ചെമ്മീൻ അച്ചാറാണ് ഇപ്പോഴത്തെ സ്പെഷ്യൽ അച്ചാർ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ചെമ്മീൻ റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ചെമ്മീൻ കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു അച്ചാർ തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഈ അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അരകിലോ ചെമ്മീൻ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം ചെമ്മീനിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം ചെമ്മീൻ അരമണിക്കൂറോളം റെസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് കാൽ ഭാഗത്തോളം എണ്ണയൊഴിച്ചു ചൂടാക്കുക. ശേഷം എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ മസാല തേച്ചു വച്ചിട്ടുള്ള ഓരോ ചെമ്മീനും ചേർത്ത് കൊടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് ചെമ്മീൻ ഫ്രൈ ചെയ്തെടുക്കുക. ഇനി മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് ചെമ്മീൻ ഫ്രൈ ചെയ്യാനായി എടുത്ത ഓയിൽ ഈ ചട്ടിയിലേക്ക് ചേർത്തു കൊടുക്കുക.

ശേഷം ഓയിൽ ചൂടായി വരുമ്പോൾ അരടീസ്പൂൺ കടുകും, മൂന്നു വറ്റൽ മുളക് രണ്ടായി മുറിച്ചതും, ഇനി 15 അല്ലി വെളുത്തുള്ളി നീളത്തിൽ കനം കുറച്ച് അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി പൊടിയായി അരിഞ്ഞതും, 4 പച്ചമുളക് നീളത്തിൽ ചെറുതായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലപോലെ ഇളക്കി ഒരു ഗോൾഡൻ കളർ ആകുന്നതുവരെ ഇളക്കുക. ശേഷം ഒരു ബ്രൗൺ കളറായി വന്ന മിക്സി ലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടിയും, ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. എന്നിട്ട് അതിനൊപ്പം കാൽ ടീസ്പൂൺ ഉലുവാപ്പൊടി, അര ടീസ്പൂൺ കായപ്പൊടിയും, ഒരു നുള്ളു ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക.

എന്നിട്ട് അതിനൊപ്പം അര കപ്പ് വിനാഗിരി കൂടി ചേർത്ത് മസാലകളെല്ലാം നല്ലപോലെ മൂത്ത് വരുമ്പോൾ നേരത്തെ ഫ്രൈ ചെയ്തു വെച്ചിട്ടുള്ള ചെമ്മീൻ ഇതിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി ഒന്ന് തിളച്ചുവരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ കഴിയുന്ന ഒരു ചെമ്മീൻ അച്ചാർ തയ്യാറായിട്ടുണ്ട്. എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള അച്ചാറാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page