കുട്ടികളൊക്കെ വീട്ടിൽ ഉണ്ടാകുന്ന സമയമല്ലേ ഇപ്പോൾ. അതുകൊണ്ട് തന്നെ ഇപ്പോഴും എന്തെങ്കിലും കഴിക്കാൻ കൊതിക്കുകയും ചെയ്യും. അപ്പോൾ കുട്ടികൾക്ക് കൊടുക്കാൻ വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഒരു സ്നാക്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അതും വെറും ഒരു ചേരുവ മാത്രമാണ് ഈ സ്നാക്ക് തയ്യാറാക്കാനായി വേണ്ടത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ സ്നാക്ക് ഉണ്ടാക്കുന്നത് എന്ന്. അതിനായി നാല് ഉരുളകിഴങ്ങ് എടുക്കുക. ശേഷം കുറച്ചു കനത്തിൽ മുറിച്ചെടുക്കുക. ഇനി ചതുരാകൃതിയിൽ പൊട്ടറ്റോയെ ചെറിയ പീസുകളായി മുറിച്ചെടുക്കുക.
ശേഷം നല്ല പോലെ തണുത്ത വെള്ളം വെച്ച് ഈ ഉരുളകിഴങ്ങ് തിരുമ്മി കഴുകി എടുക്കുക. ഇനി അഞ്ചു മിനിറ്റോളം നല്ല ചൂട് വെള്ളത്തിൽ ഈ പൊട്ടറ്റോയെ ഒന്ന് സോക്ക് ചെയ്തു വെക്കുക. ശേഷം വെള്ളത്തിൽ നിന്നും എടുത്തു മാറ്റി ഡ്രൈ ആക്കി എടുക്കുക. ഇനി നല്ല പോലെ ചൂടായി വന്ന എണ്ണയിൽ ഈ പൊട്ടറ്റോ ഫ്രൈ ആക്കി എടുക്കുക. ആദ്യം ഹൈയിലും പിന്നീട് ലോയിലും വേണം ഇത് ഫ്രൈ ആക്കാൻ. ഇനി എണ്ണയിൽ നിന്നും കോരി മാറ്റി ഒരു പേപ്പറിൽ ഇട്ടു വെക്കുക. ഇനി കുറച്ചു കാശ്മീരി മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
ഇനി കുറച്ചു ചാറ്റ് മസാലയും കൂടി ചേർത്ത് നന്നായി മിക്‌സാക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു റെസിപ്പി ആയിരിക്കും ഇത്. വെറും ഒരു ചേരുവ മാത്രം കൊണ്ടാണ് ഇത്രയും ടേസ്റ്റിയായ ഈ സ്നാക്ക് ഉണ്ടാക്കുന്നത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ടിയാൻസ് കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
