ബിരിയാണിയും ഫ്രൈഡ് റൈസുമൊക്കെ കഴിക്കാൻ ഇഷ്ടമുള്ളവർ ഒരുപാട് പേരുണ്ടാകും. എന്നാൽ ഇത് കുറച്ചു സമയമെടുത്തല്ലേ ചെയ്യാൻ കഴിയൂ എന്ന് വിചാരിക്കുന്നവർ ഉണ്ടായിരിക്കും. അവർക്കായിട്ട് ഇതാ ഒരു ഈസി ചിക്കൻ ഫ്രൈഡ് റൈസിന്റെ റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വളരെ ഈസിയായിട്ടും വളരെ സ്വാദിഷ്ടമായിട്ടും ചെയ്തെടുക്കാൻ പറ്റിയ ഈ ഫ്രൈഡ് റൈസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം അഞ്ഞൂറ് ഗ്രാം ബസുമതി റൈസ് ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക. ഇനി നല്ല രീതിയിൽ കഴുകി എടുത്ത അരി നേരിയ ചൂട് വെള്ളത്തിൽ അര മണിക്കൂർ കുതിരനായി വെക്കുക.
ശേഷം കുറച്ചു ചിക്കെൻ എടുക്കുക. അത് കുറച്ചു ഉപ്പും കുരുമുളക് പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ഇനി അരമണിക്കൂറിനു ശേഷം കുതിർന്നു കിട്ടിയ അരി പത്തു കപ്പ് തിളച്ചു വന്ന വെള്ളത്തിൽ ചോറിനു വേണ്ട ഉപ്പും ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് ഇളക്കിയ ശേഷം അരി ചേർത്ത് കൊടുക്കുക. ഇനി അടച്ചു വെച്ച് അരിയെ വേവിച്ചെടുക്കുക. ഇടക്കിടക്ക് അരി വെന്തിട്ടുണ്ടോ എന്ന് ഒരു പീസ് ചോറെടുത്തു പ്രെസ്സാക്കി നോക്കുക. നല്ല പോലെ വെന്തു വന്നാൽ ചോറ് ഞെക്കുമ്പോൾ അറിയാൻ കഴിയും.
ചോറ് വെന്തു വന്നിട്ടുണ്ട്. ഇനി തണുക്കാനായി വെക്കുക. ഇനി ചോറിനു വേണ്ട മസാല തയ്യാറാക്കാം. ഇനി വലിയ ഒരു പാൻ എടുക്കുക. ഇനി ചൂടായി വന്ന പാനിലേക്ക് ഓയിൽ ചേർത്ത് കൊടുക്കുക. ഇനി മൂന്നോ നാലോ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും,കുറച്ചു സ്പ്രിങ് ഊണിന്റ വൈറ്റും ചേർത്ത് കൊടുക്കുക. ഇനി ക്യാരറ്റും, കാബ്ബേഗും , ക്യാപ്സിക്കവും ചേർത്ത് കൊടുക്കുക. ഇനി ഇതും ഒന്ന് വാടി വന്നാൽ ചെറുതായി നീളത്തിൽ അരിഞ്ഞിട്ടുള്ള ഒരു സവാള ചേർത്ത് കൊടുക്കുക. ഇനി ഇതെല്ലാം കൂടി മിക്‌സാക്കി എടുത്താൽ ഒരു സ്പൂൺ സോയ സോസും കൂടി ഈ ചോറിലേക്ക് ചേർത്ത് കൊടുക്കുക.
ശേഷം ഒരു സ്പൂൺ വിനെഗർ,ഒരു സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ഇത്രയും ചേർത്ത് നല്ല പോലെ ഇളക്കി എടുത്ത മസാലയിൽ കുറച്ചു വൈറ്റ് പേപ്പർ പൗഡർ കൂടി മസാലയിലേക്ക് ചേർത്ത് ഇളക്കിയ ശേഷം മസാല ഒരു സൈഡിലേക്ക് നീക്കിയ ശേഷം ഒരു മുട്ട സൈഡിലേക്ക് പൊട്ടിച്ചു ഒഴിക്കുക. ഇനി നല്ല പോലെ ചിക്കി എടുത്ത മുട്ടയെ മസാലയുമായി മിക്സ് ചെയ്യുക. ഇനി വേവിച്ചെടുത്ത ചിക്കൻ ഇതിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ല പോലെ ഇളക്കി യോജിപ്പിച്ച ശേഷം നേരത്തെ തണുക്കാനായി വെച്ച ചോറും കൂടി ഇതിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഫ്ളയിം ഓഫ് ചെയ്ത ശേഷം അര ടീസ്പൂൺ വിനെഗർ കൂടി ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക.
അപ്പോൾ വളരെ ടേസ്റ്റിലുള്ള ചിക്കെൻ ഫ്രൈഡ് റൈസ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. നല്ല സ്വാദാണ് കഴിക്കാൻ. മിസ്സീസ് മലബാർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
