*പ്രണയാസുരം 34*
റൂം നമ്പർ 501 ന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറിയ രാധിക അവിടുത്തെ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു പോയി..
ശരീരം ആസകലം കെട്ടുമായി കിടക്കുന്ന തന്റെ ഏട്ടനെ കണ്ടതും അവൾ ഒന്നു വിറങ്ങലിച്ചു..
രാധിക മഹേഷിന്റെ അടുക്കലേക്ക് ചെല്ലുമ്പോൾ അവൻ നല്ല മയക്കത്തിൽ ആയിരുന്നു…
അവന്റെ മുഖം എല്ലാം വല്ലാതെ വീങ്ങിയിട്ടുണ്ട്.. തലയിലും കൈയിലും കാലുകളിലെല്ലാം കെട്ടുകളായി കിടക്കുന്ന തന്റെ ഏട്ടനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു..
രാധിക കൈ ഉയർത്തി മഹേഷിനെ വിളിക്കുവാൻ പോകുന്ന സമയത്ത് തന്നെയാണ് ഡോക്ടർ അകത്തേക്ക് വന്നത്..
രാധികയെ കണ്ടതും ഡോക്ടർ അവളോട് ചോദിച്ചു
നിങ്ങൾ പേഷ്യന്റിന്റെ?
എന്റെ ബ്രദർ ആണ് മഹേഷേട്ടൻ.. ഡോക്ടർ എന്റെ ഏട്ടന് ഇപ്പോൾ എങ്ങനെയുണ്ട്?
രാധികയുടെ ചോദ്യത്തിൽ ഡോക്ടർ അവളെ നോക്കിക്കൊണ്ട് മറുപടി പറഞ്ഞു..
See പറയുന്നതുകൊണ്ട് ഒന്നും കരുതരുത്.. ഇതൊരു ആക്സിഡന്റ് ഒന്നുമല്ല ആരോ അത്യാവശ്യം നല്ലതുപോലെ പെരുമാറിയതാണ്..
ഡോക്ടർ അങ്ങനെ പറഞ്ഞതും രാധിക ഞെട്ടിത്തരിച്ചുകൊണ്ട് അദ്ദേഹത്തെ നോക്കി നിന്നു..
എന്റെ ഇത്രയും വർഷത്തെ എക്സ്പീരിയൻസിൽ നിന്നും എനിക്ക് അത് വ്യക്തമായി തന്നെ മനസ്സിലായതാണ്..പിന്നെ ഒരിക്കൽ ബോധം വീണപ്പോൾ ഞാൻ ഇദ്ദേഹത്തോട് ചോദിച്ചു പക്ഷേ അപ്പോഴും ആക്സിഡന്റ് പറ്റിയതാ ണെന്ന നിഗമനത്തിൽ ഉറച്ചുനിൽക്കുകയാണ് പേഷ്യന്റ് .. പിന്നീട് എന്തുകൊണ്ടൊ എനിക്ക് ഒന്നും ചോദിക്കാൻ തോന്നിയില്ല..
ഇടുപ്പെലിനും കാലുകൾക്കും വലത്തെ കൈയ്ക്കുമെല്ലാം പൊട്ടലുകൾ ഉണ്ട്.. എന്തോ ശക്തമായ ഒരു വസ്തു കൊണ്ട് അടിച്ചതാണെന്ന്വ്യക്തമാണ് അതുപോലെതന്നെ മുഖം..നീര് കെട്ടിയിട്ടുണ്ട് അത് മാറുവാൻ ഏകദേശം ഒരാഴ്ച പിടിക്കും…
പിന്നെ എന്തോ ഭാഗ്യത്തിന് വലതു കൈക്ക് മാത്രം ഒന്നും പറ്റിയിട്ടില്ല… അതുകൊണ്ട് എഴുന്നേറ്റ് നിൽക്കുമ്പോൾ ഒരു സപ്പോർട്ട് അദ്ദേഹത്തിന് തന്നെ തന്റെ ശരീരത്തിൽ നൽകാൻ സാധിക്കും.. ഡോക്ടർ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഒരു രാധികയോടായി പറഞ്ഞു…
പിന്നെ എന്തായാലും ഒരാഴ്ച ഇവിടെ കിടക്കണം അതിനുശേഷം മാത്രമേ ഡിസ്ചാർജ് ഉണ്ടാവുകയുള്ളൂ..
