*നീഹാരം*
പതിവിലും വൈകി കാവിലേക്ക് നടക്കുമ്പോൾ അവളുടെ ഹൃദയം ശക്തിയിൽ മിടിച്ചുകൊണ്ടിരുന്നു.ഇടക്ക് അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി ഒപ്പം അവളുടെ ഉള്ളിൽ ഭയം ഉരുണ്ടുകൂടി.
കാവിൽ എത്തി വിളിക്ക് കൊളുത്തി സർപ്പങ്ങളോട് പ്രാർത്ഥിക്കുമ്പോൾ അവളുടെ ഉള്ളിൽ അത്രയും നേരം ഉരുണ്ടു കൂടിയ ഭയം എങ്ങോ പോയിരുന്നു.എന്നാൽ ഉടൻ തന്നെ പിന്നിൽ ഒരു കാലൊച്ച കേട്ടതും അവളുടെ ഉടലാകെ വിറക്കാൻ തുടങ്ങി. അവൾ വേഗം പ്രാർത്ഥന അവസാനിപ്പിച്ചുകൊണ്ട് തിരിഞ്ഞു നടന്നു.എന്നാൽ ഉടൻ തന്നെ അവളുടെ മുന്നിൽ പ്രത്യക്ഷപെട്ടവനെ അവൾ ഭയത്തോടെ നോക്കി.
“എന്തെ ഇന്ന് വരാൻ ഇത്രയും വൈകിയത്?”അവളുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് അവൻ ചോദിച്ചു.ഉടനെ അവൾ രണ്ടടി പിന്നിലേക്ക് ചുവടുകൾ വെച്ചിരുന്നു.
“എന്താ എന്റെ ഉണ്ണിമായക്ക് എന്നെ പേടി ആണോ?”അവൻ വേഗം അവളുടെ മുഖം കൈകൾക്കുള്ളിൽ ആക്കിക്കൊണ്ട് ചോദിച്ചു.
“വിട് എന്നെ”അവൾ അവനെ ശക്തിയിൽ പിന്നിലേക്ക് തള്ളികൊണ്ട് പറഞ്ഞു ഒപ്പം അവൾ വേഗം കാവിന് പുറത്തേക്ക് ഓടിയിരുന്നു.
തറവാട്ടിലേക്ക് കിതച്ചുകൊണ്ട് ഓടി വരുന്നവളെ ചാരുകസേരയിൽ ഇരുന്ന മുത്തശ്ശൻ ഒന്ന് സംശയത്തോടെ നോക്കി.അപ്പോഴേക്കും അവൾ ഉമ്മറത്തെ പടിയിൽ വന്നിരുന്ന് തന്റെ കിതപ്പടക്കാൻ ശ്രെമിച്ചു.
“എന്തെ കുട്ടി ഇന്നും അവൻ വന്നുവോ ആ അനന്തൻ.”മുത്തശ്ശൻ കണ്ണട മുഖത്തെന്ന് ഊരികൊണ്ട് ചോദിച്ചു.
“മ്മ് വന്നു”അവൾ മുഖം താഴ്ത്തികൊണ്ട് പറഞ്ഞു.
“ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഒറ്റയ്ക്ക് കാവിലേക്ക് പോവരുതെന്ന്”മുത്തശ്ശൻ ഗൗരവത്തോടെ ചോദിച്ചു.
“അത് മുത്തശ്ശ കാവിൽ വിളക്ക് വയ്ക്കാൻ സമയം വൈകിയപ്പോൾ ഞാൻ..”അവൾ പാതിയിൽ നിർത്തി.
“മ്മ് ഇനി ഇത് ആവർത്തിക്കരുത്.
ഒരാഴ്ച കൂടി കഴിഞ്ഞാൽ എന്റെ കുട്ടീ നിന്റെ കല്യാണമാണ് അത് കഴിഞ്ഞാൽ എല്ലാ പ്രേശ്നവും ഒഴിഞ്ഞു പോകും അതുകൊണ്ട് നേരത്തെ പോയി വിളക്ക് വെച്ചിട്ട് സൂക്ഷിച്ചു വേണം തിരിച്ചു വരാൻ.”മുത്തശ്ശൻ താക്കിതെന്ന പോലെ പറഞ്ഞു.അവൾ അതിന് തലയാട്ടികൊണ്ട് അകത്തേക്ക് നടന്നു.
മുകളിലെ തന്റെ മുറിയിൽ എത്തിയിട്ടും അവളുടെ ഉള്ളിൽ അനന്തന്റെ മുഖം തെളിഞ്ഞു വന്നു.എത്ര നാൾ അവൻ ഇങ്ങനെ തന്റെ പുറകെ നടന്ന് തന്നെ ഉപദ്രവിക്കും എന്ന് അവൾ സ്വയം ഒന്ന് ചോദിച്ചു.കുറച്ച് നാളുകൾക്ക് മുന്നേ തന്റെ ജീവിതത്തിലേക്ക് കയറി വന്ന അനന്തനെ പറ്റി അവൾ ആലോജിച്ചു.
ചെറുപ്പത്തിലേ തന്നെ ഒരു ആക്‌സിഡന്റിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഉണ്ണിമായക്ക് ആകെ ഉള്ളത് അവളുടെ മുത്തശ്ശനും മുത്തശ്ശിയുമാണ്.
അവരോടൊപ്പം തന്റെ കുസൃതിയും പിണക്കങ്ങളും ആയി മുന്നോട്ട് പോവുമ്പോഴാണ് അവളുടെ ജീവിതത്തിലേക്ക് അനന്തന്റെ വരവ്.
കോളേജിലേക്കുള്ള ആദ്യ ദിവസം ആയതുകൊണ്ട് അമ്പലത്തിലേക്ക് ഇറങ്ങിയതാണ് ഉണ്ണിമായ അവൾക്കൊപ്പം അവളുടെ ഉറ്റ കൂട്ടുകാരിയുമായ നേത്രയും ഉണ്ടായിരുന്നു.
അമ്പലത്തിലേക്ക് കയറാൻ തുടങ്ങിയതും പുറകിൽനിന്നും ഒരു വിസിലടി കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത്.
അവർക്ക് നേരെ നടന്നു വരുന്ന അനന്തനെയും കൂട്ടുകാരെയും കണ്ട് ഉണ്ണിമായയും നേത്രയും പരസ്പരം നോക്കി.
“എന്താണ് നേത്രേ നിന്നോട് ഈ കിച്ചൻ ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് നീ എന്താ ഇവനെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അങ്ങ് പോവുന്നെ.”അനന്തന്റെ ചോദ്യം കേട്ടതും നേത്ര പരിഭ്രമത്തോടെ
ഉണ്ണിയുടെ കൈയിൽ മുറുക്കെ പിടിച്ചു.
