നൂഡിൽസ് കൊണ്ട് ഇത്രയും ടേസ്റ്റിയായ പലഹാരം സ്വപ്നങ്ങളിൽ മാത്രം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സാധനമാണ് നൂഡിൽസ്. എന്നാൽ ഇന്ന് നമുക്ക് നൂഡിൽസ് കൊണ്ട് ഒരു അടിപൊളി സ്നാക്ക് റെസിപ്പി തയ്യാറാക്കിയാലോ. അതിനായി ഒരു പാക്കെറ്റ് നൂഡിൽസാണ് എടുത്തിട്ടുള്ളത്. ശേഷം നൂഡില്സിലേക്ക് 3 കോഴിമുട്ട കൂടി പൊട്ടിച്ചു ചേർത്തുകൊടുക്കുക. ശേഷം അതിനൊപ്പം ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു ക്യാപ്‌സിക്കം പൊടിയായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ഇനി എരിവിനാവശ്യമായ ഒരു പച്ചമുളക് അരിഞ്ഞതും ചേർത്ത് കൊടുക്കുക.

ഇനി നൂഡിൽസിനൊപ്പം കിട്ടുന്ന ഒരു പാക്കറ്റ് മസാല പൊടി കൂടി ഈ മിക്സിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കി എടുക്കുക. എന്നിട്ട് ഒരു ഇഡ്ഡലി തട്ട് എടുക്കുക. ശേഷം അതിലേക്ക് കുറച്ചു ഓയിൽ തടവുക. ശേഷം അതിന്റെ ഉള്ളിലായി ഈ നൂഡിൽസ് മിക്സ് വെച്ച് കൊടുക്കുക. എന്നിട്ട് ആവിയിൽ വേവിച്ചെടുക്കുക. 10 മിനിട്ടാണ് ആവിയിൽ വേവിച്ചെടുക്കാനായി എടുത്ത സമയം.

 

ഇനി നല്ലപോലെ വെന്തുവന പലഹാരം തട്ടിൽ നിന്നും എടുത്തു മറ്റൊരു പാത്രത്തിലേക്ക് വെക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറയിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് തയ്യാറാക്കി നോക്കണേ. രാവിലെ ബ്രേക്ഫാസ്റ്റായും വൈകുന്നേരങ്ങളിൽ സ്നാക്കായും ഈ പലഹാരം സൂപ്പറാണ്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള നൂഡിൽസ് കൊണ്ട് ഈ പലഹാരം തയ്യാറാക്കിയത് കൊണ്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. ടൊമാറ്റോ കെച്ചപ്പും ചേർത്ത് കഴിക്കുകയാണെങ്കിൽ ഇത് സൂപ്പറാണ്. വെറുതെ കഴിക്കാനും നല്ലതാണ്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page