പാർവതിയുടെ ശരീരത്തിൽ നിന്നും ആദം അടർന്നു മാറുമ്പോൾ അവൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു..
അവന്റെ നെറ്റിയിൽ നിന്നും ഉതിർന്നുവീണ വിയർപ്പ് കണങ്ങൾ പാർവതിയുടെ മാറിൻ ചുഴിയിലായി വന്നു പതിച്ചതും അതെങ്ങോട്ടോ ഓടിമറഞ്ഞു…
അല്പസമയം ആദം കണ്ണുകൾ അടച്ചു മലർന്നു കിടന്നു.. ഈ സമയം പാർവതി അവന്റെ മുഖത്തേക്ക് നോക്കുവാൻ കൂടി കഴിയാതെ ചരിഞ്ഞുകൊണ്ട് മറുവശത്തേക്കായി ചേർന്നു കിടന്നു…
തന്റെ പെണ്ണിന്റെ അനക്കം ഒന്നുമില്ല എന്ന് കണ്ട ആദം പതിയെ ഇടതുവശത്തേക്ക് നോക്കിയപ്പോൾ കണ്ടു മാറു വരെ പുതപ്പ് പുതച്ചുകൊണ്ട് ചുരുണ്ട് കൂടി കിടക്കുന്നവളെ..
ഒരു കുസൃതി തോന്നിയ ആദം തന്റെ വലതു കൈ പാർവതിയുടെ അണിവയറിലായി ചേർത്ത് വച്ചുകൊണ്ട് അവളെ തന്റെ നേർക്കായി തിരിച്ചു കിടത്തി..
ചുവന്ന മുഖത്തോടെ തന്റെ മുഖത്തേക്ക് നോക്കുവാൻ കൂടി കഴിയാതെ പരൽ മീനിനെ പോലെ പിടയ്ക്കുന്ന കണ്ണുകൾ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നോക്കുന്ന തന്റെ പെണ്ണിനെ കണ്ടതും ആദത്തിന് പാർവതിയോട് എന്തെന്നില്ലാത്ത പ്രണയം തോന്നി..
പെണ്ണേ എന്നെ ഒന്ന് നോക്കടീ…
അവന്റെ വശ്യതയാർന്ന വിളിയിൽ പാർവതിക്ക് ആദത്തിന്റെ മുഖത്തേക്ക് നോക്കുവാതിരിക്കാൻ സാധിച്ചില്ല..
ഹ്മ്മ്മ്മ്…. തന്റെ കണ്ണുകൾ ഉയർത്തിക്കൊണ്ട് ആദം പാർവതിയോടായി ചോദിച്ചു..
അതിനു മറുപടിയായി ഒന്ന് തല വിലങ്ങനെ ആട്ടി കൊണ്ട് പാർവതി അവളുടെ മുഖം ആദത്തിന്റെ നെഞ്ചിലേക്കായി പൂഴ്ത്തിവെച്ചു…
ആദം സമയം നോക്കിയപ്പോൾ അഞ്ചുമണി.. ഒരു ഉറക്കത്തിനു കൂടി സമയം ഉണ്ട് മോളെ.. ആദം പാർവതിയെ ചേർത്തുപിടിച്ചുകൊണ്ട് വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു..
പിറ്റേന്ന് രാവിലെ അല്പം നേരം വൈകിയിട്ടാണ് പാർവതി കോളേജിലേക്ക് പുറപ്പെട്ടത്..
എന്റെ കൃഷ്ണ ഇനി ഞാൻ എപ്പോഴാണ് ബസ് എല്ലാം പിടിച്ച് അവിടെ എത്തുക.. ടീന ചേച്ചിക്ക് ആണെങ്കിൽ ഫസ്റ്റ് പീരിയഡ് ക്ലാസ് ഉള്ളതുകൊണ്ടാണ് ഞാൻ നേരത്തെ പൊയ്ക്കോളാൻ പറഞ്ഞത് എല്ലാം ഈ ഇച്ചായൻ കാരണമാണ് എന്നിട്ട് ഒന്നുമറിയാതെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടില്ലേ.. പാർവതി മനസ്സിൽ ഓരോന്ന് പറഞ്ഞുകൊണ്ട് ആദത്തെ കണ്ണു കൂർപ്പിച്ചു നോക്കി..
