രുദ്രാക്ഷം 38

പ്രായമായ ദമ്പതികളെ നോക്കി അൽപനേരം മിത്രയും രുദ്രനും അവിടെ തന്നെ നിന്നു. പിന്നീട് പുഞ്ചിരിച്ചുകൊണ്ട് അവരിരുവരും  മിത്രയുടേയും  രുദ്രന്റെയും   അടുക്കലേക്ക്  നടന്നു ചെന്നുകൊണ്ട് ചോദിച്ചു…

നിങ്ങളെ ആണല്ലേ  അവർ ഇന്നലെ പുഴക്കരയിൽ നിന്നും .. മുഴുവൻ പറയാതെ ആ സ്ത്രീ രുദ്രനെയും മിത്രയെയും നോക്കി..

അതെ അത് ഞങ്ങളാണ് മിത്ര പുഞ്ചിരിച്ചുകൊണ്ട് അവറിരുവരോടുമായി പറഞ്ഞു…

അപ്പോഴും രുദ്രൻ തന്റെ മുന്നിൽ നിൽക്കുന്ന  രണ്ടുപേരെയും തന്നെ നോക്കി നിൽക്കുകയായിരുന്നു..

അവന്റെ നോട്ടം കണ്ടാ ആ പ്രായമായ വ്യക്തി അവനോട് ചോദിച്ചു “എന്താ മോനെ ഞങ്ങളെ ഇങ്ങനെ നോക്കുന്നത്”

രുദ്രന്റെ നോട്ടം മനസ്സിലായത് പോലെ  മിത്ര അവരോടായി പറഞ്ഞു “അത് പിന്നെ നിങ്ങളുടെ ഭാഷയും അതുപോലെ ജീവിതരീതിയും എല്ലാം കണ്ടിട്ട് നോക്കി നിന്നു പോയതാ കാരണം നിങ്ങൾ ഇവിടെയുള്ളവരെ പോലെയല്ല.. ഞങ്ങളെപ്പോലെ ഇവിടെ വന്നു പെട്ടവരാണോ നിങ്ങളും”

മിത്ര തന്റെ മനസ്സിലെ സംശയം അവരോട് ചോദിച്ചു..

അതിനവർ വേദനയിൽ കലർന്ന ഒരു പുഞ്ചിരി നൽകിക്കൊണ്ട് പറഞ്ഞു..

“അതെ ഞങ്ങൾ ഇവിടെ എത്തിച്ചേർന്നവർ തന്നെയാണ്..നിങ്ങളെപ്പോലെ ഒരു അപകടത്തിൽപ്പെട്ട് ഇവിടെയുള്ള മൂപ്പൻ ഞങ്ങളെ ഇരുവരെയും രക്ഷപ്പെടുത്തിയതാണ്”

“പക്ഷേ ഞങ്ങളുടെ. “ബാക്കി പറയാതെ ആ സ്ത്രീ വിതുമ്പി കരഞ്ഞുപോയി…

അയ്യോ അമ്മേ എന്തിനാ കരയുന്നത് ആ സ്ത്രീയുടെ കരച്ചിൽ കണ്ടതും മിത്രയുടെ കണ്ണുകളും ഒന്നു നിറഞ്ഞു..

പെട്ടെന്നവർ ഞെട്ടിക്കൊണ്ടു മിത്രയേ ഒന്നും നോക്കി അവളുടെ “അമ്മ” എന്ന് വിളി മാത്രം അവരുടെ കർണ്ണപടത്തിൽ മുഴങ്ങി കേട്ട് കൊണ്ടേയിരുന്നു…

അത് തിരിച്ചറിഞ്ഞ് എന്നോണം ആ സ്ത്രീയുടെ ഭർത്താവ് അവരെ തന്നിലേക്ക് ചേർത്തു നിർത്തി…

എന്തിനാടോ കരയുന്നത് എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കണം എന്ന് ഞാൻ പലപ്രാവശ്യം പറഞ്ഞതല്ലേ പിന്നെയും നീ…. ആ സമയം അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു..

ഒരു നിമിഷം രുദ്രനും മിത്രയ്ക്കും അവർ അവരുടേതായ ലോകത്താണ് എന്ന് പോലും തോന്നി..

ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും കരുതരുത് നിങ്ങൾ എവിടെ ഉള്ളവരാണ്

സംശയതാൽ ചുരുങ്ങിയ മുഖത്തോടെ ഇരുവരെയും നോക്കി ചോദിക്കുമ്പോൾ അവന്റെ ഗാംഭീര്യമാർന്ന ശബ്ദം കേട്ട് അത്രയും നേരം ഉണ്ടായിരുന്ന അവരുടെ ലോകത്തിൽ നിന്നും ഞെട്ടി ഉണർന്ന് അവർ അവനെ തന്നെ നോക്കി നിന്നു…

അവരുടെ മുഖത്തെ സംശയത്തോടെയുള്ള നോട്ടം കണ്ടപ്പോൾ രുദ്രൻ ഇതുവരെയും നോക്കിക്കൊണ്ട്   പറഞ്ഞു” ഒരു പക്ഷേ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയുമെങ്കിൽ.. അതുമാത്രമല്ല  നിങ്ങൾ രണ്ടുപേരെയും ഞാൻ എവിടെയോ കണ്ടു നല്ല പരിചയം ഉള്ള പോലെ തോന്നുന്നു പക്ഷേ എവിടെയാണെന്ന്”

കണ്ണുകൾ അടച്ചുകൊണ്ട് രുദ്രൻ അല്പസമയം തന്റെ പഴയ  22 വർഷങ്ങൾക്ക് മുന്നേയുള്ള ഓർമ്മയിലേക്ക് ചേക്കേറി എവിടെയാണ് അവരെ താൻ കണ്ടതെന്ന് അവന് ഓർത്തെടുക്കുവാൻ സാധിക്കുന്നില്ലായിരുന്നു..

ഒരു നിമിഷം മുന്നിൽ നിൽക്കുന്ന രണ്ടു ദമ്പതികളും ഒന്ന് ഭയന്നു…

തങ്ങളെ കുറിച്ച് അറിയുന്നവൻ ആയിരിക്കുമോ ഇവൻ.. പക്ഷേ ഇവരെ കാണുമ്പോൾ ഭയത്തിന് പകരം വാത്സല്യം ആണല്ലോ താങൾക്ക് രണ്ടു പേർക്കും തോന്നുന്നത് ആ സമയം ആ വൃദ്ധ ദമ്പതികൾ മനസ്സിൽ വിചാരിക്കുകയായിരുന്നു…

പെട്ടെന്ന് തന്റെ അച്ഛന്റെ അലമാരയിലെ ആൽബത്തിലെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഓർമ്മയിലേക്ക് ഇരച്ചു കയറി വന്നതും ഞെട്ടിക്കൊണ്ട് രുദ്രൻ  കണ്ണുകൾ വലിച്ചു തുറന്നു..

നി…… നിങ്ങൾ..

അവന് അവന്റെ ശരീരം എല്ലാം വിറക്കുന്നത് പോലെ തോന്നി…

പറ നിങ്ങൾ ആരാ ഞാൻ മനസ്സിൽ വിചാരിക്കുന്ന വ്യക്തികൾ തന്നെയാണോ എന്ന് എനിക്കറിയണം പറ നിങ്ങളുടെ പേര് പറ എനിക്ക് അറിയണം!!!

ഒരു ഭ്രാന്തനെ പോലെ അലറിക്കൊണ്ട് രുദ്രൻ രണ്ടുപേരോടും ചോദിക്കുമ്പോൾ അപ്പോൾ അവന്റെ മുഖത്ത് സന്തോഷമാണോ അതോ പരിഭ്രമം ആണോ ഒന്നും വേർതിരിച്ച് അറിയാൻ പറ്റാത്ത ഒരുതരം വികാരമായിരുന്നു എന്ന് മിത്രയ്ക്ക് തോന്നി..

രുദ്രന്റെ അലർച്ചയിലും ഭാവ വ്യത്യാസത്തിലും മുന്നിൽ നിൽക്കുന്നവർ ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് പുഞ്ചിരിച്ചുകൊണ്ട്  തന്നെ ആ വ്യക്തി തന്റെ ഭാര്യയുടെ തോളിലൂടെ കൈകൾ ചേർത്തുകൊണ്ട് രുദ്രനോടായി പറഞ്ഞു…

ഞാൻ രാജശേഖര വർമ്മ ഇതെന്റെ ഭാര്യ ലളിതകുമാരി..

ഒരു നിമിഷം മിത്രയും രുദ്രനും ശ്വാസം എടുക്കാൻ പോലും മറന്നു കൊണ്ട് ആ രണ്ടുപേരെയും നോക്കി ഞെട്ടിത്തരിച്ചു നിന്നുപോയി..

