സ്പെഷ്യൽ ഫ്രൈഡ് ചിക്കനും പുതുപുത്തൻ രുചിയിൽ ഒരു ചോറും.

എന്നും ഒരേ ചോറ് കഴിച്ചു മടുത്തവർക്ക് ഇതാ ഒരു അടിപൊളി ചിക്കൻ ചോറ് റെസിപ്പി. ഈ ചോറിന്റെ ടേസ്റ്റ് ചിക്കൻ തന്നെയാണ്. അപ്പോൾ നമുക്ക് നോക്കാം വേറെയ്റ്റി രീതിയിലുള്ള ചിക്കനും ചോറും എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒരു കിലോ ചിക്കൻ നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ചിക്കനിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ഒരു നാരങ്ങയുടെ നീരും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിനുള്ള ഉപ്പ്, ചേർത്ത് നന്നായി മിക്‌സാക്കുക.

ശേഷം അഞ്ചു കപ്പ് ജീരകശാല അരി നല്ല പോലെ കഴുകി അര മണിക്കൂറോളം വെള്ളത്തിൽ കുതിർത്തി വെക്കുക. ഇനി മറ്റൊരു പത്രത്തിലേക്ക്ന ഒരു കപ്പ് തൈരും, ഒരു ടേബിൾ സ്പൂൺ മുളക്പൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, മുക്കാൽ ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അൽപ്പം ഉപ്പും ചേർത്ത് നന്നായി മിക്‌സാക്കുക.

ഇനി റെസ്റ്റ് ചെയ്യാൻ വെച്ചിരുന്ന ചിക്കൻ ഒരു പാനിൽ എണ്ണയും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ഇനി കുറച്ചു വെളുത്തുള്ളി അരിഞ്ഞതും, കുറച്ചു മല്ലിയില അരിഞ്ഞതും, പച്ചമുളക് അരിഞ്ഞതും, നേരത്തെ തയ്യാറാക്കി വെച്ച തൈര് മിക്സ് ചിക്കൻറെ മുകളിലായി സ്പ്രെഡ്ടാക്കി കൊടുക്കുക. ശേഷം ഫ്രൈ ആക്കിയ ചിക്കൻ കോരി മാറ്റുക. ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മസാലകളും ചേർത്ത് ചോറ് വേവിച്ചെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കനും ചോറും റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനി ഈ റെസിപ്പിയെ കുറിച്ച് കൂടുതൽ വിശദമായി അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കൂ.

Leave a Reply