ടോയ്ലറ്റിലേക്ക് പോകുവാൻ പോലും ഇപ്പോൾ സാധിക്കില്ല അതുകൊണ്ട് ട്യൂബ് ഇട്ടിട്ടുണ്ട്…
മൂന്നുമാസം കമ്പ്ലീറ്റ് ബെഡ് റസ്റ്റ് ആവശ്യമാണ് എങ്കിൽ മാത്രമേ എഴുന്നേറ്റു നടക്കുകയുള്ളൂ..അത്രയും പറഞ്ഞു ഡോക്ടറും പിറകെ നേഴ്സും പുറത്തേക്കിറങ്ങിപ്പോയി…
ഡോക്ടർ പറയുന്ന എല്ലാ കാര്യങ്ങളും കേട്ട് രാധിക തരിച്ചു നിന്നുപോയി.. തന്റെ ഏട്ടന്റെമേൽ കൈ വയ്ക്കുവാൻ മാത്രം ധൈര്യം ഉള്ളവൻ ആരാണ്. ദേഷ്യം കൊണ്ട് രാധിക വിറക്കുന്നുണ്ടായിരുന്നു..
പെട്ടെന്നാണ് അവൾക്ക് ആദത്തിന്റെ മുഖം ഓർമ്മയിൽ വന്നത്..
ആദം നീ പകരം വീട്ടിയതാണല്ലേ.. എന്റെ ഏട്ടന്റെ ശരീരത്തിൽ നിന്നും പൊടിഞ്ഞ ഒരോ രക്ത തുള്ളിക്കും നിന്നോട് ഞാൻ പകരം വീട്ടിയിരിക്കും ആദം .. ഇല്ലെങ്കിൽ എന്റെ പേര് രാധിക എന്നായിരിക്കില്ല.. കണ്ണുകളെല്ലാം രക്തവർണ്ണമായ അവൾ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു..
തിരിഞ്ഞുനോക്കിയ രാധിക സുഖമായി നല്ല മയക്കത്തിലുള്ള മഹേഷിന്റെ അടുത്തേക്ക് പതിയെ നടന്നു നീങ്ങി..
അവന്റെ തലയിൽ തലോടിക്കൊണ്ട് അവൾ അവനോട് പറഞ്ഞു “ഏട്ടന്റെ അനിയത്തി വെറുതെ വിടില്ല ഏട്ടാ ആരെയും.. കൊന്ന് തള്ളുമെട്ടാ ഈ രാധിക… ആദം നിങ്ങൾക്ക് ആർക്കും എന്റെ മഹേഷേട്ടനെ ശരിക്കും അറിയില്ല..
ആ സമയം രാധികയുടെ മുഖത്ത് ഒരു പുച്ഛ ചിരി വിരിഞ്ഞിരുന്നു….
ക്രിസ്റ്റിയും ജോയും ഗേറ്റ് കടന്ന് അകത്തേക്ക് വരുമ്പോൾ കാണുന്നത് പാർവതിയുടെ ഷോൾഡറിൽ കൈകൾ വച്ചുകൊണ്ട് പതിയെ ഗാർഡനിലൂടെ നടക്കുന്ന ആദത്തിനെയാണ്.
അവരെ രണ്ടുപേരെയും ഒന്നിച്ച് കണ്ടതും ക്രിസ്റ്റിക്കും ജോക്കും വല്ലാത്ത സന്തോഷം തോന്നി…
ചേട്ടായി!!!!