മുന്നിൽ നിൽക്കുന്നവർ സത്യമോ മിഥ്യയോ എന്നറിയാത്ത ഒരു അവസ്ഥ ആദ്യമായി രുദ്രനെ പിടിപ്പെട്ടു.. അവന്റെ മനസ്സിലേക്ക് കത്തിക്കരിഞ്ഞാ  3 ജടങ്ങൾ ഓർമ്മയിലേക്ക് ഇരച്ചു കയറി….

അമ്മേ…. അച്ഛാ…. കുഞ്ഞി !!!! ”

സൂരജെ കരയല്ലേ ”

പൊട്ടിക്കരയുന്ന  കുഞ്ഞു സൂരജിനെ  ആശ്വസിപ്പിച്ചുകൊണ്ട് തൊട്ടടുത്തായി കാണുന്ന അവന്റെ അച്ഛന്റെയും അമ്മയുടെയും  അനിയത്തിയുടെയും കത്തിക്കരിഞ്ഞ ജഡത്തിനു മുന്നിൽ ഇരിക്കുന്ന കുഞ്ഞു രുദ്രന്റെ മുഖം   അവന്റെ ഓർമ്മയിലേക്ക് ഇരച്ചു കയറി വന്നു..

അത്രയും നേരം കണ്ണുകൾ അടച്ചു നിന്ന  രുദ്രൻ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് മുന്നിൽ നിൽക്കുന്ന രാജശേഖരനെയും ലളിതകുമാരിയെയും നോക്കിക്കൊണ്ട് ചോദിച്ചു..

അപ്പോൾ അപ്പോൾ നിങ്ങൾ മരിച്ചിട്ടില്ലായിരുന്നോ?… നിങ്ങൾ…. നിങ്ങൾ എന്റെ സൂരജിന്റെ…

ഈശ്വരാ എന്റെ ദേവി എന്റെ സൂരജേട്ടന്റെ അച്ഛനും അമ്മയും ആണോ ഞങ്ങളുടെ മുന്നിൽ നിൽക്കുന്നത് മിത്രയുടെ മനസ്സും ആകെ കലുഷിതമായി..

സൂരജിന്റെ പേര് പറഞ്ഞതും ലളിതയും രാജശേഖരനും ഇടിവെട്ടേറ്റത് പോലെ നിന്നുപോയി..

സൂരജ് ഞങ്ങളുടെ മകൻ അവനേ അവനെ അറിയുമോ മോന്…

രുദ്രന്റെ ഇരുത്തോളിലുമായി കൈകൾ വച്ച് ഉലച്ചുകൊണ്ട്  രാജശേഖരൻ അവനോട് വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് ചോദിച്ചു…

മ്മ്മ്മ്മ്.. അറിയാം ..

അത്രയും നേരം കരഞ്ഞു നിന്നിരുന്ന അവരുടെ ചൊടിയിൽ ആദ്യമായി ഒരു പുഞ്ചിരി വിടർന്നു ആ കണ്ണുകൾ ഒന്ന് വിടർന്നു എത്രയോ കാലത്തിനു ശേഷം തന്റെ മകന്റെ പേര് കേട്ടതു കൊണ്ടായിരിക്കാം ആ ദമ്പതികളുടെ മുഖത്തെ സന്തോഷം വാക്കുകളാൽ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു…

കാളിയാർ മഠം…

എന്താ ഭൈരവ തേജമോന്റെ കാര്യം എന്തായി എന്തെങ്കിലും പുരോഗമനം ഉണ്ടോ..

ദേവരാജൻ ഭൈരവനോട് ചോദിച്ചു…

നേരിയ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്.. പക്ഷേ ഇതുവരെ എന്റെ കുട്ടിക്ക് ബോധം വന്നിട്ടില്ല.. എല്ലാത്തിനും കാരണം  അവനാണ് ആ രുദ്രദേവ് അവനെ ഞാൻ വെറുതെ വിടുകയില്ല…

എന്റെ കുഞ്ഞു ഒന്ന് കണ്ണ് തുറക്കട്ടെ  പണ്ട് തൃക്കോട്ടു കോവിലകത്ത്   നടന്ന ദുരന്തത്തിനേക്കാളും   വലുത് അവിടെ നടക്കാൻ പോകുന്നതെയുള്ളൂ….

കണ്ണിൽ എരിയുന്ന  പകയോടെ ഭൈരവൻ ദേവരാജനെ നോക്കി പറഞ്ഞു…

ആ സമയം  ദേവരാജന്റെ    മനസ്സിലേക്ക് പഴയ പല കാര്യങ്ങളും ഓർമ്മയിലേക്ക് ഇരച്ചു കയറി വന്നു ആ സമയം അയാളുടെ മുഖത്തും ഉണ്ടായിരുന്നു ഒരു പുച്ഛിച്ചിരി…

നദീതീരത്ത് നിൽക്കുമ്പോൾ ഒരേസമയം രുദ്രനും മിത്രയും രാജശേഖരനും ലളിതകുമാരിയുമെല്ലാം വല്ലാത്തൊരു മരവിച്ച അവസ്ഥയിലായിരുന്നു..

