പഞ്ഞി പോലത്തെ കിണ്ണത്തപ്പം തയ്യാറാക്കാൻ ചെയ്യേണ്ടത്

എല്ലാവർക്കും ഭയങ്കരമായി ഇഷ്ടമുള്ളത് പഞ്ഞി പോലുള്ള കിണ്ണത്തപ്പം ആണ് .എങ്ങനെ പഞ്ഞി പോലെയുള്ള കിണ്ണത്തപ്പം ഉണ്ടാക്കാം എന്ന് അറിയാൻ തുടർന്ന് വായിക്കുക.ആദ്യം ഒരു ബൗളിലേക്ക് 2 കപ്പ് (250ml) അരിപ്പൊടി, അര ടീസ്പൂൺ ബേക്കിംഗ് പൗഡർ, നാല് ടേബിൾസ്പൂൺ പഞ്ചസാര, രണ്ട് നുള്ള് ഉപ്പ് എന്നീ സാധനങ്ങൾ ചേർത്ത് ഒരു മിനിറ്റ് നേരം നന്നായി മിക്സ് ചെയ്ത് കൊണ്ടിരിക്കണം. വീഡിയോ കണ്ടാൽ എല്ലാ വീട്ടമ്മമാർക്കും സഹോദരിമാർക്കും സിമ്പിൾ ആയി ചെയ്യാൻ പറ്റും.

നന്നായി കലക്കിയ ശേഷം ഇതിലേക്ക് ഇനി തേങ്ങാപ്പാല് ഒരു കപ്പ് എടുത്തു അത്യാവശ്യം ലൂസ് ആകുന്നതുവരെ കട്ടകൾ ഒന്നുമില്ലാതെ ഒഴിച്ച് ഇളക്കി കൊടുക്കണം, അവസാനം ഒരു പാലിൻറെ പരുവത്തിൽ ആകുന്നത് വരെ ഇളക്കി ശേഷം നമുക്ക് ഈ അരിപൊടി മിക്സ് കിട്ടുവാൻ (അതായത് അല്പം കട്ടിയായി എന്നാൽ ലൂസ് ആയിട്ടുള്ള പരുവം). നിങ്ങൾ തേങ്ങാപ്പാൽ ഉപയോഗിക്കുമ്പോൾ ഒന്നാം പാലെടുത്ത് അതിൽ വെള്ളം ചേർത്ത് ഇതിലേക്ക് ഒഴിക്കാവുന്നതാണ് ഇനി അത് താൽപര്യമില്ലെങ്കിൽ ഒന്നാംപാൽ മാത്രമായും എടുക്കാം.ഇനി ചെയ്യേണ്ടത് ഇതിലേക്ക് ഇഷ്ടമുള്ള ഫ്ലേവറിനുവേണ്ടി അര സ്പൂൺ വാനില എസൻസ് കൂടി ചേർത്ത് മിക്സ് ചെയ്യുക.

എന്നിട്ട് ഇങ്ങനെ തയ്യാറാക്കിയ മാവ് 15 മിനിറ്റ് നേരം റോസ്‌റ് ചെയ്യാനായി വെക്കണം.റോയ്സ്റ് ചെയ്ത് കഴിഞ്ഞ അതായത് 15 മിനിറ്റ് കഴിഞ്ഞ്, വലിയ പ്ലേറ്റ് (ചോറ് കഴിക്കാൻ ഉപയോഗിക്കുന്നത് ) എടുത്തു അല്ലെങ്കിൽ ചെറിയ ചെറിയ സ്റ്റീൽ പാത്രങ്ങൾ എടുത്തു അതിൽ കുറച്ച് എണ്ണ അല്ലെങ്കിൽ നെയ്യ് തടവി അതിലേക്ക് ഈ മിക്സ് ഒഴിക്കുക. സ്റ്റീൽ പാത്രത്തിന്റെ മുക്കാൽ ഭാഗം എത്തുന്നത് വരെ മാത്രം മാവ് ഒഴിച്ച് കൊടുത്താൽ മതി.ഇനി നമ്മൾ ഒരു സ്റ്റീമർ അഥവാ ഇഡലി ചെമ്പ് എടുത്ത് അടുപ്പത്ത് വെച്ച് ശേഷം അതിലേക്ക് വെള്ളമൊഴിച്ച് ആവി വരുമ്പോൾ മാത്രം ഈ പാത്രം അതിലേക്ക് ഇറക്കിവെച്ച് മീഡിയം ഫ്ലെയിമിൽ തീ ആക്കി 15 മിനിറ്റ് ആവി കയറ്റുക.

15 മിനിറ്റിനുകഴിഞ്ഞതിന് ശേഷം തുറന്നു അപ്പം വെന്തു എന്ന് ഉറപ്പാക്കി തീ അണയ്ക്കുക.എന്നിട്ട് അപ്പം ചൂടാറിയതിനു ശേഷം ഇടയിൽനിന്ന് പാത്രത്തിന്റെ അരിക് വശങ്ങളെല്ലാം ഒരു സ്പൂൺ വച്ച് മാറ്റി വേറൊരു പാത്രത്തിലേക്ക് അപ്പം മാറ്റാവുന്നതാണ്.തികച്ചും പഞ്ഞി പോലെ ഇരിക്കുന്ന എന്നാൽ വളരെയധികം രുചികരമായ ഈ കിണ്ണത്തപ്പം നാലു മണി പലഹാരമായി കഴിക്കുവാൻ ഏറ്റവും ബെസ്റ്റ് ആയിരിക്കും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ വീഡിയോ നോക്കാം.ഈ രീതിയിൽ അത്ര നന്നായി പാചകം ചെയ്യാൻ അറിയാത്തവർക്കും സിമ്പിൾ ആയി പഞ്ഞി പോലത്തെ കിണ്ണത്തപ്പം ഉണ്ടാക്കാം.കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കുക.