്യത്യസ്തമായ രുചിയുള്ള ചിക്കൻ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ ചിക്കൻ നല്ലപോലെ കഴുകിയശേഷം ചെറിയ പീസുകളായി മുറിക്കുക.

എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് 8 അല്ലി വെളുത്തുള്ളിയും, ചെറിയ 3 കഷണം ഇഞ്ചിയും, രണ്ട് ടീസ്പൂൺ മല്ലി പൊടിയും, ഒരു ടീസ്പൂൺ ഗരംമസാലപ്പൊടിയും, മൂന്ന് ടീസ്പൂൺ കാശ്മീരി മുളകുപൊടിയും,
ഒരു ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, ഒന്നര ടേബിൾസ്പൂൺ തൈരും കുറച്ച് കറിവേപ്പിലയും, ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. നല്ല പേസ്റ്റ് പോലെ അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം മസാലയിലേക്ക് 3 ടേബിൾസ്പൂൺ കടലമാവ്, അതിനൊപ്പം രണ്ട് ടീസ്പൂൺ കോൺഫ്ലവർ പൗഡർ കൂടി ചേർക്കുക.

ശേഷം ആവശ്യത്തിന് ഉപ്പും, ഒരു നാരങ്ങയുടെ നീരും ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ശേഷം മസാല എല്ലാം നല്ലപോലെ മിക്‌സാക്കി എടുത്താൽ ഒരു കോഴിമുട്ട കൂടി പൊട്ടിച്ച് അതിലേക്ക് ചേർത്ത് മസാല മുട്ടയുമായി നല്ലപോലെ മിക്‌സാക്കുക. ശേഷം വൃത്തിയാക്കി വെച്ചിട്ടുള്ള ഓരോ പീസ് ചിക്കനും ഈ മസാലയിലേക്ക് ചേർത്ത് നല്ലപോലെ കോട്ടാക്കി എടുക്കുക. ശേഷം ചിക്കനെ ഒരുമണിക്കൂറോളം അടച്ചുവെച്ച് ഫ്രിഡ്ജിലേക്ക് മാറ്റിവെക്കാം.

ഏകദേശം ഒരു മണിക്കൂർ ആയപ്പോൾ ചിക്കൻ നല്ലപോലെ പാകമായി കിട്ടിയിട്ടുണ്ട്. ഇനി ഒരു കാടായിയിൽ അര ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഓരോ ചിക്കൻ ആയി ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ച് ഫ്രൈ ചെയ്ത് എടുത്താൽ മതിയാകും. വളരെ ടേസ്റ്റിയായ ചിക്കൻ ഫ്രൈ തയ്യാറായിട്ടുണ്ട് എല്ലാവരും ഈ രീതിയിൽ ചിക്കൻ ഫ്രൈ തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page