പാർവതിയുടെ മുഖത്തെ ഭാവങ്ങളെല്ലാം ഒപ്പിയെടുത്തു കൊണ്ട് തന്നെ അവളെ നോക്കി കണ്ണിറുക്കി ആദം വേഗം ഭക്ഷണം കഴിച്ചു എഴുന്നേറ്റ് പോയി..
പാർവതി ഒന്ന് ഞെട്ടി പിന്നീട് താൻ ഇരിക്കുന്നതിന്റെ രണ്ടുവശത്തേക്ക് നോക്കി ആൽബിനും ആൽവിനും ഇതൊന്നു ശ്രദ്ധിക്കാതെ വെട്ടി വിഴുങ്ങുന്ന തിരക്കിലായിരുന്നു ഇതു കണ്ടതും ശ്വാസംആഞ്ഞു വിട്ടുകൊണ്ട് പാർവതിയും എഴുന്നേറ്റു..
അമ്മേ ഞാൻ പോയിട്ട് വരാമേ അതും പറഞ്ഞ് പാർവതി എല്ലാവരോടും യാത്ര പറഞ്ഞ് വേഗം കുരിശിങ്കൽ തറവാട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ പോയതും ആദം അവളുടെ കയ്യിൽ പിടിച്ചതും ഒരേ സമയമായിരുന്നു..
എന്താ ഇച്ചായാ.. ഒന്ന് ഞെട്ടിയെങ്കിലും പുഞ്ചിരിച്ചുകൊണ്ട് പാർവതി അവനോട് ചോദിച്ചു..
ഇന്ന് എനിക്കും ഡെവിക്കും കോളേജിലേക്ക് വരേണ്ട ആവശ്യമുണ്ട് നിന്നെ ഞാൻ ഡ്രോപ്പ് ചെയ്യാം..
ആണോ? എന്നാൽ ശരി..
അധികം വൈകാതെ തന്നെ മൂന്ന് പേരും കോളേജിലേക്ക് യാത്ര തിരിച്ചു..
ഇച്ചായ…ഇച്ചായ ഇവിടെ നിർത്തിയാൽ മതി കോളേജിലേക്ക് വണ്ടി കയറ്റി നിർത്തണ്ട ഞാൻ ഇവിടെ ഇറങ്ങിക്കോളാം..
അതെന്താ പാർവതി അങ്ങനെ ഡെവി സംശയത്തോടെ പാർവതിയെ നോക്കി ചോദിച്ചു..
അത് പിന്നെ ചേട്ടായി ഇവിടെ ആർക്കും ഞാൻ കുരിശിങ്കലിൽ ഉള്ളതാണെന്ന് അറിയില്ല പിന്നെ ഇച്ചായൻ പറഞ്ഞു എന്റെ വിവാഹം കഴിഞ്ഞ കാര്യമൊന്നും ഇവിടെ ആരും അറിയണ്ട എന്ന്.. അതുകൊണ്ട് നിങ്ങളുടെ കൂടെ വന്നാൽ പിന്നെ എന്റെ ഫ്രണ്ട്സ് ഒക്കെ ചോദിക്കും ഞാൻ എന്തുകൊണ്ടാണ് നിങ്ങളുടെ കൂടെ വന്നത് ഞാനും നിങ്ങളും തമ്മിലുള്ള ബന്ധം അതിനൊക്കെ മറുപടി പറയേണ്ടിവരും.. അല്പം വിഷമത്തോടെ പാർവതി ഡേവിഡിനോടായി പറഞ്ഞു..
ഇത് കേട്ട ഡെവി ആദത്തെ കൂർപ്പിച്ചു നോക്കി..