അത്രയും നേരം പാർവതിയോട് എന്തോ സംസാരിച്ചിരുന്ന ആദം അവരുടെ വിളി കേട്ടപ്പോഴാണ് അങ്ങോട്ടേക്ക് നോക്കിയത്..
രണ്ടുപേരും തങ്ങളുടെ അടുത്തേക്ക് ഓടിവരുന്നത് കണ്ടതും ആദവും പാർവതിയും പുഞ്ചിരിച്ചുകൊണ്ട് അവരെ തന്നെ നോക്കി നിന്നു..
എവിടെ പോയതാടാ രണ്ടുപേരും..ആദം അവരോട് ചോദിച്ചു..
അത് പിന്നെ ഏട്ടായി ഞങ്ങൾക്കിന്ന് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു പോലീസ് ക്ലബ്ബിൽ വച്ച്.. കൂടാതെ ഞങ്ങൾ രണ്ടുപേരും ഇങ്ങോട്ടേക്ക് ഒരു ട്രാൻസ്ഫർ നോക്കുന്നുണ്ട്.. സത്യം പറഞ്ഞാൽ നോർത്തിലെ ചപ്പാത്തി തിന്ന് മടുത്തു..
കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട് മിക്കവാറും ശരിയാക്കാനാ ചാൻസ്.. കിട്ടി കഴിഞ്ഞാൽ രക്ഷപ്പെട്ടു.. ജോ വളരെ സന്തോഷത്തോടെ ആദത്തിനോടായി പറഞ്ഞു..
അവർ പറയുന്നത് കേട്ടതും ആദത്തിന്റെ കണ്ണുകൾ ഒന്നു വിടർന്നു.
സത്യമാണോ ഡാ ക്രിസ്റ്റി?
അതേ ചേട്ടായി ഞങ്ങൾ ചെയ്യേണ്ടതൊക്കെ ചെയ്തിട്ടുണ്ട് ഇനി ട്രാൻസ്ഫർ കിട്ടിയാൽ ഭാഗ്യം..
ആദം രണ്ടുപേരെയും തന്റെ അടുക്കലേക്ക് ചേർത്തുപിടിച്ചുകൊണ്ട് അവരോട് പറഞ്ഞു എന്നാൽ നമ്മൾ പൊളിക്കും മക്കളെ..
അത് പിന്നെ ചോദിക്കാൻ ഉണ്ടോ ചേട്ടായി നമ്മൾ പൊളിച്ചടുക്കില്ലേ.. രണ്ടുപേരും ആദത്തിന് അധികം വേദന നൽകാതെ അവനെ കെട്ടിപ്പുണർന്നു..
പാർവതി നോക്കി കാണുകയായിരുന്നു ആദത്തിന്റെയും സഹോദരങ്ങളുടെയും സാഹോദര ബന്ധം… ഒരു നിമിഷം അവൾക്ക് തന്റെ സ്വന്തം ചേച്ചിയെ ഓർമ്മ വന്നതും ആ കണ്ണുകൾ ചെറുതായി ഒന്ന് ഇറനാണിഞ്ഞു പക്ഷേ അതിനെ വിദഗ്ധമായി മറച്ചുകൊണ്ട് അവൾ അവരോടായി പറഞ്ഞു.
ഞാൻ പോയി കോഫി എടുത്തിട്ട് വരാം.. അതുവരെ നിങ്ങൾ ഇവിടെ നിൽക്കണേ.. അത്രയും പറഞ്ഞ് അവരുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ വേഗം തിരിഞ്ഞു നടന്നു..
ആദത്തിന് പാർവതിയുടെ സ്വഭാവത്തിൽ എന്തോ മാറ്റം തോന്നിയെങ്കിലും പക്ഷേ അത് പിന്നീട് അവൻ അവളോട് ചോദിക്കാം എന്ന് കരുതി..
