*പ്രണയാസുരം 33*
ഡെവി വെറുതെ വിടാൻ പാടില്ലടാ ആ പന്ന മോളെ.. ഞാനൊന്ന് ഇവിടുന്ന് എഴുന്നേൽക്കട്ടെ വാഴക്കില്ല അവളെയും അവളുടെ പുന്നാരേട്ടനെയും ഞാൻ ഇനി.. തീർത്തിരിക്കും ഞാൻ… പറയുന്നത് ഈ കുരിശിങ്കലിലെ ആദം ആണെങ്കിൽ തീർത്തിരിക്കും രണ്ടിനെയും
ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖത്തോടെ ആദം ഡെവിയോട് പറഞ്ഞതും ആ സമയം ഡെവിയുടെ മുഖവും വല്ലാതെ ദേഷ്യത്താൽ മുറുക്കിയിരുന്നു..
അതേടാ ആദം വിടരുത് രണ്ടിനെയും.. കൊന്നു തള്ളണം.. പക്ഷേ ആയിട്ടില്ലടാ ആദ്യം നീ ഒന്ന് എഴുന്നേൽക്ക് എന്നിട്ട് നമുക്ക് കുറച്ച് കാര്യങ്ങൾ തീരുമാനിക്കാൻ ഉണ്ട്.. അത്ര പെട്ടെന്നൊരു മരണം അത് അവൾക്ക് കൊടുക്കാൻ പാടില്ല ഇഞ്ചിഞ്ചായി ചാവണം.
ഇതെല്ലാം പറയുമ്പോൾ ഡെവിയുടെ മുഖമെല്ലാം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു…
അയ്യോ എന്റെ നടുവേ എഴുന്നേറ്റു മാറടാ കാലാ…
തന്റെ ശരീരത്തിൽ താഴെയായി കിടക്കുന്നവളുടെ അലർച്ചയിലാണ് ആൽബിൻ സ്വബോധത്തിലേക്ക് വന്നത്..
അവൻ എങ്ങനെയൊക്കെയൊ എഴുന്നേറ്റ് നിന്ന് താഴെ കിടക്കുന്നവളെ കണ്ണിമ ചിമ്മാതെ അവളുടെ ആ കരിനീല മിഴികളിലേക്ക് നോക്കുകയായിരുന്നു..
നോക്കി നിൽക്കാതെ ഒരു കൈ തന്ന് സഹായിക്കേടാ ജിമ്മാ..
ഹോ shit.. അവളുടെ അലർച്ചയിലാണ് ആൽബിൻ വീണ്ടും സ്വബോധത്തിലേക്ക് വന്നത്.. അവൻ തലയൊന്നു കുടഞ്ഞുകൊണ്ട് ആ പെൺകുട്ടിയുടെ കയ്യിൽ തന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട് അവളെ എഴുന്നേൽപ്പിച്ചു നിർത്തി ..
അവൾ നടുവിന് കൈത്താങ്ങി എങ്ങനെയോ എഴുന്നേറ്റ് നിന്നു..വേദനയാൽ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
സത്യത്തിൽ ആ പെൺകുട്ടിയുടെ മുഖം കണ്ടപ്പോൾ ആൽബിന് പാവം തോന്നി.. ഈ സമയമാണ് അവൻ അവളെ ശരിക്കും ശ്രദ്ധിക്കുന്നത്.. കഴുത്തിൽ കിടക്കുന്ന ചതസ്കോപ്പ് കണ്ടപ്പോഴാണ് അവൾ ഒരു ഡോക്ടറാണെന്ന കാര്യം അവന് മനസ്സിലായത്..
Are you ok….
അവന്റെ ആ ചോദ്യം കേട്ടതും അവൾക്ക് ആകെ വിറഞ്ഞുകയറി..
എവിടെ നോക്കിയാടോ മാങ്ങാ തലയാ നടക്കുന്നത്.. തന്റെ കാരിരുമ്പ് പോലത്തെ ശരീരം കയറി ഞാൻ ബുൾഡോസർ കയറി ഇറങ്ങിയ തവളയെ പോലെയായി..
ഹവൂ!!! എന്തൊരു മുടിഞ്ഞ വെയിറ്റാ തനിക്ക്.. അവൾ അവന് നേരെ ചീറി കൊണ്ട് ചോദിച്ചു…
അത്രെയും നേരം മിണ്ടാതെ നിന്ന ആൽബിന് അവളുടെ ചാട്ടം കണ്ടതും അങ്ങ് വിറഞ്ഞു കയറി..
