ഒരു കപ്പ് റവയും ഒരു പഴവും കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന കിടിലൻ പലഹാരം

പുതു രുചിയിലുള്ള പലഹാരങ്ങൾ കഴിക്കാൻ കൊതിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. എന്നാൽ ഇന്ന് നമുക്ക് നമ്മുടെ വീടുകളിൽ ഇപ്പോഴും കാണുന്ന റവയും, പഴവും കൊണ്ട് ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് വെള്ളം ചേർക്കുക. ശേഷം വെള്ളത്തിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് തിളപ്പിക്കുക, എന്നിട്ട് വെള്ളത്തിലേക്ക് ഒരു കപ്പ് റവ ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക.

എന്നിട്ട് വെള്ളവും റവയും നല്ലപോലെ യോജിച്ചു വന്നാൽ ഫ്‌ളയിം ഓഫ് ചെയ്യുക. ഇനി ഒരു ഫില്ലിംഗ് തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടറോ നെയ്യോ ചേർക്കുക. എന്നിട്ട് അതിലേക്ക് കാൽ കപ്പ് തേങ്ങയും, ഒരു പഴം ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം അതിലേക്ക് കുറച്ചു നട്ട്സും കിസ്സ്മിസ്സും, മധുരത്തിനാവശ്യമായ പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് പഴവും തേങ്ങയും നല്ലപോലെ സോഫ്റ്റായി വരുന്നത് വരെ ഇളക്കുക.

ഇനി തേങ്ങയും, പഴവും സോഫ്റ്റായി വന്നാൽ കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചത് ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് കൈയിൽ കുറച്ചു എണ്ണ തടകിയ ശേഷം റവ നല്ലപോലെ കുഴച്ചെടുക്കുക. ഇനി കുഴച്ചെടുത്ത റവയെ ചെറിയ ബോളുകളായി ഉരുട്ടിയെടുത്ത ശേഷം കയ്യിൽ വെച്ച് വട്ടത്തിൽ പരത്തുക. എന്നിട്ട് അതിന്റെ നടുവിലായി ഒരു ടേബിൾ സ്പൂൺ ഫില്ലിംഗ് വെച്ച ശേഷം കവർ ചെയ്തെടുക്കുക. എന്നിട്ടൊരു ഓവൽ ഷെയ്പ്പിൽ ഉരുട്ടിയെടുക്കുക.

ഇനി ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക.ശേഷം തിളച്ചുവന്ന വെള്ളത്തിന്റെ മുകളിലായി തട്ട് വെച്ച ശേഷം ഷെയ്‌പ്പാക്കി വെച്ച പലഹാരം അതിന്റെ മുകളിലായി വെച്ച് ആവിയിൽ വേവിക്കുക. ഇനി മീഡിയം ഫ്ളൈമിൽ വെച്ച് ഈ പലഹാരം 4 മിനിറ്റോളം വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്, ശേഷം വേവിച്ചെടുത്ത പലഹാരം ഡെസിക്കേറ്റഡ് കോക്കനട്ടിൽ സ്പ്രെഡ്ആക്കിയ ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page