രുദ്രാക്ഷം :7
ദീർഘദൂര യാത്ര ചെയ്യുമ്പോൾ മിത്രക്ക് ട്രാവലിംഗ് സിക്ക്നെസ് വരാറുണ്ട്.. ഇപ്പോഴത്തെ ഈ യാത്രയിലും അതിനൊരു മാറ്റവും വന്നിട്ടില്ല…. ഏകദേശം രണ്ടു മണിക്കൂറോളം ആയി കാറിൽ തന്നെ ഒരേ ഇരിപ്പ് ഇരിക്കുന്നു എല്ലാം കൊണ്ടും മിത്ര വല്ലാത്തൊരു അവസ്ഥയിലായി പോയിരുന്നു…
ഇടയ്ക്കിടയ്ക്ക് സൂരജ് അവളെ പിന്തിരിഞ്ഞു കൊണ്ട് അവളോട് അവൾക്ക് എന്തെങ്കിലും വേണോ എന്ന് ചോദിക്കുന്നുണ്ടായിരുന്നു എന്നാൽ രുദ്രൻ തന്റെ പിറകിലെ സീറ്റിൽ അങ്ങനെ ഒരു വ്യക്തി ഇരിക്കുന്നുണ്ട് പോലും നോക്കാതെയാണ് അവന്റെ ഇരിപ്പ്…
സത്യത്തിൽ മിത്രയ്ക്ക് ഒന്ന് പുറത്തേക്ക് ഇറങ്ങി നിൽക്കണം എന്നുണ്ടായിരുന്നു കാരണം വണ്ടിയിൽ രണ്ടുമണിക്കൂറോളം ആയി ഒരേ ഇരിപ്പ് ഇരിക്കുന്നു അതുകൊണ്ടുതന്നെശരീരത്തിന് എല്ലാം വല്ലാത്തൊരു വേദന വരുന്നുണ്ടായിരുന്നു… ഒപ്പം തലയ്ക്ക് വല്ലാത്ത കനവും..
ഈ സമയമാണ് സൂരജ് ഒരു തട്ടുകടയുടെ മുന്നിലായി താങളുടെ വണ്ടി കൊണ്ട് നിർത്തിയത്….
സൂരജ് വണ്ടി നിർത്തിയത് കണ്ടതും രുദ്രൻ അവനെ ഒന്നു നോക്കി അതിന് സൂരജ് ചിരിച്ചുകൊണ്ടുവാ രുദ്രനോടായി പറഞ്ഞു…
“ഒരു ചായ കുടിച്ചിട്ട് ആകാം ഇനിയുള്ള യാത്ര കുറെ നേരമായില്ലേ ഈ യാത്ര തുടങ്ങിയിട്ട് എനിക്കാണെങ്കിൽ ഉറക്കം വരുന്നു…..”
ഹ്മ്മ്മ്മ്… സൂരജ് പറഞ്ഞതിന് രുദ്രൻ ഒന്നു മൂളുക മാത്രമാണ് ചെയ്തത്….
കാറിൽ നിന്നും രുദ്രൻ ” ഇറങ്ങിയതും അവന് പുറകെ തന്നെ മിത്രയും കാറിൽ നിന്നുംഇറങ്ങി നിന്നു… സത്യത്തിൽ അപ്പോഴാണ് അവൾക്ക് ഒരല്പം ആശ്വാസമായത്…
പുറത്ത് ഒരു ബക്കറ്റിൽ നിറച്ചു വെച്ചിരിക്കുന്ന വെള്ളം കണ്ടതും മിത്ര മുന്നോട്ടു നടന്നുകൊണ്ട് ആ ബക്കറ്റിൽ നിന്നും അല്പം വെള്ളം എടുത്ത് അവളുടെ മുഖം ഒന്ന് കഴുകി…
അടുത്ത വെള്ളം മിത്രയുടെ മുഖത്ത് വീണതും അവൾക്ക് അല്പം ആശ്വാസം തോന്നി..
