നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് മുട്ട. എന്നാൽ വൈകുന്നേരങ്ങളിൽ ചായക്കൊപ്പം എന്തെങ്കിലും കടി വേണം എന്നത് നമുക്ക് ഓരോരുത്തർക്കും ഒരുപാട് ഇഷ്ടമുള്ള കാര്യം തന്നെ ആയിരിക്കും. അപ്പോൾ ഇന്ന് നമുക്ക് പുഴുങ്ങിയ മുട്ട കൊണ്ട് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ സ്നാക്ക് തയ്യറാക്കുന്നത് എന്ന്. അതിനായി രണ്ട് സവാള നീളത്തിൽ അരിഞ്ഞെടുക്കുക. ഇനി അരിഞ്ഞെടുത്ത സവാളയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിലേക്ക് ഒരു മാഗ്ഗി ക്യൂബ്‌സും കൂടി ചേർക്കുക. ശേഷം ഇത് സവാളയുമായി തിരുമ്മി യോജിപ്പിക്കുക.
ശേഷം മൂന്നു കോഴി മുട്ട പുഴുങ്ങി എടുക്കുക. എന്നിട്ട് മുട്ടയെ ഗ്രേറ്റ് ചെയ്തു എടുക്കുക. ഇനി മുട്ടയെ സവാളയിലേക്ക് ചേർക്കുക. ഇനി അതിനൊപ്പം രണ്ട് പച്ചമുളക് കൂടി മുട്ടയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു പിടി മല്ലിയില ചെറുതായി അരിഞ്ഞതും, ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും, രണ്ട് ടീസ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, മുക്കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, ഇനി മാഗ്ഗി ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ നോക്കിയിട്ട് മാത്രം ഉപ്പ് ചേർക്കുക. ശേഷം എല്ലാം കൂടി നല്ല പോലെ കൈ കൊണ്ട് മിക്‌സാക്കി എടുക്കുക. ശേഷം കാൽ കപ്പ് അരിപ്പൊടി സവാളയിലേക്ക് ചേർത്ത് ഉരുട്ടി എടുക്കാൻ പാകത്തിന് ആക്കി എടുക്കുക.
ഇനി അരിപ്പൊടി കുറഞ്ഞു പോയി എന്ന് തോന്നിയാൽ കുറച്ചും കൂടി അരിപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം ഉരുട്ടി എടുക്കാൻ പാകത്തിന് വെള്ളവും കൂടി ചേർത്ത് മാവിനെ ഉരുട്ടി എടുക്കുക. ശേഷം എല്ലാം നല്ല പോലെ മികസാക്കിയ ശേഷം ഒരു ടേബിൾ സ്പൂൺ മൈദയും കൂടി ചേർത്ത് ഇളക്കുക. ശേഷം ഒരു ചെറിയ ബോൾ പോലെ മിക്സിനെ ഉരുട്ടി എടുക്കുക. എന്നിട്ട് ഉരുട്ടി എടുത്ത ബോളിനെ ഉള്ളം കയ്യിൽ വെച്ച് ഒന്ന് പ്രെസ്സാക്കിയ ശേഷം ചൂണ്ടുവിരൽ കൊണ്ട് നടുവിലായി ഒരു ഹോൾ
ഇട്ട് കൊടുക്കുക.
എല്ലാം ഇതുപോലെ ഷെയ്‌പ്പാക്കിയ ശേഷം ഒരു ചട്ടിയിൽ മുക്കാൽ ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഷെയ്‌പ്പാക്കി വെച്ചിട്ടുള്ള വട ചേർക്കുക. എന്നിട്ട് ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട കൊണ്ട് തയ്യാറാക്കിയ സ്നാക്ക് തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ അതുപോലെ തന്നെ ക്രിസ്പിയായ സ്നാക്കാണ് ഇത്. എല്ലാവരും ഉറപ്പായും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. വീട്ടിൽ എപ്പോഴും കാണുന്ന കുറഞ്ഞ ചേരുവകൾ കൊണ്ടാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത്.