മൂന്നുപേരും മറ്റെന്തൊക്കെയോ സംസാരിച്ചു നിൽക്കുമ്പോഴാണ് ഗേറ്റ് കടന്ന് അവരുടെ കാര്യസ്ഥൻ ശങ്കുണ്ണി അകത്തേക്ക് കയറി വന്നത്.
ശങ്കുണ്ണി അമ്മാവാ പോയിട്ട് ഏകദേശം ഒരു മാസം ആയല്ലോ എങ്ങനെയുണ്ട് ഇപ്പോൾ അവിടുത്തെ കാര്യങ്ങളൊക്കെ ശരിയാക്കിയോ സ്വത്തു തർക്കം എല്ലാം കഴിഞ്ഞോ ആദം ശങ്കുണ്ണിയോട് ചോദിച്ചു..
അതെല്ലാം കഴിഞ്ഞു കുഞ്ഞേ അല്പം അവിടെ പിടിച്ചുനിന്നെങ്കിലും സാരമില്ല എനിക്ക് കിട്ടേണ്ടതെല്ലാം കിട്ടിയല്ലോ പിന്നെ ഇവിടുത്തെ വലിയദ്ദേഹത്തിന്റെ കാരുണ്യം കൂടി ഉണ്ടെന്ന് കരുതിക്കോളൂ.. അദ്ദേഹം സഹായിച്ചത് കൊണ്ട്കൂടിയാണ് എനിക്ക് അവിടെ നിൽക്കാൻ സാധിച്ചതും അതിനെല്ലാം ഒരു നീക്കുപോക്ക് ഉണ്ടായതും തന്റെ കയ്യിൽ ഉണ്ടായിരുന്ന തോർത്തെടുത്ത് മുഖം തുടച്ചുകൊണ്ട് അയാൾ അത് പറഞ്ഞു..
അല്ല കുഞ്ഞേ നിങ്ങൾ ഒന്നുമറിഞ്ഞില്ലേ ആ രാക്ഷസിയില്ലേ രാധിക അവളുടെ മൂത്ത ചേട്ടൻ മഹേഷിനെ ആക്സിഡന്റ് പറ്റിയെന്നാണ് പുറമേയുള്ള സംസാരം പക്ഷേ പലരും പറയുന്നത് ആരോ നല്ലോണം പെരുമാറിയത് എന്നാണ്…
ശങ്കുണ്ണി നായർ അങ്ങനെ പറഞ്ഞതും ആദം തൊട്ടടുത്ത് നിൽക്കുന്ന ക്രിസ്റ്റിയേയും ജോയെയും ഒന്ന് നോക്കി..
ഹാ എന്തായാലും അവന് അത് കിട്ടണം രാക്ഷസ ജന്മം.. അവനൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല.. അയാൾ മഹേഷിനെ പ്രാഗി കൊണ്ട് അവരോട് പറഞ്ഞു!
“ഞാൻ എന്നാൽ അങ്ങോട്ട് ചെല്ലട്ടെ കുഞ്ഞേ അത്രയും പറഞ്ഞു അവരെ ഒന്ന് പുഞ്ചിരിച്ചു നോക്കി ശങ്കുണ്ണി നായർ നടന്നു നീങ്ങി…
ആദം തന്റെ കണ്ണുകൾ ചുരുക്കി കൊണ്ട് ക്രിസ്റ്റിയേയും ജോയെയും നോക്കിയതും ജോ ചിരിച്ചുകൊണ്ട് ആദാത്തിനോടായി പറഞ്ഞു..ഞങ്ങളെ ഇങ്ങനെ നോക്കുകയോന്നും വേണ്ട ഞങ്ങൾ തന്നെയാണ് അവനിട്ട് പണിഞ്ഞത്..