ദാവണി തുമ്പു കൊണ്ട് മുഖം തുടച്ചുകൊണ്ട് മുൻപിലേക്ക് നോക്കിയ മിത്ര ഒരു നിമിഷം വിറച്ചു പോയി…
ദേഷ്യം കൊണ്ടു മുറുകിയ മുഖത്തോടെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെയാണ് അവൾ കാണുന്നത്…
അല്പം മുന്നേ രുദ്രൻ ചായയും വാങ്ങി പിന്തിരിഞ്ഞു നോക്കുമ്പോൾ മുന്നിലെ കാഴ്ച കണ്ട് രുദ്രന്റെ മുഖം എല്ലാം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു..
മിത്ര തന്റെ ദാവണി തുമ്പു കൊണ്ട് മുഖം തുടച്ച് നടന്നുവരികയാണ് ഈ സമയം അവളുടെ നേരെ ഓപ്പോസിറ്റ് ആയി നിൽക്കുന്ന ആ നാലു പയ്യന്മാരുടെ കണ്ണുകൾ മുഴുവൻ മിത്രയുടെ ശരീരത്തിലൂടെ ഓടിനടക്കുകയായിരുന്നു സത്യത്തിൽ മിത്ര അതൊന്നും ശ്രദ്ധിക്കുന്ന കൂടെയില്ല..
അവളുടെ ശരീരം ഇവിടെയാണെങ്കിലും മനസ്സ് വേറെ എവിടെയൊ ആയിരുന്നു…
പെട്ടെന്നാണ് അവളെ ആരോ പിടിച്ചു വലിച്ചത്.. സത്യത്തിൽ അപ്പോഴാണ് മിത്ര സ്വബോധത്തിലേക്ക് വന്നത് എന്ന് വേണമെങ്കിൽ പറയാം..
ഇനിയിപ്പോൾ എന്തിനാണാവോ തന്നെ ഇപ്പോൾ പിടിച്ചു വലിച്ചത് എന്നറിയാതെ അവൾ രുദ്രന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
നീയെന്താ ഇവിടെ കുറ്റി അടിച്ചു നിൽക്കുന്നത് ചായ വേണ്ടേ നിനക്ക്..
അത്…. അത്…. പി..പിന്നെ..
വാടി ഇവടെ..🔥
അത്രയും പറഞ്ഞു മിത്രയുടെ കയ്യും പിടിച്ച് മുൻപോട്ടേക്ക് നടന്നു രുദ്രൻ. അതിനു മുന്നേ ആ നാലുപേരെയും ഒന്ന് ഇരുത്തി നോക്കുവാനും അവൻ മറന്നില്ല…
മിത്രയെ സൂരജിന്റെ അടുത്ത് നിർത്തിക്കൊണ്ട് കടക്കാരന്റെ കയ്യിൽ നിന്നും ചായ വാങ്ങി രുദ്രൻ മിത്രക്ക് നേരേ നീട്ടി..
ഒരു നിമിഷം മിത്ര രുദ്രന്റെ മുഖത്തേക്കും ചായയിലേക്കും മാറിമാറി നോക്കി…
എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കാതെ ചായ വാങ്ങടി!!!🔥
ഒന്ന് ഞെട്ടിപ്പോയ മിത്ര പെട്ടെന്ന് തന്നെ രുദ്രന്റെ കയ്യിൽ നിന്നും ചായ വാങ്ങി കുടിക്കുവാൻ തുടങ്ങി…..
പക്ഷേ അവന്റെ അലർച്ച കേട്ട സൂരജിന്റെ ചായ തരിപിൽ പോയി അവൻ ചുമക്കുന്നുണ്ടായിരുന്നു ആ സമയം…
ഹോ ഇവനെ കൊണ്ട് ഒരു ചായ പോലും മനസ്സമാധാനത്തിൽ കുടിക്കുവാൻ സമ്മതിക്കില്ല😬😬കാലൻ 🔥
ഈ സമയമെല്ലാം അവിടെ നേരത്തെ നിന്ന പയ്യന്മാരുടെ ശ്രദ്ധ അവർ മൂന്നുപേരിലും ആയിരുന്നു..
പൈസ കൊടുക്കാൻ നേരത്താണ് സൂരജ് ശ്രദ്ധിച്ചത് തന്റെ കൈയിൽ വാല്ലറ്റ് ഇല്ല അത് കാറിൽ ആണെന്നുള്ള കാര്യം..