ഡീീ!! വല്ലാതെ കിടന്നു വിളയല്ലേ എനിക്ക് ഒരു തെറ്റ് പറ്റി അതിന് ഞാൻ സോറിയും പറഞ്ഞു… എന്നിട്ടും അഹങ്കാരം മൂത്ത നിനക്ക് എന്നെ പറഞ്ഞിട്ട് മതിയാകുന്നില്ല അല്ലെ .. നീ എങ്ങോട്ടടി പറഞ്ഞു പറഞ്ഞു കയറി പോകുന്നത്…
അത്രയും നേരം അവനോട് കയർത്തു സംസാരിച്ചവൾ അവന്റെ അലർച്ചയിൽ അറിയാതെ സ്വിച്ചിട്ട പോലെ നിന്നു പോയി…
എടൊ താൻ..
പോടി… മരം കേറി.. അതും പറഞ്ഞ് ആൽബിൻ അവളെ ഒരു ഭാഗത്തേക്ക് എടുത്തു മാറ്റി നിർത്തി കാന്റീനിലെക്ക് വെച്ചുപിടിച്ചു.. അപ്പോഴും അവന്റെ ചുണ്ടിൽ ആരെയും മയക്കുന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു…
അവളാണെങ്കിൽ അവൻ പോയ വഴി വായും തുറന്നു അവനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…
ശീതൾ നീ ഇത് എന്തെടുക്കുകയാ എത്ര നേരമായി ഞങ്ങൾ നിന്നെ പുറത്തു വെയിറ്റ് ചെയ്യുന്നു.. നിന്നെ കാണാതെ ആയിട്ട് അന്വേഷിക്കാൻ വേണ്ടി വന്നതാ ഞാൻ ..
അയ്യോ ഇതെന്തുപറ്റി നിന്റെ മുഖം ആകെ വല്ലാതെ ഉണ്ടല്ലോ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ..
എനിക്ക് കുഴപ്പമൊന്നുമില്ല അലക്സ്.. ഞാനൊന്ന് ഇവിടെ വീണു.
അയ്യോ എന്നിട്ട് എന്തെങ്കിലും പറ്റിയോടാ അലക്സ് അവളെ നോക്കി ചോദിച്ചു..
He no man ഞാനേ പുലി കുട്ടിയാണ് എനിക്ക് ഒരു കുഴപ്പവുമില്ല.. നീ മുന്നേ നടന്നോ ഞാൻ നിന്റെ പിറകെ ഉണ്ട്..
ശീതൾ അങ്ങനെ പറഞ്ഞതും അലക്സ് അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മുന്നേ നടന്നു.. വേദനയുണ്ടെങ്കിലും മുഖത്ത് പതിയെ ചെറിയൊരു പുഞ്ചിരി വിടർത്തിക്കൊണ്ട് അവളും ഞൊണ്ടി ഞൊണ്ടി അവന്റെ പിറകെയായി നടന്നു നീങ്ങി…
ഡിസ്ചാർജ് ചെയ്തിട്ട് ആദത്തെ നേരെ അവന്റെ മുറിയിലേക്കാണ് കൊണ്ടുപോയത്…
ആശുപത്രിയിൽ കിടക്കുവാൻ ആദത്തിന് തീരെ താല്പര്യമില്ലായിരുന്നു അതുകൊണ്ടുതന്നെ അവൻ ഡോക്ടറെ കണ്ട് നിർബന്ധം പിടിച്ച് ഡിസ്ചാർജ് വാങ്ങിച്ചതാണ്.. അവന്റെ ബോഡി ഇപ്പോഴും പൂർണ്ണമായി ഭേദമായിട്ടില്ലെങ്കിലും നന്നായി വീട്ടിൽ ഉള്ളവർ care ചെയ്യണമെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടാണ് അവനെ ഡിസ്ചാർജ് ചെയ്തത്…
വീട്ടിലെത്തി തന്റെ ബെഡിൽ കിടന്നപ്പോഴാണ് അവന് ഒരല്പം ആശ്വാസമായത്… എങ്കിലും സ്റ്റിച്ച് ഇട്ട ഭാഗത്ത് നിന്നും ഇടയ്ക്കിടയ്ക്ക് ചെറിയൊരു വലിവും വേദനയും ഉണ്ടായിരുന്നു…
അല്പനേരം നടക്കാം എന്ന് കരുതിയ ആദം പതിയെ എഴുന്നേറ്റ് ഒന്ന് നടന്നു..