ഞങ്ങളുടെ ചേട്ടായിയുടെ മേൽ കൈവച്ചവൻ അങ്ങനെ ഞെളിഞ്ഞു നടക്കേണ്ട കൊടുത്തിട്ടുണ്ട് നല്ലവണ്ണം.. സത്യം പറയാലോ 4 പേരും നല്ലോണം കയറിയിറങ്ങിയിട്ടുണ്ട്.. ഇനി അവൻ അവിടുന്ന് എഴുന്നേൽക്കുമ്പോഴത്തേക്കും ചേട്ടായും ഒക്കെ ആകും എന്നിട്ട് ചേട്ടായി കൊടുക്കേണ്ടത് എന്താണെന്ന് വെച്ചാൽ കൊടുത്തേക്ക്.
ജോ അങ്ങനെ പറഞ്ഞതും അത്രയും നേരം പുഞ്ചിരിച്ചു നിന്നിരുന്ന ആദത്തിന്റെ മുഖം വലിഞ്ഞു മുറക്കി..
കൊടുക്കുന്നുണ്ടെടാ ആ നാ****മോന് ആയിട്ടില്ല ഞാൻ ഒന്ന് ശരിയാകട്ടെ എന്തായാലും നിങ്ങൾ കൊടുത്തത് വെറും പലിശയാ. മുതല് ഞാൻ ചേർത്തുവച്ചിട്ടുണ്ട് അവന് സമയമായിട്ടില്ല … അവനൊന്നെഴുന്നേൽക്കട്ടെ മൊത്തമായിട്ട് അവനങ്ങോട്ട് തള്ളി കൊടുക്കണം..
ഇതെല്ലാം പറയുമ്പോൾ ആദത്തിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു…
തന്റെ മുന്നിൽ ആരോ ഇരിക്കുന്നത് പോലെ തോന്നിയ മഹേഷ് കണ്ണ് തുറന്നു നോക്കിയതും മുന്നിൽ ചിരിച്ചുകൊണ്ടിരിക്കുന്ന കുരിശിങ്കലിലെ ഡെവിയെ കണ്ട് അവനൊന്ന് ഞെട്ടി..
നീ… നീയോ നീയെന്താ ഇവിടെ. ദേഷ്യം കൊണ്ട് ആ സമയം മഹേഷ് വിറക്കുന്നുണ്ടായിരുന്നു..
മഹേഷ് ഞാൻ നിന്നെ കാണാൻ വന്നതാ.. നിനക്കെന്തോ ആക്സിഡന്റ് പറ്റി എന്നെല്ലാം ഒരു കരക്കമ്പി കേട്ടു അപ്പോൾ പിന്നെ അത് സത്യമാണോ എന്ന് അറിയണ്ടേ.. അതാണ് ഞാൻ നേരിട്ട് വന്നത്.. ഡേവി അവനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു..
എടാ നാ*** മക്കൾ അനിയന്മാർ ഇല്ലേ ആ നാലെണ്ണത്തിനെയും നീ അങ്ങ് മറന്നേക്ക് .. നിങ്ങൾക്ക് ശരിക്കും അറിയില്ല ഈ മഹേഷിനെ ഞാനൊന്ന് ഇവിടുന്ന് എഴുന്നേൽക്കട്ടെ.. ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു മഹേഷ് ആ സമയം..
അടങ്ങിക്കിടക്കട ചെക്കാ.. അതേടാ എന്റെ നാല് അനിയന്മാർ ചേർന്നാണ് നിന്നെ ഈ കോലത്തിൽ നല്ലോണം സൽക്കരിച്ചത് എന്ന് ഞാൻ അറിഞ്ഞു അപ്പോൾ പിന്നെ ഞാൻ കരുതി നിന്നെ ഒന്ന് കണ്ടിട്ട് പോകാം എന്ന് ..
സത്യത്തിൽ ഞാൻ കരുതി അവന്മാരുടെ അടി കിട്ടിയതുകൊണ്ട് നീ നന്നായി കാണും എന്ന് അത് വെറുതെയാണെന്ന് എനിക്ക് മനസ്സിലാവാൻ അധിക സമയം വേണ്ടി വന്നില്ല കാരണം നീ ഒന്നും ഇതിലൊന്നും തൃപ്തിപ്പെടുന്ന വർഗ്ഗമേ അല്ല എന്ന് എനിക്കറിയാം..
