*രുദ്രാക്ഷം 12*

തന്നെ നോക്കി നിറമിഴിയാലേ നിൽക്കുന്ന മിത്രയേ പാടെ അവഗണിച്ചുകൊണ്ട് രുദ്രൻ മുകളിലേക്ക് കയറുവാൻ ഒരുങ്ങിയതും പെട്ടെന്നാണ് പുറത്തുനിന്ന് എന്തോഒരു ശബ്ദം അവൻ കേട്ടത്. രണ്ടുപേരും പരസ്പരം ഹാളിലേക്ക് തിരിഞ്ഞു നോക്കിയതും കണ്ടു തങ്ങളുടെ മുന്നിലേക്ക് പാഞ്ഞു കയറി വരുന്ന ഏതാനും ഗുണ്ടകളെ. കൊടും പേമാരിയും കാറ്റും ഇടിയും മിന്നലും ആ അന്തരീക്ഷം തന്നെ വല്ലാത്തൊരു ഭയാനകമായി തീർത്തിരുന്നു. വന്നവർ അഞ്ചുപേരും മുഖം ഒരു ഒരു കറുത്ത തുണി കൊണ്ട് മറച്ചിട്ടുണ്ടായിരുന്നു. പക്ഷേ അവരുടെ കയ്യിൽ കാണുന്ന ആ വടിവാൾ വല്ലാതെ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. മുന്നിലെ അഞ്ചുപേരുടെയും ശ്രദ്ധ രുദ്രന്റെ മുഖത്താണെന്ന് മിത്രയ്ക്ക് നിമിഷനേരം കൊണ്ട് മനസ്സിലായി. അത്രയും നേരം ശാന്തനായി നിന്നിരുന്ന രുദ്രന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുവാൻ അധികം നേരം വേണ്ടി വന്നില്ല. മുന്നിൽ നിൽക്കുന്ന 5 ആയുധധാരികളെ കണ്ടാ മിത്രയുടെ ശരീരം പേടിയാൽ വിറയ്ക്കുവാൻ തുടങ്ങി.

അറിയാതെ തന്നെ മിത്രയുടെ കൈകൾ രുദ്രന്റെ ഇടതു കൈയിലേക്ക് ചേർത്തുവച്ചവൾ. ഗുണ്ടകളെ നോക്കിക്കൊണ്ട് തന്നെ രുദ്രനും മിത്രയുടെ കൈകളെ മുറുകെ പുണർന്നിരുന്നു. വല്ലാത്തൊരു ഭാവത്തോടെ തന്റെ നെറ്റിയിലേക്ക് ഉതിർന്നു വീഴുന്ന രക്ത തുള്ളികളെ തുടച്ചുകൊണ്ട് രുദ്രൻ 5 പേരെ നോക്കി നിന്നു ഈ സമയം മിത്ര വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവൾക്ക് പേടി കൊണ്ട് ശ്വാസം പോലും എടുക്കുവാൻ പറ്റാത്ത ഒരു അവസ്ഥയിലായി പോയി.