നീ എന്നെ ഇങ്ങനെ നോക്കണ്ട അവൾ ഇപ്പോൾ പഠിക്കേണ്ട പ്രായമല്ലേ അതുകൂടാതെ ഇവിടുത്തെ ഈ കോളേജിന്റെ ഓണറുടെ ഭാര്യയാണെന്നൊക്കെ പറഞ്ഞാൽ ടീച്ചേഴ്സും ഇവൾക്ക് വല്ലാതെ റെസ്പെക്ട് ഒക്കെ നൽകും അതൊന്നും അത്ര നല്ല കാര്യമല്ല അത് മാത്രമോ എക്സാം എല്ലാം കഴിഞ്ഞ് ഇവൾ എത്ര പഠിച്ചു മാർക്ക് നേടിയാലും കോളേജ് ഓണറിന്റെ ഭാര്യ ആയതുകൊണ്ട് വെറുതെ ഇട്ടു കൊടുത്തതാണെന്ന് വരെ കുട്ടികൾ പറഞ്ഞു ഉണ്ടാക്കും..അതൊക്കെ മുന്നേ കൂട്ടി ചിന്തിച്ചിട്ടാണ് ഞാൻ അങ്ങനെ പാർവതിയോട് പറഞ്ഞത്…
ആദം പറഞ്ഞതിലും കാര്യമുണ്ട് എന്ന് തോന്നിയാൽ ഡെവി അവനോട് പറഞ്ഞു..
ഹ്മ്മ്മ്മ്… നീ പറഞ്ഞതിലും ശരിയുണ്ട് ആദം…എന്നാൽ മോളെ നീ ഇവിടെ ഇറങ്ങിക്കോ..
ശരി ചേട്ടായി രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് പാർവതി കാറിൽ നിന്നും ഇറങ്ങി കോളേജിലേക്ക് നടന്നു നീങ്ങി..
ക്ലാസ് ടൈം ആയതു കൊണ്ട് തന്നെ എല്ലാ കുട്ടികളും ക്ലാസ്സിൽ ആയിരുന്നു.. ചുരുക്കം വിരലിൽ എണ്ണാവുന്നവർ മാത്രമേ പുറത്തുള്ള..
ആരെയും ശ്രദ്ധിക്കാതെ ദൃതിയിൽ പാർവതി തന്റെ ക്ലാസിലേക്ക് നടക്കുമ്പോഴാണ് പെട്ടെന്ന് അവളെ ആരോ പുറകിൽ നിന്നും വിളിച്ചത്..
പിന്തിരിഞ്ഞു നോക്കിയാ പാർവതി കാണുന്നത് തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന അനൂപ് സാറിനെയാണ്..
ഈ സമയമാണ് ഓഫീസിന്റെ മുന്നിലേക്ക് ആദത്തിന്റെ ബ്ലാക്ക് താർ വന്ന് ചവിട്ടി നിർത്തിയത്..
കാറിൽ നിന്നും ഇറങ്ങിയ ആദം വെറുതെ മുന്നോട്ടേയ്ക്ക് നോക്കിയപ്പോൾ കാണുന്നത് പാർവതിയോട് എന്തോ ചിരിച്ചു സംസാരിക്കുന്ന ഒരു യുവാവിനെയാണ്..
പക്ഷേ ഡേവിഡ് ഇതൊന്നും ശ്രദ്ധിക്കാതെ നേരെ സ്റ്റെപ്പ് കയറി ഓഫീസ് റൂമിലേക്ക് പോകുവാൻ ഒരുങ്ങിയതും പിറകിൽ ആദമില്ല എന്ന് കണ്ട അവൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ആദം എവിടെക്കോ നോക്കിനിൽക്കുന്നത്..
ആദം നോക്കുന്ന ഭാഗത്തേക്ക് തന്നെ ഡെവിയും നോക്കിയതും അവൻ കാണുന്നത് പാർവതി ആരോടോ സംസാരിച്ചു നിൽക്കുന്നതാണ് സൂക്ഷിച്ചു നോക്കിയപ്പോൾ ഡെവിക്ക് മനസ്സിലായി അത് പുതിയതായി അപ്പോയിന്റ് ചെയ്ത ഇവിടത്തെ പുതിയ സാറാണെന്ന് കാര്യം..
ഡെവി സ്റ്റെപ്പുകൾ ഇറങ്ങി ആദത്തിന്റെ ഷോൾഡറിൽ ആയി ഒന്ന് തട്ടി..
ഹ്മ്മ്മ്മ്.. അവരിൽ നിന്നും ദൃഷ്ടി മാറ്റാതെ തന്നെ ആദം ഒന്നും മൂളി
എടാ അത് ഇവിടുത്തെ പുതിയ സാറാണ് അന്ന് ഞാനായിരുന്നു ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തതും ഇവിടെ അപോയിന്റ് ചെയ്തതെല്ലാം.
