മുട്ടയും പുട്ടും ഇഷ്ടമില്ലാത്തത് ആർക്കാ അല്ലെ. മലയാളിയുടെ ഇഷ്ട വിഭവമാണ് പുട്ട്. എന്നാൽ ഇന്ന് നമുക്ക് മുട്ട റോസ്റ്റ് പുട്ട് ഉണ്ടാക്കിയാലോ. അതിനായി ഒരു കപ്പ് പുട്ട് പൊടി എടുക്കുക. ശേഷം പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പു ചേർത്ത് മിക്‌സാക്കുക. ശേഷം ഒരു കപ്പ് വെള്ളവും ചേർത്ത് മാവ് മിക്‌സാക്കുക. ഇനി ഇരുപത് മിനിട്ടോളം മാവ് അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ആ സമയം കൊണ്ട് മുട്ട റോസ്റ്റ് ഉണ്ടാക്കാം. അതിനായി നാലു മുട്ട പുഴുങ്ങി എടുക്കുക. ശേഷം മുട്ടയെ നാല് പീസായി മുറിക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക.
ശേഷം ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ പാനിലേക്ക് ചേർത്ത് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ ഒരു ടീസ്പൂൺ പെരിഞ്ജീരകം ചേർത്ത് പൊട്ടിക്കുക. ശേഷം കുറച്ചു കറിവേപ്പിലയും, ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞതും, രണ്ട് ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞതും, രണ്ട് പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക. ശേഷം രണ്ട് സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ഇനി നല്ല പോലെ വാടി വന്ന സവാളയിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ഏകദേശം മൂന്നു മിനിറ്റോളം സവാളയും മല്ലിപ്പൊടിയും വഴറ്റിയ ശേഷം അര ടീസ്പൂൺ ക്രഷ് ആക്കിയ കുരുമുളക്പൊടി ചേർത്ത് ഇളക്കുക.
ശേഷം മൂന്നു നുള്ളു മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാലപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം പൊടികളെല്ലാം മൂത്തു വന്നാൽ ഒരു തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി അടച്ചു വെച്ച് തക്കാളി നന്നായി വഴറ്റി എടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അറിഞ്ഞുവെച്ചിട്ടുള്ള മുട്ടയും ചേർത്ത് ഇളക്കി നന്നായി മിക്‌സാക്കി എടുക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി നേരത്തെ പുട്ട് പൊടിയിലേക്ക് വെള്ളം ഒഴിച്ച് വെച്ചിട്ടുണ്ടായിരുന്നു. ആ വെള്ളമെല്ലാം മാവിൽ പിടിച്ചു മാവ് ആവശ്യത്തിന് നനഞ്ഞു കിട്ടിയിട്ടുണ്ട്.
ശേഷം നനഞ്ഞു കിട്ടിയ മാവിനെ ഒന്നും കൂടി മിക്‌സാക്കിയ ശേഷം ഒരു പുട്ട് കുടത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം പുട്ട് കുറ്റിയിലേക്ക് ആദ്യം ഒരു ലെയർ തേങ്ങാ ചേർക്കുക. ഇനി കാൽ ഭാഗത്തോളം പുട്ട് പൊടി ചേർക്കുക. ശേഷം ഇപ്പോൾ തയ്യാറാക്കിയ മുട്ട റോസ്റ്റ് ഒരു ലെയറോളം പുട്ടിന്റെ മുകളിലായി വെച്ച് കൊടുക്കുക. ശേഷം അതിന്റെ മുകളിൽ ഒരു ലെയർ തേങ്ങാ ചേർക്കുക. ശേഷം അരിപ്പൊടിയും ചേർത്ത് മുകളിലായി തേങ്ങയും ചേർത്ത് അടച്ചു വെച്ച് പുട്ട് ആവിയിൽ വേവിച്ചെടുക്കുക. ആദ്യം ഹൈ ഫ്ളൈമിലും പിന്നീട് മീഡിയം ഫ്ളൈമിലും വെച്ച് പുട്ട് തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പുട്ട് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പുട്ട് ട്രൈ ചെയ്തു നോക്കണേ.