പെണ്ണിനെ ഇങ്ങോട്ട് കാണുന്നില്ലല്ലോ എന്റെ കർത്താവേ.. എന്നെ ഇവിടെ ആക്കി പോയതാണ് ഇത്രയും നേരമായിട്ട് ഇങ്ങോട്ടൊന്നു വന്നിട്ട് കൂടെയില്ല.. ഇങ്ങോട്ട് വരട്ടെ കാണിച്ചുകൊടുക്കുന്നുണ്ട് ഞാൻ..
ആദത്തിന്റെ മുഖത്ത് പാർവതിയെ കാണാതെയുള്ള കുശുമ്പ് കാണാൻ ഉണ്ടായിരുന്നു..
പെട്ടെന്നാണ് ആരോ ഡോർ തുറക്കുന്നത് പോലെ അവന് തോന്നിയത്..
തന്റെ കണ്ണുകൾ വിടർത്തിക്കൊണ്ട് ആദം അങ്ങോട്ടേക്ക് നോക്കിയതും മുന്നിൽ ഇളിച്ചുകൊണ്ട് നിൽക്കുന്ന തന്റെ നാല് സഹോദരന്മാരെയാണ് അവൻ കണ്ടത്..
ഹോ നിങ്ങളോ
അതെ ഞങ്ങൾ തന്നെ..
അവർ നാലുപേരും പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.
അല്ല ചേട്ടായി ചേട്ടായി മറ്റാരെയെങ്കിലും ആണോ പ്രതീക്ഷിച്ചത്..
ക്രിസ്റ്റി കളിയായി ചോദിച്ചു..
ആണെങ്കിൽ
അവന്റെ മറുപടിയിൽ അവരെല്ലാവരും ഒന്ന് ഞെട്ടി കാരണം എത്രയോ കാലത്തിനു ശേഷമാണ് ചേട്ടായി താങളോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് നാലുപേരുടെ കണ്ണുകൾ ഒരുപോലെ ഈറനണിഞ്ഞു..
എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ആൽബിൻ ആദത്തിനോടായി പറഞ്ഞു..
അല്ല ചേട്ടായി ചേട്ടായി അറിഞ്ഞില്ലേ ഇനിമുതൽ ഞങ്ങളെല്ലാവരും ചേട്ടായിടെ കൂടെയാ കിടക്കുന്നത്…
ആൽബിന് അങ്ങനെ പറഞ്ഞതും ബാക്കിയുള്ള മൂന്നുപേരും ആദവും ഒരുപോലെ ഞെട്ടി കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി..
ഏട്ടത്തിയോട് വല്യമ്മച്ചി താഴെ കിടന്നോളാൻ പറഞ്ഞു ചേട്ടായിക്ക് വയ്യാത്തത് കൊണ്ട് തനിച്ചു ഏട്ടത്തിക്ക് നോക്കുവാൻ പറ്റില്ല എന്ന് അതുകൊണ്ട് ഞങ്ങളോട് നാലുപേരും ഇന്ന് മുതൽ ഇവിടെ കിടന്നോളാൻ പറഞ്ഞു…
ആൽബിൻ ഒരു നിഷ്കു ഫെയ്സിട്ട് അവനോടായി പറഞ്ഞു…
What!!!!!!
Get out!!!!!
അതിന് ഏറ്റുപിടിച്ചുകൊണ്ട് ക്രിസ്റ്റി എന്തോ പറയാൻ വന്നതും അവന്റെ അലർച്ചയിൽ നാലുപേരും ഓട്ടോമാറ്റിക് ആയി പുറത്തേക്ക് എത്തിയിരുന്നു അവരുടെ മുന്നിൽ അവൻ വാതിലിന്റെ ഡോർ കൊട്ടിയടച്ചതും നാലുപേരും പൊട്ടിച്ചിരിച്ചു പോയി…
എടാ ആൽബിൻ നീ കണ്ടോടാ നമ്മുടെ ചേട്ടായി പഴയ ചേട്ടായി ആയി മാറി വരുന്നുണ്ടല്ലേ..