“രുദ്ര നിന്നെ തീർക്കുവാൻ ഉള്ള കൊട്ടേഷൻ ആണ്… വരുന്ന വഴിക്ക് നിനക്ക് പറ്റിയ ആക്സിഡന്റ് അത് മനപ്പൂർവം തന്നെയാണ് പക്ഷേ തലനാരിഴക്കി നീ രക്ഷപ്പെട്ടു. ഞങ്ങളുടെ ബോസ് പറഞ്ഞത് ഇനി ഒരു പാകപ്പിഴ പാടില്ല എന്നാണ് അതുകൊണ്ടാണ് നിന്റെ തറവാട്ടിൽ കയറി നിന്നെ തീർക്കാൻ തീരുമാനിച്ചത്. വെറുതെ ഞങ്ങളോട് ഏറ്റുമുട്ടാൻ നിൽക്കണ്ട മര്യാദയ്ക്ക് നിന്നാൽ നിന്റെ ജീവൻ നിന്നിൽ എന്ന് അടർന്നു പോകുന്നത് പോലും നീ അറിയില്ല പകരം നിന്റെ അഭ്യാസം എങ്ങാനും ഞങ്ങളോട് എടുത്താൽ വെട്ടിത്തുണ്ടം തുണ്ടമാക്കി നിന്നെഞങ്ങൾ വല്ല പട്ടികൾക്കും ഇട്ടുകൊടുക്കുമെടാ നാ**മോനെ…” കൂട്ടത്തിൽ ഒരുവൻ അവന്റെ കയ്യിൽ ഉണ്ടായിരുന്ന മൂർച്ചയേറിയ വാൾ ചൂണ്ടിക്കൊണ്ട് രുദ്രനോടായി ഒരു താക്കീത് പോലെ പറഞ്ഞു. അപ്പോഴേക്കും രുദ്രനാകെ നിന്ന് ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. കൈമുഷ്ടികൾ ചുരുട്ടിപ്പിടിച്ച് കണ്ണുകളെല്ലാം രക്തവർണ്ണമായി നിൽക്കുന്ന രുദ്രനെ കണ്ടു ഗുണ്ടകൾ ഒന്ന് പതറി. എങ്കിലും ആ പതർച്ച മുഖത്ത് കാണിക്കാതെ അവരും രുദ്രനോട് ഏറ്റുമുട്ടാവാനായി തയ്യാറെടുത്തുനിന്നു.

“തന്തക്ക് പിറന്നവനാണെങ്കിൽ വാടാ കാണട്ടെ നിങ്ങളുടെ എല്ലാം ശൗര്യം.” അത്രയും പറഞ്ഞുകൊണ്ട് രുദ്രൻ കൂട്ടത്തിൽ നിൽക്കുന്നവന്റെ നെഞ്ചിൽ നോക്കി ഒരു ചവിട്ടായിരുന്നു. അപ്രതീക്ഷിതമായ ചവിട്ടിൽ അവൻ തൊട്ടപ്പുറത്തെ ഒരു മേശയുടെ മേൽ ചെന്ന് ഇടിച്ചു വീണു. “ആാാാ!!!!” ഇതെല്ലാം കണ്ട മറ്റൊരുവൻ മറ്റൊന്നും നോക്കാതെ തന്റെ കൈയിലുണ്ടായിരുന്ന വടിവാൾ മുറുകെപ്പിടിച്ചുകൊണ്ട് രുദ്രന്റെ തല നോക്കി വെട്ടുവാൻ ഒരുങ്ങിയതും രുദ്രൻ തന്റെ ഇടതുവശത്തായി നിൽക്കുന്ന മിത്രയെ പിടിച്ചു വലിച്ചു തന്റെ പിറകിലേക്കി നിർത്തി. ഭയം കൊണ്ട് പൂക്കുല പോലെ മിത്ര വിറക്കുന്നുണ്ടായിരുന്നു അവൾ മറ്റൊന്നും ചിന്തിക്കാതെ രുദ്രന്റെ ഇടുപ്പിലൂടെ കൈകൾ ചേർത്ത് അവനെ ഇറുകേ കെട്ടിപ്പുണർന്നു കൊണ്ട് മിത്രയുടെ മുഖം അവന്റെ പുറത്തായി അമർത്തിവച്ചു. ഓരോ ഗുണ്ടകളും അടികൊണ്ട് വീഴുന്ന ശബ്ദം മിത്ര കേൾക്കുന്നുണ്ടായിരുന്നു അവൾക്ക് കണ്ണ് തുറന്നു മുന്നിലെ കാഴ്ച കാണുവാൻ ത്രാണി ഇല്ലായിരുന്നു. പെട്ടെന്നാണ് ഒരുവൻ വന്നു രുദ്രന്റെ വലതു കൈയിലായി ആഞ്ഞു ചവിട്ടിയത്. നിനക്കാത്ത ചവിട്ടായതിനാൽ രുദ്രനും മിത്രയും നിലത്തേക്ക് തെറിച്ചുവീണു പോയി. ഇപ്പോൾ രുദ്രന്റെ നെഞ്ചിൽ ആയിട്ടാണ് മിത്ര കിടക്കുന്നത്.