എടാ രുദ്ര ഞാൻ ചായ കുടിച്ചു കഴിഞ്ഞില്ല നീ കുടിച്ചു കഴിഞ്ഞതല്ലേ കാറിൽ നിന്നും വാല്ലറ്റ് എടുക്കുമോ പൈസ അതിലാണ് ഉള്ളത്..
ഹാ ഡാ…
കാറിന്റെ ഡോർ തുറന്ന രുദ്രൻ വാല്ലറ്റ് എടുത്തുകൊണ്ട് ഡോർ അടച്ച് മുന്നോട്ടു തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന പയ്യനെ കണ്ട് അവനൊന്നു നോക്കി..
രുദ്രനെ കണ്ടതും ആ പയ്യൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..
അതേ ചേട്ടാ നിങ്ങളുടെ കൂടെയുള്ള പെൺകുട്ടിയെയും കൊണ്ട് എങ്ങോട്ടേക്കാണ് പോകുന്നത് വാഗമണ്ണിലേക്ക് ആണോ, അതോ മൈസൂരിലേക്കോ …
ഞങ്ങൾ മൈസൂരിലേക്കാണ്… എന്നാൽ പിന്നെ യാത്ര ഒന്നിച്ച് ആക്കിയാലോ.
ഒരു വശാളൻ ചുവയോടെ ആ പയ്യൻ രുദ്രനെ നോക്കിക്കൊണ്ട് ചോദിച്ചു….
അത്രയും നേരം ശാന്തമായി നിന്നിരുന്ന രുദ്രന്റെ മുഖം ദേഷ്യം കൊണ്ട് വിറക്കുവാൻ അധികസമയം വേണ്ടിവന്നില്ല എങ്കിലും സംയമനം പാലിച്ചുകൊണ്ട് അവൻ അവരോട് ചോദിച്ചു.
“എന്തിനാണാവോ നിങ്ങൾ ഞങ്ങളുടെ കൂടെ വരുന്നത്..”
അത് പിന്നെ ചേട്ടാ ഒരു പാലo ഇട്ടാൽ അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും വേണ്ടേ നിങ്ങൾ ആ പെണ്ണിനെയും കൊണ്ട് പോകുന്നത് പുണ്യ പ്രവർത്തിക്കൊന്നും അല്ല എന്ന് ഞങ്ങൾക്കും അറിയാം.. എന്നാൽ പിന്നെ ഞങ്ങളും കൂടെ കൂടട്ടെ സാറിനെ വേണ്ടവിധത്തിൽ ഞങ്ങൾ കണ്ടുകൊള്ളാം..
സമ്മതമാണെങ്കിൽ കൈ താ ആ പയ്യൻ മുന്നിൽ നിൽക്കുന്ന രുദ്രന്റെ നേർക്ക് തന്റെ കൈ കാണിച്ചതും…
ആാാാാ!!!!!ആാാാാ!!!!!ആാാാാ!!!!!
💥💥💥💥
ഒരു നിമിഷം അവിടെ എന്താ സംഭവിച്ചത് എന്ന് ആർക്കും മനസ്സിലായില്ല സൂരജ് നോക്കുമ്പോൾ രുദ്രൻ തന്റെ മുണ്ടൊന്നും മടക്കി കുത്തിക്കൊണ്ട് താടി ഒന്ന് ഉഴിഞ്ഞ് നിലത്ത് കിടന്ന് പുളയുന്ന പയ്യനെ നോക്കി നിൽക്കുകയായിരുന്നു.
അവനാണെങ്കിൽ തന്റെ കൈയൊടിഞ്ഞ് തൂങ്ങിയ അവസ്ഥയിൽ നിലത്ത് കിടന്ന് പിടയുന്നുമുണ്ട്..
അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നും കൊഴുത്ത ചോര അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു..
തന്റെ കയ്യിൽ ഉണ്ടായിരുന്ന ചായ ബാക്കി കുടിക്കാതെ സൂരജ് അത് വേസ്റ്റ്ബിനിൽ ഇട്ട് രുദ്രന്റെ അടുത്തേക്ക് ഓടിച്ചെന്നു ..