അവരുടെ വഷളത്തരം പോലെ ഉള്ള നോട്ടവും സംസാരവും ഒന്നും ഉണ്ണിമായക്ക് പിടിക്കുന്നുണ്ടായിരുന്നില്ല.
അവൾ അവരെ രൂക്ഷമായി തന്നെ നോക്കി.
“ഏതാടി നേത്രേ ഈ പെണ്ണ്. ഇവൾടെ നോട്ടം കണ്ടാൽ തോന്നുമല്ലോ ഞങ്ങൾ അങ്ങ് നിന്നെയൊക്കെ പിടിച്ചു തിന്നും എന്ന്”അനന്തൻ പുച്ഛിച്ചുകൊണ്ട് പറഞ്ഞു.
“നേത്ര നീ വരാൻ നോക്ക് ഇവന്മാര് ഒക്കെ പലതും പറഞ്ഞു വരും ഇതൊക്കെ കേട്ടോണ്ട് നിന്നാലേ നമ്മുക്ക് ക്ലാസ്സിൽ പോകാൻ വൈകും.”ഉണ്ണി അതും പറഞ്ഞുകൊണ്ട് നേത്രയുടെ കൈയ്യും പിടിച്ച് അമ്പലത്തിലേക്ക് കയറാൻ പോയതും ഉണ്ണിയുടെ മറ്റേ കൈയിൽ ഒരു പിടി വീണിരുന്നു.
“അങ്ങനെ അങ്ങ് പോയാലോ ഒന്ന് നിൽക്ക് എന്റെ ഉണ്ണിമാങ്ങേ അനന്തേട്ടൻ ചോദിക്കട്ടെ”അനന്തൻ അവളുടെ കൈയിൽ പിടിച്ചുകൊണ്ട് തന്നെ പറഞ്ഞു.
“എടൊ മര്യാദക്ക് എന്റെ കൈയിൽ നിന്നും വിട്ടോ തനിക്ക് ശെരിക്കും എന്നെ അറിയില്ല”ഉണ്ണി തന്റെ കൈ അവന്റെ പിടിയിൽ നിന്നും വീടീക്കാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു.
“ഓഹോ അത്രക്ക് ആയോ നീ?
നീ ആരാടി അതിനു വെല്യ ഉണ്ണിയാർച്ച വന്നേക്കുന്നു” അവൻ അവളുടെ കൈയിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് പറഞ്ഞു. അത്രയും ആയതും ഉണ്ണിയുടെ കണ്ണുകൾ ഒക്കെ നിറഞ്ഞ് ഒഴുകാൻ തുടങ്ങിയിരുന്നു. അത് കണ്ടതും അനന്തൻ ഒന്ന് വല്ലാതെയായെങ്കിലും അവളുടെ മുന്നിൽ തന്റെ വാശി ജയിക്കാൻ വേണ്ടി അവൻ അവളെ നോക്കി പുച്ഛിച്ച് ചിരിച്ചു.
“കണ്ടില്ലേ ഇത്രയും ഉള്ളു നീ ഇനി മോള് പൊക്കോ നമുക്ക് ഇതുപോലെ ഇടക് ഒക്കെ കാണാം”അവൻ അത്രയും പറഞ്ഞ് ചിരിച്ചുകൊണ്ട് മുണ്ടും മടക്കികുത്തി തിരിഞ്ഞു നടന്നു.
“ഉണ്ണി പോട്ടെടി നിനക്ക് അനന്തേട്ടന്റെ സ്വഭാവം അറിയതോണ്ടാ നീ വാ” നേത്ര അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.
“അയാളെ എനിക്ക് നിന്നെക്കാളും നന്നായി അറിയാം നേത്ര അതാണ് എനിക്ക് അയാളോട് ഇത്രയും ദേഷ്യവും.”
അവൾ കണ്ണുതുടച്ചുകൊണ്ട് അത്രയും പറഞ്ഞിട്ട് അമ്പലത്തിലേക്ക് കയറി പോയി.അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ നേത്രയും അവളുടെ പിന്നാലെ പോയി.
ഇതേ സമയം കൂട്ടുകാരോടൊപ്പം തിരിഞ്ഞു നടന്ന അനന്തന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
“എന്തിനാടാ അനന്ത നീ ആ പെണ്ണിന്നെ ഇങ്ങനെ പൊട്ടിയാക്കുന്നെ?”കിച്ചൻ ചോദിച്ചു.
“പിന്നെ ഞാൻ എന്ത് വേണം വെല്ലോരും ആവശ്യം ഇല്ലാതെ പറയുന്ന ഓരോന്നും കേട്ട് എന്നെ വേണ്ടെന്ന് പറഞ്ഞു പോയതല്ലേ അവള്. എന്നിട്ട് ഞാൻ വീണ്ടും പിറകെ നാണം കേട്ട് ചെല്ലണം എന്നാണോ കിച്ചാ നീ പറയണേ”അനന്തൻ ദേഷ്യത്തോടെ ചോദിച്ചു.
“അത് അല്ല അനന്ത ഞാൻ പറഞ്ഞെ നിനക്ക് ഒരു വട്ടം എങ്കിലും അവളോട് സത്യങ്ങൾ പറയാൻ ശ്രെമിച്ചൂടായിരുന്നോ?”
“ഞാൻ എങ്ങനെ അവളെ പറഞ്ഞു മനസ്സിലാക്കണം എന്നാണ് നീ പറയുന്നേ എത്ര വട്ടം ഞാൻ അവളെ കാണാൻ ശ്രെമിച്ചു അതുപോലെ തന്നെ എത്ര വട്ടം ഞാൻ അവളെ ഫോൺ ചെയ്ത് ഒരു വട്ടം എങ്കിലും അവൾ എനിക്ക് പറയാൻ ഉള്ളത് എന്താണെന്ന് കേൾക്കാൻ നിന്ന് തന്നോ”
“എടാ അത് അവൾ നിന്നെ തെറ്റിദ്ധരിച്ചു വെച്ചേക്കുവല്ലേ അതാവും. എനിക്ക് തോന്നുന്നത് അവളുടെ മനസ്സിൽ ഇപ്പോഴും നീ ഉണ്ടെന്ന”
“ശെരിയാ അത് നീ ഇന്ന് കണ്ടല്ലോ അവളുടെ മനസ്സിൽ എനിക്ക് എന്ത് സ്ഥാനമാ അവള് തന്നേക്കുന്നതെന്ന്.”അത്രയും പറഞ്ഞുകൊണ്ട് അവൻ ബൈക്കും എടുത്ത് അവിടുന്ന് പോയിരുന്നു.
രാത്രി തന്റെ ബെഡിൽ കിടക്കുന്നുകൊണ്ട് ഉണ്ണിമായയുടെ കാര്യം ആലോജിക്കുവാണ് അനന്തൻ.