എടാ എല്ലാം നമ്മുടെ ഏട്ടത്തിയുടെ സ്നേഹം കൊണ്ടാണ് ആ സമയം നാലുപേരും മനസ്സാൽ പാർവതിയോട് നന്ദി പറയുകയായിരുന്നു..
ആദത്തിനുള്ള കഞ്ഞിയും കൊണ്ട് പാർവതി അകത്തേക്ക് കയറിയതും അവളുടെ കയ്യിൽ പിടിച്ച് ആരോ അവളെ വലിച്ചതും ഒരേ സമയം ആയിരുന്നു…
ഒരു നിമിഷം മുന്നിൽ നിൽക്കുന്ന ആദത്തെ കണ്ടതും അവളൊന്നു ഞെട്ടി
പരിഭവമാണ് ദേഷ്യത്തെക്കാൾ കൂടുതൽ മുന്നിട്ടുനിൽക്കുന്നത്.. ആ കൂർത്ത് വരുന്ന ഇളം റോസ് ചുണ്ടുകൾ കാണുമ്പോൾ തന്നെ അവൾക്ക് ചിരിയാണ് വന്നത്… സത്യത്തിൽ പാർവതിക്കും അതിശയം തോന്നി ആദത്തിന്റെ മുഖത്തെ മുഖഭാവങ്ങൾ എല്ലാം ഇപ്പോൾ തനിക്ക് കാണാപ്പാഠമായിരിക്കുന്നു..
നീ ഇത് എവിടെ പോയിരിക്കുകയായിരുന്നു ഇത്രയും നേരം എന്താ എന്റെ അടുക്കലേക്ക് വരാഞ്ഞത്..
അത്…. അത് പിന്നെ ഞാൻ കഞ്ഞി..
നീയെന്താ പാടത്ത് പണിയെടുത്ത് വിത്തു വിളിച്ചു അരി ഉണ്ടാക്കിയിട്ട് ആണോടി ഈ കഞ്ഞി ഉണ്ടാക്കി കൊണ്ടുവന്നത് രാവിലെ എങ്ങാനും ഇവിടെ നിന്ന് പോയതല്ലേ എന്നിട്ട് ഉച്ചയ്ക്ക് ആണോ നീ കയറി വരുന്നത്..
അത് പിന്നെ ഞാൻ ആൽബിൻ ചേട്ടായി പറഞ്ഞു ഞങ്ങൾ ഇരുന്നോളാം ഇച്ചായന്റെ അടുത്ത് എന്ന് അതാ ഞാൻ..
ബാക്കി പറയാതെ അവൾ താഴോട്ട് തന്നെ നോക്കി നിന്നു..
കുറ്റം ചെയ്ത കുട്ടികളെ പോലെ തലയും താഴ്ത്തി നിൽക്കുന്ന പാർവതിയെ കണ്ടതും ആദത്തിന് ചിരിയാണ് വന്നത്.. അവൻ അവളുടെ ഇടുപ്പിലൂടെ കൈകൾ ചേർത്ത് അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു.. അവളുടെ മാ…റു…കൾ അവന്റെ നെഞ്ചിലായി ചെന്നിടിച്ചു നിന്നു..ഒരു നിമിഷം രണ്ടുപേരുടെയും ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി…
ഇ… ഇച്ചായാ…
പാറു
പരസ്പരം കണ്ണിമ അകറ്റാതെ രണ്ടുപേരും മുഖത്തോട് മുഖം നോക്കി നിന്നു…
അവന്റെ മിഴികൾ തന്റെ ചു…ണ്ടി..ലേക്കാണെന്ന് കണ്ടതും അവളുടെ മുഖം എല്ലാം വിയർപ്പ് കണങ്ങൾ പൊടിഞ്ഞു..
ഇ…ഇച്ചായാ സ്റ്റി… സ്റ്റിച്ച്… പാർവതി ഉമിനീര് ഇറക്കിക്കൊണ്ട് എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു…
ഞാനിപ്പോൾ ഒക്കെയാണ് പാർവതി… അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് അവൻ തന്റെ കൈവിരലുകൾ അവളുടെ തുടുത്ത കവിളുകളിലേക്കായി ചേർത്തുവച്ചു….
