ഇത്ര രുചിയിൽ പച്ച പപ്പായ കൊണ്ട് ഷേക്കോ.

എന്നും നമ്മൾ പഴുത്ത ഫ്രൂട്ട് കൊണ്ടല്ലേ ജ്യൂസ് തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് പച്ച പപ്പായ കൊണ്ട് ഒരു അടിപൊളി ജ്യൂസ് ഉണ്ടാക്കിയാലോ. ആദ്യം ഒരു പപ്പായ തൊലി കളഞ്ഞു പകുതി ഭാഗം ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത പപ്പായയെ ഒരു പാനിൽ മുങ്ങി കിടക്കാൻ പാകത്തിന് വെള്ളവും ചേർത്ത് അടുപ്പിലേക്ക് വെക്കുക. ശേഷം അതിലേക്ക് മൂന്ന് ഏലക്ക പീസും കൂടി ചേർത്ത് കൊടുക്കുക. ശേഷം അടച്ചു വെച്ച് പപ്പായ നല്ല പോലെ വേവിക്കുക. ശേഷം വെന്തു വന്ന പപ്പായയെ ഫ്ളയിം ഓഫ് ചെയ്തു വെള്ളം മാറ്റിയ ശേഷം തണുക്കാനായി വെക്കുക. ശേഷം ചൂടാറി വന്ന പപ്പായയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.

ശേഷം പപ്പായക്കൊപ്പം മൂന്ന് ടേബിൾ സ്പൂൺ പാൽപ്പൊടിയും, മൂന്ന് ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്കും, രണ്ട് ടേബിൾ സ്പൂൺ ഷുഗറും, അര ലിറ്റർ പാൽ ഐസാക്കിയ ശേഷം അതും ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഇതെല്ലാം കൂടി നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ കസ്കസ് വെള്ളത്തിൽ കുതിർത്തുക. ശേഷം കുതിർത്തി എടുത്ത കസ്കസിനെ ഈ ജ്യൂസിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി കുറച്ചു ബാധാം മിക്‌സും ചേർത്ത് ഇളക്കി ജ്യൂസ് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പച്ച പപ്പായ കൊണ്ടുള്ള ഷേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഷേക്ക് തയ്യാറാക്കി നോക്കണേ. വിരുന്നുകാർ പ്രതീക്ഷിക്കാതെ വന്നാൽ ചെയ്തു കൊടുക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. മിക്കവാറും വീടുകളിലും കാണുന്ന ഒരു ഫ്രൂട്ടാണ് ഈ പപ്പായ. അതുകൊണ്ട് തന്നെ ഈസിയായി ആർക്കും തയ്യാറാക്കാവുന്നതാണ്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റിയ കിടിലൻ ഡ്രിങ്കാണ് ഇത്.

Leave a Reply

You cannot copy content of this page