ശിവപാർവതി എന്ന ബസ്സ് തന്റെ ആഗ്രമായിരുന്നു ബസ്സ് എടുത്ത് അതിൽ ഡ്രൈവറായി പോയികൊണ്ടിരുന്ന നാളുകളിലാണ് അവൻ ആദ്യമായി അവളെ കാണുന്നത് അവന്റെ ഉണ്ണിമായയെ.ആ സമയം അവൾ പ്ലസ് ടു പഠിക്കുന്നു.ബസ്സിൽ കയറി അവന്റെ സീറ്റിന്റെ പിന്നിലുള്ള കമ്പിയിൽ പിടിച്ച് എന്നും വന്നു നിൽക്കും അവൾ.ആദ്യം ഒന്നും അവൻ അത്രയും അവളെ ശ്രെദ്ധിച്ചില്ലെങ്കിലും പോകെ പോകെ അവനെ തന്നെ നോക്കിനിൽക്കുന്ന ആ കണ്ണുകളെ അവനും ഒരിക്കൽ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.അതുവരെ അനന്തൻ അവളെ നോക്കാത്തതിലുള്ള സങ്കടം ആയിരുന്നു അവൻ ആ കണ്ണുകളിൽ കണ്ടതെങ്കിൽ അവനും അവളെ ശ്രദ്ധിക്കാൻ തുടങ്ങി എന്ന് അവൾക്ക് മനസ്സിലായതും അവൻ അവളെ നോക്കുന്ന നേരത്തെല്ലാം അവളുടെ കണ്ണുകളിൽ തെളിയുന്ന തിളക്കവും പിടപ്പും എല്ലാം കണ്ട് അവൻ സ്വയം അറിയാണ്ട് ചിരിച്ചുപോയിട്ടുണ്ട്.
ആദ്യം അനന്തന് അവൾ വെറുതെ ഒരു നേരമ്പോക്കിന് തന്നെ നോക്കുന്നതാണോ എന്നുള്ള സംശയം ഉണ്ടായിരുന്നതുകൊണ്ട് അവൾ ആയിട്ട് ഇഷ്ടം ആണെങ്കിൽ വന്നു പറയട്ടെ എന്ന് വിജാരിച്ചിരുന്നു. പക്ഷെ പോകെ പോകെ അവളുടെ സൈഡിൽ നിന്ന് ഇഷ്ടം ആണെന്ന് തുറന്ന് പറയും എന്നുള്ള രീതിയിൽ ഒരു ചലനവും ഇല്ലെന്ന് കണ്ടതും അനന്തന് ശെരിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു. ഒന്നാമത്തെ അവൾ ചെറിയ കുട്ടിയാണ് അനന്തനേക്കാൾ 7 വയസിനു വിത്യാസം. അവൾ നേരമ്പോക്കിനാണ് അവനെ നോക്കുന്നതെങ്കിൽ അത് അവളെ പറഞ്ഞു മനസിലാക്കാണം എന്ന് അവൻ മനസ്സിൽ തീരുമാനിച്ചു.
അങ്ങനെ ഒരു ശനിയാഴ്ച അവൻ അവളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ തന്നെ തീരുമാനിച്ചു.
അന്ന് ഉണ്ണിമായക്ക് ഉച്ച വരെയേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളു.എന്നാൽ ബസ്സിൽ കയറി പതിവിന് വിപരീതമായി ഡ്രൈവർ സീറ്റിന് അടുത്തുള്ള സീറ്റിൽ അവൾ മാറി ഇരുന്നത് കണ്ടതും അനന്തന്റെ നെറ്റി ഒന്ന് ചുളിഞ്ഞു. എന്നാൽ അവൾ വളരെ ടെൻഷനിൽ ആണെന്ന് അവന് തോന്നി തന്റെ നേരെ ഒന്ന് നോക്കുന്നുകൂടെ ഇല്ലെന്ന് കണ്ടതും അവന് ആകെ എന്തോ പന്തികേട് തോന്നി.അന്ന് ബസ്സിൽ തിരക്ക് വളരെ കുറവായിരുന്നു.
“സ്റ്റോപ്പ് എത്തിയല്ലോ ഇയാൾ ഉറങ്ങുന്നില്ലേ?” സ്റ്റോപ്പിൽ ബസ്സ് നിർത്തിയിട്ടും ഇറങ്ങാതെ സീറ്റിൽ തന്നെ ഇരിക്കുന്നവളെ കണ്ട് അനന്തൻ ചോദിച്ചു.
“ഇല്ല ചേട്ടാ ഞാൻ സ്റ്റാൻഡിലാണ് ഇന്ന് ഇറങ്ങുന്നേ”അവനെ ഒന്ന് നോക്കി വേഗം പറഞ്ഞുകൊണ്ട് അവൾ മുഖം തിരിച്ചിരുന്നു.അവൻ തിരിച്ചൊന്നും പറയാതെ ബസ്സ് എടുക്കുകയും ചെയ്തു.
സ്റ്റാൻഡിൽ ബിസ്സ് നിർത്തിയതും എല്ലാവരും ബസ്സിൽ നിന്ന് ഇറങ്ങാൻ അവൾ കാത്തിരുന്നു. എല്ലാവരും ഇറങ്ങിയെന്ന് കണ്ടതും അവൾ അനന്തനെ ഒന്ന് നോക്കി കുപ്പിയിൽ നിന്നും വെള്ളം കുടിക്കുകയാണവൻ.
“അനന്തെട്ടാ…”അവളുടെ ശബ്‌ദം കേട്ടതും അവൻ തിരിഞ്ഞു നോക്കി.
“എന്താ..?”അവൻ സംശയത്തോടെ ചോദിച്ചു.
“അത് പിന്നെ എനിക്ക്… എനിക്ക് അനന്തേട്ടനെ ഇഷ്ടമാണ്”അവൾ കണ്ണും പൂട്ടി വേഗം പറഞ്ഞു. അവളുടെ പെട്ടെന്നുള്ള തുറന്നുപറച്ചിലിൽ അവനും ഒന്ന് ഞെട്ടിയിരുന്നു.
“ഏഹ് എന്താ…”അവൻ ഒരുനിമിഷത്തിന് ശേഷം ചോദിച്ചു.
“ഞാൻ പറഞ്ഞത് കേട്ടില്ലേ എനിക്ക് ഏട്ടനെ ഇഷ്ടം ആണെന്ന്”ഇത്തവണ അവന്റെ കണ്ണിൽ തന്നെ നോക്കിക്കൊണ്ടവൾ പറഞ്ഞു.
“ദേ പെണ്ണെ നിനക്ക് ഇപ്പൊ എത്ര വയസുണ്ട് ഞാനും നീയും തമ്മിൽ നല്ല പ്രായവത്യാസമുണ്ട് അതുകൊണ്ട് മോള് ഇപ്പൊ പോയി പഠിക്കാൻ നോക്ക്.”