എടാ…. എടാ…. രുദ്ര എന്താടാ സംഭവിച്ചത് നീ എന്തിനാണ് ഈ പയ്യന്റെ മേൽ കൈവെച്ചത്..
ഇവനെ തല്ലുകയല്ല കൊല്ലുകയാണ് വേണ്ടത്… മാറടാ അങ്ങോട്ട്..
അപ്പോഴേക്കും ചുറ്റുവട്ടത്തുള്ള ആളുകളെല്ലാം അങ്ങോട്ടേക്ക് നോക്കുന്നത് കണ്ട സൂരജ് വേഗം ഉത്തരം പിടിച്ചുകൊണ്ട് പറഞ്ഞു വേണ്ട വിട്ടേക്ക് നമ്മുടെ കൂടെ ഒരു പെൺകുട്ടി ഉള്ളത് ഇപ്പോൾ തന്നെ ആ പാവം പേടിച്ചു വിറച്ചാണ് നിൽക്കുന്നത്..
സൂരജ് അങ്ങനെ പറഞ്ഞതും രുദ്രൻ മിത്ര നിൽക്കുന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടു. തങ്ങളെ തന്നെ നോക്കി നിറഞ്ഞ കണ്ണുകളോടെ വിറച്ചു നിൽക്കുന്ന മിത്രയേ.. അവളുടെ കണ്ണുനിറച്ചുള്ള നിൽപ്പ് കണ്ടതും രുദ്രൻ പതിയെ ശാന്തനായി…
വായും പൊളിച്ചു നോക്കി നിൽക്കാതെ എടുത്തോണ്ട് പോടാ ഈ നാ*** മോനെ ഇവിടെനിന്ന്…
രുദ്രന്റെ രൗദ്ര താണ്ടവം കണ്ടു വിറച്ചു നിന്ന് ബാക്കി മൂന്നു പയ്യന്മാരുo പേടിച്ച് തലയാട്ടിക്കൊണ്ട് നിലത്തുകിടന്ന് പിടയുന്നവനെ എടുത്തുകൊണ്ടു വണ്ടിയിലേക്ക് കയറി…
അല്ല നീ എന്തിനാ ആ പയ്യനെ അടിച്ചത് എന്താടാ കാര്യം സൂരജ് രുദ്രനോടായി ചോദിച്ചു..
അത്… അത്… പിന്നെ നേരത്തെ ആ പയ്യൻ രുദ്രനോട് പറഞ്ഞതെല്ലാംഅവൻ സൂരജിനോട് പറഞ്ഞു..
ചെ!!!കൊടുത്തതു കുറഞ്ഞുപോയി രണ്ടെണ്ണം കൂടി കൊടുക്കണമായിരുന്നു….
സൂരജ് നോക്കുമ്പോൾ അപ്പോഴേക്കും ആ പയ്യന്മാർ അവിടെ നിന്നും കാർ എടുത്തു പോയിരുന്നു..
ഹാ സാരമില്ല നീ കൊടുത്തിട്ടുണ്ടല്ലോ എന്തായാലും ആറുമാസമെങ്കിലും എടുക്കും അവന് അവന്റെ ആ കൈ ശരിയാകുവാൻ… അത് കഴിഞ്ഞ് എവിടെയെങ്കിലും വച്ച് എനിക്ക് കിട്ടാതിരിക്കില്ല അന്ന് ഞാൻ അവൻ ചോദിച്ചതിനുള്ള മറുപടി ഞാൻ കൊടുത്തോളാം തന്റെ കൈമുഷ്ട്ടി ചുരുട്ടിപ്പിടിച്ച് സൂരജ് അവന്മാര് പോയ വഴിയെ നോക്കിക്കൊണ്ട് രുദ്രനോടായി പറഞ്ഞു…
പെട്ടന്നാണ് സൂരജിന് മിത്രയുടെ കാര്യം ഓർമ്മ വന്നത് അവൻ പിന്തിരിഞ്ഞു നോക്കുമ്പോൾ അവൾ ആ കടയുടെ മൂലയിൽ ആയി വിറച്ചു നിൽക്കുന്നുണ്ടായിരുന്നു….
