പ്രണയാസുരം : 10

ഒരു നിമിഷം ആദത്തിന്റെ അലർച്ചയിൽ തന്നെ ലൂസിയും ഹന്നയും എന്തിന് പാർവതി പോലും വിറച്ചു പോയി…

കഴിക്കുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു കൊണ്ട് അവൻ ഹന്നയുടെ അടുത്തേക്ക് നീങ്ങി അവരോടായി അലറി കൊണ്ട് പറഞ്ഞു ” പോകുമ്പോഴും വരുമ്പോഴും നിങ്ങൾക്കിട്ട് തട്ടുവാൻ വേണ്ടിയല്ല ഇവളെ ഇവിടെ നിർത്തിയത്.. മേലിൽ അമ്മയും മോളും ഇത് ആവർത്തിച്ചാൽ.. അവന്റെ  ദേഷ്യംകൊണ്ട് വിറക്കുന്ന മുഖത്തേക്ക് നോക്കുവാൻ ഒരു നിമിഷം ഇരുവരും ഒന്ന് ഭയന്നു..

അവരെ രണ്ടുപേരെയും ഒന്നുകൂടി നോക്കിയിട്ട് ആദം പുറത്തേക്ക് കാറ്റ് പോലെ ഇറങ്ങിപ്പോയി…

ആദ്യമായി പാർവതിക്ക് ആദത്തിനോട് എന്തെന്നില്ലാത്ത ഒരു ആരാധന തോന്നി.. കാരണം ഇതുവരെ താൻ താണ്ടി വന്ന വഴികളിലൂടെ ആരും തന്നെ ഒന്ന് ചേർത്ത് പിടിച്ചിട്ടില്ല സ്വന്തം ചേച്ചി അല്ലാതെ.. ആരും അല്ലാത്ത തനിക്ക് വേണ്ടി അവൻ തന്റെ ഭാഗം  പറഞ്ഞപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി….ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടേയിരുന്നു.. പാർവതി ആദത്തെ കാണുന്നത് വിരളമായി മാറി…

ഒരു ദിവസം തറവാട്ടി

Noooo, വല്യപ്പച്ചന്നു എങ്ങനെ പറയാൻ തോന്നി എന്നോട് ഇത്.. വല്യപ്പച്ചനു അറിയുന്നതല്ലേ ഈ ആദത്തിന്റെ ജീവിതത്തിൽ ഇനി  ഒരു പെണ്ണില്ല എന്നുള്ള കാര്യം… എന്റെ ആദ്യ ഭാര്യ എന്ന് പറയുന്ന രാക്ഷസി എന്റെ ജീവിതത്തിൽ എനിക്കുണ്ടാക്കിയ നഷ്ടങ്ങളെല്ലാം നിങ്ങൾക്കെല്ലാവർക്കും അറിയുന്നതല്ലേ.. എന്നിട്ടും എന്നോട് എങ്ങനെ ഇങ്ങനെ പറയാൻ തോന്നി.. ഇല്ല എനിക്ക് സാധിക്കില്ല…

“സാധിക്കണം ആദം, കാരണം നീ ഇങ്ങനെ ഓരോ ദിവസം നശിക്കുന്നത് കാണുവാൻ ഞങ്ങൾക്ക് ആർക്കും സാധിക്കുന്നില്ല… അത് പറയുമ്പോൾ വല്യപ്പച്ചന്റെ ശബ്ദമൊന്നു ഇടറിയിരുന്നു…

ഇല്ല…. ഇല്ല…. ഇല്ല… ഞാൻ ഇതിനൊരിക്കലും സമ്മതിക്കില്ല…. ദേഷ്യം കൊണ്ട്  ആദം അടുത്തു കണ്ടിരുന്ന ചെയർ ചവിട്ടിത്തെറിപ്പിച്ചു….

അപ്പോഴത്തെ അവന്റെ മുഖഭാവം കണ്ടു എല്ലാവരിലും ചെറിയൊരു ഭയം ഉണ്ടായിരുന്നുവെങ്കിലും, വല്യപ്പച്ചൻ  വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു താൻ ഇവിടെ തോറ്റു പോയാൽ തന്റെ കൊച്ചുമകന്റെ ജീവിതമാണ് ഇവിട നശിച്ചു പോകുന്നതെന്ന് ആ വൃദ്ധന് അപ്പോൾ അറിയാമായിരുന്നു…

ആദം നീ എന്താണ് ചെയ്യുന്നത്, പ്രവർത്തിക്കുന്നത് എന്ന ചിന്ത വല്ലതും നിനക്കുണ്ടോ  :ഡേവി