അപ്പോഴും അവൾ അവന്റെ നെഞ്ചിലേക്കായി തന്റെ മുഖം പൂഴ്ത്തിവെച്ചിരുന്നു. അറിയാതെ തന്നെ രുദ്രന്റെ കൈകൾ അവളെയും ചേർത്തു പിടിച്ചു. “നോക്കി നിൽക്കാതെ രണ്ടെണ്ണത്തിനെയും തീർക്കടാ..” ഗുണ്ടയിൽ ഒരുവൻ കൂടെ വന്ന മറ്റൊരുത്തനോട് അലറിക്കൊണ്ട് പറഞ്ഞതും നിലത്ത് വീണുകിടക്കുന്ന വടിവാൾ എടുത്തുകൊണ്ട് അവൻ ചാടി എഴുന്നേറ്റു മിത്രയുടെയും രുദ്രന്റെയും അടുക്കലേക്ക് ഓടിച്ചെന്നു. ഗുണ്ട രുദ്രനെ ആഞ്ഞു വെട്ടാൻ പോയതും രുദ്രൻ അപ്പോൾ ആ സമയം തന്നെ മിത്രയെയും കൊണ്ട് രണ്ടു മലക്കം മറഞ്ഞിരുന്നു. അവളെ ചേർത്തുപിടിച്ചുകൊണ്ട് സോഫയുടെ അരികിലേക്ക് ആയിരുന്നു രുദ്രൻ മലക്കം മറഞ്ഞത് മുന്നിൽ കാണുന്ന വസ്തുവിൽ രുദ്രന്റെ കണ്ണുകൾ ഉടക്കിയതും അവന്റെ മുഖം വന്യതയാല്‍ ഒന്ന് തിളങ്ങി.

“മിത്ര എന്നെ നോക്ക്.. എന്നെ നോക്കാൻ അല്ലേ പറഞ്ഞത്…” രുദ്രന്റെ ഗാംഭീര്യംമാർന്ന ശബ്ദം മിത്രയുടെ കർണപടത്തിൽ എത്തിയതും കരഞ്ഞുക്കൊണ്ട് തന്നെ മിത്ര കണ്ണുകൾ ഉയർത്തി രുദ്രനെ നോക്കി. “ഭയപ്പെടേണ്ട ഞാനുണ്ട്… നീ ഇവിടെ തന്നെ കിടക്കണം ഒരു കാരണവശാലും ഇതിന്റെ അരികിൽ നിന്ന് പുറത്തേക്ക് കടക്കുവാൻ ശ്രമിക്കരുത്..” “എ…. എന്നെ ത…തനിച്ചാക്കി പോകല്ലേ അവർ അഞ്ചു പേരുണ്ട് തനിച്ച്….തനിച്ച് സാധിക്കില്ല..” ആ സമയം മിത്രയുടെ കണ്ണുകളിൽ അലയടിക്കുന്ന വികാരം എന്താണെന്ന് മിത്രയ്ക്കോ രുദ്രനോ മനസ്സിലായിട്ടില്ലായിരുന്നു. പക്ഷേ അവൾ പറഞ്ഞതിന് മറുപടിയായി രുദ്രൻ അവളെ നോക്കി വന്യതയാല്‍ ഒന്ന് പുഞ്ചിരിച്ചു. ഇടതുകൈകൊണ്ട് മിത്രയെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ടു വലുത് കൈ നീട്ടിക്കൊണ്ട് താഴെ അരികിലായി മാറ്റിവച്ചിരിക്കുന്ന ഒരു നിലവിളക്ക് അവൻ കയ്യിലേക്ക് എടുത്തു. “പറഞ്ഞത് മനസ്സിലായില്ലോ ഒരു കാരണവശാലും പുറത്തേക്ക് വരരുത്.” മിത്രയുടെ മുഖത്ത് നോക്കി രുദ്രൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞുകൊണ്ട് അവളിൽ നിന്നും വിട്ടകാന്നു സോഫയുടെ മുകളിൽ കൂടെ ചാടി മുന്നിൽ നിൽക്കുന്ന ഗുണ്ടകളെ അടുത്തേക്ക് പാഞ്ഞു ചെന്നു.

