മലബാറിൻറെ സ്വന്തം വിഭവമാണ് ചട്ടി പത്തിരി. വളരെ ടേസ്റ്റിയായ ഈ പലഹാരം എല്ലാവർക്കും ഏറെ ഇഷ്ടമാണ്. നേന്ത്രപ്പഴം വെച്ചിട്ടാണ് ഇ പലഹാരം തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് കണ്ടാലോ വളരെ സ്വാദേറിയ ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം നല്ല പഴുത്ത കുറച്ചു വലിപ്പമുള്ള ഒരു പഴം എടുക്കുക. ശേഷം ചെറിയ പീസുകളാക്കി മുറിച്ചു ഒരു ബൗളിലേക്ക് മാറ്റുക. ആദ്യം ഒരു പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം രണ്ട് ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക.
ഇനി ചൂടായി വന്ന നെയ്യിലേക്ക് കുറച്ചു നട്ട്സും കിസ്മിസും വറുത്തു കോരി മാറ്റുക. ശേഷം അറിഞ്ഞു വെച്ചിട്ടുള്ള പഴം ചേർത്ത് വഴറ്റുക. ഇനി ആവശ്യമായ പഞ്ചസാരയും കുറച്ചു നട്ട്സും ചേർത്തു വേണം പഴം ചേർക്കാൻ. ഇനി സോഫ്റ്റായി വന്ന പഴം ഒരു സൈഡിലേക്ക് മാറ്റിയ ശേഷം ആവശ്യമായ തേങ്ങാ ചേർത്ത് ഒന്ന് ഡ്രൈ ആക്കുക. ഇനി ല്ലാം കൂടി നന്നായിട്ട് മികസാക്കി മാറ്റി വെക്കുക. ഇനി ഒരു നാല് മുട്ട ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ആവശ്യമായ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് ഇത് ബ്ലേണ്ടാക്കി എടുക്കുക.
ഇനി അടിച്ചടുത്ത മുട്ടയുടെ കൂടെ ഒരു കാൽ കപ്പ് വെള്ളവും ചേർത്ത് മിക്‌സാക്കുക. ഇനി ഈ മിക്സ് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ആ ബ്ലെൻഡറിൽ തന്നെ ഒരു കപ്പ് വെള്ളവും ഒരു കപ്പ് മൈദയും കുറച്ചു ഉപ്പും കുറച്ചു പഞ്ചസാരയും ഒരു മുട്ടയും ചേർത്ത് ബ്ലെണ്ടാക്കുക. ഇനി ഈ ബാറ്റർ കൊണ്ട് ദോശ തയ്യാറാക്കി മാറ്റുക. ഇനി ഒരു സോസ് പാൻ ചൂടാക്കിയ ശേഷം നെയ്യ് ചേർക്കുക. ആദ്യം ഒരു ദോശ വെച്ച് കൊടുക്കുക. ഇനി മുകളിലായി കുറച്ചു ഫില്ലിംഗ് വെച്ച് കൊടുക്കുക. ഇനി ഓരോ ദോശയെയും ഈ മുട്ടയുടെ മിക്സിൽ കോട്ടാക്കി ഫില്ലിങ്ങിന്റെ മുകളിലായി വെച്ച് കൊടുക്കുക.
എന്നിട്ട് ഓരോ ദോശയെയും മുട്ടയിൽ ടിപ്പ് ചെയ്തു മുകളിലായി ഫില്ലിംഗ് വെച്ച് കൊടുക്കുക. ശേഷം ഏറ്റവും അവസാനത്തെ ലെയർ വെച്ച ശേഷം വറുത്തു വെച്ചിട്ടുള്ള നട്ട്സും കിസ്മിസും ഇട്ട ശേഷം ലോ ഫ്ളൈമിൽ ഒരു പാനിന്റെ മുകളലായ് വേണം ഈ പാൻ വെച്ച് വേവിച്ചെടുക്കാൻ. അപ്പോൾ വളരെ ടേസ്റ്റിയായ ചട്ടി പത്തിരി റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ആഇശാസ് കിച്ചൺ എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