ഹാ ഇതിപ്പോൾ എന്തായാലും സാമ്പിൾ മാത്രമാണ് കുരിശിങ്കല്ല് പിള്ളേരുടെ.. യഥാർത്ഥ വെടിക്കെട്ട് കാണുവാൻ കിടക്കുന്നേയുള്ളൂ.. അപ്പോൾ എന്നാൽ ഡെവിച്ചായൻ പോയിട്ട് വരാട്ടോ.. അത്രയും പറഞ്ഞിട്ട് എബി മഹേഷിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നടന്നവൻ തിരിഞ്ഞുനിന്ന് മഹേഷിനോട് പറഞ്ഞു.
അയ്യോ ഞാൻ ഒരു കാര്യം മറന്നു..
ആാാാാ വിടെടാ ആാാാാ..
ഡെവി മഹേഷിന്റെ ആകെയുള്ള ഒടിയാത്ത ഇടതു കൈ പിടിച്ചു ഒടിച്ചു കളഞ്ഞു….
അനിയന്മാർ എനിക്ക് വേണ്ടി മാറ്റി വെച്ചതായിരുന്നു ഞാൻ ഇന്നലെ സ്ഥലത്തില്ലായിരുന്നു അതുകൊണ്ടാണ് ഞാനിപ്പോൾ ഇങ്ങോട്ട് വന്നതും ഇത് കയ്യോടെ തന്നതും.. നിനക്ക് ഞാൻ കൂടി എന്തെങ്കിലും തന്നില്ലെങ്കിൽ ഞാൻ എന്റെ ആദത്തിന്റെ സ്വന്തം കൂടപ്പിറപ്പ് അല്ലാതെ ആയി പോകും എടാ നാ ****മോനെ അത്രയും പറഞ്ഞു അവനെ നോക്കി പൂചിച്ചുകൊണ്ട് പുറത്തേക്കിറങ്ങാൻ പോയതും രാധിക അകത്തേക്ക് വന്നതും ഒരേസമയമായിരുന്നു..
ബെഡിൽ കിടന്ന് ആർത്തു കരയുന്ന തന്റെ ചേട്ടനെ കണ്ടതും അവൾക്ക് കാര്യം എന്താണെന്ന് മനസ്സിലായില്ല..
ആാാാാ..
എടാ നീ നീ എന്താടാ എന്റെ ചേട്ടനെ ചെയ്തത്..രാധിക കാര്യം എന്താണെന്ന് അറിയാത്തത് കൊണ്ട് തന്നെ ഡെവിയോട് അലറിക്കൊണ്ട് ചോദിച്ചു….
ഡിവിയുടെ അടിയുടെ ആഘാതത്തിൽ രാധിക നിലത്തേക്ക് തെറിച്ചുവീണുപോയി..
രാധികേട് ചുണ്ട് പൊട്ടി ചോര ഒലിച്ചിരുന്നു… എങ്കിലും പകയെരിയുന്ന കണ്ണുകളോട് രാധിക ഡെവിയെ തന്നെ നോക്കിയിരുന്നു..
ഇതു വെറും സാമ്പിള നിനക്കുള്ളത് അവൻ എന്റെ ആദം തരും കാത്തിരുന്നോ നീയും നിന്റെ പുന്നാര ഏട്ടനും
അത്രയും പറഞ്ഞു വലിഞ്ഞുമുറുക്കിയ മുഖത്തോടെ മഹേഷിനെയും ഒന്ന് നോക്കിക്കൊണ്ട് ഡെവി വാതിൽ തുറന്നു പുറത്തേക്കിറങ്ങിപ്പോയി..
അപ്പോഴും മഹേഷ് കിടക്കയിൽ കിടന്ന് വേദന കൊണ്ട് ആർത്തു കരയുന്നുണ്ടായിരുന്നു….
ആാാാാ!!!!
തുടരും
