രുദ്രാക്ഷം ഭാഗം : 4
രാത്രിയാകുന്തോറും മിത്രയുടെ നെഞ്ചിടിപ്പ് ഏറാൻ തുടങ്ങി..
ആദ്യം കരുതി മുത്തശ്ശന്റെ അടുത്ത് പോയിരുന്നാലോ എന്ന് പക്ഷേ അവിടെ ഇരുന്നിട്ട് വലിയ കാര്യമില്ല കാരണം മുത്തശ്ശന് രാകേഷേട്ടനെ എതിർത്തുനിൽക്കുവാൻ കൂടി സാധിക്കില്ല.. അതിലും ഭേദം ഈ മുറിയിൽ തന്നെ കതകടച്ചു കുറ്റിയിട്ടിരിക്കുന്നതാണ്…
കാൽമുട്ടിന്റെ മേൽ മുഖം ഒളിപ്പിച്ചുവെച്ചുകൊണ്ട് കട്ടിലിന്മേൽ മിത്ര അതേ ഇരിപ്പിരുന്നു… സമയം പോയിക്കൊണ്ടിരുന്നു… രാത്രിയുടെ ഏകാന്തതയിലേക്ക് അന്തരീക്ഷം മാറുന്നത് ആ സമയം മിത്ര അറിഞ്ഞില്ല അവൾ അല്പസമയത്തേക്ക് എങ്കിലും ഗാഢമായ ഒരു നിദ്രയിലേക്ക് ആഴ്ന്നിറങ്ങി പോയിരുന്നു..
ടക്… ടക്… ടക്… തന്റെ മുറിയുടെ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടതും മിത്ര ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു…
പുറത്തേക്ക് നോക്കിയപ്പോൾ വല്ലാതെ ഇരുട്ട് വ്യാപിച്ചിട്ടുണ്ടായിരുന്നു… തന്റെ തൊട്ടടുത്തുണ്ടായിരുന്ന സ്വിച്ചിന്മേൽ കൈവച്ച് അവൾ ലൈറ്റ് ഓൺ ചെയ്തതും ക്ലോക്കിലേക്ക് നോക്കിയപ്പോൾ ഞെട്ടിപ്പോയി സമയം രാത്രി 9:30… ഇത്രയും സമയം ഞാൻ ഉറങ്ങിപ്പോയോ.. മിത്രക്ക് അത്ഭുതം തോന്നി ശരിയായിരിക്കാം നല്ലൊരു ഉറക്കം ഉറങ്ങിയിട്ട് മാസങ്ങളായി എന്ന് അവൾ ആ സമയം തിരിച്ചറിയുകയായിരുന്നു…
ടക്… ടക്.. ഡി മിത്ര മര്യാദയ്ക്ക് കതക് തുറന്നൊ ഇത് ഞാനാണ് രാകേഷ്?
ഒരു നിമിഷം കതകിന്റെ അപ്പുറത്തുനിന്നും രാകേഷിന്റെ ശബ്ദം കേട്ടതും മിത്രയുടെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു കയറി.. ഭയംകൊണ്ട് മുഖത്തെല്ലാം വിയർപ്പ് കണങ്ങൾ പൊടിഞ്ഞു.. ഉടുത്തിരുന്ന പാവാടയിൽ അവളുടെ കൈകൾ മുറുകി…
ഡി ഈ രാകേഷിനെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് മര്യാദയ്ക്ക് നിന്നോട് കതക് തുറക്കാൻ ആണ് ഞാൻ പറഞ്ഞത് ഇല്ലെങ്കിൽ ഞാൻ ഇത് ചവിട്ടി പൊളിക്കും… രാകേഷ് അവസാനമെന്നോണം മിത്രയോടായി അലറിക്കൊണ്ട് പറഞ്ഞതും അവളോടി ചെന്ന് കതക് എല്ലാം കുറ്റിയിട്ടിട്ടുണ്ടോ എന്ന് ശ്രദ്ധാപൂർവ്വം നോക്കി…
ഭയമുണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ രാകേഷിനോട് അല്പം ശബ്ദം ഉയർത്തിക്കൊണ്ട് മിത്ര പറഞ്ഞു .