“എന്റെ പൊന്നോ ഏട്ടൻ ഇങ്ങനെ പഴഞ്ചനാവല്ലേ കാലം മാറി മനുഷ്യ ഇപ്പൊ പ്രേമിക്കുന്നതിനു പ്രായം ഒന്നും ഒരു വിഷയമല്ല”അവൾ അവനെ ഒരു കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു.
അനന്തൻ അവളുടെ പറച്ചിലൊക്കെ കേട്ട് അന്തിച്ചിരുന്നുപോയി.
“സത്യം പറഞ്ഞാൽ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു ഇപ്പൊൾ ഒരു സമാധാനമുണ്ട് അനന്തേട്ടൻ നന്നായി ആലോജിച്ചിട്ട് മറുപടി പറഞ്ഞാൽ മതി കേട്ടോ ഞാൻ പോവുന്നെ”അത്രയും പറഞ്ഞുകൊണ്ട് അവൾ വേഗം ബാഗ് എടുത്ത് ബസ്സിൽ നിന്ന് ഇറങ്ങി. പോവുന്നവഴി അവനെ ഒന്ന് തിരിഞ്ഞു നോക്കാനും അവൾ മറന്നില്ല.
പിന്നിടുള്ള ദിവസങ്ങളിൽ ഒന്നും അനന്തൻ അവളെ മൈൻഡ് ചെയ്തില്ല എന്നുള്ളതാണ് സത്യം കാരണം അവളുടെ പ്രായത്തിൽ ഇങ്ങനെ ഒക്കെ തോന്നും എന്ന് അവന് അറിയാം പക്ഷെ ഇത്രയും വയസ്സ് വിത്യാസം ഉള്ളതുകൊണ്ട് അവന് തന്റെ മനസ്സിൽ ഉള്ള ഇഷ്ടം അവളോട് തുറന്ന് പറയാൻ മടി തന്നെയായിരുന്നു.
അങ്ങനെ ഇരിക്കെ പ്ലസ് ടു എക്സാം സമയം അടുത്തതും ഉണ്ണിമായക്ക് സ്റ്റഡി ലീവ് തുടങ്ങി ഇനി ലീവ് തീരുന്നത് വരെ അനന്തനെ കാണാൻ പറ്റില്ലാലോ എന്ന സങ്കടത്തിലായിരുന്നു ഉണ്ണി.പക്ഷെ കുറച്ച് ദിവസം കഴിഞ്ഞതും അവൾക്ക് അവനെ കാണാതെ ഇരിക്കാൻ വയ്യാതെയായി ഒപ്പം അവൻ ഇത് വരെ അവൾക്ക് മറുപടിയും കൂടെ കൊടുക്കാത്തതുകൊണ്ട് ഉണ്ണിക്ക് ആകെ ദേഷ്യവും സങ്കടവും ഒക്കെ വരാൻ തുടങ്ങി അന്ന് രാത്രി ഉണ്ണിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല.
പിറ്റേന്ന് രാവിലെ തന്നെ കൂട്ടുകാരിയുടെ കൈയിൽ നിന്നും ബുക്ക് വാങ്ങാൻ എന്ന കള്ളവും മുത്തശ്ശിയോട് പറഞ്ഞ് അനന്തനെ കാണാനായി അവൾ വീട്ടിൽ നിന്നുമിറങ്ങി.ബസ്സ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഉണ്ണിമായയുടെ
ഹൃദയം വല്ലാതെ തുടിക്കാൻ തുടങ്ങി
തന്റെ പ്രിയപെട്ടവനെ കാണാൻ പോകുന്നതിന്റെ സന്തോഷം തന്നെയായിരുന്നു അവൾക്ക്.
അകലെ നിന്നും ശിവപാർവതി ബസ്സ് വരുന്നതുകണ്ടതും ഉണ്ണിയുടെ കണ്ണുകൾ തിളങ്ങി. ബസ്സ് അടുത്ത് വന്നു നിർത്തിയതും അവൾ വേഗം ബസ്സിലേക്ക് കയറി ഡ്രൈവർ സീറ്റിന് അരികിലേക്ക് ചെന്നു. എന്നാൽ താൻ എന്നും നിൽക്കാറുള്ളിടത് വേറെ ഒരു പെണ്ണ് നില്കുന്നത് കണ്ടതും അവളുടെ നെറ്റി ഒന്ന് ചുളിഞ്ഞു എന്നാൽ അവളെ അതിലും അരിശം പിടിപ്പിച്ചത് ആ പെണ്ണിന്റെ കണ്ണ് അനന്തന്റെ മുഖതായിരുന്നു എന്നതാണ്.പിന്നെയും ഉണ്ണിയെ ഞെട്ടിച്ചുകൊണ്ട് അനന്തൻ അവളോട് ചിരിച് എന്തൊക്കെയോ സംസാരിക്കുന്നത് കൂടെ കണ്ടതും അവളുടെ കണ്ട്രോൾ വിട്ടിരുന്നു.അവൾ വേഗം തന്നെ ആ പെണ്ണിന്റെ തൊട്ട് അടുത്തായി പോയി നിന്നു. അവളോട് എന്തോ പറഞ്ഞു തിരിഞ്ഞ് നോക്കിയ അനന്തൻ കാണുന്നത് ദേഷ്യം കാരണം മുഖം ഒക്കെ ആകെ ചുവന്ന് കയറി ഇരിക്കുന്നവളെയാണ്.അപ്പോഴും അവൻ ആ പെണ്ണ് ചോദിക്കുന്നതിന് ഒക്കെ മറുപടി പറയുന്നുണ്ടായിരുന്നു.
ബസ്സ് സ്റ്റാൻഡിൽ എത്തിയതും ആ പെണ്ണ് അനന്തനോട് യാത്ര പറഞ്ഞിട്ട് പോയി. എന്നാൽ ഉണ്ണി ആ നിന്ന നിൽപ്പ് അതേപോലെ തന്നെ അവിടെ നിന്നു.
“എന്തെ ഉറങ്ങുന്നില്ലേ?” അവളുടെ ആ നിൽപ്പ് കണ്ട് അനന്തൻ ചോദിച്ചു.
“ഏതാ ആ പെണ്ണ്?”അവൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകാതെ അവൾ തിരിച്ചു ചോദിച്ചു.
“ഏത് പെണ്ണ്?”അവൻ അവളെ സംശയത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു.
“ഇയാള് ഇത്രയും നേരം ഒരുത്തിയോട്
കൊഞ്ചിയില്ലേ അവൾ ഏതാണെന്ന്?”അവൾ ദേഷ്യത്തോടെ ചോദിച്ചു.
“ഓഹ് അതോ അവൾ എന്റെ മുറപെണ്ണ പേര് ഹിമ എന്തെ നിനക്ക് അവളോട് വെല്ലോം പറയാനുണ്ടോ?”
“അല്ലേലും ഞാൻ ആ പെണ്ണിനോട് എന്ത് പറയാനാ എനിക്ക് മറുപടി തരേണ്ടത് അനന്തേട്ടൻ അല്ലെ”അവൾ അവനെ ഒളിക്കണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു.
