തട്ടുകടയിലെ അതേ രുചിയിൽ പരിപ്പുവട വീട്ടിൽ സിമ്പിളായി തയ്യാറാക്കാം.

നമുക്കെല്ലാം തട്ടുകടയിലെ പലഹാരങ്ങൾ എന്നും പ്രിയപ്പെട്ടവ തന്നെയാണ്. അതിൽ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു വടയാണ് പരിപ്പുവട. എന്നാൽ ഇന്ന് നമുക്ക് ഈ പരിപ്പുവട തട്ടുകട രുചിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് പരിപ്പ് രണ്ട് മണിക്കൂറോളം വെള്ളത്തിൽ കുതിരാനായി ഇട്ടു വെക്കുക. ഇനി ഒട്ടും തന്നെ വെള്ളമില്ലാതെ പരിപ്പ് ഡ്രൈ ആക്കി എടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഈ പരിപ്പിനെ മാറ്റിയ ശേഷം പത്തു വറ്റൽമുളകും, ഒരു കഷ്ണം ഇഞ്ചിയും, ചേർത്ത് കൊടുക്കുക.

ഇനി അരച്ചെടുത്ത മിക്‌സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. കാൽ കപ്പ് പരിപ്പ് മാറ്റി വെക്കുക. ശേഷം അരച്ചടുത്ത മിക്സിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും, രണ്ട് പച്ചമുളകും, കുറച്ചു ചെറിയ ഉള്ളി അരിഞ്ഞതും, ഇനി കുറച്ചു വെളുത്തുള്ളി, കുറച്ചു കറിവേപ്പില അരിഞ്ഞതും ചേർത്ത് കൈ കൊണ്ട് മിക്‌സാക്കുക. ശേഷം നല്ല പോലെ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം കൈ കൊണ്ട് ഒന്ന് പ്രെസ്സാക്കി കൊടുക്കുക.

ഇനി ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ഇനി നല്ല പോലെ ചൂടായി വന്ന എണ്ണയിൽ പരിപ്പുവട ചേർത്ത് കൊടുക്കുക. ഇനി എണ്ണയിലേക്ക് ചേർത്ത ഉടനെ ഇളക്കുവാനും പാടില്ല. ശേഷം ഒരു സൈഡ് മൂത്തു വന്നാൽ വട മറിച്ചിട്ട് കൊടുക്കുക. എന്നിട്ട് ഫ്രൈ ആക്കി കോരി മാറ്റുക. ഇനി എല്ലാ പരിപ്പുവടയും ഇതുപോലെ ഫ്രൈ ആക്കി എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ പരിപ്പുവട റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ സിമ്പിളാണ് ഈ വട ഉണ്ടാക്കാൻ. ഇങ്ങനെ ഉണ്ടാക്കിയാൽ തട്ടുകടയിലെ അതേ രുചിയിലുള്ള പരിപ്പുവട എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. ഷാനാസ് വെൽഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page