ഈ സമയം കയ്യിലുണ്ടായിരുന്ന നിലവിളക്ക് കൊണ്ട് ഗുണ്ടകളെ ഇടിച്ച് തെറിപ്പിച്ചു കളഞ്ഞിരുന്നു രുദ്രൻ. “ആാാാാ!!!!!!ആാാാാ!!!!” നിലവിളക്കിന്റെ അഗ്രഭാഗങ്ങൾ എല്ലാം ഗുണ്ടകളുടെ മേൽ പതിക്കുന്നതിന് അനുസരിച്ച് അവരുടെയെല്ലാം വായിൽ നിന്നും ചോര പുറത്തേക്ക് തെറിക്കുന്നുണ്ടായിരുന്നു. തന്റെ മുന്നിലായി നടക്കുന്ന കാഴ്ച ശ്വാസം എടുക്കാൻ പോലും മറന്നു കൊണ്ട് മിത്ര നോക്കി നിന്നു പെട്ടെന്നാണ് നിലത്ത് വീണ ഒരു ഗുണ്ട അല്പം ദൂരെ തെറിച്ചു വീണു കിടക്കുന്ന വടിവാൾ കണ്ടത്. തന്റെ മുന്നിൽ കിടക്കുന്ന വടിവാൾ കണ്ടതും അയാളുടെ കണ്ണുകൾ ഒന്നും വിടർന്നു. അവൻ തിരിഞ്ഞുനോക്കുമ്പോൾ രുദ്രൻ തന്റെ കൂട്ടാളികളെ ഇടിച്ചുവീഴ്‌ത്തുന്നതാണ് അവൻ കാണുന്നത്. അവന്റ ശ്രദ്ധ തന്നിൽ പതിയുന്നില്ല എന്ന് കണ്ട ഗുണ്ട നിരങ്ങി നിരങ്ങിച്ചെന്ന് ആ വടിവൾ കയ്യിൽ എടുത്തു. പതിയെ എഴുന്നേറ്റ് നിന്ന് കൊണ്ട് അവൻ തന്റെ ചുണ്ടിലായി പൊടിഞ്ഞ രക്തത്തുള്ളികളെ വലതു കൈകൊണ്ട് തുടച്ച് രുദ്രന്റെ നേർക്ക് ക്രൗരതയാർന്ന മുഖത്തോടെ ഓടിയടുത്തു. ഒരു നിമിഷം മിത്ര ആ കാഴ്ച കണ്ടു വിറങ്ങലിച്ചു നിന്നു പോയി.

“രുദ്രേട്ടാ മാറ്!!!!!!!” പിറകിൽ നിന്നും മിത്രയുടെ ശബ്ദം കേട്ടതും മുന്നിൽ നിൽക്കുന്നവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചുകൊണ്ട് തിരിഞ്ഞു നോക്കിയ രുദ്രൻ കാണുന്നത് തന്റെ അരികിലേക്ക് പാഞ്ഞു വരുന്ന ഒരു ഗുണ്ടയെയാണ്. രുദ്രനെ ലക്ഷ്യം വെച്ച്കൊണ്ട് തന്റെ കയ്യിൽ ഉണ്ടായിരുന്ന വടിവാൾ അയാൾ രുദ്രന്റെ വയറിന് അടുത്തേക്ക് കുത്തുവാൻ വേണ്ടിപോയതും.. “രുദ്രേട്ടാ!!!!” മിത്ര അലറി കൊണ്ടു അവളുടെ ഇരു കണ്ണുകളും ഭയത്താൽ മുറുകെ പൂട്ടി കൊണ്ട് മുഖം ഒരു വശത്തേക്ക് വെട്ടിച്ചു നിന്നുപോയി. “ആാാാാ!!!!” ആരുടെയോ അലർച്ചകേട്ട മിത്രാ ഞെട്ടിക്കൊണ്ടു മുന്നിലേക്ക് നോക്കിയതും നേരത്തെ കുത്തുവാൻ വേണ്ടി ലക്ഷ്യം വെച്ചുവന്നിരുന്ന ഗുണ്ട മറ്റൊരു ഗുണ്ടയുടെ വയറിലേക്കാണ് ആ വടിവാൾ കുത്തിയിറക്കിയതെന്ന് അവൾക്ക് മനസ്സിലായി. കൂട്ടത്തിൽ ഒരുവനെ കുത്ത് കിട്ടിയതും ഗുണ്ടകൾ എല്ലാവരും കൂട്ടമായി വന്നു കൊണ്ട് ഒരു ഉദരനെ ചവിട്ടി വീഴ്ത്തി.