ഞാൻ നിങ്ങളോട് ഒക്കെ എന്ത് തെറ്റാണ് ചെയ്തത് എന്നെ ഇങ്ങനെ ഇട്ടു ക്രൂശിക്കാൻ ഇതു പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു…

” മോനെ ആദം ഒരുത്തി നിന്നെ വഞ്ചിച്ചു നിന്റെ ജീവിതം തന്നെ നശിപ്പിച്ചു ഇവിടെ ഇറങ്ങിപ്പോയി.. എന്ന് കരുതി എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കും എന്നാണോ നീ കരുതിയിരിക്കുന്നത്… എല്ലാവരുടെയും ജീവിതത്തിൽ കർത്താവ് എന്തെങ്കിലുമൊക്കെ കരുതിവച്ചിട്ടുണ്ടാകും കുഞ്ഞെ നീ ഈ വല്യമ്മച്ചി പറയുന്നത് ഒന്ന് കേൾക്ക്…

പറ്റുകേല വല്യമ്മച്ചി  എന്നേ കൊണ്ട് പറ്റത്തില്ല

ആദത്തിന്റെ നിസ്സഹായ അവസ്ഥ അവിടെയുള്ള എല്ലാവരിലും നോവുണർത്തി…

മോ…. മുത്തശ്ശി എന്തോ പറയാൻ വന്നതും വല്യപ്പച്ചൻ അത് തടഞ്ഞു!

” കത്രീനെ മതി അവനെ നിർബന്ധിക്കേണ്ട. ഈ വീട്ടിൽ എല്ലാവരും എനിക്കൊരു വില തരുന്നുണ്ടെന്നായിരുന്നു ഞാൻ ഇതുവരെ കരുതിയിരുന്നത് പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലായി എന്റെ സ്ഥാനം എന്താണെന്ന്   പ്രായമായി കഴിഞ്ഞാൽ പിന്നെ നമ്മൾ പറയുന്നതൊന്നും ആരും കേൾക്കില്ലെടി കൊച്ചേ. നീ വാ നമുക്ക് റൂമിലോട്ട് പോകാം”

വല്യപ്പച്ചന്റെ വാക്കുകൾ ആദത്തിന്റെ നെഞ്ചിലേക്ക് കൂരമ്പ്  കണക്കെ  തറഞ്ഞു കയറി കാരണം വല്യപ്പച്ചൻ എന്നുപറഞ്ഞാൽ ആദത്തിന്റെ വഴികാട്ടിയാണ് പ്രാണനാണ് എന്തിനേറെ സ്വന്തം അപ്പച്ചനെക്കാളും കൂടുതൽ ഇഷ്ടം വല്യപ്പച്ചനെയാണ്…

വല്യമ്മച്ചി പിന്നീട് ഒന്നും പറയാൻ നിന്നില്ല. അവർ വല്യപ്പച്ചനെയും കൊണ്ട്   റൂമിലേക്ക് പോകാൻ ഒരുങ്ങി … വല്യപ്പച്ചന്റെ  തലയും താഴ്ത്തിയുള്ള പോക്ക് ആദത്തിൽ നോവുണർത്തി…

”  വല്യപ്പച്ച  എനിക്ക് സമ്മതമാണ്” അത്രമാത്രം പറഞ്ഞ് ആരെയും നോക്കാതെ ആദം മുകളിലേക്ക് കയറിപ്പോയി…

ആദം വിവാഹത്തിന്  സമ്മതിച്ചതിൽ ആ വീട്ടിലുള്ള  എല്ലാവരിലും  സന്തോഷം ഉണർത്തി….

അമ്മച്ചി അമ്മച്ചി കേട്ടോ എന്റെ മോൻ പറഞ്ഞത് അവൻ കല്യാണത്തിന് സമ്മതിച്ചു എന്ന് ആലിസ് സന്തോഷം കൊണ്ട് കരയുകയായിരുന്നു

ഇചായ എനിക്കൊന്നു പള്ളിയിൽ പോണം, കർത്താവിനോട് എനിക്ക് നന്ദി പറയണം  ഇച്ചായ…

പോകാടി പെണ്ണേ പോകാം നീ ഇങ്ങനെ കരയാതെ ആദത്തിന്റെ പപ്പാ അവരെ തോൽ തട്ടി ആശ്വസിപ്പിച്ചു.

ഈ സമയം വല്യമ്മച്ചി വല്യപ്പച്ചനോടായി ചോദിച്ചു…നിങ്ങൾ എന്നതാ മനുഷ്യ ഇങ്ങനെ sad ആയീ ഇരിക്കുന്നെ? ഇപ്പോൾ സന്തോഷിക്കേണ്ട സമയമല്ലയോ

ഞാൻ ആദത്തിന്റെ  മനസ്സ് വിഷമിപ്പിച്ചോടി പെണ്ണേ, എനിക്ക് എന്തോ ഒരു കുറ്റബോധം പോലെ, അവൻ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെയാണ് മുകളിലേക്ക് കയറി പോയത്!

ഇതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല ഇചായ അവന്റെ നന്മയ്ക്ക് വേണ്ടിയാണ് നമ്മൾ ഈ കാര്യത്തിന് വേണ്ടി കടുംപിടുത്തം പിടിച്ചത് അത് പിന്നീട് അവന്നു തന്നെ മനസ്സിലാവുകയും ചെയ്യും ഉറപ്പ്….

” എല്ലാം ശരിയാകുമായിരിക്കും  അല്യോഡി

ശരിയാകും ഇച്ചായാ നമുക്ക് നമ്മുടെ പഴയ ആദത്തിനെ തിരിച്ചു കിട്ടും എന്നു എന്റെ മനസ്സു പറയുന്നു…

എന്തോ വല്യമ്മച്ചിയുടെ  വാക്കുകൾ വല്യപ്പച്ചനു ഒരു താൽക്കാലിക  ആശ്വാസം നൽകി…..

ഈ സമയം ഡെവി ” അതെ എല്ലാവരും ഒന്ന് ഇങ്ങോട്ട് ശ്രദ്ധിച്ചേ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്”

എന്നതാടാ കാര്യം: വലിയമ്മച്ചി

അ…. അത് എനിക്കൊരു കൊച്ചിനെ ഇഷ്ടമാണ്, ഡെവി താഴോട്ട് നോക്കി നാണത്താൽ പറഞ്ഞു…

ഇത് കേട്ട വല്യപ്പച്ചൻ  ” എന്നതാടാ ഉവ്വേ ഒരുമാതിരി പെണ്ണുങ്ങളേ പോല്ലെ പറയുന്നത് ആണുങ്ങളെപ്പോലെ തലയുയർത്തി നിന്ന് പറയടാ

പെട്ടെന്ന് തന്നെ ഡെവി തല ഉയർത്തി വല്യപ്പച്ചനോടായി പറഞ്ഞു ” പേര് ടീന, നമ്മുടെ കോളേജിൽ തന്നെ പ്രൊഫസറാണ്…

ഹ്മ്മ്മ്മ്… പിന്നെ വിദേശത്തായിരുന്നു ഇപ്പോൾ നാട്ടിൽ സെറ്റിലാണ്

” അപ്പോൾ നീ എല്ലാം അന്വേഷിച്ചു പിടിച്ചു കഴിഞ്ഞു അല്ലേ….

അത് പിന്നെ എല്ലാം ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ

കൊച്ചിന്റെ ഫോട്ടോ വല്ലതുമുണ്ടോടാ ചെറുക്കാ വല്യമ്മച്ചി ഡേവിയോട് ചോദിച്ചു 

ഹാ ഉണ്ട്‌, അവൻ വേഗം മൊബൈലിൽ ഉള്ള ഫോട്ടോ കാണിച്ചു കൊടുത്തു… എല്ലാവരും പെണ്ണിനെ കാണാൻ വേണ്ടി വല്യമ്മച്ചിയുടെ അടുത്തേക്ക് നീങ്ങി നിന്നു..

ആഹാ കൊള്ളാലോ നല്ല പെൺകുട്ടി എനിക്കിഷ്ടമായി

 

ഞങ്ങൾക്കും!!!!!!!

എടാ ഈ കുട്ടിക്ക് നിന്നോട് തിരിച്ചു ഇഷ്ടമുണ്ടോ ഡെവിയുടെ പപ്പാ അവനെ നോക്കിക്കൊണ്ട് ചോദിച്ചു…

 

അത് ഉണ്ടെന്നാണ് എന്റെ ഒരു വിശ്വാസം!

 

ഹ്മ്മ്മ് എന്തായാലും നാളെ ഒന്ന് കൊച്ചിന്റെ വീട് വരെ നമുക്കൊന്ന് പോകാം, എന്നതാ എല്ലാവരുടെയും  അഭിപ്രായം? വല്യപ്പച്ചൻ എല്ലാവരോടുമായി ചോദിച്ചു

 

നാളെത്തന്നെ പോകാം അപ്പച്ചാ!!!!

 

ഹ്മ്മ്മ് എന്നാൽ അങ്ങനെ തന്നെ നടക്കട്ടെ അതും പറഞ്ഞ് അയാൾ റൂമിലേക്ക് പോയി…

 

തുടരും

Leave a Reply

You cannot copy content of this page