അവർക്ക് തങ്ങളുടെ മനസ്സിലുള്ള അടങ്ങാൻ ആവാത്ത സന്തോഷം എങ്ങനെയാണ് പറഞ്ഞറിയിക്കേണ്ടതെന്ന് അറിയുന്നില്ലായിരുന്നു..

മോനേ മോൻ പറഞ്ഞത് സത്യമാണോ ഞങ്ങളുടെ മകൻ സൂരജ് അവൻ അവനിപ്പോൾ എവിടെയാണ്.അല്ല നിനക്ക് എങ്ങനെ സൂരജിനെ അറിയാം… രാജശേഖരൻ കണ്ണീർ പൊഴിച്ചുകൊണ്ട് രുദ്രനോട് ചോദിച്ചു..

ഈ സമയം രുദ്രൻ രാജശേഖരന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ച് അദ്ദേഹത്തോടായി പറഞ്ഞു ചെറിയച്ഛന് എന്നെ മനസ്സിലായില്ലേ ഞാനാണ് ഒരു രുദ്രൂട്ടൻ..

ഒരു നിമിഷം രുദ്രന്റെ തുറന്നുപറച്ചിൽ രാജശേഖരനും ഭാര്യയും തരിച്ചു നിന്നുപോയി..

ആരോഗ്യ ദൃഢഗാർത്ഥനായ ഒരു യുവാവായി തന്റെ മുന്നിൽ നിൽക്കുന്ന തന്റെ ജേഷ്ഠന്റെ പുത്രനെ കണ്ടതും അയാൾക്ക് അയാളുടെ സന്തോഷം പറഞ്ഞറിയിക്കുവാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.

മോനെ രുദ്രൂട്ടാ നീയാണോ ഇത് എന്റെ ദേവി എനിക്ക് മനസ്സിലായില്ലല്ലോ എന്റെ കുഞ്ഞിനെ..

രാജശേഖര വർമ്മ വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് രുദ്രനെ ഇറുകെ കെട്ടിപ്പുണർന്നു.. തൊട്ടടുത്ത് നിൽക്കുന്ന ലളിതകുമാരിക്കും താൻ ചെറുപ്പത്തിൽ എടുത്തു കൊണ്ട് നടന്ന രുദ്രനാണ് ഇതെന്ന് വിശ്വസിക്കുവാൻ കൂടെ സാധിച്ചില്ല..

രണ്ടുപേരും രുദ്രനെ മാറിമാറി തന്റെ കൈകൾ കൊണ്ട് തലോടി കൊണ്ടേയിരുന്നു..

ഈ സമയം മൂന്നുപേരുടെയും സ്നേഹപ്രകടനം കണ്ട് കണ്ണ് നിറച്ച് സന്തോഷവതിയായി തൊട്ടടുത്ത് തന്നെ മിത്രയും നിൽപ്പുണ്ടായിരുന്നു…

ചെറിയച്ഛ ചെറിയച്ഛാ അല്പസമയം ഇരിക്കാം എനിക്ക് അധികം നേരം നിന്നുകൂടാ.. രുദ്രൻ ഇരുവരോടുമായി പറഞ്ഞു

അയ്യോ എന്റെ മോനെ ചെറിയച്ഛൻ അത് ഓർത്തില്ല മോൻ ഇവിടേ ഇരിക്ക് എനിക്ക് ഒരുപാട് കാര്യങ്ങൾ ചോദിച്ചറിയുവാൻ ഉണ്ട് രാജശേഖരൻ  രുദ്രന്റെ കൈകളിൽ പിടിച്ച് അവനെ തൊട്ടടുത്തായി കാണുന്ന പാറക്കല്ലിന്റെ മുകളിൽ ഇരുത്തി..

അവനെ ഉറ്റുനോക്കി കൊണ്ട് രാജശേഖരനും ലളിതകുമാരിയും തൊട്ടടുത്തായി കാണുന്ന കല്ലുകളിൽ മേൽ ആസനസ്ഥരായി രുദ്രൻ മിത്രയെ ഒന്ന് നോക്കി അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ രുദ്രന്റെ അടുക്കലായി മിത്രയും ഇരുന്നു..