രാകേഷേട്ടൻ ഇവിടെ നിന്ന് പോകുവാൻ നോക്ക് ഇല്ലെങ്കിൽ ഞാൻ അപ്പച്ചിമാരെ വിളിക്കും..
ദയവുചെയ്ത് ഇവിടെ നിന്ന് പോകു പ്ലീസ് എനിക്ക്….എനിക്ക് നിങ്ങളെ കാണുന്നത് പോലും വെറുപ്പാണ്..
മിത്ര തന്റെ ഇരുകൈ കൊണ്ടു ചെവികൾ പൊത്തിപ്പിടിച്ച് അവനോടായി അലറിക്കൊണ്ട് പറഞ്ഞു.
എന്തുപറഞ്ഞടീ നാ***** മോളെ.. ദേഷ്യം കൊണ്ട് വലിയ മുറക്കിയ മുഖത്തോടെ രാകേഷ് തന്റെ വലതു കാൽ ഉയർത്തി മിത്രയുടെ മുറിയുടെ കതകിൽ ആഞ്ഞു ചവിട്ടി..
സത്യത്തിൽ മിത്ര രാകേഷിന്റെ അങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.. അതുകൊണ്ടുതന്നെ അവളുടെ ശരീരം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.. അവന്റെ രണ്ടാമത്തെ ചവിട്ടിൽ തന്നെ കൊളുത്ത് ഇളകി പോയിരുന്നു..
നിന്നോടൊന്നും മര്യാദയ്ക്ക് പറഞ്ഞിട്ട് കാര്യമില്ലഡി പുല്ലേ..
ഈ രാകേഷ് ഒന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടുക തന്നെ ചെയ്യും.. അതും പറഞ്ഞ് അവൻ വീണ്ടും വീണ്ടും കതകിൽ ചവിട്ടിയതും നാലാമത്തെ ചവിട്ടിൽ കതകിന്റെ കൊളുത്ത് പൊളിഞ്ഞുവീണ് കതക് മലർക്കെ രാകേഷിന്റെ മുന്നിലായി തുറന്നു…
തന്റെ മുന്നിൽ യാതൊരു ചമയങ്ങളും ഇല്ലാതെ അതീവ സുന്ദരിയായി നിൽക്കുന്ന പെണ്ണിനെ കണ്ടെതും രാകേഷിന്റെ ശരീരമെല്ലാം ചൂട് പിടിക്കാൻ തുടങ്ങിയിരുന്നു..
എവിടെനിന്നോ കിട്ടിയ ധൈര്യത്തിൽ മിത്ര അലറി വിളിച്ചു അപ്പച്ചി…. അപ്പച്ചി ഓടി വരണേ..
ഹാ കിടന്ന് അലറാതെടീ ഇവിടെ ആരുമില്ല.. നിന്നോട് ഞാൻ പറഞ്ഞത് മറന്നുപോയോ അവരെല്ലാം ഒരു പാർട്ടിക്ക് പോയതാ. ഇനി ഇന്ന് വരുമോ എന്ന് തന്നെ സംശയമാണ് അതുകൊണ്ട് നമുക്ക് ഇവിടെ ഇന്ന് സുഖിക്കാമെടി മോളെ.. അവന്റെ വഷളാൻ ചുവയോടുള്ള നോട്ടം കണ്ടതും മിത്രയ്ക്ക് തന്റെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ എന്ന രാക്ഷസനിൽ നിന്നും തനിക്ക് രക്ഷപ്പെടാൻ ഒരു വഴിയില്ലല്ലോ ഭഗവാനെ എന്നോർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
മിത്രയ്ക്കൊന്ന് ചിന്തിക്കുവാൻ നേരം കൊടുക്കുന്നതിനു മുന്നേ തന്നെ കാറ്റുപോലെ രാകേഷ് പാഞ്ഞു വന്നു അവളുടെ ഇടുപ്പിലൂടെ കൈകൾ ചേർത്ത് അവനിലേക്ക് ചേർത്ത് പിടിച്ചു..
