ഒരു കപ്പ് അരിപ്പൊടി കൊണ്ട് നല്ല പഞ്ഞിപോലെ സോഫ്റ്റായ ഇഡ്ഡലി മിനിറ്റുകൾക്കുള്ളിൽ.

എന്നും രാവിലത്തെ പലഹാരമായി ഉണ്ടാക്കാറുള്ള ഒരു ആഹാരമാണ് ഇഡ്ഡലി. എന്നാൽ ഈ ഇഡ്ഡലി ഒരു കപ്പ് അരിപ്പൊടി കൊണ്ട് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു കപ്പ് അരിപ്പൊടി ഒരു പാത്രത്തിലേക്ക് ഇടുക. അതിന്റെ കൂടെ കാൽ കപ്പ് റവയും, കൂടി ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം അര കപ്പ് തൈരും കൂടി ചേർത്ത് ഇളക്കുക. ഇനി കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ ഇഡ്ഡലിയുടെ പരുവത്തിൽ കലക്കി എടുക്കുക.

നല്ല പരുവത്തിൽ കലക്കിയെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി ഒരു ഇഡ്ഡലി തട്ടിൽ കുറച്ചു എണ്ണ തടകിയ ശേഷം മാവിനെ കോരിയൊഴിക്കുക. ശേഷം ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക. ഇനി തിളച്ചു വന്ന വെള്ളത്തിലേക്ക് ഈ തട്ട് ഇറക്കി വെച്ച് ഇഡ്ഡലി വേവിച്ചെടുക്കുക.

ഏകദേശം പത്തു മിനിറ്റോളം മതിയാകും ഈ ഇഡ്ഡലി വെന്തു കിട്ടാൻ. നല്ല സോഫ്റ്റായ ഇഡ്ഡലി തന്നെയാണ് ഇങ്ങനെ ഉണ്ടാക്കിയാൽ കിട്ടുക. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന നല്ല ടേസ്റ്റിയായ ഇഡ്ഡലി കൂടിയാണ് ഇത്. ഡിയൻസ് കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page