നീ എന്തിനാടാ അയാളെ ഇങ്ങനെ നോക്കിനിൽക്കുന്നത്.. ഡെവി തന്റെ മനസ്സിലുള്ള സംശയം ആദത്തിനോടായി ചോദിച്ചു..
ഹേയ് ഒന്നുമില്ലടാ ഞാൻ വെറുതെ ഒന്ന് നോക്കി നിന്നതേയുള്ളൂ പക്ഷേ അത് പറയുമ്പോൾ ആദത്തിന്റെ മുഖത്ത് വല്ലാത്ത ഗൗരവം ഉണ്ടായിരുന്നു..
അനൂപിനെ തിരിഞ്ഞു നോക്കിക്കൊണ്ട് തന്നെ ആദം ഓഫീസിലേക്ക് കയറിപ്പോയി..
ശെടാ ഇവനെന്താ വല്ല വട്ടും ഉണ്ടോ.. ഡെവി തന്റെ തല ഒന്ന് കുടഞ്ഞുകൊണ്ട് അവന്റെ പിറകെയായി ഓഫീസിലേക്ക് കയറിപ്പോയി..
മുന്നിലിരിക്കുന്ന സിസിടി ക്യാമറ ഓൺ ചെയ്തപ്പോൾ ആദം കണ്ടു പാർവതി അനൂപ് സാറിനോട് എന്തോ പറഞ്ഞുകൊണ്ട് ധൃതിയിൽ അകത്തേക്ക് കയറി പോകുന്നത്..
ഈ സമയം അനൂപ് സാർ പാർവതിയെ തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു..
അപ്പോഴും ഡെവി ആദത്തിനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു പക്ഷേ ഡെവി പറഞ്ഞതൊന്നും ആദം ശ്രദ്ധിക്കുന്ന കൂടെ ഇല്ലായിരുന്നു അവനപ്പോൾ അനൂപിന്റെ മുഖത്തെ ഭാവങ്ങൾ ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു..
ദേഷ്യം കൊണ്ട് ആദം തന്റെ കൈയിലുണ്ടായിരുന്ന pen രണ്ട് കഷണം ആക്കി ഒടിച്ചുകളഞ്ഞു…
പക്ഷേ ഇതൊന്നും ശ്രദ്ധിക്കാതെ ഡെവി പിന്നെയും ഫയൽ നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
ആദം ഇതെല്ലാം ഒക്കെയാണ് എന്നാൽ നീ ഇതിലൊന്ന് സൈൻ ചെയ്തേക്ക് ബാക്കി രണ്ടെണ്ണത്തിലും ഞാൻ സൈൻ ചെയ്തിട്ടുണ്ട്.
ഒരു ഫയൽ നിവർത്തിക്കൊണ്ട് ഡെവി ആദത്തിന്റെ അരികിലേക്ക് വെച്ചുകൊടുത്തു..
ഫയലിൽ നോക്കാതെ മറ്റെവിടെയോ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു ആദം ആ സമയം..
ടാ ആദം.. മുന്നിലിരിക്കുന്ന ടേബിളിലായി കൈകൾ കൊണ്ട് തട്ടി ഡെവി അവനെ വിളിച്ചു..
എ…ഹാ… നീയെന്താ പറഞ്ഞത് ഡെവി ഞാൻ ശരിക്കും കേട്ടില്ല…
എടാ ഞാൻ ഫയൽ മുന്നിൽ വെച്ചിട്ടുണ്ട് നീ ഒന്ന് സൈൻ ചെയ്യാണം ഞാൻ ചെക്ക് ചെയ്തിട്ടുണ്ട് എല്ലാം ഒക്കെയാണ്..
ഹ്മ്മ്മ്മ്.. അവൻ പറഞ്ഞതിന് ഒന്ന് മൂളുക മാത്രമാണ് ആദം ചെയ്തത്..
ഡാ കോപ്പേ കുറെ നേരമായി അവൻ മുക്കിയും മൂളിയും ഇരിക്കുന്നത് എന്താ നിന്റെ പ്രശ്നം കുറെ നേരമായല്ലോ മുഖം വീർപ്പിച്ച് ഇരിക്കുന്നത്…
സത്യത്തിൽ ഡെവി അങ്ങനെ ചോദിച്ചതും ആദത്തിന് മറുപടി ഒന്നും ഇല്ലായിരുന്നു അവനോട് പറയാൻ..