പെട്ടെന്നുള്ള രാകേഷിന്റെ പ്രവർത്തിയിൽ മിത്ര കിടുങ്ങി വിറച്ചു പോയി…
വിട്…വിട് രാകേഷ് ഏട്ടാ എന്തായി കാണിക്കുന്നത് വിടാൻ അല്ലേ പറഞ്ഞത്.. മിത്ര രാകേഷിന്റെ കൈയിൽ കിടന്നു കൂതറിക്കൊണ്ടു പറഞ്ഞു പക്ഷേ.. രാകേഷ് അതൊന്നും കേൾക്കുന്ന കൂടെ ഇല്ലായിരുന്നു മിത്രയുടെ പൂ പോലെയുള്ള മേനിയിൽ അവന്റെ കണ്ണുകൾ ഓടി അലഞ്ഞു നടന്നു..
എവിടെനിന്നോ കിട്ടിയ ധൈര്യത്തിൽ മിത്രയവനെ പിടിച്ചു തള്ളിയതും..
അപ്രതീക്ഷിതമായ തള്ളലിൽ അത് രാകേഷ് രണ്ടടി പിറകോട്ടേക്ക് മാളിപ്പോയി രാകേഷിന്റെ മുഖം എല്ലാം ദേഷ്യം കൊണ്ട് മുറുകിയിരുന്നു..
എന്നെ തള്ളുവാൻ മാത്രമായോ ടി നീ ക******മോളെ ..
അവന്റെ ഇരുമ്പ് പോലുള്ള കൈകൊണ്ടുള്ള അടിയിൽ മിത്രയുടെ മുഖം പറഞ്ഞു പോകുന്നതുപോലെ തോന്നി അത്രയും വേദനയുണ്ടായിരുന്നു അവളുടെ ഇരു കവിളുകൾക്കും..
അടിയുടെ ആഘാതത്തിൽ മിത്ര ബെഡിലേക്ക് വീണതും തന്റെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിച്ചുകൊണ്ട് രാകേഷ് മിത്രയെ നോക്കി ചുണ്ടുകൾ നനച്ചുകൊണ്ട് ബെഡിലേക്കായി കയറി…
എന്നെ ഒന്നും ചെയ്യരുത് രാകേഷ് ഏട്ടാ ദയവുചെയ്ത് എന്നെ വെറുതെ വിടണം രാകേഷിന്റെ മുന്നിൽ കൈകൾ കൂപ്പി കൊണ്ട് ആലറി കരഞ്ഞ മിത്രയെ അവൻ കണ്ടില്ല പകരം കരഞ്ഞു വീർത്തിരിക്കുന്ന അവളുടെ കവിളുകളിലേക്കും വിറക്കുന്ന ചുണ്ടുകളിലേക്കും ശ്വാസനിശ്വാസങ്ങൾക്ക് ഒത്ത് ചേർന്ന് ഉയരുകയും താഴുകയും ചെയ്യുന്ന ആ കുഞ്ഞു മാറിടങ്ങളിലേക്കും എല്ലാം അവൻ കൊതിയോടെ നോക്കി.. രാകേഷ് തന്റെ കൈകൊണ്ട് മിത്രയെ പിടിക്കുവാൻ ഓങ്ങിയതും എവിടെനിന്നോ കിട്ടിയ ധൈര്യത്തിൽ തൊട്ടടുത്തുണ്ടായിരുന്ന ഫ്ലവർസ് എടുത്ത് മിത്ര രാകേഷിന്റെ തല നോക്കി ഒറ്റയടിയായിരുന്നു..
ആാാാാ!!!!!
ബെഡിൽ നിന്നും ചാടി ഇറങ്ങിയ മിത്ര നെറ്റിയിൽ നിന്നും ചോര പൊടിയുന്ന രാകേഷിനെ നോക്കിക്കൊണ്ട് തന്നെ ആ ഫ്ലവർ വെസ് നിലത്ത് ഇട്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങി ഓടി..