അതുകൊണ്ട് മിത്ര അവന്റെ അടുക്കലേക്ക് പാഞ്ഞു വരുമ്പോഴേക്കും അവർ നാലുപേരും കുത്തേറ്റവനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി ഓടിയിരുന്നു. മിത്ര ഓടി വന്ന ഒരു കൈകളിൽ പിടിച്ചുകൊണ്ട് അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു. രുദ്രന്റെ ഇരുമ്പ് പോലുള്ള ശരീരത്തിന്റെ ഭാരം താങ്ങാൻ ഇത്രയ്ക്ക് സാധിക്കുന്നില്ലായിരുന്നു എങ്കിലും അവൾ ആവുന്ന വിധത്തിൽ എങ്ങനെയൊക്കെയോ എഴുന്നേൽപ്പിച്ചു നിർത്തി. “ചെ!!! അവന്മാർ രക്ഷപ്പെട്ടു” മുറുകിയ മുഖത്തോടെ തന്റെ വലതു കൈയിലായി പറ്റിയ മുറിവിലെ രക്തം ഇടത കൈകൊണ്ട് അമർത്തിപ്പിടിച്ച് രുദ്രൻ ആരോടെന്നില്ലാതെ പറഞ്ഞു.

പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൻ മുന്നിലേക്ക് നോക്കിയതും കാണുന്നത് അവനെ തന്നെ ശ്വാസം എടുക്കാൻ പോലും മറന്നു കൊണ്ട് നോക്കി നിൽക്കുന്ന മിത്രയെയാണ്. “മി… മിത്ര… Are you ok…” അത്രയും നേരം ഈ കാഴ്ചകൾ എല്ലാം കണ്ടുത്തരിച്ചു നിന്നിരുന്ന മിത്ര രുദ്രന്റെ ശബ്ദമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. “ഹേ.. ഹാ… I am ok… അയ്യോ ചോര വരുന്നുണ്ടല്ലോ.” കയ്യിൽ നിന്നും നെറ്റിയിൽ നിന്നും ദേഹത്ത് നിന്നുമെല്ലാം കിനിഞ്ഞു ഇറങ്ങുന്ന രക്തത്തുള്ളികൾ കണ്ടതും മിത്രയുടെ കണ്ണുകളും നിറഞ്ഞൊഴുകി. തന്റെ മുന്നിൽ നിഷ്കളങ്കമായി നിന്നും കണ്ണുനീർ പൊഴിക്കുന്ന മിത്രയെ കണ്ടതും എന്തുകൊണ്ടോ അന്ന് ആദ്യമായി മിത്രയോട് ദേഷ്യപ്പെടാൻ രുദ്രനു തോന്നിയില്ല. അവൻ വേഗം അവളെ നോക്കാതെ മുഖം വെട്ടിച്ചുകൊണ്ട് തിരിഞ്ഞുനിന്ന് മിത്രയോടായി പറഞ്ഞു. “പറ്റുമെങ്കിൽ ഇവിടെയെല്ലാം ഒന്ന് വൃത്തിയാക്കിയേക്ക്..