ഇ.. പാർവതി വീണ്ടും എന്തോ പറയാൻ വന്നതും അതിനനുവദിക്കാതെ ആദത്തിന്റെ ചു..ണ്ടു…കൾ അവളുടെ ചു…ണ്ടു…കളെ ചേർത്തുവച്ചു ആയിളം റോസ് ചു…ണ്ടു.. കളിലെ തേൻ അവൻ നുകർന്നുകൊണ്ടേയിരുന്നു…
അധികം ശരീരം ഉലക്കാതെയുള്ള പ്രണയ ചും…ബനം.. രണ്ടുപേരും നന്നേ ആസ്വദിക്കുന്നുണ്ടായിരുന്നു… ശ്വാസം കിട്ടാതെ പാർവതി ഒന്ന് പിടഞ്ഞതും അവൾ ചെറുതായി ആദത്തിന്റെ കൈകളിൽ അടിച്ചതും ആദം അവളുടെ ചു. ണ്ടുകളിൽ നിന്ന് തന്റെ ചു…ണ്ടുകളെ വേർപെടുത്തി…
പാർവതി നെഞ്ചിൽ കൈ വച്ച് അവനെ നോക്കി ശ്വാസം വലിച്ചു കൊണ്ടിരുന്നതും..
ആദം അവളെ നോക്കി കൊണ്ട് തന്റെ കീഴ് ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു
നിനക്ക് തീരെ ബ്രീത്ങ് കപ്പാസിറ്റി ഇല്ല കേട്ടോ പാറൂട്ടിയെ.. അവന്റെ കുറുമ്പ് നിറഞ്ഞ സംസാരം കേട്ടതും പാർവതിയുടെ ചുണ്ടുകൾ കൂർത്തു വന്നു..
അയ്യേ ഇച്ചായൻ..
അവൾ തന്റെ ഇരുകൈകൾ കൊണ്ട് നാണം മറക്കുവാൻ വേണ്ടി തന്റെ മുഖം കൈകൊണ്ട് പൊതിഞ്ഞു പിടിച്ചു..
ആ സമയം ആദം അവളെ അവനിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചു നെറ്റിയിൽ ആയി ഒന്നു മുകർന്നു…
വിജനമായ റോഡിലൂടെ വണ്ടിയോടിച്ചു പോവുകയാണ് മഹേഷ്.. പെട്ടെന്നാണ് ഒരു ലോറി റോഡിന് കുറുകെയായി കിടക്കുന്നത് അവൻ ശ്രദ്ധിച്ചത്.. സഡൻ ബ്രേക്ക് ഇട്ട് കാർ നിർത്തിക്കൊണ്ട് ഗ്ലാസ് താഴ്ത്തി അവൻ മുന്നോട്ടു നോക്കി അലറിക്കൊണ്ട് ചോദിച്ചു ഏതു നാ**†**മോനാണെടാ റോഡിന് കുറുകെ വണ്ടി നിർത്തിയത്.. എടുത്തു മാറ്റടാ ക***** മക്കളെ…
പെട്ടെന്നാണ് നാലുപേർ അവന്റെ കാറിനു മുന്നിലായി വന്നു നിന്നത്..
തന്റെ കാറിനു മുന്നിൽ വന്നു നിൽക്കുന്നവരെ കണ്ടതും മഹേഷിന്റെ മുഖം ആകെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുക്കി..
കുരിശിങ്കലിലെ ആൺമക്കൾ എന്താ രാത്രി തെരുവിൽകളിക്കുവാൻ ഇറങ്ങിയതാണോ.. വണ്ടിയെടുത്ത് മാറ്റടാ നാ****മക്കളെ….
മഹേഷ് അലറിക്കൊണ്ട് നാലുപേരുടെ അടുത്തേക്ക് ഓടി വന്നു കൊണ്ട് പറഞ്ഞതും ക്രിസ്റ്റിയുടെ ചവിട്ടേറ്റ് അവൻ നിലത്തേക്ക് തെറിച്ചു വീണുപോയി…
പിറ്റേന്ന് രാവിലെ രാധികയുടെ മൊബൈൽ ഫോണിന്റെ ശബ്ദമാണ് അവളെ ഉണർത്തിയത്..
ശോ ആരാണ് ഈ രാവിലെതന്നെ.. അല്പം മുഷച്ചിലോടെ തന്നെ രാധിക ഫോൺ അറ്റൻഡ് ചെയ്തതും മറുതലക്കൽ നിന്ന് കേട്ട വാർത്തയിൽ അവൾ നടുങ്ങിത്തരിച്ചുപോയി..
What!!!!! No!!!
തുടരും