എടീ നിൽക്കടി അവിടെ.. നീ എന്നെ തല്ലിയല്ലേ.. ഇന്ന് നിന്റെ അവസാനമാടി…
അതും പറഞ്ഞ് ഒഴുകിയിറങ്ങുന്ന ചോരയെ തുടച്ചുകൊണ്ട് രാകേഷും മിത്രയുടെ പിറകെ ഓടി…
പുറത്തേക്കിറങ്ങിയതും ഇടിയും മിന്നലും മഴയും കണ്ടു ഒരു നിമിഷം പേടിച്ചിട്ട് അവിടെ തന്നെ നിന്നുപോയി മിത്ര…
പക്ഷേ പിറകിൽ നിന്നും രാകേഷിന്റെ അലർച്ച കേട്ടതും മുൻപും പിൻപും ചിന്തിക്കാതെ ആ ഇരുട്ടിലെ കുട്ടി ഒഴുകുന്ന മഴയിലേക്ക് ഇറങ്ങി ഓടുകയായിരുന്നവൾ …
എന്തൊക്കെ സംഭവിച്ചാലും ആ കാട്ടാളന്റെ മുന്നിൽ ഞാൻ കീഴടങ്ങില്ല അതിലും ഭേദം മരണമാണ്… എന്റെ തേവരെ.. തന്റെ ഇഷ്ടദേവനായ മഹാദേവനെ മനസ്സിൽ വിചാരിച്ചുകൊണ്ട് ഇരുട്ടിന്റെ വക വെക്കാതെ മിത്ര ഓടുകയായിരുന്നു..
തൊട്ടു പിറകെ തന്നെ രാകേഷ് ഒരു കാറിലും മറ്റൊരു കാറിൽ അവന്റെ കൂട്ടാളികളും മിത്രയെ തേടി ആ ഇടിയും മിന്നലും മഴയും വകവെക്കാതെ പോയിക്കൊണ്ടിരുന്നു..
എടാ വാസു എനിക്ക് അവളെ കിട്ടണം മനസ്സിലായല്ലോ… രാകേഷിന്റെ ചുവന്ന മുഖം കണ്ടതും വാസുഒന്നു ഭയന്നെങ്കിലും അയാൾ രാകേഷിനോട് ആയി പറഞ്ഞു “ഞങ്ങൾ ഇന്ന് കണ്ടുപിടിച്ചിരിക്കും സാർ അവളെ .”.
അപ്പോഴേ ഞാൻ പറഞ്ഞതാ രാവിലെ എങ്ങാനും പുറപ്പെടാം എന്ന് നിന്റെ ഒരൊറ്റ ആളുടെ പണിയാണ്.. ഇപ്പോൾ പെരുവഴിയിൽ ആയില്ലേ.. കൂടാതെ ഒടുക്കത്തെ മഴയും ഇനി എപ്പോഴാണ് തറവാട്ടിൽ എത്തിച്ചേരുക… സൂരജ് തന്റെ മുഖം വീർപ്പിച്ചു കൊണ്ട് രൂദ്രനോട് ചോദിച്ചതും രുദ്രൻ പക്ഷേ അത് കേൾക്കാത്ത ഭാവത്തിൽ കാറിലെ സീറ്റ് ഒന്ന് ചാരിഇട്ട് അതിൽ സുഖമായി കിടന്നുറങ്ങുകയാണ്..
കാലൻ അപ്പോഴേ പറഞ്ഞു രാവിലെ ഇറങ്ങിയാൽ മതി കേൾക്കണ്ട വിളിച്ചിട്ടാണെങ്കിൽ ആ മെക്കാനിക്ക് ഫോൺ എടുക്കുന്നില്ലല്ലോ… ഓരോന്ന് പിറു പിറുത്തു കൊണ്ട് സൂരജ് വീണ്ടും വീണ്ടും ആ മെക്കാനിക്കിനെ വിളിച്ചുകൊണ്ടേയിരുന്നു..
ഈ സമയമാണ് അവരുടെ നേരെ ഓപ്പോസിറ്റ് ആയി രണ്ടു വണ്ടികൾ വന്ന് നിർത്തിയത് അതിന്റെ വെളിച്ചo രുദ്രന്റെ മുഖത്തേക്ക് തട്ടിയപ്പോൾ അവൻ കണ്ണുകൾ ഒന്ന് അടച്ചു തുറന്നു…
ഏതു ക ***മക്കളാണ് കണ്ണിലേക്ക് വെളിച്ചം അടിക്കുന്നത്…ലൈറ്റ് ഓഫാക്കടാ രുദ്രന്റെ അലർച്ചയിൽ സൂരജിന് തന്റെ ചെവി അടിച്ചു പോയതുപോലെയാണ് തോന്നിയത്..