“ഞാനോ ഞാൻ എന്ത് മറുപടിയാ നിനക്ക് തരേണ്ടത്?”
“അത് എന്നെ ഇഷ്ടം ആണെന്ന് പറ”അവൾ നാണത്തോടെ പറഞ്ഞു.
“അതെ എനിക്ക് നിന്നെ ഇഷ്ടമാണ് മതിയോ”അവൻ മുഖത്ത് ഗൗരവം വരുത്തികൊണ്ട് തന്നെ പറഞ്ഞു.
“ഇത് എന്താ ഇങ്ങനെ ശെരിക്കും എന്നെ ഇഷ്ടം തന്നെ ആണോ അതോ എന്നെ പറ്റിക്കാൻ പറയുന്നതാണോ”അവൾ സംശയത്തോടെ ചോദിച്ചു.
“പറ്റിക്കാൻ പറഞ്ഞതല്ല എനിക്ക് നിന്നെ ഇഷ്ടം തന്നെയാടി ഉണ്ണിമാങ്ങേ പക്ഷെ നമ്മുടെ വയസ്സ് തമ്മിലുള്ള വിത്യാസം അതാണ് നമ്മുക്കിടയിലെ ഏറ്റവും വലിയ പ്രശ്നം.”
“അയ്യോ അപ്പൊൾ എന്നെ ശരിക്കും ഇഷ്ടമാണല്ലേ”അവൾ ചോദിക്കുന്നതിനൊപ്പം അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു അത് കണ്ടതും അനന്തൻ വേഗം അവളുടെ കണ്ണുകൾ തുടച്ചുകൊടുത്തു.
പിന്നീടങ്ങോട്ട് അവരുടെ പ്രണയകാലമായിരുന്നു.ബസ്സിൽ വെച്ചും അമ്പലത്തിൽ വെച്ചും എല്ലാം അവർ പരസ്പരം കാണാനും അതുപോലെ അവസരം കിട്ടുമ്പോഴൊക്കെ ആരും കാണാതെ തമ്മിൽ സംസാരിക്കാനുമൊക്കെ തുടങ്ങി. അപ്പോഴും ബസ്സിൽ ഹിമ എന്നും അവന്റെ സീറ്റിന് പിന്നിലുള്ള കമ്പിയിൽ പിടിച്ച് നില്കും.ആദ്യം ഒക്കെ ഉണ്ണിക്ക് അതിൽ പ്രശ്നം തോന്നിയെങ്കിലും ഇടക് ഇടക് തന്നെ തേടി എത്തുന്ന തന്റെ പ്രിയപെട്ടവന്റെ കണ്ണുകൾ കാണുമ്പോൾ അവൾക്ക് ഹിമയോടുള്ള ദേഷ്യം ഇല്ലാതാവും ഒപ്പം അവൻ തന്റേത് ആണെന്ന് മനസ്സ് വീണ്ടും അവളെ ഓർമിപ്പിക്കും.
അങ്ങനെ മറ്റു പ്രേശ്നങ്ങൾ ഒന്നും തന്നെയില്ലാതെ അവരുടെ പ്രണയം മുന്നോട്ട്പോയി. അതിനിടയിൽ ഉണ്ണിയുടെ എക്സാം കഴിഞ്ഞു ഉടനെ തന്നെ റിസൾട്ടും വന്നു എല്ലാ വിഷയവും അവൾ നല്ല മാർക്ക് വാങ്ങി തന്നെ പാസ്സ് ആയി.രണ്ട് മാസം കൂടെ കഴിഞ്ഞതും അനന്തനെ കാണാൻ അമ്പലത്തിലേക്ക് പോകാൻ ഇറങ്ങിയ ഉണ്ണി കാല് മടങ്ങി വീണ് അവളുടെ കാലിന് ഫ്രക്ചർ ഉണ്ടായി. അത് അരിഞ്ഞതും അനന്തന് അവളെ ഒന്ന് കാണണം എന്ന് വല്ലാതെ ആഗ്രഹം തോന്നി. പക്ഷെ എന്ത് പറഞ്ഞ് അവളുടെ വീട്ടിലെക്ക് കയറി ചെല്ലും അതുകൊണ്ട് മാത്രം അവൻ അവളെ കാണണം എന്ന ആഗ്രഹം വേണ്ടെന്ന് വെച്ചു. ഉണ്ണിക്കും അവനെ ഒന്ന് കാണാൻ അത്രക്ക് ആഗ്രഹം തോന്നിയിരുന്നു അവളുടെ ഈ അവസ്ഥയിൽ അവൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ.തല്കാലം അവർ ഫോൺ വഴി വീഡിയോ കോളിലൂടെ കണ്ട് സമാധാനിച്ചു.
അങ്ങനെ ഇരിക്കെ ഒരാഴ്ച ആയിട്ട് അനന്തന്റെ കോൾ ഒന്നും തന്നെ തേടി എത്താത്തതിലുള്ള സങ്കടത്തിലാണ് അവൾ. അവന് എന്ത് പറ്റിയെന്ന് അറിയാതെ ഒരു സമാധാനവും കിട്ടാതെ വന്നതും കുറച്ച് നേരത്തേക്ക് മൈൻഡ് ഒന്ന് മാറ്റാൻ വേണ്ടി വെറുതെ ഇൻസ്റ്റാഗ്രാം എടുത്തതും അതിൽ ഹിമയുടെ പ്രൊഫൈൽ കണ്ട് അവൾ വെറുതെ എടുത്ത് നോക്കിയതും അതിലെ ഫോട്ടോ കണ്ട് അവളുടെ നെഞ്ചിൽ ഒരു വെള്ളിടിവെട്ടി.ഹിമയുടെ കൈയിൽ മോതിരം അണിയിക്കുന്ന അനന്തൻ അടുത്ത ഫോട്ടോയിൽ അവളുടെ കൈയിൽ തിരികെ മോതിരം അണിയിക്കുന്ന അനന്തൻ മൂന്നാമത്തെ ഫോട്ടോയിൽ അവളെ ചേർത്തു പിടിച്ച് നിറപുഞ്ചിരിയോടെ നില്കുന്നവൻ.അത് കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അത്രയും നേരം അവന് എന്ത് പറ്റിയെന്ന് അറിയാതെ അവന് വേണ്ടി വേദനിച്ച ഹൃദയം ഒറ്റ നിമിഷം കൊണ്ട് അവനാൽ മുറിവേറ്റു.
“എന്നെ ഇത്രയും നന്നായി പറ്റിച്ചതിന് വളരെ നന്ദിയുണ്ട് അനന്തെട്ടാ ഞാൻ നിങ്ങളെ സ്നേഹിച്ചുപോയി എന്നൊരു തെറ്റെ ഞാൻ ചെയ്തിട്ടുള്ളു അതിന് എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞ് പറ്റിക്കണ്ടായിരിന്നു.”ഇത്രയും അവൾ ഒരു മെസ്സേജ് അയച്ചിട്ടു അവന്.
