ക്രീം ഇല്ലാതെ അഞ്ചു മിനിറ്റിൽ ചെയ്തെടുക്കാൻ പറ്റിയ അടിപൊളി റോൾ പുഡ്ഡിംഗ്.

പല തരത്തിലുള്ള പുഡിങ്ങുകൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് കണ്ടാൽ തന്നെ തിന്നാൻ തോന്നുന്ന വളരെ സ്വാദിഷ്ടമായ വളരെ പെട്ടന്ന് ഉണ്ടാക്കി എടുക്കാനും കഴിയുന്ന ഒരു അടിപൊളി പുഡ്ഡിംഗ് റെസിപ്പിയാണ്. അപ്പോൾ ഇനി കാണാം രുചിയേറിയ ഈ റോൾ പുഡ്ഡിംഗ് എങ്ങനെ തയ്യാറാക്കാം എന്ന്. ആദ്യം ഒരു വലിയ പാൻ എടുക്കുക. അതിലേക്ക് ഓയിലോ ബട്ടറോ ഒന്ന് സ്പ്രെഡ്ടാക്കി കൊടുത്ത ശേഷം ഡെസിഗ്നേറ്റഡ് കോക്കനട്ട് ഈ പാത്രത്തിലേക്ക് ഒന്ന് വിതറി എല്ലായിടത്തും ഇട്ടു കൊടുക്കുക.

ഇനി അടുത്തതായി ഒരു സോസ് പാൻ എടുത്ത ശേഷം അര ലിറ്റർ പാല്, അര കപ്പ് അളവിൽ പഞ്ചസാര, ഒരു ടീസ്പൂൺ വാനില എസെൻസ്,ഇനി കോകോ പൗഡർ നാല് ടേബിൾ സ്പൂണോളം ഇട്ടു കൊടുക്കുക. ഇനി കാൽ കപ്പ് മൈദാ കാൽ കപ്പ് കോൺഫ്ലോർ പൗഡർ ഇത്രേം കൂടി ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ഇനി ഈ മിക്സിനെ അടുപ്പിലേക്ക് വെച്ച് നല്ല പോലെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ഇനി ലോ ഫ്ളൈമിലിട്ട് ഒന്ന് കുറുകി വരുന്നത് വരെ ഇളക്കി കൊടുക്കുക. ഇനി നല്ല പോലെ കുറുകി വന്ന ഈ മിക്സ് നേരത്തെ വിതറിയിട്ട ഡെസിഗ്നേറ്റഡ് കോകോനാട്ടിന്റെ മുകളിലേക്ക് ഒന്ന് എല്ലായിടത്തും ഒഴിച്ച് കൊടുക്കുക.

ഇത് പെട്ടന്ന് കട്ട പിടിക്കും അത് കൊണ്ട് തന്നെ ഇത് കുറുകി വന്ന ഉടനെ ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി നല്ല പോലെ ഒന്ന് സ്പ്രെഡ്ടാക്കി കൊടുക്കുക. ഇനി നല്ല പോലെ ചൂടാറി കിട്ടാൻ വേണ്ടി റൂം ടെംപെറേച്ചറിൽ വെച്ച് നല്ല പോലെ തണുപ്പിച്ചെടുക്കുക. ഇനി തണുത്തു വന്ന മിക്സിനെ ഫ്രിഡ്ജിലേക്ക് വെച്ച് കൊടുക്കുക. ഇനി രണ്ടു മുട്ട പൊട്ടിച്ചെടുക്കുക. അതിലേക്ക് അര കപ്പ് പഞ്ചസാര, രണ്ടു ടീസ്പൂൺ നാരങ്ങാനീര്, ഇനി ഈ മിക്സ് ഡബിൾ ബോയിൽ ചെയ്തു നല്ല പോലെ ചൂടാക്കി എടുക്കുക. ഇനി ഒരു ബിറ്റർ വെച്ചിട്ട് ചൂടോടുകൂടി ബീറ്റ് ചെയ്തെടുക്കുക. ഇനി ഒരു ടീസ്പൂൺ വാനില എസെൻസ് കൂടി ചേർത്ത് കൊടുത്തു ഒരു ക്രീം ടെക്സ്റ്റർ ആകുന്നവരെ ബീറ്റ് ചെയുക.

ഇനി ഫ്രിഡ്ജിൽ വെച്ചിരുന്ന പുഡ്ഡിംഗ് മിക്സ് നല്ല പോലെ തണുത്തു വന്നിട്ടുണ്ട്. ഇനി ഈ ക്രീമിനെ പൈപ്പിങ് ബാഗിൽ ആക്കിയ ശേഷം ഇതിന്റെ മുകളിൽ മൊത്തമായി സ്പ്രെഡ്ടാക്കി കൊടുക്കുക. ഇനി പത്തു മിനിട്ടു കൂടി ഫ്രീസറിൽ വെച്ച് തണുത്തതിനു ശേഷം ഒരു എട്ടു ഭാഗമായി മുറിച്ചു ഒന്ന് ചുറ്റി എടുക്കുക. ഇത്രയേ ഉള്ളൂ നമ്മുടെ അടിപൊളി പുഡ്ഡിംഗ് റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ ടേസ്റ്റിയായ വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റിയ ഈ പുഡ്ഡിംഗ് സുമിസ് ടേസ്റ്റി കിച്ചനിൽ നിന്നും തിരഞ്ഞെടുത്തതാണ്. ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page