പിന്നീട് സൂരജ് മുന്നോട്ടു നോക്കിയതും കണ്ടു വടിവാളുമായി മഴയത്ത് നിൽക്കുന്ന ഏകദേശം10 ഗുണ്ടകൾ എന്ന് തോന്നിക്കുന്നവരെ..
എടാ രുദ്ര പണിയാണല്ലോ വരുന്നത്.. സൂരജ് രുദ്രനോടായി പറഞ്ഞു..
കണ്ണുകൾ അടച്ച് തുറന്നു മുന്നിൽ നിൽക്കുന്നവരെ കണ്ട് പുച്ഛിച്ചുകൊണ്ട് രുദ്രൻ സൂരജിനോട് ആയി പറഞ്ഞു അവർ അല്പം നേരമായി നമ്മളെ ഫോളോ ചെയ്യുന്നു ഏതുവരെ പോകുമെന്ന് അറിയാൻ വേണ്ടിയാണ് ഞാനും കാത്തുനിന്നത് വണ്ടിക്ക് അള്ള് വെച്ച് വീഴ്ത്തിയതും മനസ്സിലായി കാര്യങ്ങളുടെ പോക്ക് എങ്ങോട്ടേക്കാണെന്ന്..
സത്യം സൂരജ് രുദ്രനെ നോക്കി കൊണ്ട് ചോദിച്ചു..
ഹ്മ്മ്മ്മ് ഞാനേ അവർക്ക് പോയി കൊടുക്കേണ്ടതെല്ലാം കൊടുത്തിട്ട് വരാം നീ വരുന്നുണ്ടോ എന്റെ കൂടെ.
അതെന്ത് ചോദ്യമാടാ എത്രകാലമായി കയ്യൊക്കെ ഒന്ന് അനക്കിയിട്ട് എന്തായാലും ഞാനും വരാം പാവങ്ങളെ നല്ല രീതിയിൽ തന്നെ സൽക്കരിച്ചേക്കാം…
കാറിൽ നിന്ന് പുറത്തിറങ്ങിയ സൂരജിനെയും രുദ്രനെയും മാറി മാറി നോക്കിയ ഗുണ്ടകൾ അവസാനം അവരുടെ ദൃഷ്ടി ചെന്നു നിന്നത് രുദ്രന്റെ മേൽ തന്നെയായിരുന്നു ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ തന്നെ ആ ഗുണ്ടകൾ രുദ്രന് നേർക്ക് വാളുമായി ഓടിയടുത്തു ….
പിന്നീട് അവിടെ ഒരു വലിയ സംഘടനo തന്നെയാണ് നടന്നുകൊണ്ടിരുന്നത്… ഗുണ്ടകളുടെ കയ്യിൽ നിന്നും തെറിച്ചു വീണ വടിവാൾ എടുത്ത് രുദ്രൻ തന്റെ മുന്നിലായി വരുന്ന ഓരോരുത്തരെയും വെട്ടിവിഴ്ത്തി… ഈ സമയം സൂരജിന് കഴിയുന്ന രീതിയിൽ അവനും എല്ലാവരെയും എതിർത്തുനിൽക്കുന്നുണ്ടായിരുന്നു..