പിന്നീട് അനന്തൻ അവളെ ഒരുപാട് വട്ടം കോൾ ചെയ്തെങ്കിലും അവൾ അവന്റെ കോളുകൾ ഒന്നും അറ്റൻഡ് ചെയ്തില്ല.അവൻ അവളെ കാണാൻ ശ്രെമിച്ചപ്പോഴും അവൾ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
ഉണ്ണിയുടെ എപ്പോഴുമുള്ള കളിചിരിയും മറ്റും ഇല്ലാതെയായതും അവളുടെ മുത്തശ്ശനും മുത്തശ്ശിയും കാര്യം ചോദിച്ചു എങ്കിലും അവൾ ആദ്യം ഒന്നും വിട്ട് പറഞ്ഞില്ലെങ്കിക്കും ആരോടെങ്കിലും തന്റെ സങ്കടം തുറന്ന് പറയണം എന്ന് അവൾ തീരുമാനിച്ചു അങ്ങനെയാണ് അവൾ മുത്തശ്ശിയോടും മുത്തശ്ശനോടും അനന്തന്റെ കാര്യങ്ങൾ പറഞ്ഞത്.
പിന്നീട് പല വട്ടം അനന്തൻ അവളെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും അവൾ അവനെ മൈൻഡ് ചെയ്യാറില്ല.ഈ പ്രേശ്നങ്ങൾ എല്ലാം കഴിഞ്ഞ് അനന്തൻ പിന്നെ ഉണ്ണിമായയോട് മിണ്ടുന്നത് ഇന്ന് നേത്രക്ക് ഒപ്പം അവളെ അമ്പലത്തിൽ കണ്ടപ്പോഴാണ്. എല്ലാം ഓർത്തതും അനന്തന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
(Past കഴിഞ്ഞട്ടോ)
****
“ഉണ്ണി മോളെ ഒന്ന് ഇവിടേക്ക് വരുക”താഴെ നിന്ന് മുത്തശ്ശിയുടെ ഉറക്കെയുള്ള ശബ്‌ദം കേട്ടതും അവൾ മെല്ലെ താഴേക്കുള്ള പടികൾ ഇറങ്ങി.
താഴേക്ക് ചെന്നതും അവിടെ ഹാളിൽ ഇരിക്കുന്നവരെ കണ്ട് അവളുടെ മുഖം വിടർന്നു അത്രയും നേരം ഉള്ളിൽ കിടന്ന് കലങ്ങി മറിഞ്ഞുകൊണ്ടിരുന്ന എല്ലാം ഒറ്റ നിമിഷം കൊണ്ട് അവൾ മറന്നിരുന്നു.
ഹാളിൽ പുഞ്ചിരിയോടെ ഇരിക്കുന്നവരെ കണ്ടതും അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.
“എന്താണ് കല്യാണപെണ്ണ് ഞങ്ങളെ കണ്ടിട്ട് അവിടെ തന്നെ നില്കുന്നെ ഇങ്ങോട്ട് വന്നേ ചോദിക്കട്ടെ”വന്നവരിൽ ഒരു സ്ത്രീ അവളെ മുന്നിലേക്ക് വിളിച്ചു.
അവൾ മുത്തശ്ശിയെ ഒന്ന് നോക്കിയിട്ട് അവർക്ക് അടുത്തേക്ക് നടന്നു.
“ഞങ്ങള് വന്നത് കല്യാണ സാരിയും മറ്റും കൊണ്ട് തരാനാണ്.ശെരിക്കും കല്യാണ തലേന്ന് കൊണ്ട് തരാം എന്നാണ് വിജാരിച്ചത് പക്ഷെ അന്ന് നല്ല തിരക്കായിരിക്കുമല്ലോ അതാണ് നേരത്തെ കൊണ്ട് തന്നത് ഒന്നും തോന്നരുത് കേട്ടോ”ആ സ്ത്രീ എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു.
“അതൊന്നും സാരമില്ല ഉണ്ണി അതൊക്കെ വാങ്ങി അതെക്ക് വെക്കുക”മുത്തശ്ശൻ പറഞ്ഞു.
അവിടെ വന്നിരിക്കുന്നത് ഉണ്ണിയെ വിവാഹം ചെയ്യാൻ പോവുന്ന ചെറുക്കന്റെ വീട്ടിൽ നിന്നുമാണ്.
ബ്രോക്കർ വഴി വന്ന വിവാഹ ആലോചനയാണ് ഉണ്ണിക്ക് ആദ്യം താല്പര്യം ഇല്ലായിരുന്നെങ്കിലും മുത്തശ്ശിയുടെ നിർബന്ധത്തിന് അവൾ വിവാഹത്തിന് സമ്മതിച്ചു.
പയ്യന്റെ പേര് ദേവാൻഷ് ആള് ഒരു ഓർത്തോ ഡോക്ടർ ആണ്.
കല്യാണ തലേന്ന്…
“അനന്താ നീ അറിഞ്ഞോ ഉണ്ണിമായെടെ കല്യാണമാണ് നാളെ..”കിച്ചൻ അനന്തന്റെ റൂമിലേക്ക് ഓടി കയറി വന്നുകൊണ്ട് പറഞ്ഞു.
“അതിന് ഞാൻ എന്ത് ചെയ്യണം”അനന്തൻ യാതൊരു ഭവമാറ്റവും ഇല്ലാതെ പറഞ്ഞു.
“അപ്പോൾ നീ നേരത്തെ അറിഞ്ഞിരുന്നോ?”കിച്ചൻ സംശയത്തോടെ ചോദിച്ചു.
“മം അറിഞ്ഞു” അവൻ പറഞ്ഞുകൊണ്ട് കഴിഞ്ഞ ആഴ്ച വൈകിട്ട് അവൾ കാവിൽ വിളക്ക് വെക്കാൻ പോയ സമയത്ത് അവളെ പോയി കണ്ടത് അവൻ ഓർത്തു.
“നീ പോവുന്നില്ലേ അവളെ കാണാൻ?”
“ഞാൻ എന്തിനാ പോകുന്നെ അവൾ ആരെ ആണെന്ന് വെച്ചാൽ പോയി കെട്ടട്ടെ.”അവൻ കിച്ചനെ ഒന്ന് നോക്കി പറഞ്ഞിട്ട് ഫോൺ നോക്കാൻ തുടങ്ങി.
“അനന്ത അവൾ ഇപ്പോഴും സത്യങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല ഇന്ന് ഒരു ദിവസം കൂടെ സമയം ഉണ്ട് നീ ഒന്ന് മനസ്സ് വെച്ചാൽ നാളെ വേണേ നിങ്ങടെ കല്യാണം ആവും നടക്കുന്നത്”കിച്ചൻ അവന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.
