ഇന്നത്തെ തലമുറയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പുഡിങ്ങുകൾ. പല തരത്തിലുള്ള പുഡിങ്ങുകൾ നാം കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് ചൈനാഗ്രാസോ ജലാറ്റിനോ ഒന്നും ചേർക്കാതെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും നല്ല ടേസ്റ്റിയാ യിട്ടുള്ളതുമായ ഈ കോഫീ പുഡ്ഡിംഗ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഈ പുഡ്ഡിംഗ് തയ്യാറാക്കാനായി ഒരു ബൗളിലേക്ക്
രണ്ട് ടേബിൾസ്പൂൺ ഇൻസ്റ്റൻഡ് കോഫി പൗഡർ ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഇളംചൂടുള്ള വെള്ളം ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് അരലിറ്റർ പശുവിൻ പാൽ ചേർത്ത് കൊടുക്കുക. ഒട്ടും തന്നെ വെള്ളം ചേർക്കാത്ത പാലു വേണം എടുക്കാൻ. ശേഷം ഫ്ളയിം ലോയിലിട്ടു പാല് നല്ലപോലെ ചൂടാക്കി യെടുക്കുക. ശേഷം പാലിലേക്ക് അര കപ്പ് പഞ്ചസാരയും കൂടി ചേർത്തിളക്കുക. ശേഷം അതിനൊപ്പം മൂന്ന് ടേബിൾസ്പൂൺ കണ്ടെൻസ്ഡ് മിൽക്കും കൂടി ചേർത്ത് ഇളക്കുക.
പാല് നല്ലപോലെ ചൂടായി തിളച്ച് വരാനായി തുടങ്ങുമ്പോൾ കലക്കി വച്ചിരിക്കുന്ന കോഫി മിക്സ് പാലിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ഒരു ബൗളിലേക്ക് നാല് ടേബിൾസ്പൂൺ കോൺഫ്ലവർ പൗഡർ ചേർത്ത് കൊടുക്കുക, എന്നിട്ട് അതിലേക്ക് നാല് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക. ഒട്ടുംതന്നെ കട്ടയില്ലാതെ കലക്കിയെടുത്ത മിക്സിനെ പാലിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് കൈ വിടാതെ ഇളക്കി നല്ലപോലെ കുറുക്കി യെടുക്കുക.
നല്ലപോലെ കുറുകി വന്ന മിക്സിനെ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ചെറിയ ചെറിയ ബൗളിലേക്ക് കുറച്ച് നെയ്യ് തടകിയ ശേഷം ഈ മിക്സിനെ അതിലേക്ക് ഒഴിച്ചു കൊടുക്കുക. നല്ല ചൂടോടുകൂടി തന്നെ ഈ മിക്സിനെ അതിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം മൂന്നുമണിക്കൂറോളം ഫ്രിഡ്ജിലേക്ക് വെച്ച് സെറ്റാക്കി എടുക്കുക. നല്ലപോലെ സെറ്റായി കിട്ടിയ മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള കോഫി പുഡ്ഡിംഗ് ഇവിടെ തയ്യാറായിട്ടുണ്ട്.
ചൈനാഗ്രാസോ, ജെലാറ്റിനോ, മുട്ടയോ ഒന്നുംതന്നെ ചേർക്കാതെ നല്ല ടേസ്റ്റിയായിട്ടുണ്ടാക്കിയിട്ടുള്ള ഈ പുഡ്ഡിംഗ് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന പുഡ്ഡിംഗ് ആയിരിക്കും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