കാലുകൾക്ക് തളർച്ച ബാധിക്കുന്നതുപോലെ ഇനിയും ഓടിയാൽ താൻ ചിലപ്പോൾ മരിച്ചുപോകും എന്ന് വരെ മിത്രക്ക് തോന്നി…
തന്റെ മുന്നിലായി കാണുന്ന രണ്ട് വഴികളിലേക്ക് അവൾ പകച്ചു കൊണ്ട് നോക്കി നിന്നു.. ഇടതു ഭാഗത്തേക്ക് പോകുവാൻ അവളുടെ മനസ്സ് അവളോട് തന്നെ പറയുന്നതുപോലെ തോന്നിയ മിത്ര പിറകിലേക്ക് നോക്കിക്കൊണ്ടുതന്നെ ഇടതുവശം കാണുന്ന റോഡിലേക്ക് തിരിഞ്ഞു ഓടി…
ഈ സമയം തന്നെ രാകേഷിന്റെ ഗുണ്ടകളും ആ രണ്ട് റോഡിന്റെ ഭാഗത്തായി എത്തിയിരുന്നു…
രാകേഷ് അവരോട് അലറിക്കൊണ്ട് പറഞ്ഞു ഞാൻ വലതുവശത്തേക്ക് പോകാം നിങ്ങൾ ഇടതുവശത്തേക്ക് പൊക്കോ അവളെ കയ്യിൽ കിട്ടിയാൽ എന്നെ വിളിക്കണം അപ്പോൾ തന്നെ മനസ്സിലായല്ലോ നിങ്ങൾക്ക്…
അവർക്ക് ഒരു വാണിംഗ് നൽകിക്കൊണ്ട് രാകേഷ് അവന്റെ കാറും കൊണ്ട് വലതുഭാഗത്തേക്ക് പോയപ്പോൾ വാസുവും കൂട്ടരും ഇടതുവശത്തേക്ക് അവരുടെ ജീപ്പും തിരിച്ചിരുന്നു..
പിന്തിരിഞ്ഞു നോക്കി….നോക്കി ഓടിയ മിത്ര മുന്നിലുള്ള കല്ല് കണ്ടില്ല മുഖമടിച്ച് അവൾ ചെളി വെള്ളത്തിലേക്ക് വീണു പോയി..
അവിടെ നിന്നും എങ്ങനെയൊ എഴുന്നേറ്റ് പിന്തിരിഞ്ഞു നോക്കിക്കൊണ്ട് തന്നെ മുന്നോട്ടു ഓടിയതും തന്റെ കണ്ടു മുന്നിലായി പിന്തിരിഞ്ഞു നിൽക്കുന്ന രണ്ടു പുരുഷന്മാരെ..
പക്ഷേ പിറകിലായി വാസുവിന്റെ കാറിന്റെ വെളിച്ചം കണ്ടതും അവൾ ഓട്ടത്തിന്റെ സ്പീഡ് കൂട്ടി..
മുന്നിൽ നിൽക്കുന്നവാന്റെ അടുത്തേക്ക് വാടിതളർന്നുകൊണ്ടവൾ അവന്റെ പുറത്തേക്ക് കൈകൾ വച്ച് ചാഞ്ഞുവീണു.
ഈ സമയം രുദ്രൻ തന്നെ ആരോ പിറകിൽ നിന്നും ആക്രമിക്കാൻ വന്നതാണെന്ന് കരുതി ദേഷ്യത്താൽ വലിഞ്ഞു മുറുകിയ മുഖത്തോടെ തന്റെ വലതു കൈയിലെ വടിവാൾ മുറുകെ പിടിച്ചു കൊണ്ട് ഇടതു കൈകൊണ്ട് മിത്രയുടെ കൈയിൽ പിടിച്ചു മുൻപിലേക്ക് വലിച്ചതും വാടിയ ചേമ്പിൻ തണ്ടു പോലെ അവൾ രുദ്രന്റെ കൈയിലേക്ക് കുഴഞ്ഞുവീണു…
…രക്ഷിക്കണം…
അത്രമാത്രം പറഞ്ഞ് അവന്റെ ചോര വാർന്നൊലിക്കുന്ന മുഖം നോക്കിക്കൊണ്ടുതന്നെ അവൾ ബോധം മറഞ്ഞുവീണു പോയി പക്ഷേ അവൾ കുഴഞ്ഞു വീഴുന്നതിനു മുന്നേ തന്നെ അവന്റെ ബലിഷ്ടമായ കൈകൾ അവളെ താങ്ങിയിരുന്നു…
ചെളിയിൽ കുതിർന്നതിനാൽ മിത്രയുടെ മുഖം വ്യക്തമല്ലെങ്കിലും.. എന്തുകൊണ്ടോ ആ ഇടിച്ചു കുത്തി പെയ്യുന്ന മഴയിലും അവളെ തന്നിയിലേക്ക് ചേർത്തുനിർത്തിയിരുന്നു രുദ്രദേവ്…
തുടരും