പക്ഷേ ആദത്തിന്റെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് സിസിടിവിയിലേക്ക് പോകുന്നത് ഡെവി ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
അവൻ സിസിടിവിയിലേക്കാണ് നോക്കുന്നത് എന്ന് കണ്ടതും ആദം ഡെവിയെ തന്റെ അരികിലേക്ക് വിളിച്ചുകൊണ്ട് പാർവതിയുടെ ക്ലാസ് സൂം ചെയ്തു കാണിച്ചു കൊടുത്തു..
അതിൽ അനൂപ് സാർ ക്ലാസ് എടുക്കുകയാണെങ്കിലും അവന്റെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് പാർവതിയുടെ മേൽ വീഴുന്നത് ആദവും ഡെവിയും ഒരുപോലെ കണ്ടു ….
Bl*****dy ******h ദേഷ്യം കൊണ്ട് സീറ്റിൽ നിന്നും എഴുന്നേൽക്കാൻ പോയ ആദത്തെ ഡെവി അല്പം ബലമായി തന്നെ അവിടെ പിടിച്ചിരുത്തി..
എടാ ആദം നീ ഒന്ന് ആദ്യം ശാന്തനാക്.. അപ്പോൾ അതാണ് ഇത്രയും നേരം മോന്ത വീർപ്പിച്ചിരിക്കുവാൻ ഉണ്ടായ കാരണം… എടാ കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ കണ്ടാൽ ഏത് സാറന്മാരും ഒന്ന് നോക്കും ഇവിടെയും അതുതന്നെയാണ് സംഭവിച്ചത് പിന്നെ പാർവതിയുടെ വിവാഹം കഴിഞ്ഞ കാര്യമൊന്നും നീയല്ലേ പറഞ്ഞത് അവളോട് പറയണ്ട എന്ന് സ്വാഭാവികമായിട്ടും അനൂപ് സർ നോക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ..
അങ്ങനെ ആ പന്ന ****മോൻ ഇപ്പോൾ എന്റെ പെണ്ണിനെ നോക്കണ്ട നീ മാറ് ഡെവി ഇന്ന് അവന്റെ അവസാനമാണ്.. പല്ലുകൾ ഞെരിച്ച് അമർത്തി തന്റെ ദേഷ്യം കൈമുഷ്ടിയിൽ അമർത്തികൊണ്ട് ആദം ചെയറിൽ നിന്നും ചാടി എഴുന്നേറ്റതും ഡെവി അവനോടായി പറഞ്ഞു..
ദേ നോക്ക് ആദം ഇപ്പോൾ വേണ്ടാത്ത പണിക്ക് നിൽക്കേണ്ട ഇതൊരു കോളേജ് ആണു നമ്മൾ ഇതിന്റെ ഓണർസും… കാര്യങ്ങൾ വളരെ ഗൗരവത്തോടെ നോക്കിയും കണ്ടുവേണം ചെയ്യാൻ..
ഇപ്പോൾ നിന്റെ ദേഷ്യത്തിന് എന്തെങ്കിലും എടുത്തുചാടി ചെയ്താൽ പിന്നീട് അത് വലിയ പ്രശ്നമായി മാറും അതുകൊണ്ട് നീ ഒന്ന് അടങ്ങ്.. നമുക്ക് പ്രശ്നങ്ങൾ എന്തുണ്ടെങ്കിലും സമാധാനമായി തീർക്കാം അതുമാത്രമോ പാർവതി ഇതുവരെ നിന്റെ അടുത്ത് വന്ന് അനൂപ് സാർ അവളോട് മോശമായി പെരുമാറി എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ പിന്നെ എന്താണ് നിന്റെ പ്രശ്നം…
തൽക്കാലത്തേക്ക് ആ കാലമാടൻ സാർ അവളെ ഒന്ന് നോക്കിക്കോട്ടെ..
ഡെവി അങ്ങനെ പറഞ്ഞതും ആദം അവനെ ഒന്ന് ഇരുത്തി നോക്കി..
അപ്പോഴും ആദത്തിന്റെ മുഖത്ത് അനൂപിനെ കൊല്ലുവാൻ ഉള്ള ദേഷ്യം നിറഞ്ഞാടുന്നുണ്ടായിരുന്നു
തുടരും