കടയുടെ ഓരത്തായി മാറിനിൽക്കുന്ന മിത്രയെ കണ്ടതും സൂരജിന് പാവം തോന്നി.
മോളെ വാ കാറിൽ കയറ് ..
അത്…അത്…പിന്നെ ഏട്ടാ അവിടെ എന്തായിരുന്നു…
എന്താന്നറിഞ്ഞാൽ മാത്രമേ തമ്പുരാട്ടി കാറിലേക്ക് കെട്ടിയെടുക്കുകയുള്ളൂ…🔥🔥
സൂരജിന്റെ പിറകിൽ ഉള്ള രുദ്രന്റെ ശബ്ദം കേട്ടതും മിത്ര വേഗം തല വിലങ്ങനെയാട്ടി കൊണ്ട് ഓടിച്ചെന്ന് കാറിൽ കയറിയിരുന്നു..
സത്യത്തിൽ മിത്രായുടെ ഈ കളികൾ കണ്ട സൂരജിന് പോലും ചിരി വന്നുപോയി….എന്തിനാടാ വെറുതെ ആ പാവത്തിനെ ഇങ്ങനെ പേടിപ്പിക്കുന്നത്.. അതൊരു പാവം കൊച്ചല്ലേടാ..
അതെയോ പാവമായിരുന്നൊ ഞാൻ അറിഞ്ഞില്ലായിരുന്നു കേട്ടോ .. അവൾ ഒറ്റ ഒരുത്തി കാരണമ ഇവിടെ ഇപ്പോൾ ഈ പ്രശ്നം എല്ലാം ഉണ്ടായത്..
മോൾ എന്ത് പിഴച്ചു.. അവന്മാരുടെ നാവിന് എല്ലില്ലാത്തതുകൊണ്ടല്ലേ അവർ ഓരോന്ന് വിളിച്ചു പറഞ്ഞതും നീ അവന്മാർക്കിട്ട് പൊട്ടിച്ചതും …..
അത്… പിന്നെ.. ഞാൻ…
രുദ്രൻ സൂര്യനോട് എന്തൊക്കെയോ പറയുവാൻ ഉദ്ദേശിച്ചെങ്കിലും പിന്നീട് ഒന്നും മിണ്ടാതെ നേരെ കാറിൽ കയറി ഇരിക്കുവാൻ പോയി…
അതെ രുദ്രൻ സാർ ഒന്ന് അവിടെനിന്നെ കുറെ നേരമായി ഞാൻ വണ്ടി ഓടിക്കുന്നു. ഇനി നീ അല്പം ഓടിക്ക് എനിക്ക് വയ്യ 😏… സൂരജ് രുദ്രനെ നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു….
അതിന് രുദ്രൻ സൂരജിനെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് കൈയിൽ നിന്നും ചാവി ഭലമായി പിടിച്ചുവാങ്ങി ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു…
സൂരജ് കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നതും പിന്നെ ഒരു പറക്കൽ ആയിരുന്നു ആ കാർ… ഒരു നിമിഷം കണ്ണുകൾ അടച്ചുകൊണ്ട് മിത്രയും സൂരജും ഇനി വിളിക്കാത്ത ദൈവങ്ങളെ ഇല്ലായിരുന്നു… അത്രയും സ്പീഡിൽ ആയിരുന്നു രുദ്രൻ വണ്ടിയോടിച്ചത്…
രുദ്രന്റെ മുഖഭാവം കാണുമ്പോൾ സൂരജിനൊന്നും അവനോട് പറയുവാനും തോന്നിയില്ല….
പിറകിലേക്ക് നോക്കിയപ്പോൾ മിത്രായുടെ അവസ്ഥയും ഏകദേശം അതുപോലെ തന്നെയായിരുന്നു…
ഏകദേശം ഇനിയും രണ്ടു മണിക്കൂർ വേണ്ടിയിരുന്ന യാത്ര രുദ്രന്റെ ഡ്രൈവിംഗ് സ്കിൽ കൊണ്ടു മാത്രം ഒരു മണിക്കൂർ തികയും മുന്നേ കോവിലകത്തിന്റെ മുന്നിൽ അവരുടെ കാർ സഡൻ ബ്രേക്ക് ഇട്ട് നിർത്തി…
ഒന്നു മുന്നോട്ടേയ്ക്ക് ആഞ്ഞുപോയ സൂരജും മിത്രയും ശ്വാസമാഞ്ഞുവലിച്ചുകൊണ്ട് സീറ്റിൽ ചാഞ്ഞിരുന്നു..