“നീ ഇത്രയും ഒക്കെ പറഞ്ഞതല്ലേ വാ ഒന്ന് പോയി അവളെ കണ്ട് രണ്ടെണ്ണം പറഞ്ഞിട്ട് വരാം”ബെഡിൽ നിന്ന് എഴുനേറ്റ് അതും പറഞ്ഞുകൊണ്ട് ബൈക്കിന്റെ കീയും എടുത്ത് അവൻ പുറത്തേക്ക് നടന്നു അവന്റെ പോക്ക് കണ്ട് കിച്ചൻ സ്വയം തലക്ക് അടിച്ചു.
ഉണ്ണിയുടെ വീടിന് മുന്നിൽ ബൈക്ക് കൊണ്ട് നിർത്തിയിട്ട് അനന്തൻ കിച്ചനെ ഒന്ന് നോക്കിക്കൊണ്ട് വീട്ടിലെക്ക് നടന്നു.
അകത്തു മുഴുവൻ ആളുകളാണ് പക്ഷെ അവർ തിരയുന്ന ആളെ മാത്രം കാണാതെ വന്നതും അവന് ദേഷ്യം വന്നു തുടങ്ങിയിരുന്നു.
ഇതേ സമയം അകത്തെ റൂമിൽ മുത്തശ്ശന്റെ മടിയിൽ കിടന്ന് കരയുകയാണ് ഉണ്ണിമായ.അനന്തനെ ഇനിയും തനിക്ക് മറക്കാൻ ആയിട്ടില്ല എന്ന് അവൾ മുത്തശ്ശനോട് തുറന്നു പറഞ്ഞു.എന്നാൽ അവർ അവളെ വഴക്ക് പറയുകയോ ഉപദ്രവിക്കുകയോ ഒന്നും തന്നെ ചെയ്തില്ല.
“മോൾക്ക് ഈ വിവാഹത്തിന് ഇഷ്ടം അല്ലെങ്കിൽ ഞാൻ അവരോട് വിളിച്ച് സംസാരിക്കാം.”മുത്തശ്ശൻ പറഞ്ഞു.
“വേണ്ട മുത്തശ്ശ എന്നെ സ്നേഹിച്ച് പറ്റിച്ച ആയാളെ ഓർത്ത് കരഞ്ഞ് എന്റെ ജീവിതം തീർക്കുന്നതിലും നല്ലത് ഞാൻ ഈ വിവാഹത്തിന് സമ്മതിക്കുന്നത് തന്നെയാവും.”അവൾ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
അതെ സമയം തന്നെയാണ് ഉണ്ണിയുടെ മുത്തശ്ശി അനന്തനെയും കൂട്ടി ആ റൂമിലേക്ക് കയറി ചെന്നത്. മുത്തശ്ശിയോടൊപ്പം കയറി വരുന്നവനെ കണ്ടതും അവൾ ഒന്ന് ഞെട്ടി എന്നാൽ പെട്ടെന്ന് തന്നെ അവളുടെ മുഖത്ത് ദേഷ്യം ഇരച്ചുകയറി.
“മുത്തശ്ശി ഇയാൾ എന്താ ഇവിടെ?”അവൾ ദേഷ്യത്തോടെ ചോദിച്ചു.
“അത് തന്നെയാ ഉണ്ണി എനിക്ക് നിന്നോടും ചോദിക്കാൻ ഉള്ളത് ഇവൻ എന്താ ഇവിടെ ഇവൻ പറയുന്നത് നീ വിളിച്ചിട്ട ഇവൻ വന്നതെന്ന്”മുത്തശ്ശി അനന്തനെയും ഉണ്ണിയെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു.
“ഞാൻ എപ്പൊഴാടോ ഇയാളെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്?”അവൾ ബെഡിൽ നിന്ന് ദേഷ്യത്തോടെ എഴുനേറ്റുകൊണ്ട് ചോദിച്ചു.
“നിർത്തടി നീ…
പിന്നെ ഞാൻ എന്ത് ചെയ്യണം നിന്നെ ഒന്ന് കാണാൻ വേണ്ടി എത്ര വട്ടം ഞാൻ നിന്റെ പുറകെ നടന്നു ഒന്ന് സംസാരിക്കാൻ നീ എനിക്ക് ഒരു ഗ്യാപ് തന്നിട്ടുണ്ടോ?”അവൻ ദേഷ്യത്തോടെ ചോദിച്ചു.
“ഞാൻ എന്തിനാ ഇയാൾ പറയുന്നത് കേൾക്കുന്നത് എന്നെ സ്നേഹിക്കുന്നു എന്നും പറഞ്ഞു പറ്റിച്ചിട്ട് മുറപെണ്ണും ആയിട്ട് കല്യാണവും ഉറപ്പിചിട്ട് നാണം ഉണ്ടോ ഇയാൾക്ക് വീണ്ടും എന്നോട് വന്നു സംസാരിക്കാനൊക്കെ”അവൾ പുച്ഛത്തോടെ പറഞ്ഞു.
“ശെരിയാ ഹിമയുടെ വിവാഹം ഉറപ്പിച്ചു മോതിരം മാറ്റവും കഴിഞ്ഞു പക്ഷെ അത് ഞാനും ആയിട്ട് ആയിരുന്നില്ല എന്റെ ഇരട്ടസഹോദരൻ വിഹാനും ആയിട്ടായിരുന്നു. ദേ ഈ ഫോട്ടോ അല്ലെ നീ കണ്ടത് ഇത് കണ്ടിട്ട് അല്ലെ നീ എന്നെ വേണ്ടെന്ന് വെച്ച് പോയത്”അനന്തന്റെ വെളിപ്പെടുത്തലിൽ ഉണ്ണി ശെരിക്കും ഞെട്ടിയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“അനന്തേ..ട്ടാ ഞാൻ…”അവൾ പറയാൻ വന്നത് മുഴുവനാക്കാതെ പൊട്ടികരഞ്ഞു.
“ഇത് നിന്നെ ഒന്ന് അറിയിക്കണം എന്ന് ഉണ്ടായിരുന്നു അല്ലാതെ നിന്നെ വീണ്ടും എന്റെ ജീവിതത്തിലേക്ക് കൂട്ടനോ ഒന്നിനും വന്നതല്ല ഞാൻ ഇനി എനിക്ക് നിന്നെ വേണ്ടതാനും നീ നാളെ ആ ദേവാൻഷ് ഇല്ലേ അവനെ തന്നെ പോയി കേട്ട്”അത്രയും പറഞ്ഞുകൊണ്ട് അവൻ റൂമിന്റെ ഡോറും തുറന്ന് ഇറങ്ങി പോയി. അവന്റെ പോക്ക് കണ്ട് അവൾ നിലത്തിരുന്ന് പോട്ടി കരഞ്ഞു.
