കബ്സ കഴിക്കാൻ ഇഷ്ടമില്ലാത്തത് ആർക്കാ അല്ലെ. അതെ എന്നാൽ കബ്‌സയിൽ നിങ്ങൾ സൗദി കബ്സ കഴിച്ചിട്ടുണ്ടോ. എന്നാൽ ഈ കബ്സ ഒന്ന് കഴിച്ചു നോക്കണം. എന്താ ഒരു രുചി എന്നറിയാമോ. അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ സൗദി കബ്സ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആയിരത്തി മുന്നൂറു ഗ്രാം ചിക്കൻ എടുക്കുക. കുറച്ചു വലിയ കഷ്ണങ്ങളായി വേണം മുറിച്ചെടുക്കാൻ. ശേഷം വൃത്തിയാക്കി വെച്ചിട്ടുള്ള ചിക്കൻ ഒരു സ്‌ട്രെയ്നറിൽ ഇട്ടു വെക്കുക. ഇനി നാല് കപ്പ് സെല്ല റൈസ് അര മണിക്കൂറോളം അരി കഴുകിയ ശേഷം വെള്ളത്തിൽ കുതിർത്താനായി ഇട്ടു വെക്കുക.
ഇനി രണ്ട് തക്കാളി നന്നായി അരച്ചെടുക്കുക. ഇനി ഒരു പാത്രം ചൂടാക്കുക. ഇനി നാല് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി നാല് പട്ടയും, നാല് പീസ് ഗ്രാമ്പൂ, നാല് ഏലക്ക, ഒരു ടീസ്പൂൺ കുരുമുളക്, അര ടീസ്പൂൺ ചെറിയ ജീരകം, ചേർത്ത് മൂപ്പിക്കുക. ശേഷം രണ്ട് സവാള പൊടിയായി അരിഞ്ഞതും, ചേർത്ത് വഴറ്റുക. ഇനി ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. ഇനി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, ഒരു ടീസ്പൂൺ മുളക്പൊടിയും, അര ടീസ്പൂൺ ഗരം മസാലപ്പൊടിയും, ഒരു ടീസ്പൂൺ കുരുമുളക് പൊടിയും, ചേർത്ത് മൂപ്പിക്കുക. ഇനി തക്കാളി പേസ്റ്റ് ചേർത്ത് വഴറ്റുക. എന്നിട്ട് ചിക്കൻ ചേർത്ത് ഇളക്കുക.
ഇനി ആവശ്യത്തിന് ഉപ്പും, ചേർത്ത് നന്നായി വഴറ്റുക. ഇനി നാല് കപ്പ് വെള്ളം ചേർത്ത് ഇളക്കുക. ശേഷം അടച്ചു വെച്ച് വേവിച്ചെടുക്കുക. ഇനി വെന്തു കിട്ടിയ ചിക്കൻ മാത്രം ഒരു പ്ലേറ്റിലേക്ക് മാറ്റുക. എന്നിട്ട് ഈ വെള്ളം അളന്നു നോക്കുക. ശേഷം റൈസ് വേവിക്കാൻ ആവശ്യമായ വെള്ളം ചേർത്ത് തിളപ്പിക്കുക. ഇനി ഒന്നര ടേബിൾ സ്പൂൺ നാരങ്ങാ നീരും, ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ നെയ്യും, ചേർത്ത് തിളപ്പിക്കുക. ഇനി കുതിർത്തി വെച്ചിട്ടുള്ള അരി ചേർക്കുക. എന്നിട്ട് നല്ല പോലെ വേവിച്ചെടുക്കുക. ശേഷം നേരത്തെ വേവിച്ചു വച്ചിട്ടുള്ള ചിക്കൻ മസാല ചേർത്ത് ഫ്രൈ ആക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ സൗദി കബ്സ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനി ഈ റെസിപ്പിയെ കുറിച്ച് വിശദമായി അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.