എന്താ ഇറങ്ങുന്നില്ലേ രണ്ടുപേരും🔥
രുദ്രൻ സൂരജിനെ നോക്കി പുച്ഛിച്ചുകൊണ്ട് ചോദിച്ചതും പക്ഷേ സൂരജ് അവന് മറുപടി കൊടുക്കാൻ പറ്റിയ ഒരു അവസ്ഥയിൽ അല്ലായിരുന്നു… മിത്രയുടെ അവസ്ഥയും ഏകദേശം അങ്ങനെ തന്നെയായിരുന്നു…
കണ്ണുകൊണ്ട് സൂരജ് രുദ്രനെ നോക്കിക്കൊണ്ട് മനസ്സിൽ നല്ലവണ്ണം തെറി വിളിക്കുന്നുണ്ടായിരുന്നു ആ സമയം …
സൂരജിന്റെ മുഖത്തെ എക്സ്പ്രഷൻ കണ്ടിട്ട് രുദ്രനു സത്യത്തിൽ ചിരി വരുന്നുണ്ടായിരുന്നു എങ്കിലും അത് മറച്ചുപിടിച്ചുകൊണ്ട് അവനെ നോക്കി പുച്ഛിച്ച് ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി രുദ്രൻ നേരെ കോവിലകത്തെക്ക് നടന്നു കയറി…
കോവിലകത്തിന്റെ മുന്നിലായി ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടതും തറവാട്ടിലുള്ള കുടുംബാംഗങ്ങളെല്ലാവരും ഉമ്മറത്തേക്ക് വന്നു നോക്കി…
ഈ സമയമാണ് സൂരജ് കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിത് .. ഈ സമയം മിത്രയാകട്ടെ കാറിൽ ഇരുന്നുകൊണ്ട് കോവിലകം മുഴുവൻ നോക്കി കാണുകയായിരുന്നു…
മിത്ര ഈ സമയം ആലോചിക്കുകയായിരുന്നു തന്റെ മുത്തശ്ശൻ പറഞ്ഞു ഒരുപാട് വട്ടം താൻ കേട്ടിട്ടുണ്ട് തിരുവിതാംകൂർ കോവിലകത്തെക്കുറിച്ച് …
മുത്തശ്ശൻ പറഞ്ഞു തന്ന കോവിലകത്തെ രാജകുടുംബങ്ങളുടെ കഥകൾ ഒരു നിമിഷം മിത്രയുടെ ഓർമ്മയിലേക്ക് ഇരച്ചുക്കയറി..
പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന സൂരജിനെയും ഗൗരവത്തിൽ നിൽക്കുന്ന രുദ്രനെയും കണ്ടു തറവാട്ടിലുള്ള ചിലരുടെ മുഖത്ത് മനോഹരമായ പുഞ്ചിരിയും ചില വ്യക്തികളുടെ മുഖത്ത് വരുത്തി തീർത്ത പുഞ്ചിരിയും കാണാമായിരുന്നു… …
ഈ സമയം പിറകിലെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയ മിത്രയിലായിരുന്നു ബാക്കിയുള്ള എല്ലാ കുടുംബാംഗങ്ങളുടെയും കണ്ണുകൾ അത്രയും നേരം പുഞ്ചിരിച്ചു നിന്നവരുടെ മുഖത്ത് പേരറിയാത്ത ഭാവങ്ങൾ വിടരുന്നുണ്ടായിരുന്നു…
യാതൊരു ചമയങ്ങളും ഇല്ലാതെ അതീവ സുന്ദരിയായ ആ കൊച്ചു പെൺകുട്ടിയിൽആയിരുന്നു പലരുടെയും കണ്ണുകൾ…
തുടരും…