എവിടെനിന്നോ ഒരു നല്ല സുഗന്ധമുള്ള പൂവിന്റെ ഗന്ധം അവിടെ ഇരിക്കുന്ന നാല് പേരെയും ഒന്ന് തഴുകി തലോടിക്കൊണ്ട്  പോയി…

എത്രയോ വർഷങ്ങൾക്ക് ശേഷമുള്ള ഒരു കൂടിച്ചേരൽ അതിന്റെ സന്തോഷത്തിൽ പ്രകൃതി പോലും മനസ്സറിഞ്ഞു പുഞ്ചിരിക്കുന്നത് പോലെ തെളിച്ചമുള്ള ഒരു കാലാവസ്ഥ ആയിരുന്നു അവിടം എല്ലാം..

പറ രുദ്ര എനിക്കറിയണം എന്റെ കുഞ്ഞു സൂരജ് അവൻ ഇപ്പോൾ ആരുടെ കൂടെയാ തന്റെ മകനെ കുറിച്ച് അറിയാനുള്ള അമ്മ മനസ്സിന്റെ വെമ്പൽ രുദ്രനു പെട്ടെന്ന് തന്നെ മനസ്സിലായി..

അതുകൊണ്ടുതന്നെ രുദ്രൻ ലളിതകുമാരിയുടെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ടു പറഞ്ഞു ചെറിയമ്മ ഭയപ്പെടേണ്ട സൂരജ് അവനിപ്പോൾ എന്നെപ്പോലെ തന്നെ വളർന്നു വലുതായി ഒരു യുവാവായി അവനും മാറിയിട്ടുണ്ട്…

രുദ്രൻ അങ്ങനെ പറഞ്ഞതും ഇരുവരിലും തന്റെ മകനെ കാണുവാനുള്ള കൊതി ഒന്നുകൂടെ കൂടി എന്ന് വേണമെങ്കിൽ പറയാം..

പരസ്പരം മുഖത്തോടു മുഖം നോക്കി കണ്ണീർ പൊഴിക്കുമ്പോൾ തങ്ങളുടെ മനസ്സിൽ ആ കുഞ്ഞു സൂരജിന്റെ മുഖം ഇരുവരും ഓർത്തെടുത്തു..

ചെറിയച്ഛ ഞാനൊരു കാര്യം ചോദിക്കട്ടെ..

രുദ്രൻ പെട്ടെന്ന് അങ്ങനെ ചോദിച്ചത് രണ്ടുപേരും ഒന്ന് ഞെട്ടിപ്പോയി പിന്നീട് രാജശേഖരൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ചോദിക്ക രുദ്രൂട്ടാ എന്തായാലും ചോദിക്ക്..

അത്… അത് പിന്നെ നിങ്ങൾ എങ്ങനെ ഇവിടെ എത്തിച്ചേർന്നു അന്ന് തറവാട്ടിൽ അപ്പോൾ കൊണ്ടുവന്ന കത്തിക്കരിഞ്ഞ  മൃതദേഹങ്ങൾ അത് ആരുടേതാണ്.. എനിക്ക് എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ ചെറിയച്ഛ രുദ്രന് തന്റെ തല പെരുക്കുന്നത് പോലെ തോന്നി..

അത്രയും നേരം പുഞ്ചിരിച്ചു നിന്നിരുന്ന രാജശേഖരന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി..

ഞങ്ങളുടെ തിരോദാനത്തിന്  ഒരൊറ്റ പേരെ ഉള്ളൂ രുദ്ര ” ചതി”..

ഒരേ നിമിഷം ലളിതയുടെയും രാജശേഖരന്റെയും മുഖത്തെ ഭാവത്യാസത്തിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു രുദ്രൻ..

  ചെറിയച്ഛൻ എന്തൊക്കെയാണ് പറയുന്നത് ആരാണ് നിങ്ങളെ ചതിച്ചത്…രുദ്രൻ ഇരുവരെയും നോക്കിക്കൊണ്ട് ചോദിച്ചു..

അത് ഞങ്ങൾക്കും അറിയില്ല മോനേ ആരാണെന്ന്.

വർഷങ്ങൾക്കു മുമ്പുള്ള ആ നശിച്ച ദിവസത്തേക്ക് ചെറിയച്ഛൻ  തിരിച്ചൊരു യാത്ര നടത്തി..  അയാളുടെ മനസ്സിലൂടെ അന്ന് നടന്ന അനിഷ്ട സംഭവങ്ങളെല്ലാം  ഓർമ്മയിലേക്ക് ഇരച്ചു ക്കയറി വന്നു..

തുടരും..

Leave a Reply

You cannot copy content of this page