അനന്തന് ഒരു സഹോദരൻ മാത്രമാണുള്ളത്.വിഹാൻ അമേരിക്കയിലാണ് അതുകൊണ്ടാണ് നാട്ടിൽ ആർക്കും തന്നെ അനന്തന് അങ്ങനെ ഒരു ഇരട്ട സഹോദരൻ ഉള്ളത് അറിയാത്തത്.
***
പിറ്റേന്ന് കല്യാണത്തിനായി ഒരുങ്ങുമ്പോഴും അവളുടെ കണ്ണുകൾ തോർന്നിരുന്നില്ല.തലേ ദിവസം മുത്തശ്ശനോട് ഒരുപാട് അവൾ കരഞ്ഞു പറഞ്ഞു അനന്തനോട് തന്നെ സ്വീകരിക്കാൻ പറയുമോ എന്ന് പക്ഷെ മുത്തശ്ശൻ അത് പറയാൻ കൂട്ടാക്കിയില്ല. മാത്രവുമല്ല ഈ വിവാഹം തന്നെ നടക്കും എന്നും കൂടെ പറഞ്ഞതും അവളുടെ അവസാന പ്രതീക്ഷയും അവിടെ അവസാനിച്ചു.
മുഹൂർത്തം ആയതും കല്യാണമാണ്ഡപത്തിലേക്ക് നടക്കുമ്പോൾ അവൾ നേരെ നോക്കാൻ മടിച്ചു. അനന്തന് പകരം മറ്റൊരാളുടെ താലി അത് അവൾക്ക് സങ്കല്പിക്കാൻ പോലും കഴിയില്ലായിരുന്നു.
മണ്ഡപത്തിൽ കയറി വരന്റെ വാമഭാഗത്ത് ഇരുന്നപ്പോൾ അവൾ വെറുതെ മുഖം ചെരിച്ചു നോക്കിയതും തന്റെ അടുത്തിരിക്കുന്ന അനന്തനെ കണ്ടതും അവൾ ശെരിക്കും ഞെട്ടി.
“എന്താണ് ഉണ്ണിമാങ്ങേ ഇങ്ങനെ നോക്കുന്നെ അനന്തേട്ടനെ ആദയിട്ടാണോ കാണണെ”അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി ചോദിച്ചു. ആ സമയം അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
“ഈ അനന്തന് അങ്ങനെ അങ്ങ് ഈ ഉണ്ണിമാങ്ങായെ വിട്ട് കളയാൻ പറ്റുമോ?”അവൻ നിറഞ്ഞ പുഞ്ചിരിയോടെ ചോദിച്ചതും അവൾ പെട്ടെന്ന് അവനെ അവിടെ ഇരുന്നുകൊണ്ട് തന്നെ കെട്ടിപിടിച്ചു.
“ഞാൻ അനന്തേട്ടനെ ഒത്തിരി സങ്കടാക്കിയല്ലേ എന്നോട് ഷെമിക്കോ”
“ഷെമിച്ചൂലോ അതല്ലേ ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടി നിന്നെ എന്റെ സ്വന്തം ആകാൻ വേണ്ടി ഇങ്ങു വന്നേ”അത് പറഞ്ഞപ്പോഴാണ് ഉണ്ണി ദേവാൻഷിനെ പറ്റി ചിന്തിച്ചത്.
“എനിക്ക് അറിയാം നീ ഇപ്പൊ ദേവനെ പറ്റി അല്ലെ ചിന്തിക്കുന്നേ ദേ അങ്ങോട്ട് നോക്കിക്കേ”അനന്തൻ പറഞ്ഞുകൊണ്ട് കൈചൂണ്ടിയ ഭാഗത്തേക്ക് അവൾ നോക്കിയതും ഹിമയും വിഹാനും ഒപ്പം ഇരിക്കുന്ന ദേവാൻഷിനെ കണ്ടതും അവൾ അതിശയിച്ചു.
“അതികം ആലോജിച് തല പുകക്കേണ്ട ഈ കല്യാണനെ എന്റെ പ്ലാനിങ് ആണ്.ദേവാൻഷിനെ ഇങ്ങോട്ട് പറഞ്ഞു വിട്ടതും നീയും ആയിട്ടുള്ള കല്യാണം ഉറപ്പിച്ചതും എല്ലാം. പിന്നെ സത്യങ്ങൾ എല്ലാം എല്ലാവർക്കും അറിയാം നിനക്ക് ഒഴിച് അതുകൊണ്ട് നിന്റെ മുത്തശ്ശനും മുത്തശ്ശിയും ഒക്കെ എന്റെ കൂടെ നിന്നു.” അവൻ പറഞ്ഞതും അവൾ വിശ്വാസം വരാതെ മുത്തശ്ശനെയും മുത്തശ്ശിയെയും നോക്കി.തന്നോട് ഒരു വാക്ക് അവർ പറഞ്ഞില്ലാലോ എന്ന് അവൾക്ക് തോന്നി.
“ബാക്കി കഥകൾ ഒക്കെ ചേട്ടൻ ഫസ്റ്റ് നെറ്റിന് പറഞ്ഞു തരാം കേട്ടോ”അവൻ ഒരു കള്ളച്ചിരിയോടെ അവളോട് പറഞ്ഞതും അവൾ നാണത്തോടെ മുഖം താഴ്ത്തി.
താലി കെട്ടാൻ മുഹൂർത്തം ആയതും മുത്തശ്ശൻ പൂജിച്ച താലി അനന്തന്റെ കൈയിൽ വെച്ച് കൊടുത്തു. അവൻ ഒരു പുഞ്ചിരിയോടെ അത് ഉണ്ണിമായയുടെ കഴുത്തിലേക്ക് ചാർത്തി ഒപ്പം ഒരു നുള്ള് സിന്ദൂരം അവളുടെ നെറുകയിലും ചാർത്തികൊണ്ട് അവളുടെ സീമന്ത രേഖയിൽ അമർത്തി ചുംബിച്ചു.മുത്തശ്ശൻ അവന്റെ കൈയിലേക്ക് അവളുടെ കൈ വെച്ചുകൊടുത്തപ്പോൾ അയാളുടെ കണ്ണുകളും ഒരു നിമിഷം നിറഞ്ഞു.
“മുത്തശ്ശന്റെ കൊച്ചുമോളെ ഒരു കുറവും വരുത്താതെ ഞാൻ നോക്കിക്കൊള്ളാം”
അയാളുടെ കണ്ണുകൾ നിറഞ്ഞതുകണ്ട് അനന്തൻ മുത്തശ്ശനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
അത് കണ്ടുകൊണ്ട് ക്യാമറാമാൻ മുത്തശ്ശിയെയും നടുക്ക് കയറ്റി നിർത്തികൊണ്ട് അവരെ നാല് പേരെയും കൂട്ടി ഒരു ഫോട്ടോ എടുത്തു.
അവസാനിച്ചു…
SG