” അത്രയും പറഞ്ഞ് അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ മുകളിലേക്ക് കയറിപ്പോയി രുദ്രൻ. സത്യത്തിൽ അപ്പോഴാണ് ഹോളിലെ അവസ്ഥ മിത്ര ശരിക്കും ശ്രദ്ധിക്കുന്നത് സാധനങ്ങളെല്ലാം തകർന്നടിഞ്ഞിരുന്നു പലയിടങ്ങളിലും രക്തത്തുള്ളികൾ കാണാം. അവൾ വേഗം സ്റ്റോറൂമിലേക്ക് ചെന്ന് ഹാൾ വൃത്തിയാക്കാനുള്ള സകല സാധനങ്ങളും കൊണ്ടുവന്ന് അവൾക്ക് ആവുന്ന വിധത്തിൽ എല്ലാം വൃത്തിയാക്കി ഒതുക്കി വെച്ചു. സത്യത്തിൽ അപ്പോഴാണ് മിത്രക്ക് തന്റെ മൊബൈൽ ഫോണിന്റെ കാര്യം ഓർമ്മ വന്നത്. അല്പം നേരത്തെ തിരച്ചിലിനൊടുവിൽ അവൾ കണ്ടെത്തി തന്റെ മൊബൈൽ മിത്രവേഗമത് കയ്യിൽ എടുത്ത് സൂരജിനെ വിളിക്കാൻ ഒരുങ്ങുമ്പോഴാണ് അവന്റെ ഒരു വാട്സ്ആപ്പ് മെസ്സേജ് അവളുടെ ശ്രദ്ധയിൽ പെട്ടത്.

അത് തുറന്നു നോക്കിയപ്പോൾ അതിൽ അവൻ മിത്രയ്ക്കൊരു വോയിസ് മെസ്സേജ് ആയിരുന്നു അയച്ചത്. താൻ വരാൻ അല്പം നേരം വൈകും എന്നും പകരം രുദ്രൻ അവിടേക്ക് വരുന്നുണ്ടെന്നുമായിരുന്നു ആ മെസ്സേജിൽ. സത്യത്തിൽ അപ്പോഴാണ് രുദ്രന്റെ കാര്യം മിത്രയ്ക്ക് ഓർമ്മ വന്നത്. അവൾ അടുക്കളയിലേക്ക് ഓടിച്ചെന്ന് അല്പം ഇളം ചൂടുള്ള വെള്ളവും കോട്ടൺ തുണിയും ഡെറ്റോളും മുറിവിന് കെട്ടുവാൻ പറ്റിയ തുണിയുമെടുത്തുകൊണ്ട് വേഗം രുദ്രന്റെ മുറയിലേക്ക് ആയി നടന്നു നീങ്ങി. ഈ സമയം രുദ്രൻ മുറിവ് പറ്റിയ രക്തംപുരണ്ട വസ്ത്രം പോലും മാറാതെ സോഫയിൽ ആയി കണ്ണുകൾ അടച്ചിരിക്കുകയായിരുന്നു. തന്റെ മുൻപിൽ ആരോ വന്നു നിൽക്കുന്നത് പോലെ തോന്നിയ രുദ്രൻ പതിയെ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ കണ്ടു തന്നെ നോക്കി ഒരു പാത്രവും പിടിച്ചുനിൽക്കുന്ന മിത്രയെ.

“ഹ്മ്മ്മ്മ്മ്… എന്തുവേണം..” അവന്റെ ഗാംഭീര്യമാർന്ന ശബ്ദം കേട്ടതും അത്രയും നേരം സംഭരിച്ചു വെച്ചിരുന്ന ധൈര്യമെല്ലാം ചോർന്നു പോകുന്നത് മിത്ര ഒരു പേടിയോടെ മനസ്സിലാക്കി. രുദ്രന്റെ മുന്നിൽ നിൽക്കുമ്പോൾ തന്റെ ശരീരം എന്തിനാണ് ഇങ്ങനെ വിറക്കുന്നത് എന്ന് ആ സമയം മിത്രയ്ക്ക് പോലും മനസ്സിലാക്കുന്നില്ലായിരുന്നു.

 

തുടരും.

 

Leave a Reply

You cannot copy content of this page